Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എത്ര നടിമാരെ വ്യഭിചരിച്ചു എന്ന കണക്കെടുപ്പ് നടന്മാരും അണിയറപ്രവർത്തകരും ആദ്യം നിർത്തട്ടെ; മോഹൻലാലിനെപ്പോലൊരു മഹാനടൻ ഈ ഊച്ചാളിക്കളിക്ക് കൂട്ടുനിൽക്കരുത്; പീഡകർക്ക് വേണ്ടി കയ്യടിക്കുന്ന ഊർമ്മിള ഉണ്ണിമാർ സ്ത്രീത്വത്തിന് അപമാനം; ബുദ്ധിയുള്ള സ്ത്രീകളെ അപമാനിക്കുന്ന സിനിമാലോകത്തെ മര്യാദ പഠിപ്പിച്ചേ പറ്റൂ

എത്ര നടിമാരെ വ്യഭിചരിച്ചു എന്ന കണക്കെടുപ്പ് നടന്മാരും അണിയറപ്രവർത്തകരും ആദ്യം നിർത്തട്ടെ; മോഹൻലാലിനെപ്പോലൊരു മഹാനടൻ ഈ ഊച്ചാളിക്കളിക്ക് കൂട്ടുനിൽക്കരുത്; പീഡകർക്ക് വേണ്ടി കയ്യടിക്കുന്ന ഊർമ്മിള ഉണ്ണിമാർ സ്ത്രീത്വത്തിന് അപമാനം; ബുദ്ധിയുള്ള സ്ത്രീകളെ അപമാനിക്കുന്ന സിനിമാലോകത്തെ മര്യാദ പഠിപ്പിച്ചേ പറ്റൂ

മറുനാടൻ ഡെസ്‌ക്‌

മലയാള സിനിമ വ്യവസായം വലിയ പ്രതിസന്ധിനേരിടുകയാണ്.അത് തിയേറ്റർ ഉടമകളുടെ സമരമോ പ്രേക്ഷകരുടെ കുറവോ അല്ല. മറിച്ച് മലയാള സിനിമയെ അടക്കിവാഴുന്ന നായക നടന്മാരുടെ അഹന്തയും അഹാങ്കാരവും കെണ്ടുണ്ടാക്കിയതാണ്. മലയാളത്തിലെ ഏറ്റവും വലിയ നടന്മാരിൽ ഒരാളെന്ന് വിശേഷിക്കപ്പെടുന്ന ദിലീപ് എന്നയാൾ ഒരു നടിയെ ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ പ്രതിയായപ്പോഴാണ് പ്രതിസന്ധികരുത്താർജിച്ചത്. ദിലീപിനെ അറസ്റ്റ് ചെയ്യുമ്പോൾ പൊതുസമൂഹത്തിന് മുൻപിൽ നാണം കെടാതിരിക്കാൻ വേണ്ടി പേരിനുമാത്രം ചട്ടം ലംഘിച്ച് പുറത്താക്കിയ അമ്മയെന്ന് നാണംകെട്ട സംഘടന ദിലീപിന്റെ കേസ് വിചാരണക്കെടുക്കുന്നതിന് മുൻപ് നടന്റെ പേരിൽ അച്ചടക്കനടപടി ഒന്നുമില്ല എന്ന് പ്രഖ്യാപിച്ച് സംഘടനയിലെ അംഗത്വം പുനഃസ്ഥാപിച്ചു നൽകുകയായിരുന്നു.

ഇതിൽ പ്രതിഷേധിച്ച തന്റേടമുള്ള ചിലസിനിമാ നടികളോട് എന്തിന്റെ അടിസ്ഥാനത്തിലാണ് ഇങ്ങനെ നോട്ടീസയച്ചതെന്ന് ഭീക്ഷണിപ്പെടുത്താൻ ശ്രമിക്കുന്നു. വിമൺസ് കളക്ടീവ് എന്ന പേരിൽ ബുദ്ധിയും വിവേകവുമുള്ള നടിമാർ സിനിമാപ്രവർത്തകരും ചേർന്നുണ്ടാക്കിയ സംഘടനയേ ഇല്ലാതാാക്കാൻ ഗൂഢാലോചന നടത്തുന്നു. അവരുടെശക്തിയും സ്രോതസുമെന്ന് കരുതിയിരുന്ന മഞ്ജുവാര്യരെ പുകച്ച് പുറത്തുചാടിച്ച് അവരുടെ സിനിമാ ജീവിതം ഇല്ലാതാക്കാൻ ശ്രമം നടത്തുന്നു.

ഇതിലൊക്കെ പ്രതിഷേധിച്ച് നാലുനടിമാർ സംഘടനയിൽ നാണം കെട്ട സംഘടനയിൽ നിന്ന് രാജിവെക്കുന്നു. റീമാ കല്ലിങ്കൽ, രമ്യാ നമ്പീശൻ, ഗീതു മോഹൻദാസ്, ഭാവന എന്നിവരാണ് അമ്മയിൽ നിന്ന് രാജിവെച്ചത്. മഞ്ജു വാര്യരും ഭാവനയും ഉടൻ രാജിവെച്ചേക്കാം. മലയാള സിനിമയൽ ബുദ്ധിയുള്ള നടിമാർക്ക് ഒരു പ്രസക്തിയുമില്ല. നടന്മാർ പറയുന്നത് ഏറാന്മുളുകയും അവർക്ക് ജയ് വിൡുകയും അവർക്ക് ഏറാന്മുളുകയും ചെയ്യുന്നവരെ കൂടെ നിർത്തുകയും അല്ലാത്തവരുടെ സിനിമ കൂകി തോൽപ്പിക്കുകയും ചെയ്യുന്ന നടിമാരെ മാത്രം മതി
സിനിമാലോകത്തിന്. അല്ലാത്തവരെ സിനിമയിൽ നിന്ന് വിലക്കിക്കൊണ്ട അവർ ഇല്ലാതാക്കൻ ശ്രമിക്കും. പാർവതി എന്ന മലയാളത്തിലെ മികച്ചൊരു സിനിമാ താരത്തിന് നല്ല സിനിമകൾ ലഭിക്കാതിരിക്കുന്നത് അവർക്ക് അന്തസും ആഭിചാത്യവുമുള്ളതുകൊണ്ടാണ്.

മലയാള സിനിമാലോകത്തെ താരാധിപത്യത്തിനെതിരെ ശബ്ദമുയർത്തിയ നിത്യാമേനോൻ എന്ന നടി എവിടെയെന്ന് ആർക്കും അറിയില്ല. നടന്മാർ അഭിനയത്തിന്റെ 25-ാമതും 50-മതും വാർഷികം ആഘോഷിക്കുമ്പോൾ രണ്ടുവർഷത്തിൽ കൂടുതൽ പോലും നടിമാർക്ക് സിനിമയിൽ തുടരാനാൻ കഴിയാത്തത് സ്ത്രിവിരുദ്ധവും സൗന്ദര്യവും മാത്രം മാനദണ്ഡമാക്കുന്നതാണ്. പുരുഷ മേധാവിത്വത്തിന് കുടപിടിച്ചില്ലെങ്കിൽ അനീതിക്കെതിരെ ശബ്ദമുയർത്തിയാൽ പുറത്താകുന്ന സാഹചര്യം മലയാള സിസിമയിലുണ്ടായിരിക്കുന്നു. അമ്മയിലെ ഒരു നടി ക്രൂര ബലാത്സംഗത്തിന് ഇരായാകുന്നു. ആ സംഘടനയിൽ നിൽക്കുന്നവർ ഒരുമിച്ച് ആ നടിക്കൊപ്പം നിൽക്കുന്നതിന് പകരം ആരോപണവിധേയനായ നടനൊപ്പം നിൽക്കുന്നു.

സിനിമയേയും സിസിമാക്കാരേയും അശ്ലീല പ്രവർത്തികാണുന്ന പോലെയാണ് ഇന്ന് മലയാള സമൂഹം നോക്കികാണുന്നത്. നല് വർത്തകളേക്കാർ ഉപരി ഇത്തരം വാർത്തകൾ നൽകാനാണ്. അതിനാൽ തന്നെ മാധ്യമങ്ങൾ ഇതിനു പിന്നാലെ പോകേണ്ടി വരുന്നു. മലയാള സിനിമയിൽ സ്ത്രികൾക്ക് ഒരു ബഹുമാനവുമില്ലെന്ന് ആ മേഖലയുമായി ഇടപഴകുന്ന എല്ലാവർക്കുമറിയാം. നടന്മാർ സ്ത്രികളെ കാണുന്നത് വെറും ചരക്കുകളായാണ്. സിനിമയിലെ അണിയറ പ്രവർത്തകരും പുറം ലോകത്തോട് പറഞ്ഞു നടക്കുന്നത് അശ്ലീല കഥകളാണ്.

നായകനടന്മാരും സഹനടന്മാരുമൊക്കെ അവരുടെ വീരകൃത്യങ്ങൾ സുഹൃത്തുക്കളോടും മാധ്യമങ്ങളോടുമൊക്കെ വിളമ്പുന്നത് എത്ര സ്ത്രിയെ കീഴടക്കി എന്നതാണ്. അങ്ങനെ സിനിമാ പ്രവർത്തകർ തന്നെ അശ്ലീലം പറഞ്ഞുനടക്കുന്ന സിനിമാമേഖലയിൽ അന്തസും ആഭിജാത്യവും കാത്ത് സൂക്ഷിക്കാൻ ഒരു നടി ശ്രമിച്ചാൽ അവളെ ബലാത്സംഗം, അപമാനം പറഞ്ഞു നടക്കുക, കഴിവുള്ളവളാണെങ്കിൽ പോലും അവസരം നൽകാതിരിക്കുക തുടങ്ങി നീചമായ പ്രവർത്തികളാണ് നടക്കുന്നത്.

ഈ അനീതിക്കെതിരെ ശബ്ദമുയർത്തിയ പാർവതി ഇന്ന് നിശബ്ദമായിരിക്കുന്നു. സിനിമാ മേഖലയിൽ നിന്ന് ഒറ്റപ്പെടുമെന്ന ഭയം തന്നെ. അനീതിക്കെതിരെ ചുക്കാൻ പിടിക്കാൻ പോയ മഞ്ജു വാര്യർ ഇന്ന് എവിടെപോയെന്ന് ആർക്കും അറിയില്ല. അമ്മയിൽ നിന്ന്  രാജിവെക്കുന്നതിന് മുൻപ് വിമൺസ് കളക്ടീവിൽ നിന്ന്   രാജിവെക്കുന്നു. അനിതീക്കെതിരെ പ്രതികരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്ന നടികളെ അപമാനിക്കുകയും പുറത്താക്കുകയും ചെയ്യുന്നതിനേക്കാൾ ഉപരിയായി സമ്മർദ്ദത്തിലാഴ്‌ത്തുന്ന തന്ത്രവും നടത്തുന്നു. സിനിമാ ലോകത്തെ ഇത്തരം വൃത്തികേടുകൾക്കെതിരെ പ്രതികരിക്കേണ്ടത് പ്രേക്ഷകന്റെ ചുമതലയാണ്.

നമ്മൾ താരങ്ങളായി കാണുന്ന ഈ മനുഷ്യർ നമ്മുടെ സാമൂഹിക ക്രമത്തെ വെല്ലുവിള ക്കുകയാണെങ്കിൽ തിരുത്തേണ്ടത് നമ്മുടെ ചുമതലായാണ്. ഏത് ഗംഗാനദിയിൽ പോയി കുളിച്ചാലും മാറാത്ത കളങ്കമാണ് അമ്മയെന്ന സംഘടനയും അതിന് ഓശാന പാടുന്ന താരങ്ങളും ചെയ്തിരിക്കുന്നത്. മമ്മൂട്ടേയേയും മോഹൻലാലിനേ പോലെ 25 വർഷമായി സിനിമയിൽ നിലനിൽക്കുന്ന മതവും ജാതിയും നോക്കുന്ന നായക നടന്മാർ ഇതിനെതിരെ ശബ്ദമുയർത്തേണ്ടതിയാരുന്നു.

ഈ തെമ്മാടി കൂട്ടത്തിനെതിരെ പ്രതികരിക്കേണ്ടതായിരുന്നു. മോഹൻലാലിനെ പോലൊരു നടൻ ദിലീപിന് ഓശാനപാടിയ ഒരു യോഗത്തിൽ പോയിരുന്ന് ഓശാന പാടിയിട്ട് അമ്മയെന്ന് സംഘടനയുടെ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കുമ്പോൾ വെല്ലുവിളിച്ചത് നിയമവാഴ്ചയേയും പ്രേക്ഷകരേയുമാണ്. തന്റെ സഹപ്രവർത്തകരിൽ ഒരാളെ അപമാനിച്ച നടനു വേണ്ടി കൂക്കുവിളിക്കുന്ന കുക്കു പരമേശ്വരന്മാരും അഭിമാനത്തോടെ എഴുനേറ്റ് നിന്ന് വാദിക്കുന്ന ഊർമിള ഉണ്ണിമാരുമാണ് മലയാള സിനിമയിലെ സത്രിത്വത്തിന്റെ
ഏറ്റവും വലിയ അപമാനം. അവർക്കെതിരെ കൂടി ശബ്ദമുയർത്താൻ തയ്യാറാകാണം. സ്ത്രികളെന്നു പറയുന്നത് അന്തസുള്ളവരാണെന്ന് തെളിയിക്കണം. ഒറ്റ സ്ത്രിയും ഇനി ഓശാനപാടുന്ന നടന്മാരുടെ ചിത്രം കാണില്ലെന്ന് പ്രഖ്യാപിക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP