Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഒരു സമൂഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോൾ വിവേകം കാണിക്കാൻ ഒരു ഡിജിപി എങ്ങനെ മറക്കുന്നു? കുത്തിയോട്ടം അപരിഷ്‌കൃതമെങ്കിൽ സുന്നത്ത് അതിനേക്കാൾ അപരിഷ്‌കൃതമല്ലേ? മലയാറ്റൂർ മുത്തപ്പനെ കാണാൻ കുഞ്ഞുങ്ങളെ കുരിശ് ചുമപ്പിക്കുന്നതോ? ആറ്റുകാൽ അമ്മയെ തൊട്ടുകളിക്കുന്നവരുടെ ലക്ഷ്യം വേറെതന്നെ; - ഇൻസ്റ്റന്റ് റെസ്‌പോൺസ്

ഒരു സമൂഹത്തിന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുമ്പോൾ വിവേകം കാണിക്കാൻ ഒരു ഡിജിപി എങ്ങനെ മറക്കുന്നു? കുത്തിയോട്ടം അപരിഷ്‌കൃതമെങ്കിൽ സുന്നത്ത് അതിനേക്കാൾ അപരിഷ്‌കൃതമല്ലേ? മലയാറ്റൂർ മുത്തപ്പനെ കാണാൻ കുഞ്ഞുങ്ങളെ കുരിശ് ചുമപ്പിക്കുന്നതോ? ആറ്റുകാൽ അമ്മയെ തൊട്ടുകളിക്കുന്നവരുടെ ലക്ഷ്യം വേറെതന്നെ; - ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ബ്യൂറോ

മുല വിവാദത്തിന് ശേഷം സോഷ്യൽ മീഡിയയെ ത്രസിപ്പിക്കുന്ന പ്രധാനപ്പെട്ട വിവാദം കുത്തിയോട്ടത്തെ കുറിച്ചുള്ള ചർച്ചകളാണ്. കേരളത്തിലെ മുഴുവൻ ഹിന്ദു സ്ത്രീകളുടെയും വികാരമായ ആറ്റുകാൽ അമ്പലത്തിലെ ഒരു ആചാരമാണ് കുത്തിയോട്ടം എന്ന് പറയുന്നത്. ഈ കുത്തിയോട്ടം പ്രാകൃതമാണെന്നും അത് നിയമ വിരുദ്ധമാണെന്നും അത് ബാലപീഡയാണെന്നുമാണ് വിവാദമാക്കുന്നവർ പറയുന്നത്. ഈ ആറ്റുകാൽ പൊങ്കാല സമയത്ത് ഇത് വിവാദമായത് ഡിജിപി ശ്രീലേഖയുടെ അഭിപ്രായപ്രകടനത്തോടെയാണ്. സ്വന്തം ബ്ലോഗിലൂടെയാണ് ഈ വിവാദത്തിന് ശ്രീലേഖ തിരികൊളുത്തിയത്.

ശ്രീലേഖ പറയുന്നത് ഇത് കുട്ടികളോടുള്ള ക്രൂരമായ പീഡനമാണ്, വിനോദമണ് ഇത് നിരോധിക്കണം എന്ന്. ശ്രീലേഖ ഇത് പറഞ്ഞ് തീരും മുമ്പ് തന്നെ ബാലാവകാശ കമ്മീഷൻ കേസ് എടുക്കുകയും ചെയ്തു. അതുകൊണ്ട് തന്നെ ആറ്റുകാൽ അമ്മയെ തൊട്ടുകളിക്കുന്നവരുടെ ലക്ഷ്യം വേറെ തന്നെയാണെന്ന് പറയാതെ വയ്യ. എന്നാൽ ഇക്കാര്യത്തിൽ സർക്കാർ ഇടപെടുന്നില്ല എന്നതിന്റെ പ്രഖ്യാപനമായി മന്ത്രി കടകം പള്ളി സുരേന്ദ്രൻ കൈയൊഴിഞ്ഞു.

ഒരു ഡിജിപി പദവയിൽ ഇരിക്കുന്ന ഒരു നല്ല ഉദ്യോഗസ്ഥ ഒരു കാരണവശാലം ഇത്രയും സെൻസിറ്റീവായ ഇത്രയും സാമുദായിക വികാരം സൃഷ്ടിക്കുന്ന ഒരു വിഷയത്തിൽ ഇത്തരത്തിൽ ഒരു അഭിപ്രായ പ്രകടനം നടത്താൻ പാടില്ലായിരുന്നു. തിരുവനന്തപുരംകാർക്ക് മാത്രമല്ല കേരളത്തിലെ ഒരുമാതിരി ഹിന്ദുക്കളുടെയൊക്കെയും ഏറ്റവും വികാരമായി കരുതുന്ന ഒരു ആചാരമാണ് കുത്തിയോട്ടം.

കുത്തിയോട്ടത്തിൽ കുട്ടികളെ പീഡിപ്പിക്കുന്നു എന്ന ആശയം മുൻപോട്ട് വെക്കുന്നു എന്നത് തന്നെ അപകടകരമാണ്. എന്നാൽ കുട്ടികളെ ഒരാഴ്ച അമ്പലത്തിൽ തന്നെ ഉണ്ടും ഉറക്കിയും ഒക്കെ വേണ്ടത്ര സൗകര്യമില്ലാതെ വളർത്തുന്നു എന്ന ആരോപണത്തിൽ അടിസ്ഥാനമുണ്ട. ഈ ഏഴു ദിവസവും പൂജയും ആരാധനയുമായി കഴിയുന്ന കുട്ടികളെ ഏഴാം ദിവസമായ പൊങ്കാലയുടെ അന്ന് കുട്ടികളുടെ തൊലിപ്പുറത്ത് വേദനയുണ്ടാക്കുന്ന ഒരു പ്രയോഗം തന്നെ നടത്തുന്നുണ്ട് എന്നത് വാസ്തവം തന്നെ. എന്നാൽ ഇത് ആരെയും അടിച്ചേൽപ്പിക്കുന്ന ഒന്നല്ല.

എന്നാൽ ആറ്റുകാൽ ക്ഷേത്ര ഭാരവാഹികളോ ഹിന്ദുസമുദായമോ കുട്ടികളെ ക്ഷേത്രത്തിൽ കൊണ്ടുവന്ന് കുത്തിയോട്ടം നടത്തിച്ചില്ലെങ്കിൽ കല്ല്യാണം നടത്തിക്കില്ലെന്നോ മരിച്ചാൽ അടക്കത്തില്ലെന്നോ ഹിന്ദുവായി തുടരാൻ പറ്റില്ലെന്നോ ഒന്നും പറയുന്നില്ല. എന്നാൽ കുട്ടികൾക്ക് നല്ലതാണെന്ന് കരുതി മാതാപിതാക്കൾ സ്വമനസ്സാലെ കൊണ്ടു വന്ന് വിടുന്നതാണ്.

എല്ലാ മതത്തിലും ഇത്തരം ദുരാചാരം ഉണ്ട്. എന്നാൽ ആറ്റുകാൽ ക്ഷേത്രത്തിൽ നടക്കുന്ന ഈ കുത്തിയോട്ടത്തിനെതിരെ കേസ് എടുക്കുന്നുണ്ടെങ്കിൽ എല്ലാ സമുദായത്തിലുമുള്ള ഇത്തരം ദുരാചാരങ്ങൾക്കെതിരെയും കേസ് എടുക്കണം. ഏറ്റവും വലിയ ദുരാചാരമെന്ന് വ്യാഖ്യാനിക്കാവുന്ന ഒന്നാണ് സുന്നത്ത് കല്ല്യാണം. പത്ത് വയസ്സിൽ താഴെയുള്ള എല്ലാ ആൺകുട്ടികൾക്കും ഇതൊരു പേടി സ്വപ്‌നമായി മാറിയിരിക്കുകയാണ്. ദൈവം മനുഷ്യനെ സൃഷ്ടിച്ചപ്പോൾ അവന് നൽകിയിരിക്കുന്ന ഒരു അവയവത്തിന്റെ ഭാഗം മുറിച്ചു കളയുകയാണ്. ഡോക്ടർമാർ പോലും അല്ല ഇത് ചെയ്യുന്നത്. ഇവിടുത്തെ ബാലാവകാശ കമ്മീഷൻ ഇതിനെതിരെ കേസ് എടുക്കുന്നില്ല. ഇത് നിരോധിക്കണമെന്ന് ആരും ആവശ്യപ്പെടുകയുമില്ല. അത് അവരുടെ മതപരമായ വിശ്വാസവും ഖുറാനിൽ പോലും പരാമർശിക്കുന്നതുമാണ്.

മലയാറ്റൂർ പള്ളിയിൽ പുതുഞായറാഴ്ചയിൽ മല കയറി പോകുന്ന കുട്ടികൾ അവർക്ക് താങ്ങാനാവാത്ത കുരിശുമായി കയറി പോകുന്ന കാഴ്ചകാണാം. അങ്ങിനെയാണെങ്കിൽ അത് പീഡനം തന്നെ അല്ലെ. ശബരിമലയിലേക്ക് വ്രതമെടുക്കുന്ന കുട്ടികൾ ചുട്ടു പൊള്ളുന്ന വെയിലിൽ ആന്ധ്രാ പ്രദേശിൽ നിന്നും തമിഴ്‌നാട്ടിൽ നിന്നും ചെരുപ്പിടാതെ നടന്നു പോകാറുണ്ട്. ഇതും പീഡനമല്ലെ. ഷിയാ മുസ്ലിംങ്ങൾ കുഞ്ഞുങ്ങളെ അടക്കം പ്രവാചകന്റെ കല്ലേറിന്റെ അടയാള ഭാഗമായി ശരീരം മുറിവേൽപ്പിക്കാറുണ്ട്. ശരീരത്തിൽ വലിയ കത്തികൾ ഉപയോഗിച്ച് മുറിവേൽപ്പിക്കാറുണ്ട്.

ഫിലിപ്പൈൻസിലും ഇത്തരത്തിൽ ക്രിസ്ത്യാനികൾ കർത്താവിനെ കുരിശിലേറ്റിയതിന്റെ ഓർമ്മയ്ക്ക് കയ്യിലും മറ്റും കുരിശ് അടിച്ചു കയറ്റാറുണ്ട്. ഇതൊന്നും നിയമം മൂലം നിരോധിക്കാൻ നമുക്ക് അവകാശമില്ല. പരിഷ്‌കൃത സമൂഹത്തിന് ചേർന്നതല്ല അത്തരത്തിലൊരു തീരുമാനം. ഇത്തരത്തിൽ വർഗീയ ലഹള തന്നെ ഉണ്ടാക്കാവുന്ന ഒരു പരാമർശം ശ്രീലേഖയെ പോലെ ഒരു സ്ഥാനത്തിരിക്കുന്ന ഉദ്യോഗസ്ഥ പ്രകടിപ്പിക്കാനും പാടില്ലായിരുന്നു. അതിനാൽ തന്നെ അതിന്റെ വരും വരായ്കകൾക്ക് ശ്രീലേഖ മറുപടി പറയേണ്ടതായി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP