Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഒരുളുപ്പുമില്ലാതെ ചാനൽ ക്യാമറയ്ക്ക് മുമ്പിൽ എത്തി കത്തോലിക്ക സഭാ പീഡകരോട് വിട്ടുവീഴ്ച ചെയ്യില്ലെന്ന് പറയാൻ എങ്ങനെയാണ് മിസ്റ്റർ മുളയ്ക്കൻ താങ്കൾക്ക് കഴിയുന്നത്? ഒന്നല്ല 18 കന്യാസ്ത്രീകളാണ് പറയുന്നത് താങ്കൾ ഒരു ദുഷ്ടനാണെന്ന്; നിങ്ങളുടെ കഴുത്തിൽ തൂങ്ങിയാടുന്ന സ്വർണകുരിശ്ശിൽ കിടന്നു യേശു ക്രിസ്തു അനുഭവിക്കുന്നത് യഹൂദ പട്ടാളക്കാരുടെ ചാട്ടവാറേറ്റപ്പോൾ ഉണ്ടായതിനേക്കാൾ വലിയ വേദനയായിരിക്കും; ഇനിയെങ്കിലും ആ കുപ്പായവും കിരീടവും തിരുക്കുരിശും ഊരിവെയ്ക്കൂ..

ഒരുളുപ്പുമില്ലാതെ ചാനൽ ക്യാമറയ്ക്ക് മുമ്പിൽ എത്തി കത്തോലിക്ക സഭാ പീഡകരോട് വിട്ടുവീഴ്ച ചെയ്യില്ലെന്ന് പറയാൻ എങ്ങനെയാണ് മിസ്റ്റർ മുളയ്ക്കൻ താങ്കൾക്ക് കഴിയുന്നത്? ഒന്നല്ല 18 കന്യാസ്ത്രീകളാണ് പറയുന്നത് താങ്കൾ ഒരു ദുഷ്ടനാണെന്ന്; നിങ്ങളുടെ കഴുത്തിൽ തൂങ്ങിയാടുന്ന സ്വർണകുരിശ്ശിൽ കിടന്നു യേശു ക്രിസ്തു അനുഭവിക്കുന്നത് യഹൂദ പട്ടാളക്കാരുടെ ചാട്ടവാറേറ്റപ്പോൾ ഉണ്ടായതിനേക്കാൾ വലിയ വേദനയായിരിക്കും; ഇനിയെങ്കിലും ആ കുപ്പായവും കിരീടവും തിരുക്കുരിശും ഊരിവെയ്ക്കൂ..

മറുനാടൻ ഡെസ്‌ക്‌

തിരുവനനന്തപുരം: ഒപ്പം ജോലി ചെയ്ത കന്യാസ്ത്രീയ പീഡിച്ചിപ്പ ജലന്ധർ മെത്രാൻ ഒടുവിൽ മൗനം വെടിഞ്ഞ് മാധ്യമങ്ങൾക്ക് മുന്നിലെത്തി. ഇന്ന് മാതൃഭൂമ ചാനലിന് അനുവദിച്ച അഭിമുഖത്തിൽ ഒരു ലജ്ജയുമില്ലാതെ തന്റെ പ്രവർത്തിയെ ന്യായീകരിച്ചു. താൻതെറ്റുകാരനല്ലെന്നും രാജിവെക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നുമാണ് യാതൊര ഉളുപ്പുമില്ലാതെ അദ്ദേഹം ആരോപിക്കുന്നത്. ഈ മെത്രാന്റെ വാക്കുകൾ വ്യക്തമാക്കുന്നത് ലൈംഗിക പീഡകൻ മാത്രമല്ല, പഠിച്ചൊരു കള്ളനാണ് എന്നുമാണ്. ഏതെങ്കിലും ഒരു സ്ത്രീ, അത് കന്യാസ്ത്രീ ആയിക്കോട്ടെ മറ്റാരെങ്കിലും ആകട്ടെ ബിഷപ്പ് തന്നെ ലൈംഗികമായി പീഡിപ്പിച്ചും എന്ന് സംശയിച്ചാൽ സ്വാഭാകിവമായി സംശയിക്കുക സ്വാഭാവികമാണ്.

എന്നാൽ ഒരു കന്യാസ്ത്രീ പരസ്യമായി ലൈംഗിക പീഡന ആരോപണം ഉന്നയിച്ചതിന് പിന്നാലെ പതിനെട്ടോളം കന്യാസ്ത്രീകൾ ആ മെത്രാന്റെ പീഡനം സഹിക്കാൻ കഴിയാതെ തിരുവസ്ത്രം ഉപേക്ഷിച്ചു പോയി. അവരെല്ലാം ലൈംഗികമായും മാനസികമായും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്നും പരാതിപ്പെടുകയുണ്ടായി. ഇതോടെ കുറ്റം മെത്രാന്റേത് തന്നെയാണെന്ന് വ്യക്തമാകും. ഒരു കന്യാസ്ത്രീയാണ് ആരോപണം ഉന്നയിക്കുന്നത് എന്നതു കൊണ്ട് തന്നെ ആ ആരോപണം ശരിയാണ് എന്നു കരുതേണ്ടി വരും. ആ വിധത്തിൽ വേണം അന്വേഷണ ഉദ്യോഗസ്ഥർ അതിനെ സമീപിക്കാനും, അല്ലെങ്കിൽ ഈ സ്ത്രീ മറ്റു പുരുഷന്മാരെയും സമാനമായ പീഡന ആരോപണം ഉന്നയിച്ചിട്ടുമില്ലെന്ന കാര്യം ഓർക്കണം.

നിലവിലെ സാഹചര്യത്തിൽ ജലന്ധർ മെത്രാനെ അറസ്റ്റു ചെയ്തു ജയിലിൽ അടക്കേണ്ട സമയം കഴിഞ്ഞിട്ടുണ്ട്. സമാനമായ സാഹചര്യത്തിൽ മറ്റാരെങ്കിലും ആയാലും ഇതിനോടകം അറസ്റ്റു ചെയ്യപ്പെട്ട് തുറുങ്കിൽ അടക്കപ്പെട്ടേനെ. അവിടെയാണ് നിയമം അധികാരമുള്ളവർക്കും പണമുള്ളവർക്കും സമൂഹത്തിൽ സ്വാധീനമുള്ളവർക്കും മുമ്പിൽ വളയുന്നു എന്ന് വ്യക്തമാകുന്നത്. ഏറ്റവും ഒടുവിൽ ഫേസ്‌ബുക്ക് ഗ്രൂപ്പിലെ ജിഎൻപിസിക്കെതിരെ കേസെടുത്ത് അന്വേഷിക്കുകയാണ്. അവരെ അറസ്റ്റു ചെയ്യാൻ വെമ്പൽ കൊണ്ടു നടക്കുകയാണ് പൊലീസ്. എന്നാൽ ബിഷപ്പിനെതിരെ ഗുരുതര ആരോപണം ഉണ്ടായിട്ടും പൊലീസ് തൊടുന്നില്ലെന്ന കാര്യവും ഓർക്കേണ്ടതുണ്ട്. മുൻകൂർ ജാമ്യത്തിന് പോലും ശ്രമിക്കാത്ത വിധത്തിൽ ആത്മവിശ്വാസത്തിലാണ് മെത്രാൻ. ഇത് അധികാര കേന്ദ്രങ്ങളിലുള്ള വിശ്വാസത്താലാണ് എന്നു വേണം കരുതാൻ.. ഇൻസ്റ്റന്റ് റെസ്‌പോൺസിന്റെ തുടർ വിശദാംശങ്ങൾക്ക് വീഡിയോ കാണുക.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP