1 usd = 64.98 inr 1 gbp = 91.82 inr 1 eur = 80.33 inr 1 aed = 17.69 inr 1 sar = 17.33 inr 1 kwd = 217.17 inr

Mar / 2018
25
Sunday

ശ്രീധരനെ അപമാനിച്ച് വിട്ടാൽ കേരളത്തിന് മാപ്പു ലഭിക്കില്ല; പിണറായിയും സിപിഎമ്മും ഈ പോക്രിത്തരം കാണിക്കുന്നത് കാശുവെട്ടിക്കാൻ തന്നെ; ലോകം മുഴുവനും കാത്തിരിക്കുന്ന മഹാനായ ആ മനുഷ്യനെ ഒന്നു കാണാൻ പോലും കൂട്ടാക്കാത്ത താങ്കൾ ഈ നാടിന് മഹാ നാണക്കേടാണ് മുഖ്യമന്ത്രീ...- ഇൻസ്റ്റന്റ് റെസ്‌പോൺസ്

March 09, 2018 | 03:33 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

മെട്രോമാൻ ഇ ശ്രീധരനെ ഇരട്ടച്ചങ്കൻ പിണറായി വിജയൻ അപമാനിച്ച് ഇറക്കിവിട്ടിരിക്കുന്നു. മുഖ്യമന്ത്രിയെ കാണണമെന്ന് കഴിഞ്ഞ രണ്ടുമാസമായി ശ്രീധരൻ ആവശ്യപ്പെടുകയും കത്തെഴുതുകയും ചെയ്തിട്ടും അനുമതി നൽകുന്നില്ല. മൂന്നുചങ്കുള്ള മന്ത്രി സുധാകരനെ ശ്രീധരൻ പലകുറി കണ്ട് പറഞ്ഞു. എന്നെ സർക്കാർ ഒരു പണിയേൽപിച്ചു. അതിനായി പണവും തന്നു. ഒന്നരവർഷമായി അതിനായി പ്രവർത്തിക്കുന്നു. ഇക്കാലയളവ് എനിക്കൊരു പദ്ധതി പൂർത്തിയാക്കാനുള്ള സമയമാണ്. രണ്ട് ഓഫീസ് നടത്തി ലൈറ്റ് മെട്രോ കേരളത്തിന് ഗുണകരമാകുമോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുന്നു. കരാർ ഒപ്പിടാൻ നിങ്ങൾ തയ്യാറാവുന്നില്ല. പണി തുടങ്ങാൻ നിങ്ങൾ സമ്മതിക്കുന്നില്ല. ഇതിനിടെ മീറ്റിങ്ങുകൾ കൂടുന്നുണ്ട്.. മാറ്റണം.. പോവണം എന്നൊക്കെ പറയുന്നുണ്ട്. മടുത്തു..... ഒടുവിൽ മെട്രോമാൻ മുഖ്യമന്ത്രിക്ക് ഒരു കത്തയച്ചു. നിങ്ങൾ എന്തെങ്കിലും ഫെബ്രുവരി 16ന് മുമ്പ് ചെയ്യണമെന്നും അല്ലെങ്കിൽ ഞാൻ ഈ പണി നിർത്തുമെന്നും വ്യക്തമാക്കിയായിരുന്നു കത്ത്. മാർച്ച് പത്തായിട്ടും ഒന്നും നടക്കാതെ വന്നതോടെയാണ് ശ്രീധരൻ പറയുന്നത്. ഞാൻ നിർത്തുന്നു എന്ന്.

എന്തൊരു കഷ്ടമാണ് ഇതെന്ന് നോക്കൂ.. കഴിഞ്ഞ സർക്കാരിന്റെ കാലത്തുകൊച്ചി മെട്രോയ്ക്ക് വേണ്ടി എത്തിയ ഇ. ശ്രീധരനെ ചില ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പുകച്ചുചാടിക്കാൻ ശ്രമിച്ചപ്പോൾ അത് പാടില്ലെന്ന് പറഞ്ഞ് ബഹളംവച്ചത് പിണറായിയും വിഎസും അടങ്ങുന്നവരായിരുന്നു. ടോം ജോസ് എന്നുപറയുന്ന ഐഎഎസുകാരൻ കാട്ടുകള്ളനാണെന്നും ഈ പണമെല്ലാം അടിച്ചുമാറ്റി കീശവീർപ്പിക്കാൻ ശ്രമിക്കുകയാണെന്നും ഉമ്മൻ ചാണ്ടിക്കും ബെന്നി ബെഹനാനും രമേശ് ചെന്നിത്തലയ്ക്കുമൊക്കെ അതിൽ വിഹിതമുണ്ടെന്നും പരസ്യമായി പ്രഖ്യാപിച്ചു പിണറായിയും വിഎസും സൈബർ സഖാക്കളും.

ശ്രീധരനെ വിട്ട് ഒരു കളിക്കില്ല ഞങ്ങളെന്നാണ് അന്ന് ഉമ്മൻ ചാണ്ടി പറഞ്ഞത്. വിശ്വസ്തനായ ടോംജോസിനെ കൊച്ചി മെട്രോ എംഡി സ്ഥാനത്തുനിന്ന് അന്ന് ഉമ്മൻ ചാണ്ടി മാറ്റി. സൈബർ ആക്രമണം പേടിച്ചും സൽപ്രീതി ആഗ്രഹിച്ചും. സോഷ്യൽ മീഡിയയുടെ മുന്നിൽ മുട്ടുമടക്കി ഉമ്മൻ ചാണ്ടി അഴിമതിയിൽ നിന്ന് പിന്മാറി എന്നാണ് അന്ന് സിപിഎം പറഞ്ഞിരുന്നത്.

ആഗോള ടെൻഡർ വേണമെന്നായിരുന്നു ടോംജോസിന്റെ പക്ഷം. ഗവൺമെന്റ് ഒരു കരാർ മറ്റൊരു ഗവൺമെന്റുമായി ഉണ്ടാക്കുമ്പോൾ ഒരു ടെൻഡറിന്റേയും ആവശ്യമില്ലെന്ന് ശ്രീധരനും പറഞ്ഞു. ആഗോള ടെൻഡർ വിളിക്കുന്നത് ഇഷ്ടക്കാർക്ക് ടെൻഡർ നൽകി കാശടിക്കാൻ ആണെന്ന് ബഹളംവച്ചു. ഇന്ന് പിണറായിയും വിഎസും സുധാകരനുമെല്ലാം പറയുകയാണ് ആഗോള ടെൻഡർ വിളിച്ചേ പറ്റൂ എന്ന്.

ഒരു ആഗോള ടെൻഡറും വിളിക്കാതെ 3750 കോടി രൂപയുടെ പദ്ധതി ഏറ്റെടുത്ത് 300 കോടി രൂപ ലാഭിച്ച് കേരളത്തിന് പറഞ്ഞതിനേക്കാൾ മുന്നേ മെട്രോ നൽകിയ ആളാണ് ശ്രീധരൻ. ഇത് ദേശാഭിമാനിയിൽ വന്ന വാർത്തയാണ്. 49 കോടി മുടക്കി പണിയാനിരുന്ന ഇടപ്പള്ളി പാലം 13 കോടി രൂപ ലാഭിച്ച് പൂർത്തിയാക്കിയെന്നതും ആർക്കെങ്കിലും ചിന്തിക്കാൻ പറ്റുമോ?

സർക്കാരിന്റെ പദ്ധതികൾ ഖജനാവ് കൊള്ളയടിക്കാനുള്ള പദ്ധതികളാണ്. എല്ലാ പദ്ധതികളിലും ആദ്യം ടെൻഡറിൽ കൊടുക്കുന്നതിന്റെ മൂന്നും നാലും ഇരട്ടി പണം അടിച്ചുമാറ്റിയാണ് പദ്ധതികൾ തീരുന്നത്. ശ്രീധരന്റെ ഒരു പദ്ധതിയും എസ്റ്റിമേറ്റ് കൂട്ടിയിട്ടില്ല. അതിന് താഴെ നിർത്തി ശ്രീധരൻ. എന്നാൽ പിഡബ്‌ള്യുഡി മുതൽ സിഡ്‌കോ കരാർ വരെ സർക്കാർ കൈവയ്ക്കുന്ന എല്ലാ കരാറിലും കോൺട്രാക്ടർമാർ രണ്ടുംമൂന്നും ഇരട്ടി പണമാണ് അടിച്ചുമാറ്റുന്നത്. ഈ പണമൊക്കെ പോകുന്നത് രാഷ്ട്രീയക്കാരന്റെ പോക്കറ്റിലേക്കും അനുമതി നൽകുന്ന ഉദ്യോഗസ്ഥന്റെ വീട്ടിലേക്കും പോകുന്നു. അതിന് തടയിട്ട്, മെട്രോമാൻ ഇന്ത്യയിലുണ്ടാക്കിയ മാറ്റം കണ്ടില്ലെന്ന് നടിക്കാൻ പിണറായിക്ക് കഴിയുമോ?

ഇ ശ്രീധരനെ കുറിച്ച് പിണറായി വിജയന് എന്തറിയാം? മെട്രോ എന്ന സങ്കൽപം ഇന്ത്യയിൽ ആദ്യമായി കൊൽക്കത്തയിൽ കൊണ്ടുവന്നത് ശ്രീധരനാണ്. ഇന്ന് ഇന്ത്യയിൽ ഏത് മെട്രോ ആയാലും ശരി ശ്രീധരന്റെ കയ്യൊപ്പില്ലാതെ നടക്കില്ല. ഒരു മനുഷ്യായുസ്സിൽ വിചാരിച്ചാൽ നടക്കാത്ത പദ്ധതിയായിരുന്നു കൊങ്കൺ. 1964ൽ ചുഴലിക്കാറ്റിൽ പാമ്പൻപാലം തകർന്ന് രാമേശ്വരത്തെ ജനങ്ങൾക്ക് ഇന്ത്യയുമായുള്ള ബന്ധം വിച്ഛേദിക്കപ്പെട്ടപ്പോൾ ആറുമാസംകൊണ്ട് പാലം പണിയാമെന്നാണ് സർക്കാർ പറഞ്ഞത്. അന്ന് ആരും വിശ്വസിച്ചിരുന്നില്ല രണ്ടുകൊല്ലംകൊണ്ടു പോലും പാലം തീരുമെന്ന്. അന്ന് ഇന്ത്യൻ റെയിൽവെയിൽ ഉദ്യോഗസ്ഥനായിരുന്ന ശ്രീധരന് ചുമതല കിട്ടി. അദ്ദേഹം പറഞ്ഞു ഞാൻ മൂന്നുമാസംകൊണ്ട് തീർത്തുതരാം എന്ന്. 46 ദിവസംകൊണ്ട് പാമ്പൻപാലം പണിതീർത്തു ശ്രീധരൻ. ഇന്നും ഒന്നും സംഭവിച്ചിട്ടില്ല ആ പാലത്തിന്. ഇന്നും ഇന്ത്യയിലെ അസാധാരണമായ എൻജിനീയറിംഗിന്റെ പ്രതീകമായി നിൽക്കുകയാണ് പാമ്പൻ പാലം.

പ്രധാനമന്ത്രി മോദി മുതൽ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാർ എന്തെങ്കിലും ഒരു പദ്ധതിക്കുവേണ്ടി ശ്രീധരനെ കിട്ടുമോ എന്ന് കാത്തുനിൽക്കുമ്പോൾ, 80 കഴിഞ്ഞ ആ വയോധികൻ പിറന്ന നാടിനോടുള്ള സ്‌നേഹംകൊണ്ട് രംഗത്തുവന്നപ്പോൾ... അപമാനിച്ചുവിടുന്നത് തെമ്മാടിത്തരമാണ്... ശുദ്ധ തോന്ന്യവാസമാണ്.

എവിടെയാണ് സോഷ്യൽ മീഡിയയിലെ ദുഷ്പ്രഭുക്കന്മാർ? ഉമ്മൻ ചാണ്ടിയേയും ടോംജോസിനേയും അഴിമതിക്കാരാക്കി മാറ്റി ബഹളംവച്ച സോഷ്യൽമീഡിയക്കാർ എവിടെ? പിണറായി പറയുമ്പോൾ ആഗോള ടെൻഡർ... പിണറായി പറഞ്ഞാൽ ഇ ശ്രീധരൻ മോശക്കാരൻ... ഉമ്മൻ ചാണ്ടി പറഞ്ഞാൽ ആഗോളടെൻഡർ തട്ടിപ്പും ശ്രീധരൻ മഹാനും.. എന്തൊരു ഇരട്ടത്താപ്പാണിത്?

കേരളത്തിലെ പത്രങ്ങളിൽ ഒന്നോ രണ്ടോ കോളം വാർത്ത വന്ന് തീരേണ്ട വിഷയമല്ല ഇത്. പ്രശസ്തിക്കുവേണ്ടി മാധ്യമങ്ങളെ സമീപിക്കുന്ന ആളല്ല ശ്രീധരൻ. ഒന്നരക്കൊല്ലം പദ്ധതിക്കുവേണ്ടി പിന്നാലെ നടന്ന് ഡിഎംആർസിക്ക് മാസം പതിനാറുലക്ഷംവീതം ഒരു കരാറുമില്ലാതെ നഷ്ടം വരുന്നതുകണ്ട് ചങ്കുപൊട്ടി പലതവണ സർക്കാരിന് കത്തെഴുതിക്കഴിഞ്ഞാണ് മാധ്യമങ്ങൾക്ക് മുന്നിൽ അദ്ദേഹം എത്തിയത്.

അങ്ങനെയുള്ള അദ്ദേഹത്തോട് കാണിക്കുന്നത് ശുദ്ധ പോക്രിത്തരവും തെമ്മാടിത്തരവുമാണ്... അഴിമതിയാണ്. ശ്രീധരനെ പറഞ്ഞുവിടുന്നത് പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭാ അംഗങ്ങളും നേതാക്കന്മാരും ഒക്കെ ചേർന്ന് പോക്കറ്റിലേക്ക് കാശുതട്ടിയെടുക്കാൻ നടത്തുന്ന ശ്രമംതന്നെയാണ്. വികസനത്തോടുള്ള സമീപനം സത്യസന്ധമായിരിക്കണം. ശ്രീധരനെ പോലെ ഒരാളെ മുറിവേൽപിച്ചുവിടുന്നത് കേരളീയ സമൂഹത്തിന് എന്നും അപമാനമായിരിക്കും.. നാണക്കേടായിരിക്കും.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സ്വപ്നം കണ്ടത് ഇസ്ലാമികരാജ്യം; കോട്ടയ്ക്കലിലെ പീസ് സ്‌കൂൾ അദ്ധ്യാപികയായി കേരളത്തിലെത്തിയത് ജീവിതം വഴിതെറ്റിച്ചു; വിവാഹ ജീവിതം തകർത്തത് അബ്ദുൾ റാഷിദിന്റെ മതബോധനം; തീവ്രവാദ ക്ലാസുകൾ നടത്തി ഐഎസിന്റെ ഭാഗമായി; ഹിജ്‌റയ്ക്ക് സ്ത്രീകളെ പ്രേരിപ്പിച്ചതും പാറ്റ്‌നാ സ്വദേശിനി; വിശ്വസിച്ചവരെല്ലാം ചതിച്ചപ്പോൾ കാബൂളിലുള്ള കാമുകനെ തേടിയുള്ള യാത്രക്കിടെ പിടിയിലായി; യാസ്മിൻ മുഹമ്മദിനെ അഴിക്കുള്ളിലാക്കിയത് പ്രണയച്ചതി
ഭൂമി ഇടപാടിനെ ചൊല്ലിയുണ്ടായ പ്രശ്‌നങ്ങൾ മാർപാപ്പയുടെ പരിഗണനയ്ക്ക് വിടും; വിഷയങ്ങൾ വൈദികരും വിശ്വാസികളും പൊതുവേദികളിൽ ചർച്ചചെയ്യരുതെന്നും നിർദ്ദേശം; കർദ്ദിനാൾ മാപ്പുപറയേണ്ടെന്ന് അഭിപ്രായപ്പെട്ട് ഭൂരിപക്ഷം വൈദികരും; കെസിബിസി മധ്യസ്ഥതയിൽ സീറോ മലബാർ സഭയിൽ താൽക്കാലിക വെടിനിർത്തൽ; വൈദികസമിതി യോഗത്തിനിടെ പുറത്ത് ഏറ്റുമുട്ടി കർദ്ദിനാൾ അനുകൂലികളും മറുപക്ഷവും
നാലുമാസം ഗർഭിണായിരിക്കെ ഛർദ്ദിച്ച് അവശയായി ആശുപത്രിയിൽ എത്തിച്ച യുവതി അഭിനയിക്കുകയാണെന്ന് പറഞ്ഞ് പുച്ഛിച്ച് ഡോക്ടർ; വേദനകൊണ്ട് പുളഞ്ഞപ്പോഴും ഇതൊക്കെ കുറേ കണ്ടിട്ടുണ്ടെന്ന് പ്രതികരണം; ഒരുദിവസം വൈകി മംഗലാപുരത്തെ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചു; ശരീരത്തിൽ അണുബാധയുണ്ടായി പിന്നാലെ അമ്മയും; ഒരു അമ്മയുടേയും കുഞ്ഞിന്റേയും ജീവനെടുത്ത കാഞ്ഞങ്ങാട് ദീപ ആശുപത്രിക്കെതിരെ വൻപ്രതിഷേധം
അവർ നിരപരാധിയായിരിക്കും..നിങ്ങളാരും അവർ കുട്ടികളെ തട്ടിയെടുക്കുന്നത് കണ്ടില്ലല്ലോ! അലിവോടെയുള്ള വാക്കുകൾ കേട്ടിട്ടും വയോധികയെ മർദ്ദിച്ച് കടലിൽ താഴ്‌ത്തി; അവരുടെ ഉടുതുണി പോലും പറിച്ചെറിഞ്ഞ് വീട്ടമ്മമാരും തെങ്ങിൽ കെട്ടിയിട്ട് തല്ലി; അട്ടപ്പാടിയിൽ മധുവിനോട് കാട്ടിയ കൊടുംക്രൂരതയ്ക്ക് സമാനമായ ആൾക്കൂട്ടവിചാരണ നാഗർകോവിലിലും; സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്‌നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
'നാം മുന്നോട്ടി'ന്റെ പീഡനവീരൻ പ്രൊഡ്യൂസറെ അവസാന നിമിഷം വരെ സംരക്ഷിച്ചത് സിപിഎം; വനിത മാധ്യമപ്രവർത്തകയെ രണ്ടു തവണ പീഡിപ്പിക്കാൻ ശ്രമിച്ച സബ്നേഷ് പ്രലോഭിപ്പിക്കാൻ മദ്യലഹരിയിൽ സഹപ്രവർത്തകയുമായി ലൈംഗിക വേഴ്‌ച്ച നടത്തി കാണിച്ചു; ജനുവരിയിൽ കിട്ടിയ പരാതിയിൽ നടപടി എടുക്കാതെ നീട്ടിക്കൊണ്ടു പോയത് ടി എൻ സീമയുടെ ഭർത്താവ്; മറുനാടൻ വാർത്ത നൽകിയപ്പോൾ പുറത്താക്കി മുഖം രക്ഷിച്ച സിഡിറ്റ് സബ്നേഷിനെതിരെയുള്ള പരാതി ഇനിയും പൊലീസിന് കൈമാറിയില്ല
മാതാവിന് നേർച്ചയായി കിട്ടിയ മാലയ്ക്കും വളയ്ക്കും പകരം മുക്കുപണ്ടം വച്ച് ഒർജിനൽ അടിച്ചു മാറ്റി; ആറര കിലോ സ്വർണ്ണത്തിൽ മൂന്നേകാൽ കിലോ ആവിയായി; പെരുന്നാളിന് കിട്ടിയ മൂന്ന് ചാക്ക് നാണയവും അപ്രത്യക്ഷം; പള്ളിക്കമ്മറ്റി കണ്ടെത്തിയത് 20 കോടിയുടെ ക്രമക്കേട്; വിശ്വാസികളുടെ 'അടി പേടിച്ച്' മുങ്ങിയ അച്ചനെ സോഷ്യൽ മീഡിയ തിരികെ എത്തിച്ചു; രക്ഷിക്കാൻ വിശ്വസ്തരെ കമ്മീഷനാക്കി അയച്ച് എടയന്ത്രത്തിന്റെ ഇടപെടലും; കൊരട്ടി പള്ളി വികാരി മാത്യു മണവാളനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ
അഡ്വ അനിൽകുമാറിന് കാർത്തികേയൻ കുടുംബവുമായി അടുത്ത ബന്ധം; സബ് കളക്ടർ ഭൂമി വിട്ട് നൽകിയത് ഭർത്താവിന്റെ കുടുംബ സുഹൃത്തിന്റെ ബന്ധുവിന്; അയിരൂർ പൊലീസ് സ്‌റ്റേഷന് വേണ്ടി കണ്ടു വച്ച കണ്ണായ സ്ഥലം തിരിച്ചു കൊടുത്തത് സ്വജനപക്ഷപാതമെന്ന് ആക്ഷേപം; വർക്കലയിലെ വിവാദത്തിൽ ദിവ്യാ എസ് അയ്യർക്കെതിരെ അന്വേഷണത്തിന് റവന്യൂമന്ത്രി; ശബരിനാഥിനെതിരേയും ആരോപണവുമായി സിപിഎം; എംഎൽഎയുടെ ഭാര്യയ്ക്ക് പണി കിട്ടാൻ സാധ്യത
എന്റെ പരിഷ്‌കാരങ്ങൾ തടയാൻ മരണത്തിന് മാത്രമേ സാധിക്കൂ; സത്രീയും പുരുഷനും തമ്മിൽ ഒരു വ്യത്യാസവുമില്ലാത്ത സൗദിയാണ് എന്റെ സ്വപ്നം; വനിതകൾ പൊതുസമൂഹം അംഗീകരിച്ച മാന്യമായ വസ്ത്രം ധരിച്ചാൽ മതി; സ്ത്രീകൾക്ക് പർദ നിർബന്ധമല്ലെന്നും സൗദി കിരീടാവകാശി; ഡൊണാൾഡ് ട്രംപിനെ കാണാൻ വാഷിങ്ടണിലെത്തിയ മുഹമ്മദ് ബിൻ സൽമാൻ അമേരിക്കൻ മാധ്യമങ്ങളിൽ ഹീറോ
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ കുറഞ്ഞ ശിക്ഷക്കായി കേഴുന്നു; മകന്റെ കാര്യം ഓർത്ത് കടുത്ത ശിക്ഷ വിധിക്കരുതെന്ന് കോടതിയിൽ വാദം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ; ഇതുവരെ സോഫിയ പശ്ചാത്താപം പ്രകടിപ്പിച്ചിട്ടുമില്ലെന്ന് വാദം: മെൽബണെ നടുക്കിയ കൊലപാതകത്തിൽ ഭാര്യയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് സൂചന
'പെൺകുട്ടികൾ മക്കന കൊണ്ട് മാറിടം മറയ്ക്കുന്നില്ല..മാറ് ഫുള്ള് അവിടെയിട്ടിട്ടുണ്ടാകും..': ഫറൂഖ് കോളേജ് അദ്ധ്യാപകന്റെ വിവാദ പ്രസംഗത്തിനെതിരെ 'മാറുതുറക്കൽ സമരം' പ്രഖ്യാപിച്ച് സോഷ്യൽ മീഡിയ; മുറിച്ച വത്തയ്ക്കയും തുറന്ന മാറിടവുമായി ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് സാമൂഹ്യ പ്രവർത്തക ദിയ സനയുടെ ഫേസ്‌ബുക്ക് പോസ്റ്റ്; മാറുതുറക്കൽ സമരം പുതിയ ദിശയിലേക്ക് നീങ്ങുന്നത് ചർച്ചയാവുന്നു
അങ്കമാലിയിലെ ഏറ്റവും വലിയ ഈ കുടുംബത്തിൽ പിറന്ന ആ വൈദികൻ എങ്ങനെയാണ് ചന്തയാകുന്നത് എന്ന് ഞാൻ അന്വേഷിച്ചു; അന്വേഷിച്ചപ്പോൾ ആണ് അറിഞ്ഞത് വേലയ്ക്ക് നിന്ന പുലയ സ്ത്രീയിൽ ഉണ്ടായതാണ് അവനെന്ന്; പുലയരുടെ മകൻ പറഞ്ഞാൽ കത്തോലിക്കക്കാർ വല്ലതും കേൾക്കുമോ? ദളിത് വിഭാഗത്തിന്റെ രക്ഷകനായി സ്വയം അവരോധിച്ച പിസി ജോർജിന്റെ ഉള്ളിലിരിപ്പ് കേട്ട് ഞെട്ടി ദളിത് സമൂഹം
അനിഷ്ടം കൊണ്ട് അടിപ്പാവാട മുഖത്തേക്ക് വലിച്ചെറിഞ്ഞ് ദേഷ്യം പ്രകടിപ്പിച്ച് നടി; ബ്രാൻഡഡ് ഷർട്ട് നിർബന്ധമുള്ള മമ്മൂട്ടി പിണങ്ങിയപ്പോൾ തരികിട കാട്ടി പിണക്കം മാറ്റി; ഇന്ദ്രൻസ് ആണെങ്കിൽ ഒപ്പം അഭിനയിക്കാനില്ലെന്ന് പറഞ്ഞ് ആശാ ശരത്തും വേദനിപ്പിച്ചു; മലയാള സിനിമയിലെ 'കൊടക്കമ്പി'യെ തേടി പുരസ്‌ക്കാരം എത്തുന്നത് അവഗണനകളുടെ ആവർത്തനങ്ങൾക്ക് ഒടുവിൽ
എകെജിയുടെ കൊച്ചുമകളുടെ മതേതര വിവാഹം ഒരു കെട്ടുകഥ മാത്രം! വിവാഹത്തിന് മുമ്പേ ഇസ്ലാമിലേക്ക് മാറിയ പി കരുണാകരന്റെ മകളെ പട്ടുസാരിയും മാലയും പൊട്ടും തൊടീച്ചു കെട്ടിച്ചത് സഖാക്കൾക്ക് മുമ്പിൽ മാത്രം; പി കരുണാകരന്റെ മകൾ ഭർതൃവീട്ടിൽ എത്തിയപ്പോൾ തട്ടമിട്ട് ഇസ്ലാമായി ജീവിതം തുടങ്ങി: മകൾ മതം മാറിയത് പറയാൻ സിപിഎം എംപി എന്തിനാണ് പേടിക്കുന്നത്?
വിദ്യാർത്ഥിനിയുടെ കുടുംബപ്രശ്‌നങ്ങൾ കേട്ട കന്യാസ്ത്രീയായ അദ്ധ്യാപികയ്ക്ക് മനസലിഞ്ഞു; അകന്നു കഴിയുന്ന രക്ഷിതാക്കളെ ഒരുമിപ്പിക്കാൻ രംഗത്തിറങ്ങിയപ്പോൾ പിതാവുമായി അടുപ്പത്തിലായി; പഠിപ്പിക്കുന്ന പെൺകുട്ടിയുടെ പിതാവിനൊപ്പം ജീവിതം പങ്കിടാൻ ലക്ഷ്യമിട്ട് മഠത്തിൽ നിന്നും 'മതിലുചാടി'യപ്പോൾ ഞെട്ടലോടെ സഹപ്രവർത്തകർ
അനന്തരവന്റെ വിവാഹം കഴിഞ്ഞ് മുംബൈയിലേക്ക് മടങ്ങിയ ഭർത്താവ് പെട്ടെന്ന് എന്തിന് ദുബായിൽ തിരിച്ചെത്തി? ഭാര്യയ്ക്ക് സർപ്രൈസ് ഡിന്നർ നൽകാനെന്ന ന്യായീകരണം സംശയത്തോടെ നോക്കി ദുബായ് പൊലീസ്; മദ്യലഹരിയിൽ ബാത്ത് ടബ്ബിൽ വീണ് മുങ്ങിയാണ് മരണമെന്ന് പുറത്ത് വന്നതോടെ ദുരൂഹതയേറി; ശ്രീദേവിയുടെ മരണത്തിൽ ബോണി കപൂറിനെ ഗ്രിൽ ചെയ്ത് ദുബായ് പൊലീസ്; ഹൃദയാഘാതമെന്ന മുൻസംശയം മുങ്ങിമരണത്തിലേക്ക് മാറിയതോടെ അപ്രതീക്ഷിത ട്വിസ്റ്റിൽ അമ്പരന്ന് ആരാധകർ
സഹകരിക്കുന്നവർ എന്നും വാഴ്‌ത്തപ്പെടട്ടെ; അത്തരക്കാരെയാണ് സിനിമയ്ക്കാവശ്യം! പ്രമുഖ സംവിധായകന്റെ സിനിമയിൽ അഭിനയിക്കാൻ അച്ഛൻ സമ്മതിക്കാതെ വന്നപ്പോൾ ക്യാപ്റ്റൻ രാജുവിനോട് പറഞ്ഞത് ഓർമ്മയില്ലേ? സുജാ കാർത്തികയെ വെല്ലുവിളിച്ച് പല്ലിശ്ശേരി വീണ്ടും; ദൃശ്യത്തെളിവിലെ ചർച്ചകൾ പുതിയ തലത്തിലേക്ക്; നടിയെ നിരന്തരം അപമാനിക്കുന്നതിൽ പ്രതിഷേധവുമായി സിനിമാ ലോകവും
തട്ടിക്കയറി ഗെറ്റൗട്ടടിച്ചത് കണ്ണിന് കാഴ്ചക്കുറവുള്ള, കാൻസർ രോഗിയായ വയോധികനോടും ഭാര്യയോടും; പ്രധാനമന്ത്രിക്ക് ഉൾപ്പെടെ പരാതി നൽകുമെന്നും ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി ഉണ്ടാകണമെന്നും ഗൾഫിൽ നിന്ന് പ്രതികരിച്ച് മകൻ; കോഴഞ്ചേരി റോക്‌സിവില്ലയിലെ സാമുവൽ എന്ന വയോധികനെ അപമാനിച്ചത് ഡെപ്യൂട്ടി മാനേജർ നിബിൻ ബാബു; എസ്‌ബിഐ കോഴഞ്ചേരി ബ്രാഞ്ചിൽ കസ്റ്റമറെ വിരട്ടുന്ന വീഡിയോ മറുനാടൻ ലൈവ് ചർച്ച ആയതോടെ ബാങ്കിനെതിരെ പ്രതികരിച്ച് ആയിരങ്ങൾ
ചാനൽ പ്രവർത്തകരേ.. ഇച്ചിരി ഉളുപ്പ് കാണിച്ചു കൂടെ? മാത്തുക്കുട്ടിയിൽ നിന്നും അൽപ്പം കൂടി സത്യസന്ധത പ്രതീക്ഷിച്ചിരുന്നു; നിങ്ങൾ ഒരു മാന്യനാണെങ്കിൽ നിഷ്‌കളങ്കയായ ആ കുട്ടിയോട് മാപ്പു പറയുക; പറവൂർകാരിയായ ഷാഹിനയെ ഉടൻ പണത്തിൽ നിന്നും പുറത്താക്കിയത് മഴവിൽ മനോരമയുടെ അജണ്ടയുടെ ഭാഗമോ? പൊട്ടിത്തെറിച്ച് സോഷ്യൽ മീഡിയ