Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അൻപതു വർഷം ഇന്ത്യാ രാജ്യത്തു ജീവിച്ചവരെ വിദേശിയെന്നു പറഞ്ഞു ഒഴിപ്പിക്കുന്നത് വംശീയതയല്ലാതെ മറ്റെന്ത്? രണ്ടു കൊല്ലം മുൻപ് വന്നവർ ഹിന്ദുവോ ക്രിസ്ത്യാനിയോ ആണെങ്കിൽ പൗരത്വം നൽകാമെന്നും അല്ലെങ്കിൽ പുറത്താക്കുമെന്നും പറയുന്നത് പാശ്ചാത്യ വിരോധമാണ്: എന്തുകൊണ്ട് ആസാമിലെ പൗരത്വ രജിസ്റ്ററിനെ നമ്മൾ ശക്തമായി എതിർക്കണം?- ഇൻസ്റ്റന്റ് റെസ്‌പോൺസ്

അൻപതു വർഷം ഇന്ത്യാ രാജ്യത്തു ജീവിച്ചവരെ വിദേശിയെന്നു പറഞ്ഞു ഒഴിപ്പിക്കുന്നത് വംശീയതയല്ലാതെ മറ്റെന്ത്? രണ്ടു കൊല്ലം മുൻപ് വന്നവർ ഹിന്ദുവോ ക്രിസ്ത്യാനിയോ ആണെങ്കിൽ പൗരത്വം നൽകാമെന്നും അല്ലെങ്കിൽ പുറത്താക്കുമെന്നും പറയുന്നത് പാശ്ചാത്യ വിരോധമാണ്: എന്തുകൊണ്ട് ആസാമിലെ പൗരത്വ രജിസ്റ്ററിനെ നമ്മൾ ശക്തമായി എതിർക്കണം?- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

സാമിലെ പൗരത്വ രജിസ്‌ട്രേഷൻ ഇന്ത്യയെ പിടിച്ചുകുലുക്കുന്ന വിവാദമായി ഉയർന്നു വരികയാണ്. അസമിലെ ജനസംഖ്യയിലെ 3.29 കോടി ജനങ്ങൾ മാത്രമുള്ള അസമിൽ 1.19 കോടി ജനങ്ങൾക്കിടയിൽ മാത്രമുള്ള കണക്കെടുപ്പ് പരിശോധിച്ചപ്പോൾ 40 ലക്ഷം പേർ അസാമികളല്ലാതിയി മാറിയിരുന്നു. പൗരത്വ രജിസ്‌ട്രേഷനിലെ പിഴവുകൾ കൊണ്ടാണ് ഇതു സംഭവിച്ചത്. എന്നാൽ കണക്കെടുപ്പ് വിവാദമായതിന് പിന്നാലെ ഇതൊരു കരട് രേഖ മാത്രമാണെന്നും രേഖകൾ പരിശോധിച്ച ശേഷം ആരും ആശങ്കപ്പെടേണ്ടതില്ല എന്നുമാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്. ഇന്ത്യയുടെ മുൻ രാഷ്ട്രപതിയായ ഫക്രുദീൻ അലി അഹമ്മദിന്റെ അനന്തരവന്റെ കുടുംബം പോലും 40 ലക്ഷം വരുന്ന കുടിയേറ്റക്കാരുടെ ഭാഗമാണെന്ന് കണ്ടെത്തിക്കഴിഞ്ഞപ്പോൾ സ്വാഭാവികമായും അതിൽ പിഴവുകളുണ്ടെന്ന് വിശദമാക്കാം. 

പിശകുകൾ തിരുത്തി പുറത്ത് വരുന്ന 40 ലക്ഷം പേരോ ബാക്കി വരുന്ന 1.30 കോടി ജനങ്ങളെക്കൂടി പരിശോധിച്ച് കഴിയുമ്പോൾ കിട്ടുന്ന 40 ലക്ഷം പോരോ എങ്ങോട്ടുപോകുമെന്ന ചോദ്യമാണുള്ളത്. ഇവർ ബംഗ്ലാദേശികളാണെന്ന് തെളിയിക്കാൻ ഇന്ത്യയുടെ കയ്യിൽ രേഖയൊന്നുമില്ല. അനധികൃത കുടിയേറ്റക്കാർ ആരും തന്നെ ആസാമിലോ നേപ്പാൾ അതിർത്തിയിലോ കുടിയേറിയിട്ടില്ലെന്നാണ് ബംഗ്ലാദേശിന്റെ വിശദീകരണം.
40 ലക്ഷം വരുന്ന ജനങ്ങളുടെ ഭാവിയാണ് ഇവിടെ ചോദ്യം. ഇത് എളുപ്പത്തിൽ പരിഹരിക്കാവുന്ന പ്രശ്‌നമോ അല്ല. ലോകമെമ്പാടുമുള്ള വലത് വംശീയ രാഷ്ട്രീയത്തിന്റെ കുടിയേറ്റനയത്തിൽ പെടുന്നവയാണ് ഇതും. അമേരിക്കയിൽ ട്രംപ് എടുക്കുന്ന നയവും ഇസ്രയേലിൽ പലസ്ഥീനെടുക്കുന്ന നയവും റഷ്യയിൽ പുടിൻ എടുക്കുന്ന നയവും. ഇതിനെയെല്ലാം ചേർത്ത് വായിക്കാവുന്നവയാണ്.ലോകത്തെ ഒരുമിച്ച് നിർത്തുന്ന ആശയസംഹിതകളുണ്ട്.  അതിലൊന്നാണ് കുടിയേറ്റക്കാരുടെ പ്രശ്‌നപരിഹാരം. യുദ്ധം മൂലമോ കലാപം മൂലോ പ്രകൃതി ദുരന്തങ്ങൾ മൂലമോ അയൽ രാജ്യങ്ങളിലേക്ക് കുടിയേറേണ്ടി വരിക സ്വാഭാവികമാണ്. തൊട്ടടുത്ത രാജ്യത്തേക്ക് ജീവൻ കാക്കാൻ വേണ്ടി പലായനം ചെയ്യുകയാണ്.

ഇറാഖിൽ നിന്നും ഇറാനിൽ നിന്നും ഇത്തരം കുടിയേറ്റങ്ങൾ നടന്നിട്ടുണ്ട്. അഫ്ഗാനിലും ആക്രമണ സമയത്ത് പോലും നിരവധി കുംടുംബങ്ങളാണ് കുടിയേറിപ്പാർത്തത്. ഇവരെ സ്വീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നത് മാനവികതയുടെ അടയാളമാണ്. അത് മാത്രമാണ് ഇതുവരെ ചെയ്തിരുന്നത്. 1971ൽ ബംഗ്ലാദേശിൽ യുദ്ധമുണ്ടായപ്പോൾ ബംഗ്ലാദേശ് സ്വതന്ത്രരാജ്യമായപ്പോൾ ആയിരക്കണക്കിന് ആളുകളാണ് ആസാമിലേക്ക് കുടിയേറിപ്പാർത്തത്. അങ്ങനെ കുടിയേറിവർ ഇപ്പോഴും ഇവിടെത്തന്നെുണ്ട്.

അന്നൊക്കെ കുടിയേറിപ്പാർത്തവരെ പൗരന്മാരായി അംഗീകരിച്ച ഇന്ത്യ 1971ന് ശേഷം കുടിയേറിയവർക്ക് പൗരത്വം നൽകാത്തത് ചോദ്യമാണ്. കണക്കെടുപ്പ് പൂർത്തിയായപ്പോൾ ചില ജില്ലകളിൽ 14 ശതമാനം വരെ കുടിയേറ്റക്കാരാണ്. അതേ സമയം ഇന്ത്യൻ പാർലമെന്റ് പാസാക്കിയ നിയമം അനുസരിച്ച് അയൽ സംസ്ഥാനങ്ങളിലുള്ളവർക്ക് പോലും അവർ ഹിന്ദുക്കളോ, ക്രിസ്ത്യാനികളോ, മുസ്ലിംങ്ങളോ പാഴ്‌സികളോ, ജൈനമ്മാരോ ഇന്ത്യയിലേക്ക് വന്നാൽ പൗരത്വം നൽകാമെന്ന് പറയുന്നു.

ഒരാൾ 11 കൊല്ലം ഈ രാജ്യത്ത് ജീവിച്ചാൽ അയാൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ നമ്മുടെ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്. ആ ആർത്ഥത്തിൽ 1971 മുതൽ ഇൗ രാജ്യത്ത് ജീവിക്കുന്ന കുടിയേറ്റക്കാരെ ആദരിക്കേണ്ടതാണ് നാം ചെയ്യേണ്ടത്. ബംഗ്ലാദേശികൾ ഇവിടുന്ന് പോകണം എന്ന് പറയുന്നത് നീതി രഹിതമാണ്. അഭയാർഥികളെ സംരക്ഷിക്കേണ്ടതും പാർപ്പിടവും വസ്ത്രവും നൽകേണ്ടതുമാണ് ആദർശ രാഷ്ട്രത്തിന്റെ മര്യാദകൾ. ഫ്രാൻസും ജർമ്മനിയും ബ്രിട്ടനുടക്കം അടക്കമുള്ള ഇത്തരം കുടിയേറ്റക്കാരെ സംരക്ഷിക്കുകയാണ് ചെയ്യുന്നത്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ചചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP