Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സാഹചര്യത്തെളിവുകൾ വച്ചാണ്; എം.വിൻസെന്റിനെ അറസ്റ്റ് ചെയ്തതോ ഏതോ ഒരു സ്ത്രീയുടെ പരാതിയുടെ പേരിലാണ്; ഇവർക്ക് രണ്ടുമില്ലാത്ത എന്തു മേന്മയാണ് ഫ്രാങ്കോ മുളയ്ക്കലിനുള്ളത്? പിണറായിക്കു മാത്രമല്ല പോപ് ഫ്രാൻസിസിനും ഇത് നാണക്കേടാണ്

നടൻ ദിലീപിനെ അറസ്റ്റ് ചെയ്തത് ഗൂഢാലോചനയിൽ പങ്കുണ്ടെന്ന സാഹചര്യത്തെളിവുകൾ വച്ചാണ്; എം.വിൻസെന്റിനെ അറസ്റ്റ് ചെയ്തതോ ഏതോ ഒരു സ്ത്രീയുടെ പരാതിയുടെ പേരിലാണ്; ഇവർക്ക് രണ്ടുമില്ലാത്ത എന്തു മേന്മയാണ് ഫ്രാങ്കോ മുളയ്ക്കലിനുള്ളത്? പിണറായിക്കു മാത്രമല്ല പോപ് ഫ്രാൻസിസിനും ഇത് നാണക്കേടാണ്

മറുനാടൻ ഡെസ്‌ക്‌

കേരളാ പൊലീസിന്റെ ഒരു സംഘം ഒരാഴ്ചയിലധികമായി ഒരു മെത്രാനെപ്പറ്റിയുള്ള അന്വേഷണത്തിലാണ്. പരാതി ഒരു കന്യാസ്ത്രീയെ ബലാത്സംഗം ചെയ്തു എന്നുള്ളതും. ഇന്ത്യയിലെ നിലവിലുള്ള നിയമം അനുസരിച്ച് ഒരു സ്ത്രീ ഒരാളെക്കുറിച്ച് ഒരു പീഡനാരോപണം ഉന്നയിച്ചാൽ അത് കെട്ടിച്ചമച്ചതാണോ എന്ന് പ്രഥമികമായ ഒരു അന്വേഷണം നടത്തി പരാതിയിൽ ഏതെങ്കിലും തരത്തിലുള്ള കഴമ്പുണ്ടെങ്കിൽ അതിന്റെ പൂർണ ഘട്ടത്തിലക്ക് പോകാതെ അറസ്റ്റ് ചെയ്യുന്ന ചുമതലയാണ് കൽപ്പിക്കുന്നത്.

ഇത് സുപ്രീംകോടതി പല വിധികളിലും ആവർത്തിച്ചിട്ടുമുണ്ട്. എന്നിട്ടും ഫ്രാങ്കോ മുളയ്ക്കൽ എന്ന ബലാത്സംഗ വീരനെ അറസ്റ്റ് ചെയ്യാൻ വേണ്ടി പൊലീസ് പലവഴിയും നോക്കുന്നുണ്ട്. ഒരാഴ്ചയ്ക്ക് മുൻപ് ജലന്ധറിലെത്തിയ പൊലീസ് തിരിച്ച് മടങ്ങുന്നതിന് മുൻപ് മെത്രാനോട് അൻപത് ചോദ്യങ്ങൾ എഴുതിക്കൊടുത്ത് ഉത്തരങ്ങൾ വാങ്ങി.

ആ ഉത്തരങ്ങളിൽ നിന്ന് പീഡനാരോപണം ഉന്നയിച്ച കന്യാസ്ത്രീ ജീവിച്ച മഠത്തിൽ നിന്നുമൊക്കെ നടത്തിയ തെളിവെടുപ്പിലൂടെയും ലഭിച്ച വിവരം മെത്രാൻ കുഴപ്പക്കാരൻ തന്നെയെന്നാണ്. എങ്കിലും ഇതുവരെ ഈ ബിഷപ്പിനെ അറസ്റ്റ് ചെയ്തിട്ടില്ല. അറസ്റ്റ് ചെയ്ത പ്രതീതിയുണ്ടെങ്കിലും ഞങ്ങളുടെ അന്വേഷണത്തിൽ കണ്ടെത്തിയത് കേരളത്തിലെ പൊലീസുകാർ പച്ചക്കൊടി കാണിച്ചിട്ടില്ലെന്നു തന്നെയാണ്.

അതിനർത്ഥം ആ മെത്രാനെ അറസ്റ്റ് ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നില്ല എന്നുതന്നെ. ഒരു പക്ഷേ ഈ മെത്രാൻ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന് ഓർത്ത് തന്നെയാകാം. അറസ്റ്റ് ഒഴിവാക്കാൻ മെത്രാന്റെ കയ്യിൽ ഒട്ടനവധി മാർഗങ്ങളുണ്ടായിട്ടും മെത്രാൻ അതിന് തുനിഞ്ഞില്ല. മുൻകൂർ ജാമ്യഹർജിക്ക് പോലും മുതിരാത്തത് പൊലീസ് സംരക്ഷണം നൽകുന്നു എന്ന കാരണത്തിലാണ്. മെത്രാനെ അരമനയിൽ കയറി അറസ്റ്റ് ചെയ്യണമെങ്കിൽ അതിനും തയ്യാറാണ് എന്നാണ് ജലന്ധർ പൊലീസ് പറയുന്നത്. അതിനർത്ഥം കേരളാ പൊലീസിനും കേസന്വേഷിക്കുന്ന വൈക്കം ഡി.വൈ.എസ്‌പിക്കും മെത്രാനെ പിടികൂടാൻ താൽപര്യമില്ല എന്നല്ല. അങ്ങനെ താത്പര്യമില്ലായിരുന്നെങ്കിൽ ഇത്രയും അന്വേഷണങ്ങൾ നടത്തുകയും അന്വേഷണ വിവരങ്ങൾ മാധ്യമങ്ങളിൽ എത്തുകയും ചെയ്യുമായിരുന്നില്ല.

ജലന്ധറിലെ കന്യാസ്ത്രികളിൽ നിന്നും വൈദികരിൽ നിന്നുമെടുത്ത മൊഴികൾ പോലും ബിഷപ്പിനെ പ്രതിക്കൂട്ടിൽ നിർത്തുന്നതാണ്. അറസ്റ്റിനും തയ്യാറാണ് പൊലീസ് നിൽക്കുന്നത്. സാക്ഷികളെ സ്വിധീനിക്കാനും ഗുണ്ടായിസത്തിലൂടെ വിധിമറികടക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു. എന്നാൽ ഏറ്റവും വലിയ വിമർശനം പൊലീസിനെ കയറൂരി വിട്ടു എന്നത് തന്നെയാണ്. കയറൂരിവിട്ട പൊലീസ് സ്വന്തം ഇഷ്ടപ്രകാരം ഒരുപാട് നിലപാടുകൾ എടുക്കുകയും അതൊക്കെ സർക്കാരിനെ പ്രതിസന്ധിയിലാക്കുകയും ചെയ്തു. മലയാളത്തിലെ ജനപ്രിയ നടനെ അറ്സ്റ്റ് ചെയ്ത് 89 ദിവസം ജയിലലടക്കാൻ സർക്കാർ കാണിച്ച തന്റേടം അതിശോക്തമായിരുന്നു. കേരളത്തിലെ അതിസമ്പന്നരിൽ ഒരാളായ രാജ് മോഹൻപിള്ളയെയും ബലാത്സംഗത്തിന്റെ പേരിൽ പൊലീസ് ജയിലിലടച്ചു.

ഒരു ഇതര സംസ്ഥാന സ്ത്രിയുടെ പരാതിയിലിയാരുന്നു അറസ്റ്റ്. കോവളം എം,.എൽ.എ എം,വിൻസെന്റിനെ അറസ്റ്റ് ചെയ്തതും ഇത്തരത്തിൽ തന്നെ. ധാരാളം പേരെ അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി പിണറായി വിജയൻ ഫ്രാങ്കോ മുളയ്ക്കൽ എന്ന മെത്രാനെ എന്ത്‌കൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല എന്നതാണ് അതിശയോക്തം. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് പരിശോധിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP