Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്വർണക്കട മുതലാളിമാരും തുണിക്കട മുതലാളിമാരും ഈ ദുരന്ത സമയത്ത് എന്തു ചെയ്യുകയായിരുന്നു? വൻകിട സൂപ്പർ മാർക്കറ്റുകൾ അഞ്ച് നയാപൈസയുടെ ഭക്ഷണം വെറുതെ നൽകിയോ? ദുരിതബാധിതർക്ക് വേണ്ടി ഈ ഓണത്തിന് ഷോപ്പിങ് ബഹിഷ്‌കരിക്കാം: ഓണസദ്യ ഉണ്ണാൻ മാടക്കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാം

സ്വർണക്കട മുതലാളിമാരും തുണിക്കട മുതലാളിമാരും ഈ ദുരന്ത സമയത്ത് എന്തു ചെയ്യുകയായിരുന്നു? വൻകിട സൂപ്പർ മാർക്കറ്റുകൾ അഞ്ച് നയാപൈസയുടെ ഭക്ഷണം വെറുതെ നൽകിയോ? ദുരിതബാധിതർക്ക് വേണ്ടി ഈ ഓണത്തിന് ഷോപ്പിങ് ബഹിഷ്‌കരിക്കാം: ഓണസദ്യ ഉണ്ണാൻ മാടക്കടകളിൽ നിന്നും സാധനങ്ങൾ വാങ്ങാം

മറുനാടൻ ഡെസ്‌ക്‌

മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണ് തിരുവോണം. പ്രായഭേതമന്യേ ജാതി ഭേത മന്യേ എവരും ആഘോഷിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ ഉത്സവമാണ് തിരുവോണം. എന്നാൽ ഈ ഓണം ആഘോഷിക്കാൻ ആർക്കും തന്നെ മനസില്ല. കാരണം നമ്മുടെ സഹോദരന്മാരിൽ അനേകം പേർ ഉടുതുണിക്ക് മറുതുണിയില്ലാതെ കഴിയുമ്പോൾ നമ്മൾ എങ്ങനെ ആഘോഷിക്കും. കുട്ടനാട് പോലെ ഒരു പ്രദേശത്ത് 90 ശതമാനം ആളുകളും ദുരിതാശ്വാസ ക്യാമ്പിലാണ്. ചെങ്ങന്നൂർ മുതൽ ചാലക്കുടി വരെ ലക്ഷക്കണക്കിന് വീടുകളിലേക്ക് ആളുകൾ തിരിച്ചെത്തിയെങ്കിലും സ്വന്തംവീട് ശുദ്ധീകരിക്കാൻ പോലും അവർക്ക് കഴിഞ്ഞിട്ടില്ല. അത്രമേൽ കഠോരവും ഭീതിജനകവുമാണ് വീടുകളുടെ അവസ്ഥ.

ഈ സാഹചര്യത്തിൽ ഓണം ഉണ്ണുക എന്നത് ആരുടേയും ആവശ്യമല്ല.ഒണ സദ്യ ഒഴിവാക്കുന്നതും വടംവലിയും തിരുവാതിരകളിയും ഒഴിവാക്കുന്നതും മാത്രമല്ല ആഘോഷത്തിൽ നിന്നുള്ള പിന്മാറ്റം. നിങ്ങൾ ഈ ഓണത്തിന് എന്ത് കാശ് എന്ത് ആവശ്യത്തിന് വേണ്ടി ചെലവാക്കുന്നു എന്നതും നിർണായകമാണ്. നിങ്ങളുടെ പോക്കറ്റിലെ കാശ് വാങ്ങി സാധനങ്ങൾ വിൽക്കാൻ കാത്ത് നിൽക്കുന്ന കഴുകൻ കണ്ണുള്ള ചിലക്കച്ചവടക്കാരുണ്ട്.

സ്വർണക്കടക്കാരും,തുണിക്കടക്കാരും, ഇലക്ട്രോണിക്ക് കടക്കാരുമാണ് അവർ. അവർ പത്രങ്ങളുടെ ഒന്നാ പേജിൽ പരസ്യം നൽകിയും മറ്റും പ്രലോഭിപ്പിക്കും. വിലക്കുറവെന്നും ആദായവിൽപ്പന എന്നൊക്കെയാണ് അവർ പറയുന്നത്. സ്വർണത്തിന് പലിശയില്ലാത്ത വായ്പ നൽകുമെന്നുമൊക്കെ അവർ നിങ്ങളോട് പറയും. പാരമ്പര്യം നിലനിർത്താനും ആഢ്യത്തം നിലനിർത്താനും ഓണത്തിന് സ്വർണം അണിയണം, പട്ടുപാവാട ധരിക്കണം. കസവ് ധരിക്കണം എന്നൊക്കെ പറഞ്ഞ് ഈ കമ്പനികൾ നിങ്ങളുടെ അരികിൽ വരും. നിങ്ങളുടെ വീടിന് ഭംഗി പോരാ എന്ന് പറഞ്ഞ് കെട്ടിടനിർമ്മാണ കമ്പനിക്കാരും ഫ്‌ളാറ്റ് നിർമ്മാതാക്കളും നിങ്ങളുടെ അരികിലെത്തും.

ആവശ്യമുള്ള വസ്തു ആവശ്യുള്ളപ്പോൾ മാത്രം വാങ്ങുക. പരസ്യം കണ്ട് ബഹളം കണ്ട് അവർ നൽകുന്ന വ്യാജ വാഗ്ദാനം കണ്ട് നിങ്ങൾ വാങ്ങിയാൽ നിങ്ങൾക്കാണ് നഷ്ടം. നിങ്ങൾക്ക് ഒരു സാധനം ആവശ്യമുണ്ടെങ്കിൽ അത് ഓണക്കാലത്ത് വാങ്ങുന്നതും കർക്കിടകത്തിൽ വാങ്ങുന്നതും എല്ലാം ഒരുപോലെയാണ്. ആവശ്യമുള്ള വസ്തു ആവശ്യമുള്ളപ്പോൾ മാത്രം വാങ്ങുക. ഇപ്പോൾ നിങ്ങൾ ഓണക്കോടി ധരിച്ച് പുതിയ കാർ വാങ്ങി റോഡിലേക്കിറങ്ങിയാൽ നിങ്ങളെ ജനം പരിഹസിക്കുക മാത്രമേ ചെയ്യു.

കാരണം ഈ സമയം പുതിയതായതൊന്നും ആവശ്യമില്ല. വിലക്കുറവാണ് നിങ്ങളുടെ ലക്ഷ്യമെങ്കിൽ അതൊരു വ്യാജ വാഗ്ദാനം മാത്രമാണ്. കൂടുതൽ കച്ചവടം നടത്താൻ വേണ്ടി അവർ പറയുന്ന പച്ചക്കള്ളമാണ് ഈ വിലക്കുറവ്. അതുകൊണ്ട് ഈ ഓണത്തിന് നിങ്ങൾ മാതൃകയാകേണ്ടത് അനാവശ്യമായി ഒന്നും വാങ്ങില്ല എന്ന് ഉറപ്പ് നൽകിക്കൊണ്ടാകണം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP