1 usd = 72.22 inr 1 gbp = 90.41 inr 1 eur = 81.73 inr 1 aed = 19.67 inr 1 sar = 19.25 inr 1 kwd = 237.31 inr

Dec / 2018
11
Tuesday

മണ്ണിൽ പണിയെടുക്കുന്നവന് തൂങ്ങിമരണം വിധിച്ചും കടക്കെണി മാറാൻ കാളയെ വിറ്റാൽ തല്ലിക്കൊല്ലുകയും ചെയ്യുന്നവരുടെ നാട്ടിൽ ബിജെപിക്ക് വോട്ട് ചെയ്യാനാകുമോ? അംബാനിമാരുടെ നേട്ടത്തിന്റെ പേരിൽ ജിഡിപി എന്ന എല്ലിൻകഷണം നീട്ടിയാൽ എങ്ങനെ പാവങ്ങളുടെ വിശപ്പ് മാറും? പട്ടിണിമാറാൻ കക്കുന്നവന്റെ വായിൽ ഹിന്ദുത്വം തിരുകി കയറ്റി ജയിക്കുമെന്ന് കരുതുന്നത് പമ്പരവിഡ്ഢിത്വമല്ലേ? എന്തുകൊണ്ട് ഈ തെരഞ്ഞെടുപ്പ് ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ ആഘോഷമാക്കണം

December 11, 2018

ബിജെപി എന്നാൽ ജനാധിപത്യത്തിന് എതിരായും ഫാസിസത്തിന് അനുകൂലമായി പ്രവർത്തിക്കുന്ന തൊട്ടുകൂടാത്ത ഒരു രാഷ്ട്രീയ പാർട്ടിയും നരേന്ദ്ര മോദി എന്നാൽ അനേകം നിരപരാധികളായ മുസ്ലീമുകളുടെ ജീവനെടുക്കാൻ കൂട്ട് നിന്ന നരാധമനായ ഒരു നേതാവുമായി വ്യഖ്യാനിക്കപ്പെടുകയും അകറ്റ...

സുപ്രീംകോടതി വിധിയുടെ പേരിൽ യാക്കോബായക്കാരെ തെരുവിൽ ഇറക്കി വിടണോ?പിളർന്നു മാറി സ്വന്തമായി രൂപീകരിച്ച സഭയുടെ ഭരണഘടനയാണ് ആദ്യം മുതലുള്ള സഭയ്ക്കും ബാധകം എന്നു പറയുന്നത് യുക്തിസഹമാണോ? ഒരു സഭാ സമൂഹത്തെ മുഴുവൻ, സുപ്രീംകോടതി വിധിയുടെ പേരിൽ അന്ധരാക്കുന്നത് എങ്ങനെ ന്യായീകരിക്കാനാകും? യേശുക്രിസ്തുവിന്റെ പേരിൽ ഇങ്ങനെ തെരുവിലിറങ്ങിയാൽ നെഞ്ച് തകരുന്നത് യേശുവിന്റെയാണെന്ന് തിരുമേനിമാർക്ക് ആരെങ്കിലും പറഞ്ഞുകൊടുക്കാമോ?

December 10, 2018

സഭാ തർക്കം അല്ലെങ്കിൽ സഭാ പ്രശ്‌നം എന്താണെന്ന് കേൾക്കാത്തവർ ആരും ഉണ്ടാവില്ല. എന്നാൽ അത് യഥാർത്ഥത്തിൽ അത് എന്താണെന്ന് അറിയാവുന്നത് കേരളത്തിലെ യാക്കോബായ ഓർത്തഡോക്‌സ് സഭാ വിശ്വാസികൾക്കും മാത്രമാണ്. മറ്റ് ക്രൈസ്തവ വിഭാഗത്തിൽ ഉള്ളവർക്ക് പോലും സഭാ തർക്കത്ത...

അഞ്ച് കൊല്ലംകൊണ്ട് ഉമ്മൻ ചാണ്ടി പൂർത്തിയാക്കിയ എയർപോർട്ട് ഉദ്ഘാടനം ചെയ്യാൻ രണ്ടരക്കൊല്ലം എടുത്തു നാണമില്ലേ പിണറായി ഈ അവകാശവാദം ഉന്നയിക്കാൻ? ഉമ്മൻ ചാണ്ടിയെന്ന നേതാവിന്റെ ചുണയും ചുറുചുറുക്കും ഇല്ലായിരുന്നെങ്കിൽ പിണറായി വിജയന് ഇന്ന് കൊടി പിടിക്കാൻ കഴിയുമായിരുന്നോ? ഉമ്മൻ ചാണ്ടിയുടെ വിയർപ്പിന്റെ ഫലം കൊയ്യുമ്പോൾ എങ്കിലും ഈ തുണി പൊക്കിക്കാണിക്കൽ വേണ്ടെന്നു വെയ്ക്കാമായിരുന്നില്ലേ?

December 09, 2018

കേരളം കണ്ട ഏറ്റവും വലിയ ഏകാധിപതിയായ മുഖ്യമന്ത്രിയാണ് പിണറായി വിജയൻ എന്ന കാര്യത്തിൽ ആർക്കെങ്കിലും സംശയം ഉണ്ടാകുമെന്ന് എന്ന് എനിക്ക് തോന്നുന്നില്ല. മാധ്യമ പ്രവർത്തകർ പോലും അടിമകളെ പോലെ പേടിച്ച് പിണറായി വിജയന് മുന്നിൽ നിൽക്കുന്ന കാഴ്ച ഞെട്ടിപ്പിക്കുന്നത...

പ്രശ്നം വരുമ്പോൾ ഓടിയോളിക്കുന്നവരല്ല നെഞ്ചുയർത്തി നിൽക്കുന്നവനാണ് നേതാവ്; എതിരാളികൾ അവഗണിക്കുന്നവനല്ല പിന്നാലെ നടന്ന് വേട്ടയാടുന്നവനാണ് യഥാർത്ഥ നേതാവ്; ജനകൂട്ടത്തെ തട്ടികൂട്ടുന്നവനല്ല ആൾകൂട്ടം ഒഴുകിയെത്തുന്നവനാണ് നേതാവ് ; അതുകൊണ്ടാണ് ചോദിക്കുന്നത് കെ സുരേന്ദ്രനെ ബിജെപി പ്രസിഡന്റാക്കാൻ അമിത് ഷായ്ക്ക് ധൈര്യമുണ്ടോ ?

December 08, 2018

ഒരു നേതാവിന്റെ ഏറ്റവും വലിയ മികവ് ഒപ്പം നിൽക്കുന്നവരെ സംരക്ഷിക്കുക എന്നതാണ്. നിർഭാഗ്യവശാൽ നമ്മുടെ നേതാക്കന്മാർ ഒപ്പം നിൽക്കുന്നവരെ ഉപയോഗിച്ച് അവരുടെ അവരുടെ നേതൃത്വ ഗുണം, അവരുടെ നേതൃത്വ അവസരം ഉറപ്പിക്കുക മാത്രമാണ് ചെയ്യുന്നത് എല്ലാ രാഷ്ട്രീയ പാർട്ടിയി...

പൊതുപ്രവർത്തകരെ അവരുടെ ജനകീയ ഇടപെടലിന്റെ പുറത്ത് ജയിലിൽ അടക്കുന്നത് ഭരണകൂട ഭീകരതയുടെ അങ്ങേയറ്റമാണ്; ക്രിമിനലുകൾ അല്ലാത്തവരെ ജയിലിൽ അടയ്ക്കുന്നത് ജനാധിപത്യത്തിന്റെ ഏറ്റവും വലിയ ദൗർബല്യമാണ്; സുരേന്ദ്രന് നഷ്ടമായ ആ 23 ദിവസം തിരിച്ചുനൽകാൻ പിണറായി വിജയന് കഴിയുമോ?

December 07, 2018

ബിജെപിയുടെ ജനറൽ സെക്രട്ടറിയും ഏറ്റവും ജനകീയനായ കേരള നേതാവുമായ കെ. സുരേന്ദ്രൻ 23 ദിവസത്തിന് ശേഷം ജയിലിൽ നിന്നും പുറത്തിറങ്ങിയിരിക്കുകയാണ്. സുരേന്ദ്രനെ ഇത്രനാൾ ജയിലിൽ പിടിച്ചിട്ടത് ശബരിമല സന്നിധാനത്തിന് സമീപത്ത് വച്ച് ഒരു വീട്ടമ്മയെ വധിക്കാൻ ശ്രമിച്ച ക...

യുവതി പ്രവേശനമല്ല വനിതാ മതിലിന്റെ ലക്ഷ്യമെന്ന് സർക്കാർ പറയുമ്പോൾ പിന്നെന്താണ് ലക്ഷ്യമെന്ന് കൂടി വ്യക്തമാക്കണ്ടേ? വിഷയം വേറെയെങ്കിൽ പിന്നെന്തുകൊണ്ട് മതിൽ തീർക്കാൻ സ്ത്രീകൾ മാത്രം? 190 ഹിന്ദു സംഘടനകൾ നവോത്ഥാന പ്രസ്ഥാനങ്ങൾ ആയപ്പോൾ എന്തുകൊണ്ട് ഒരു ക്രിസ്ത്യൻ - മുസ്ലിം സംഘടന പോലും ഉണ്ടായില്ല?

December 06, 2018

കേരളത്തിന്റെ മഹത്തായ നവോത്ഥാന പാരമ്പര്യം ഉയർത്തിപ്പിടിക്കുന്നതിന് വേണ്ടി പിണറായി വിജയൻ സർക്കാർ ഒരു നവോത്ഥാന മതിൽ തീർക്കുകയാണ്. അതും അടിച്ചമർത്തപ്പെട്ട കേരളത്തിലെ സ്ത്രീ സമൂഹത്തെ പുനരുദ്ധരിക്കുന്നതിന് മാത്രമായി മുപ്പത് ലക്ഷത്തിലധികം സ്ത്രീകളെ മാത്രം ന...

ബുലന്ദ്ഷഹർ കൊലപാതകത്തെ അപലപിക്കാൻ ആകാത്തവരെ ഇന്ത്യാക്കാരനെന്ന് വിളിക്കാനാവില്ല; ആൾക്കൂട്ട കൊലപാതകത്തിന്റെ ആസൂത്രകൻ മുഖ്യമന്ത്രിയായാൽ ഇല്ലാതാവുന്നത് നമ്മുടെ ജനാധിപത്യമാണ്; വർഗീയത കത്തിച്ച് വോട്ട് പിടിക്കുന്ന യുപി രാഷ്ട്രീയത്തിന് അറുതിയുണ്ടായേ മതിയാവൂ-

December 05, 2018

ഏത് ഭരണകൂടത്തിന്റേയും അടിസ്ഥാനപരമായ ചുമതല ഏതൊരു പൗരന്റേയും ജീവനും സ്വത്തിനും സംരക്ഷണം നൽകുക എന്നതാണ്. അതിൽ പരാജയപ്പെടുന്ന ഒരു സർക്കാർ എത്രയൊക്കെ വികസന പ്രവർത്തനം കൊണ്ട് വന്നാലും പരാജയമാണ് എന്ന് മാത്രമെ ആ സർക്കാരിനെ വിശേഷിപ്പിക്കാൻ കഴിയുകയുള്ളു. അങ്ങന...

മഹാന്മാരായ നേതാക്കൾ കെട്ടിപ്പടുത്ത ശ്രീനാരായണ പ്രസ്ഥാനത്തെ ഇരുമ്പ് വിലയ്ക്ക് വിൽക്കാൻ ഒരു കള്ളു കച്ചവടക്കാരനെ അനുവദിക്കരുത്; മതാതീതമായ ഒരു സാംസ്‌കാരിക പ്രസ്ഥാനത്തെ ജാതി സംഘടനയാക്കി മാറ്റിയപ്പോൾ മിണ്ടാതിരുന്നതിന്റെ ശിക്ഷ; ഒരേസമയം തെറി പറഞ്ഞും കൈയടിച്ചും ഒരു സമുദായത്തെ അപമാനിക്കാൻ വെള്ളാപ്പള്ളി നടത്തുന്ന ശ്രമങ്ങൾ കണ്ടില്ലെന്നു നടിക്കരുത്

December 04, 2018

വെള്ളാപ്പള്ളി നടേശൻ എന്നയാൾ എസ്എൻഡിപി എന്ന മഹത്തായ നവോത്ഥാന പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയാണ്. വെള്ളാപ്പള്ളി നടേശൻ അറിഞ്ഞ് അനുഗ്രഹിച്ചുണ്ടാക്കിയ പ്രസ്താനമാണ് ബിഡിജെഎസ് എന്ന രാഷ്ട്രീയ പാർട്ടി. രണ്ടും തമ്മിലുള്ള വ്യത്യാസം എന്തെന്നറിയണമെങ്കിൽ അതിന് വ...

നാലു ലക്ഷം യുവതികൾ മതിൽ തീർക്കാൻ എത്തുമെങ്കിൽ എന്തേ രണ്ടു പേരെ ശബരിമലയിലേക്ക് കൊണ്ടു പോകാനാവാത്തത് ? അഴിമതിക്കാരും ജാതി രാഷ്ട്രീയക്കാരും കൂടിയിരുന്നാൽ എങ്ങനെയാണ് നവോത്ഥാനം ആകുന്നത് ? സന്നിധാനത്ത് 100 മീറ്റർ അകലെവരെ എത്തിയ യുവതികളെ പിന്നെന്തിനാണ് പമ്പയ്ക്ക് മടക്കി കൊണ്ട് പോയത് ? പിണറായി വിജയൻ താങ്കൾ ആദ്യം ഈ കപടവേഷം അഴിച്ചുവെക്കൂ..

December 02, 2018

നൂറ്റിതൊണ്ണൂറ് നവോത്ഥാന സംഘടനകളുടെ യോഗം വിളിച്ചു എന്ന് മുഖ്യമന്ത്രി പറഞ്ഞപ്പോഴാണ് കേരളത്തിൽ ഇത്രയും അധികം നവോത്ഥാന പ്രസ്ഥാനങ്ങളുണ്ടെന്ന് കേരളീയർ അറിഞ്ഞത്. അത് ആരോക്കെയാണെന്ന് അറിയാൻ ഇവിടുത്തെ നാട്ടുകാർ കാത്തിരുന്നെങ്കിലും വെള്ളാപ്പള്ളി നടേശന്റെയും പു...

മോഷ്ടിച്ച് തിന്നുകയും യഥാർത്ഥ ഉടമയെ കള്ളൻ എന്ന് വിളിച്ചു ആക്ഷേപിക്കുകയും ചെയ്യുന്ന ഒരു മൂന്നാംകിട മോഷ്ടാവിനെ നവോത്ഥാന നായകനായി ചുമന്നു കൊണ്ട് നടക്കാൻ മാത്രം സിപിഎം എങ്ങനെയാണ് അധഃപതിച്ചതു? എം ജെ ശ്രീചിത്രനെപ്പോലെയുള്ള കള്ളനാണയങ്ങൾ മലയാളിയുടെ സാമാന്യബോധത്തെ ഇത്രനാൾ മലീമസമാക്കിയതിനു ആരുത്തരം പറയും? സിപിഎമ്മിന് വേണ്ടി സോഷ്യൽ മീഡിയയിൽ കൊട്ടേഷൻ എടുക്കുന്നവരെ നവോത്ഥാന നായകരാകുന്ന രീതി എന്ന് തീരും?

December 01, 2018

ഞാൻ ഏറ്റവും അധികം സ്‌നേഹിക്കുകയും ഇഷ്ടപ്പെടുകയും ചെയ്യുന്ന ഒരു സാംസ്‌കാരിക നായകനാണ് സുനിൽ പി ഇളയിടം. അദ്ദേഹത്തിന്റെ നിലപാടുകളിൽ പലതിനോടും വിയോജിപ്പുണ്ടെങ്കിലും അദ്ദേഹം പറയുന്നത് കേൾക്കാൻ ഒരു സുഖവും ഒരു രസവുമുണ്ട്. മാത്രമല്ല, പുതിയ പുതിയ അറിവുകൾ അദ്ദേ...

സൗന്ദര്യമുള്ള ഒരു മുഖം ഉണ്ടെങ്കിൽ അറിയാത്ത കാര്യങ്ങളെ കുറിച്ചും അഭിപ്രായം പറഞ്ഞു കയ്യടി നേടാൻ ശ്രമിക്കുന്ന വിഡ്ഢിക്കൂട്ടങ്ങളുടെ പ്രതിനിധിയാണ് ദീപ നിഷാന്ത്; ഗൗരവതരമായ സാമൂഹിക ഇടപെടലിൽ നിന്നും സ്തുതിപാടലിന്റെയ്യും പകവീട്ടലിന്റെയും ഇടമായി സോഷ്യൽ മീഡിയയെ മാറ്റിയതിൽ ഇത്തരക്കാർ ഒന്നാം പ്രതികളാണ്: വേറൊരാളാളുടെ ഹൃദയാവിഷ്‌കാരം മോഷ്ടിച്ച് സ്വന്തമെന്നു പറഞ്ഞു വിൽക്കുകയും മോഷണത്തെ ന്യായീകരിച്ചു സ്വയം ഇളിഭ്യയാകുകയും ചെയ്യുന്ന ദീപ നിഷാന്തുമാർ അറിയാൻ

November 30, 2018

ലോകം അനുദിനം മാറിക്കൊണ്ടിരിക്കുകയാണ്. സാങ്കേതിക വിദ്യയുടെ കുതിച്ചുചാട്ടം ഓരോ മനുഷ്യന്റെയും ജീവിതത്തെ അനുനിമിഷം മാറ്റി മറിക്കുന്നു. ഇങ്ങനെ മാറുന്ന ജീവിത രീതിയെ സമൂഹത്തിന്റെ മൊത്തത്തിലുള്ള പുരോഗതിക്ക് ഗുണം ചെയ്യുന്ന തരത്തിൽ മാറ്റിത്തീർക്കുക എന്നതാണ് ഓര...

ദേവസ്വം ബോർഡിനെ നിരീശ്വരവാദികളിൽ നിന്നും രക്ഷിക്കാം; ഈശ്വര വിശ്വാസം ലവലേശമില്ലാത്ത കമ്യുണിസ്റ്റുകാരിൽ നിന്നും ക്ഷേത്രങ്ങളെ രക്ഷിച്ചേമതിയാവൂ; കാണിക്ക ബഹിഷ്‌കരിച്ച് തന്നെ സമരത്തിന് തുടക്കമിടണം; ഫിക്‌സഡ് ഡെപ്പോസിറ്റുകൾ അവസാനിപ്പിച്ച് സമ്പന്ന ക്ഷേത്രങ്ങളുടെ വരുമാനം ഉപയോഗിച്ച് സാധാരണ ക്ഷേത്രങ്ങളെയും കാവുകളെയും കാക്കാം

November 29, 2018

ശബരിമലയിൽ യുവതികളെ പ്രവേശിപ്പിക്കണമെന്ന് വാശി പിടിച്ച സർക്കാരും ഒരു കാരണവശാലും കയറ്റില്ലെന്ന് വാശിപിടിച്ച സംഘപരിവാറും ഇപ്പോൾ അയഞ്ഞ മട്ടാണ്. സംഘപരിവാരിന്റെ നേതൃരംഗത്തുള്ള ബിജെപി പറയുന്നത് ശബരിമലയിലെ യുവതീ പ്രവേശന വിഷയത്തിലെ സമരം സർക്കാരിനെതിരെയുള്ള സമ...

പള്ളിക്കൊന്ന് അമ്പലത്തിന് മറ്റൊന്ന് നാണമില്ലേ മുഖ്യമന്ത്രീ ഇനിയും ഈ ഇരട്ടത്താപ്പ് തുടരാൻ ? ശബരിമലയും സഭാ പ്രശ്നവും തമ്മിലെന്ത് എന്ന് ചോദിക്കുന്നവരോട് -ഇൻസ്റ്റന്റ് റെസ്‌പോൺസ്

November 28, 2018

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇന്നും സംസ്ഥാന സർക്കാരിനെ കോടതി കണക്കിന് ശകാരിച്ചിരിക്കുകയാണ്. ഇന്നലെ ശബരിമലയിൽ എന്ത് തോന്ന്യവാസമാണ് നടക്കുന്നത് എന്ന് ചോദിച്ച കോടതി ഇതുമായി ബന്ധമില്ലാത്ത മറ്റൊരു കേസ് എടുത്തപ്പോഴും സർക്കാരിനോട് ചോദിച്ചു എന്ത് തോന്ന്...

സുപ്രീം കോടതി വിധി നടപ്പിലാക്കാനും ഇന്ത്യൻ ഭരണഘടനയുടെ പരിശുദ്ധി നിലനിർത്താനും അഹോരാത്രം കഷ്ടപ്പെടുന്ന സർക്കാരിനോടും പൊലീസിനോടും എന്തേ ഹൈക്കോടതി ഇങ്ങനെ കരുണയില്ലാതെ പെരുമാറിയത്? സംഘപരിവാറുകാരുടെ കൊലവിളിയെന്ന് പറയുമ്പോഴും എന്തേ ശരണം വിളിക്കുന്ന ഭക്തരെന്ന് കോടതി പറയുന്നത്?

November 27, 2018

ഇന്ത്യൻ ഭരണഘടനയുടെ വിശുദ്ധി സംരക്ഷിക്കുന്നതിനും ഇന്ത്യയുടെ പരമോന്നത നീതി പീഠമായ സുപ്രീം കോടതിയുടെ വിധിയുടെ അന്തസ് കാത്ത് സൂക്ഷിക്കുന്നതിനും അഹോരാത്രം കഷ്ടപ്പെടുകയും യാതന അനുഭവിക്കുകയും ചെയ്യുന്ന ഒരു സർക്കാരാണ് കേരളം ഭരിക്കുന്നത്. കമ്മ്യൂണിസ്റ്റുകാർക്...

ഹിന്ദുവിന്റെ വിശ്വാസത്തെ അപമാനിച്ചാൽ അത് ആവിഷ്‌കാര സ്വാതന്ത്ര്യം; ഇസ്ലാം വിശ്വാസത്തിനെതിരെയെങ്കിൽ പച്ചയായ ഇസ്ലാമോഫോബിയ; മീശക്കുവേണ്ടി നിലവിളിച്ചവർ തന്നെ കിതാബിനെതിരെ അലറിവിളിക്കുമ്പോൾ ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്റെ ഇരട്ടത്താപ്പെന്നല്ലാതെ മറ്റെന്താണ് വിളിക്കേണ്ടത്?

November 26, 2018

ശബരിമല വിവാദങ്ങൾക്കിടയിൽ ഏറെ ശ്രദ്ധിക്കപ്പെടാതെപോയ ഒരു സംഭവം ഉണ്ടായി. കോഴിക്കോട് ജില്ലാ സ്‌കൂൾ യുവജനോത്സവ വേദിയിൽ അവതരിപ്പിക്കപ്പെടുകയും ഒന്നാം സ്ഥാനം നേടുകയും ചെയ്ത് കിതാബ് എന്ന നാടകത്തെ ചൊല്ലിയായുള്ള വിവാദം ആയിരുന്നു അത്. റഫീഖ് മംഗലത്ത് എഴുതി ആ നാട...

MNM Recommends