Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

പ്രതികളും സാക്ഷികളും നേതാക്കളും ഫാൻസുകാരും ദിലീപിന് വേണ്ടി ഒരുമിക്കുകയാണ്; കാശു വാരിയെറിഞ്ഞ് സാക്ഷികളെയെല്ലാം ചാക്കിട്ടു പിടിക്കുന്നു; പ്രതിയുടെ അഭിഭാഷകൻ പോലും കൂറുമാറി: മനുഷ്യത്വരഹിതമായി ഒരു സഹപ്രവർത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത നായകനടനെ വിശുദ്ധനാക്കാൻ ശ്രമിക്കുമ്പോൾ ലജ്ജിച്ചു പോകുന്നത് ദൈവത്തിന്റെ ഈ കൊച്ചു നാടുതന്നെ

പ്രതികളും സാക്ഷികളും നേതാക്കളും ഫാൻസുകാരും ദിലീപിന് വേണ്ടി ഒരുമിക്കുകയാണ്; കാശു വാരിയെറിഞ്ഞ് സാക്ഷികളെയെല്ലാം  ചാക്കിട്ടു പിടിക്കുന്നു; പ്രതിയുടെ അഭിഭാഷകൻ പോലും കൂറുമാറി: മനുഷ്യത്വരഹിതമായി ഒരു സഹപ്രവർത്തകയെ ക്രൂരമായി ബലാത്സംഗം ചെയ്യാൻ ക്വട്ടേഷൻ കൊടുത്ത നായകനടനെ വിശുദ്ധനാക്കാൻ ശ്രമിക്കുമ്പോൾ ലജ്ജിച്ചു പോകുന്നത് ദൈവത്തിന്റെ ഈ കൊച്ചു നാടുതന്നെ

മറുനാടൻ ഡെസ്‌ക്‌

ലയാള സിനിമയിൽ സജീവമായിരുന്ന നായിക നടിയെ ചിലർ ചേർന്ന് ഒരു രാത്രിയിൽ ബസാത്സംഗം ചെയ്യുന്നു. ഷൂട്ടിങ് കഴിഞ്ഞ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ഇരയായ നടി തൊട്ടടുത്ത് താമസിക്കുന്ന ഒരു സംവിധായകന്റെ വീട്ടിൽ അഭയം പ്രാപിക്കുകയായിരുന്നു. സംവിധായകൻ സുരക്ഷക്കായി വിളിച്ചുവരുത്തിയലരാഷ്ട്രീയ നേതാവ് പൊലീസിനെ അറിയിച്ചതോട് കൂടി ബലാത്സംഗ കഥ ലോകം മുഴുവൻ അറിയുകയും ചെയ്തു. പിന്നാലെയാണ് നടിയെ അപമാനിച്ച സംഭവതിൽ സിനിമാ പ്രവർത്തകർ കൊച്ചിയിൽ ഒരു യോഗം കൂടുന്നത്.

യോഗത്തിൽ സങ്കടത്തോടെ പ്രതിഷധമറിയിക്കുകയും ചെയ്ത നായക നടനെ ഏറെ വൈകാതെ ബലാത്സംഗ കേസിലെ പ്രതികളിലെ ഒരാളായി ചൂണ്ടിക്കാട്ടി പൊലീസ് അറസ്റ്റു ചെയ്യുന്നു. ബലാത്സംഗക്കേസിൽ ഒരു നടൻ പ്രതിയാകുന്നതോടെ പിന്നീടുണ്ടാകുന്ന കോലാഹലങ്ങൾ ഊഹിക്കാവുന്നതാണ്.  എന്നാൽ ആ ഒച്ചപ്പാടുകൾ ഏതാണ്ട് ഒന്നോ രണ്ടോ ആഴ്ചയെ നീണ്ടുനിന്നുള്ളു. ഒട്ടും താമസിക്കാതെ തന്നെ ആരോപണവിധേയനായ നടനെ മഹത്വവൽക്കരിച്ച് കൊണ്ടും ഇരയാക്കികൊണ്ടും സോഷ്യൽ മീഡയയിൽ പ്രചരണങ്ങൾ കൊഴുക്കുകയായിരുന്നു. ഇതിനു പിന്നാലെ നടിയെ ഇരയായ അപമാനിച്ചുകൊണ്ടുള്ള സോഷ്യൽ മീഡിയ പ്രചരണങ്ങളും വന്നു.

81ദിവസമാണ് ജാമ്യംപോലും ലഭിക്കാതെ നടൻ ജയിലിൽ കിടന്നത്. പുറത്തിറങ്ങിയതിനു ശേഷം നടൻ അഭിനയിച്ച സിനിമ വൻ സാമ്പത്തിക ലാഭത്തോടെ വിജയം നേടാൻ കഴിഞ്ഞു. സിനിമയിലെ കഥയാകട്ടെ എങ്ങനെയാണ് കുറ്റം ചെയ്തതിന് ശേഷം സംരക്ഷിതമായി ഇത് മറക്കാം എന്ന് തെളിയിക്കുന്നതും. നായകനടന്റെ ജീവിതം തന്നെയായിരുന്നു രാമലീല എന്ന സിനിമയിലൂടെ പ്രതിഫലിച്ചത്.  ദിലീപ് എന്ന നടൻ പുറത്തിറങ്ങിയതോടെ നടനെ ന്യായീകരിക്കുന്നവർ വർദ്ധിച്ചു. നടിയെ അപമാനിക്കുന്നവരുടെ എണ്ണം കൂടി. ലാൽ ജോസിനെ പോലെയുള്ള സിനിമാ മേഖലയിലെ പ്രമുഖർ പോലും നടനെ അനുകൂലിച്ചും ഇരയായ നടിയെ അപമാനിച്ചും രംഗത്തെത്തി.

നടന് സാമ്പത്തികമായ പിൻബലവും ഉന്നതമായ സ്വാധീനവുമുള്ളതിനാൽ നടനനുകൂലമായ പ്രചരണത്തിന്റെ ശക്തി പ്രാപിച്ചുകൊണ്ടേയിരുന്നു. ഒട്ടേറെ കഥകളും ഉപകഥകളും മെനഞ്ഞ് വിചാരണ നീട്ടികൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടന്നെങ്കിലും ഇത് വിജയം കണ്ടില്ല. വിചാരണയുടെ തീയതിയായിരിക്കുകയാണ്. പ്രതികളും സാക്ഷികളുമൊക്കെ നടന് അനുകൂലമാകുകയും ചെയ്തു. 

നടനെതിരെ ഉറച്ചനിലപാടെടുത്ത പൾസർ സുനിയെന്ന പ്രധാന പ്രതിയുടെ അഭിഭാ,കൻ പോലും കൂറ് മാറുന്നു.  കേസിന്റെ പരാജയം ഭയന്ന നടൻ സി ബി ഐ അന്വേഷണത്തിന് പോവും മുതിരുന്നു. സംഭവങ്ങൾ വിവാദമാകുകമ്പോൾ താരസംഘടനയുടെ ജനറൽ ബോഡി യോഗം ചേർന്ന് നടനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്നു. നടനെ പുറത്താക്കിയത് അവരുടെ കൂട്ടത്തിലുള്ള ഒരു നടിയെ ബലാത്സംഗം ചെയ്ത കുറ്റാരോപിതനായ നടന്റെ വിചാരണനേരിടുകയാണ്. വിചാരണനടപടികൾ തുടങ്ങുക പോലും ചെയ്യുന്നതിന് മുൻപാണ് കുറ്റവിമുക്തനാക്കി സംഘടനയിലേക്ക് നടനെ കൊണ്ടുവരാൻ ശ്രമിക്കുന്നത്. 

നടനെ പുറത്താക്കിയത് സാങ്കേതികമായി തെറ്റാണെന്നും നടൻഅന്നും ഇന്നും അമ്മയുടെ അംഗമാണെന്നുമായിരുന്നു സംഘടനയുടെ ഔദ്യോഗിക പ്രഖ്യാപനം. അമ്മയെന്ന സംഘടനയിലെ ഒരു നടിയെ ബലാത്സംഘം ചെയ്‌തെന്ന് ആരോപിക്കുന്ന കേസിലെ പ്രതികളിലൊരാളാണ് ദിലീപ്. അമ്മ ആർക്കൊപ്പമാണ് ആക്രമിക്കപ്പെട്ട നടിക്കൊപ്പമോ അതോ ആക്രമിച്ച നടനൊപ്പമോ. ആ നടി ബലാത്സംഗത്തിന് ഇടയാക്കിയെന്നതിൽ തർക്കമില്ല. തന്നെ ബലാത്സംഗം ചെയ്തത് ആരെന്നും അതിന് ഇടപാട് ചെയ്തത് ആരെന്നും നടി തന്നെ തുറന്നു സമ്മതിക്കുന്നുണ്ട്. അങ്ങനെ ബലാത്സംഘം ചെയ്ത സിനിമ പ്രവർത്തകൻ തന്നെ പറയുന്നു തന്നെ ഇത് ഏൽപ്പിച്ചത് ദിലീപ് ആണെന്ന്.

പിന്നെ പൊലീസിന് മുൻപിലുള്ള ഏകവഴി മൊഴി ശരിയോണോ എ്‌നതാണ്. സാഹചര്യ തെളിവുകൾ പരിശോധിച്ചപ്പോഴാണ് ദിലീപ് പ്രതിയായത്. വിചാരണ നടത്തി നിരപരാധിയെന്ന് തെളിയുന്നത് വരെ നിയമത്തിന്റെ കണ്ണിൽ ദിലീപ് പ്രതിയാണ്. ഒരാൾ കുറ്റക്കാരനാണ് എന്ന്കണ്ടെത്തേണ്ടത് പൊലീസും പ്രോസിക്വൂഷനുമാണ്. ഇന്ത്യിലാകെ 3,60000 പ്രതികൾക്ക് താമസിക്കുവാനുള്ള ജയിലാണുള്ളത്. ഇതിൽ നാലരലക്ഷം പേരാണ് താമസിക്കുന്നത്. ഇതിൽ 70 ശതമാനം പേരും വിചാരണ തടവുകാരാണ്.

എതിനർഥം ഒന്നര ലക്ഷം പേർ പോലും ശിക്ഷ അനുഭവിക്കുന്നില്ല എന്നതാണ്. എന്നാൽ പൊലീസ് എല്ലാ കേസുകളും നിരപരാധികളുടെ മേൽ അടിച്ചേൽപികുയാണെന്നുമല്ല. സംശയാധീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കുന്നില്ല. പ്രതിക്ക് അഭിഭാഷകനെ വെച്ച് കേസ് നടത്താം പക്ഷേ വാദിക്ക് അതിന് സാധിക്കുന്നില്ല. വാദി ഭാഗം വാദിക്കുന്നത് അഭിഭാഷകന്റെ ചുമതലയാണ്. പ്രോസിക്യൂഷനെ ആർക്കും അട്ടിമറിക്കാം എന്നാൽ പ്രതിക്ക് സ്വാധീനമുള്ള വക്കീലിനെ നിയമിക്കാം.

എന്താണോ വക്കീലന്മാർ അവതരിപ്പിക്കുന്നത്. എന്ത് രേഖയാണോ സമർപ്പിക്കുന്നത് അത് സംബന്ധിച്ച നിഷ്പക്ഷമായൊരു നിലപാടെടുക്കാനെ ജഡ്ജിക്ക് സാധിക്കു. പ്രതിയാണെന്ന് ഉറപ്പായാലും പ്രതിയാണെന്ന് തെളിയിക്കാൻ ക്രോസിക്യൂഷന് സാധിച്ചില്ലെങ്കിൽ ശിക്ഷിക്കില്ല എന്ന നിലപാടെടുക്കാൻ ജഡ്ജിക്ക് സാധിക്കും. ദിലീപ് രക്ഷപ്പെടുമ്പോൾ സിനിമയിലെ മഹത്തായ നടനാകാൻ ദിലീപ് ശ്രമിക്കുന്നു.

സാക്ഷികളും പ്രതികളുമൊക്കെ ഇരയ്‌ക്കൊപ്പം നിൽക്കേണ്ട സിമിനാപ്രവർത്തകർ പ്രതിക്കൊപ്പം നിൽക്കുന്നു. ദിലീപിന് കിട്ടുന്ന രക്ഷതാസക്ഷി പരിവേഷവുമാകും പിന്നീട്. ഇന്ത്യൻ ജനാധിപത്യത്തിന്റേയും നിയമവ്യവസ്ഥിതിയുടേയും തകർച്ചയാണ് ഇതിന് കുടപിടിക്കാൻ അമ്മയെന്ന നാണം കെട്ട സംഘടനയും കൈവരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP