Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കുരിശ് കൃഷിക്കാർക്കും റിസോർട്ട് മുതലാളിമാർക്കും പ്രമാദ മാഫിയക്കും വേണ്ടി ഒരു നാടിനെ മുഴുവൻ ഒറ്റു കൊടുത്ത നേതാക്കളെ നിങ്ങൾക്ക് മാപ്പില്ല; ഇടുക്കിയുടെ വേദന കാൻസർ പോലെ നാളെ എല്ലാവരെയും വിഴുങ്ങുമ്പോൾ ഉള്ളതൊക്കെ കെട്ടിപ്പിടിച്ച് വിലപിക്കുമ്പോൾ ഒരു ദൈവവും നമ്മളെ രക്ഷിക്കാൻ എത്തില്ല; വികസനത്തിന്റെ പേര് പറഞ്ഞു നമ്മൾ തിന്നു തീർത്തതാണ് ഭൂമിയുടെ ഈ ചങ്കു കരളും

കുരിശ് കൃഷിക്കാർക്കും റിസോർട്ട് മുതലാളിമാർക്കും പ്രമാദ മാഫിയക്കും വേണ്ടി ഒരു നാടിനെ മുഴുവൻ ഒറ്റു കൊടുത്ത നേതാക്കളെ നിങ്ങൾക്ക് മാപ്പില്ല; ഇടുക്കിയുടെ വേദന കാൻസർ പോലെ നാളെ എല്ലാവരെയും വിഴുങ്ങുമ്പോൾ ഉള്ളതൊക്കെ കെട്ടിപ്പിടിച്ച് വിലപിക്കുമ്പോൾ ഒരു ദൈവവും നമ്മളെ രക്ഷിക്കാൻ എത്തില്ല; വികസനത്തിന്റെ പേര് പറഞ്ഞു നമ്മൾ തിന്നു തീർത്തതാണ് ഭൂമിയുടെ ഈ ചങ്കു കരളും

മറുനാടൻ ഡെസ്‌ക്‌

മഴനിർത്താതെ പെയ്യുമ്പോൾ എന്തൊക്കെയാണ് സംഭവിക്കാൻ പോകുന്നതെന്ന് ആർക്കും പ്രവചിക്കാൻ പോലും സാധിക്കില്ല. കേരളത്തിന്റെ ആറ് ജില്ലകളിൽ ദുരിതം വിതച്ച് മഴപെയ്യുകയാണ്. ഇടുക്കിയും വയനാടും മലപ്പുറവും എല്ലാം ഉറക്കം കെടുത്തുമ്പോൾ ഏറ്റവും കൂടുതൽ ദുരിതം അനുഭവിക്കുന്നത് കുട്ടനാട് ആയിരിക്കും. നമ്മൾ ഏറ്റവും കൂടുതൽ ഭയപ്പെടുന്നത് എറണാകുളം ഭാഗത്തേക്ക് എത്തുന്ന വെള്ളത്തെ ഓർത്താണ്.

പെരുമ്പാവൂരും കാലടിയും നെടുമ്പാശ്ശേരിയും,ആലുവയുമൊക്കെ വെള്ളത്തിനടിയിലാകും എന്ന ഭയമാണ് ഇടുക്കിയെ ഇത്ര പേടിയോടെ സമീപിക്കാൻ കാരണം. ഇടുക്കിയിൽ നിന്ന് ഒഴുക്കിവിടുന്ന വെള്ളം വഴിത്താരകളിലെ താമസക്കാരെ മാറ്റി പാർപ്പിച്ചാൽ ഭീകരത ഒഴിവാകേണ്ടതാണ്. എന്നാൽ എത്രമാത്രം ജലം ആലുവയിലേക്കും പെരുമ്പാവൂരിലേക്കും എത്തുമെന്നുള്ളതും ചോദ്യമാകുന്ന വിഷയമാണ്. അതിനെ പ്രതിരോധിക്കാൻ നമ്മുക്ക് വേണ്ടത്ര സംവിധാനങ്ങളില്ല. ഇടുക്കിയിലെ ജലനിരപ്പ് മാത്രം ചർച്ചയായി പോകുമ്പോൾ ഒരു പക്ഷേ വിസ്മരിക്കുന്ന ചില കാഴ്ചകളും കാണാൻ സാധിക്കും. അതിന്റെ ഉദാഹരണമാണ് പള്ളിവാസലിൽ പ്ലം ജൂഡ് റിസോർട്ടിൽ കുടുങ്ങിക്കിടക്കുന്ന വിദേശികളുടെ കഥ.

അവരെ രക്ഷിക്കാൻ കേന്ദ്ര സർക്കാർ വരെ ഇടപെട്ടിട്ടുണ്ട്. 30ലധികം വിദേശികളാണ് ഇവിടെ കുടുങ്ങിക്കിടക്കുന്നത്. പ്ലം ജൂഡ് എന്ന് പേരുള്ള ഈ റിസോർട്ടിനെ അങ്ങനെ കയ്യൊഴിയാൻ സാധിക്കില്ല. ഇതിന്റെ യഥാർത്ഥ ഉടമസ്ഥർ ജോയ്‌സ് ജോർജ്ജ എംപി എന്നാണ് റിപ്പോർട്ടുകൾ വന്നത്. എന്നാൽ ഇത് മറ്റാർക്കോ കൈമാറി രക്ഷപ്പെട്ടിട്ടുണ്ട്. 70% ചരിവുള്ള മലയിൽ എങ്ങനെയാണ് റിസോർട്ടുണ്ടായത് എന്ന ചോദ്യമാണ് ശ്രദ്ധേയമാകുന്നത്. ആ മലയുടെ മുകളിൽ ഇടിഞ്ഞു വീഴാറാകുന്ന കുന്നുകളും പാറകളുമാണ്. ഈ സ്ഥലത്ത് പള്ളിവാസൽ പദ്ധതിയുടെ കൂറ്റൻ പൈപ്പ് ലൈനുകളും കടന്നുപോകുന്നുണ്ട്.

ഇത്രയും പരിസ്ഥിതി ദുർബല പ്രദേശത്ത് റിസോർട്ട് എങ്ങനെ ഉയർന്നു എന്ന ചോദ്യവും നിലനിൽക്കുകയാണ്. ഈ റിസോർട്ടിനപ്പുറത്തേക്ക് നിരവധി പ്രമുഖർക്ക് റിസോർട്ടുകളുണ്ട്. അനധികൃത പ്രവർത്തനമാണെന്ന് അറിഞ്ഞിട്ട് സ്റ്റോപ്പ് മെമോ നൽകിയ ശ്രീ റാം വെങ്കിട്ടരാമൻ എന്ന സബ് കളക്ടറെ ജോലിയിൽ നിന്ന് ഓടിച്ചുവിട്ടാണ് റിസോർട്ട് മാഫിയ പ്രതികാരം തീർത്തത്. പ്ലം ജൂഡ് ഒരു പ്രതീകമാണ്. തൂമ്പ പോലും താഴ്‌ത്താൻ പാടില്ലാത്ത ദുർബലമായ പ്രദേശമാണ് ഇടുക്കിയിലും മൂന്നാറിലുമൊക്കെയുള്ളത്.

ഇടുക്കിയിലെ സവിശേഷമായ സാഹചര്യം പരിഗണിക്കാതിരിക്കാൻ സാധിക്കില്ല. കുടിയേറ്റത്തേയും കയ്യേറ്റത്തേയും രണ്ടായി കാണേണ്ടത് ഇവിടെയാണ്. പട്ടിണി മാറ്റാൻ വേണ്ടിയും കൃഷി നടത്തിയും ജീവിതം കണ്ടെത്തിയ കർഷകൻ കണ്ടെത്തിയ ഭൂമിയല്ല ചർച്ചാ വിഷയമായത്. ഉന്നത സ്വാധീനമുള്ള വൻകിടക്കാർ നടത്തിയ കയ്യേറ്റമാണ്. ഈ കയ്യേറ്റം അവസാനിപ്പിക്കണമെന്നാണ് ശ്രീറാം വെങ്കിട്ട രാമനും പറഞ്ഞത്.

കർഷകർ ഒരിക്കലും പ്രകൃതിയെ സംരക്ഷിച്ചാണ് കൃഷി നടത്തിയിട്ടുള്ളത്. അവരുടെ പേര് പറഞ്ഞാണ് കസ്തൂരി രംഗനെ എതിർക്കുന്നത്. ഇടുക്കി നേരിടുന്ന ദുരന്തങ്ങളുടെ മുഴുവൻ ഉത്തരവാദിത്തവും കയ്യേറ്റക്കാർക്കുള്ളതാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ച ചെയ്യുന്നത്.

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP