Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ക്രിസ്തുമസ് ആരാധന എപ്പിസ്‌കോപ്പൽ സഭയിൽ

മലയാളം, ഹിന്ദി, ഇംഗ്ലീഷ് ക്രിസ്തുമസ് ആരാധന എപ്പിസ്‌കോപ്പൽ സഭയിൽ

ജീമോൻ റാന്നി

ഹൂസ്റ്റൺ: സ്റ്റാഫോർഡിലുള്ള ഗുഡ് ഷെപ്പേർഡ് എപ്പിസ്‌കോപ്പൽ ഇന്ത്യൻ ഇടവകയുംഓൾ സെയ്ന്റ്സ് ഇടവകയും സംയുക്തമായി ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലുംക്രിസ്തുമസ് ആരാധന ഒരുക്കുന്നു. പരമ്പരാഗത ക്രിസ്തുമസ് ഗാനങ്ങളുംതിരുപ്പിറവിയുടെ സന്ദേശവും വിവിധ ഭാഷകളിൽ അവതരിപ്പിക്കപ്പെടുന്ന ക്രിസ്തുമസ്ആരാധന ഡിസംബർ 24 നു രാത്രി 10;30 നു 605 ഡള്ളസ് അവന്യൂവിലുള്ള ഓൾ സൈന്റ്‌സ്എപ്പിസ്‌കോപ്പൽ ദേവാലയത്തിൽ (605 Dulles Ave, Stafford, TX 77477) വച്ച്നടത്തപ്പെടും.

ഹൂസ്റ്റണിലുള്ള എല്ലാ ഇന്ത്യൻ വംശജർക്കും അമൂല്യമായ അനുഭവം നൽകുവാൻ പര്യാപ്തമായരീതിയിൽ ഒരുക്കങ്ങൾ പൂർത്തിയാകുന്നു എന്ന് റവ.ഡോ.റോയ് വര്ഗീസ് അറിയിച്ചു.അമേരിക്കൻ എപ്പിസ്‌കോപ്പൽ സഭയിലെ ടെക്‌സാസ് ഭദ്രാസനത്തിന്റെ കീ ഴിലുള്ള പ്രഥമഇന്ത്യൻ ഇടവകയാണ് ഗുഡ് ഷെപ്പേർഡ് ഇന്ത്യൻ ഇടവക. ഇന്ത്യയിൽ സി.എസ്.ഐ, സി. എൻഐ സഭകളുടെ സഹോദരീ സഭയും മാർത്തോമാ സഭയുയുമായും എപ്പിസ്‌കോപ്പൽ പാരമ്പര്യമുള്ളമറ്റു ചില സഭകളുമായും ഐക്യ കൂട്ടായ്മയും സഹകരണവും ഉള്ള സഭയാണ് അമേരിക്കൻഎപ്പിസ്‌കോപ്പൽ സഭ.

ബഹു ഭാഷകളിൽ ക്രിസ്തുമസ് ആരാധനയും സന്ദേശവും നൽകുവാൻ കൈകോർത്തു വ്യത്യസ്ഥതപുലർത്തുന്ന ഇരു ഇടവകകളും ടെക്‌സാസ് ഭദ്രാസനത്തിന്റെ കീഴിലുള്ള ഇടവകകളാണ്.ഗുഡ് ഷെപ്പേർഡ് എപ്പിസ്‌കോപ്പൽ ഇടവകയുടെ ആരാധന ഇന്ത്യൻ ഭാഷകളിലും ഇംഗ്ലീഷിലുംഎല്ലാ ഞായറാഴ്ചയും രാവിലെ 8:30 നു റവ. ഡോ.റോയ് വര്ഗീസിന്റെ നേതൃത്വത്തിലുംരാവിലെ 10:30 നു റവ. ഫാ. സ്റ്റീഫൻ വെയ്ലി യുടെ നേതൃത്വത്തിൽ ഇംഗ്ലീഷിലുംനടത്തപെടുന്നു. ഇന്ത്യയിൽ സി.എസ്.ഐ, സി. എൻ.ഐ സഭകളുടെ ആരാധന ക്രമം ആംഗ്ലിക്കൻസഭയുടെ ആരാധന ക്രമത്തിന്റെ മലയാള തർജ്ജിമയും എപ്പിസ്‌കോപ്പൽ സഭയുടെ ആരാധനക്രമത്തിന് പൂർണ സാമ്യവുമാണ്.

ഹൂസ്റ്റൺ നഗരത്തിന്റെ എല്ലാ ദിക്കിൽനിന്നും അനായാസം എത്തിച്ചേരുവാൻ സാധിക്കുന്നഓൾ സെയിന്റ്‌സ് ഇടവക സാമൂഹ്യ സേവനത്തിലും സാംസ്‌കാരിക വൈവിധ്യ തലങ്ങളിലുംവിലപ്പെട്ട സംഭാവനകൾ ചെയ്ത് വരുന്നു.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP