1 usd = 72.09 inr 1 gbp = 93.62 inr 1 eur = 81.55 inr 1 aed = 19.62 inr 1 sar = 19.21 inr 1 kwd = 236.92 inr

Nov / 2018
14
Wednesday

കന്യാസ്ത്രീയും ബന്ധുക്കളും പറയുന്നു മാർ ആലഞ്ചേരിയോട് പീഡന പരാതി പറഞ്ഞിട്ടില്ല എന്ന്; വത്തിക്കാന് പരാതി പറയാൻ ഉപദേശിച്ചതും കർദിനാൾ ആണത്രെ! എന്നിട്ടും എങ്ങനെയാണ് ഇവിടുത്തെ മാധ്യമപ്രഭുക്കൾ ആലഞ്ചേരിയെ വിചാരണ ചെയ്തത്? എസ്ഡിപിഐയുടെ പേരു പറയാൻ ഭയക്കുന്നവർ എന്തുകൊണ്ടാണ് ഇങ്ങനെ നുണപ്രചാരണം നടത്തുന്നത്? ചാനൽ അവതാരകർ ഇനിയെങ്കിലും മാർ ആലഞ്ചേരിയോട് ക്ഷമ പറയുമോ? - ഇൻസ്റ്റന്റ് റെസ്‌പോൺസ്

July 05, 2018 | 04:36 PM IST | Permalinkകന്യാസ്ത്രീയും ബന്ധുക്കളും പറയുന്നു മാർ ആലഞ്ചേരിയോട് പീഡന പരാതി പറഞ്ഞിട്ടില്ല എന്ന്; വത്തിക്കാന് പരാതി പറയാൻ ഉപദേശിച്ചതും കർദിനാൾ ആണത്രെ! എന്നിട്ടും എങ്ങനെയാണ് ഇവിടുത്തെ മാധ്യമപ്രഭുക്കൾ ആലഞ്ചേരിയെ വിചാരണ ചെയ്തത്? എസ്ഡിപിഐയുടെ പേരു പറയാൻ ഭയക്കുന്നവർ എന്തുകൊണ്ടാണ് ഇങ്ങനെ നുണപ്രചാരണം നടത്തുന്നത്? ചാനൽ അവതാരകർ ഇനിയെങ്കിലും മാർ ആലഞ്ചേരിയോട് ക്ഷമ പറയുമോ? - ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ധുനിക മലയാളി സമൂഹം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി മാധ്യമ വിചാരണ തന്നെയാണ്. ഒരു നിസ്സാര കൈപ്പിഴയോ മണ്ടത്തരമോ പോലും മാധ്യമങ്ങളിൽ കുപ്രസിദ്ധനാകാൻ ആവശ്യത്തിലധികമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ചാനലുകളും ഓൺലൈൻ പത്രങ്ങളും വാർത്തകൾക്കു വേണ്ടി ഓടിനടക്കുമ്പോൾ ഏത് സാധാരണക്കാരനും വാർത്തയുടെ ഇരയാകാം. വാർത്തകൾക്ക് വേണ്ടിയുള്ള മത്സരത്തിൽ സത്യവും ധർമ്മവുമൊക്കെ മാറിനിൽക്കുമ്പോൾ മണ്ടത്തരങ്ങളും അബദ്ധങ്ങളും ഹെഡ്‌ലൈനുകളും എക്‌സ്‌ക്‌ളൂസീവ്കളുമൊക്കെ ആയി മാറുമ്പോൾ സാധാരണക്കാരായ പലരും നിരപരാധികളെങ്കിലും വേട്ടയാടപ്പെടുന്നു.

അതേസമയം, സമൂഹത്തിൽ സ്വാധീനമുള്ളവരെ കുറിച്ച് വരേണ്ട വാർത്തകൾ പോലും വരാതിരിക്കാനും ഈ മാധ്യമങ്ങളും സോഷ്യൽ മീഡിയയും കരുതലെടുക്കുന്നു. രണ്ടുതരത്തിലുള്ള വാർത്തകളോടാണ് എക്കാലത്തും മുഖ്യധാരാ മാധ്യമങ്ങൾ മുഖംതിരിഞ്ഞ് നിൽക്കുന്നത്. അവരുടെ വായനക്കാരെ വലിയരീതിയിൽ സ്വാധീനിക്കാനിടയുള്ള മത സംഘടനകൾക്ക് എതിരെ വാർത്തകൾ വരികയില്ല എന്നതാണ് ഒന്നാമത്തേത്. മതസംഘടനകളും പുരോഹിതരും എന്ത് തെമ്മാടിത്തരം കാണിച്ചാലും അത് വാർത്തയേ അല്ല.
രണ്ടാമതായി മാധ്യമങ്ങളെ സാമ്പത്തികമായി നിലനിൽക്കാൻ സഹായിക്കുന്ന ബിസിനസ് സ്ഥാപനങ്ങളും പ്രമുഖരും എന്ത് അഴിമതിയും അക്രമവും എന്തിനേറെ, കൊലപാതകങ്ങൾ നടത്തിയാൽപോലും അത് വാർത്തയാവുകയില്ല.

സോഷ്യൽ മീഡിയ ഒരു ബദൽ മാധ്യമം എന്ന രീതിയിൽ പ്രചരിക്കുകയും ഓൺലൈൻ മാധ്യമങ്ങൾ അതിന് ഓശാന പാടുകയും ചെയ്തുതുടങ്ങിയതോടെ ഇതിന് ചില മാറ്റങ്ങളൊക്കെ വന്നിട്ടുണ്ട്. പ്രത്യേകിച്ച് മത നേതാക്കൾക്ക് എതിരെയും മത സ്ഥാപനങ്ങൾക്ക് എതിരെയും വാർത്തകൾ വരിക പതിവായി മാറിയിരിക്കുന്നു. എന്നാൽ സംഘടിതമായി അതിനെ ചോദ്യം ചെയ്യാനും ടെറർ അഴിച്ചുവിടാനും കെൽപുള്ള മതങ്ങൾക്കോ മത നേതാക്കൾക്കോ എതിരെ ആണ് ഇത്തരം വാർത്തകൾ വരുന്നതെങ്കിൽ അതിൽ കരുതലെടുക്കാൻ ഈ മാധ്യമങ്ങൾ ഇപ്പോഴും ശ്രദ്ധിക്കുന്നുണ്ട്.

എന്ത് മലമറിഞ്ഞാലും ബിസിനസ് സ്ഥാപനങ്ങൾക്ക് എതിരെയും ബിസിനസ് പ്രമുഖർക്ക് എതിരെയും വാർത്ത കൊടുക്കുന്ന കാര്യം ഇവർക്ക് ആലോചിക്കാനേ സാധിക്കുകയില്ല. കേരളത്തിലെ ഏറ്റവും വലിയ സംഘടിതമായ തട്ടിപ്പുകാരൻ എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാൻ കഴിയുന്ന ബോബി ചെമ്മണ്ണൂരിന് എതിരെ ഒരു ചെറിയ വാർത്തപോലും കൊടുക്കാൻ ഇന്നേവരെ കേരളത്തിലെ മാധ്യമങ്ങൾക്ക് സാധിച്ചിട്ടില്ല. തൃശൂരിന് സമീപം ഓക്‌സിജൻ സിറ്റി എന്ന പേരിൽ ഒരു സംരംഭം ആരംഭിക്കുന്നു എന്ന് പറഞ്ഞ് കേരളത്തിലെ പത്രങ്ങളുടെ ഒന്നാം പേജിൽ പരസ്യം കൊടുക്കുകയും വലിയതോതിൽ പണപ്പിരിവ് നടത്തുകയും ചെയ്ത ബോബി ചെമ്മണ്ണൂർ രണ്ടുവർഷത്തിന് അധികമായിട്ടും അതിന് തറക്കല്ലുപോലും ഇട്ടിട്ടില്ല, അല്ലെങ്കിൽ ഭൂമിപോലും ഏറ്റെടുത്തിട്ടില്ല എന്നെഴുതാനുള്ള ധൈര്യം ഇവിടത്തെ പത്രങ്ങൾക്ക് ഇല്ല. ബോബി ചെമ്മണ്ണൂരിന് എതിരെ തട്ടിപ്പിനും വഞ്ചനയ്ക്കും പെണ്ണുപിടിക്കും എതിരെ കേരളത്തിൽ കേസുകൾ എടുത്തിട്ട് അതേക്കുറിച്ച് ഒരു വാർത്തപോലും ഒരിക്കലും ഒരു മാധ്യമങ്ങൾ നൽകിയില്ല.

കരിക്കിനേത്ത് എന്ന് പറയുന്ന തുണിക്കടയുടമ ഒരു തൊഴിലാളിയെ തല്ലിക്കൊന്നിട്ടും മുത്തൂറ്റ് എന്ന വലിയ ധനകാര്യ സ്ഥാപനത്തിൽ ഇൻകംടാക്‌സുകാർ കയറി ഇറങ്ങി നടന്നിട്ടും ഗോകുലം ഗോപാലന്റെ ഓഫീസിൽ റെയ്ഡ് നടത്തി ആയിരം കോടിയുടെ കള്ളപ്പണം പിടിച്ചിട്ടും കേരളത്തിലെ ഒരു മാധ്യമവും അറിഞ്ഞതായി ഭാവിച്ചിട്ടില്ല.

മതങ്ങളുടെയും മത നേതാക്കളുടേയും കാര്യമെടുക്കുക. അമൃതാനന്ദമയി മഠത്തിനെതിരെയും അമൃതാനന്ദമയിക്ക് എതിരെയും നിരവധി ആരോപണങ്ങൾ വന്നിട്ടും ആരും അറിഞ്ഞതായി ഭാവിച്ചിട്ടില്ല. മഠത്തിന് മുന്നിൽ നിന്നതിന് ഒരു വിദേശിയെ ക്രൂരമായി മർദ്ദിച്ചിട്ട് നാളുകൾ ഏറെയായില്ല. ബീഹാറിൽ നിന്ന് വന്ന ഒരു വിശ്വാസിയെ തല്ലിക്കൊന്നത് ഏറെ നാളുകൾക്ക് മുമ്പാണ്. മഠവുമായി ബന്ധപ്പെട്ട പീഡനകഥകൾ ഒരു പുസ്തകത്തിൽ എഴുതിയതിന്റെ പേരിൽ കേരളത്തിൽ കോളിളക്കം സൃഷ്ടിച്ചിട്ട് കൈരളിയും മാധ്യമവും അല്ലാതെ മറ്റൊരു മാധ്യമവും അത് അറിഞ്ഞതായി ഭാവിച്ചില്ല.

തങ്കുബ്രദറും കെപി യോഹന്നാനും അടക്കമുള്ള ആൾദൈവങ്ങളുടെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഒട്ടേറെ പരാതികൾ ഉയർന്നിട്ടും ഒരു മാധ്യമവും വാർത്തയാക്കിയിട്ടില്ല. ചേകന്നൂർ മൗലവി എന്ന മതപ്രഭാഷകനെ ആരോ തട്ടിക്കൊണ്ടുപോയി കൊന്നുകളഞ്ഞിട്ടും അത് ആരുടെയൊക്കെയോ പേരിൽ വിരൽചൂണ്ടപ്പെട്ടിട്ടും വാർത്ത എഴുതാനുള്ള ധൈര്യം പോലും ആർക്കും ഉണ്ടായിട്ടില്ല. അഭിമന്യു എന്ന എസ്എഫ്‌ഐ പ്രവർത്തകനെ നിഷ്ഠൂരം കുത്തിക്കൊന്നിട്ട് അതിന്റെ പിന്നിൽ എസ്ഡിപിഐയും പോപ്പുലർ ഫ്രണ്ടും ആണ് എന്ന് തുറന്നുപറയാനുള്ള ധൈര്യം വളരെ കുറച്ച് മാധ്യമങ്ങൾക്ക് മാത്രമേയുള്ളൂ.

എന്നിട്ടും ഇതൊക്കെയാണ് മാധ്യമങ്ങളുടെ ശരിമുഖം എന്നിരിക്കെ കേരളത്തിലെ ഏറ്റവും വലിയ ക്രൈസ്തവ സഭയുടെ തലവനായ മാർ ആലഞ്ചേരിക്ക് എതിരെ ഏതാനും മാസങ്ങളായി നിരന്തരമായി, സത്യവുമായി ഒരു ബന്ധവുമില്ലാത്ത വാർത്തകൾ വന്നുകൊണ്ടിരിക്കുന്നു. മുമ്പ് സൂചിപ്പിച്ച എല്ലാ പ്രമുഖർക്ക് എതിരെയും സഭാ നേതാക്കന്മാർക്കും മതനേതാക്കൾക്കുമെതിരെയും മാർ ആലഞ്ചേരിക്ക് എതിരെയും രേഖകളുടെ അടിസ്ഥാനത്തിൽ നിരന്തരമായി വാർത്തകൾ പ്രസിദ്ധീകരിക്കുന്ന ഒരു മാധ്യമം എന്ന നിലയിൽ മറുനാടൻ മലയാളിക്കും എനിക്കും ഈ അനീതി ചൂണ്ടിക്കാട്ടാൻ ഒരു മടിയും ഉണ്ടാവേണ്ടതില്ല. മാർ ആലഞ്ചേരിയുമായി ബന്ധപ്പെട്ട ഭൂമി ഇടപാടുകളെ കുറിച്ച് ആദ്യം വാർത്ത എഴുതിയത് മറുനാടൻ ആയിരുന്നു. എന്നാൽ വസ്തുതകളുടേയും രേഖകളുടേയും അടിസ്ഥാനത്തിൽ ആ വാർത്തകളെ ഞങ്ങൾ നിയന്ത്രിച്ചപ്പോൾ ആ വാർത്ത ഏതാനും ദിവസങ്ങൾക്കകം കേരളത്തിലെ ചാനലുകളും മുഖ്യധാരാ മാധ്യമങ്ങളും ഏറ്റെടുത്തത് എല്ലാം മാർ ആലഞ്ചേരിയുടെ കുഴപ്പം എന്ന് സ്ഥാപിക്കുന്നതിന് വേണ്ടിയായിരുന്നു. സഭയുടെ നിയമമോ രാജ്യത്തെ നിയമമോ അറിയാതെ ആലഞ്ചേരിയെ മേജർ ആർച്ച് ബിഷപ്പ് സ്ഥാനത്തുനിന്നും കർദ്ദിനാൾ സ്ഥാനത്തുനിന്നും പോലും പോപ്പ് പുറത്താക്കുന്നു തുടങ്ങിയ വ്യാജ വാർത്തകളാണ് ആ ദിവസങ്ങളിൽ കേരളം കണ്ടത്. വത്തിക്കാനിൽ നിന്ന് ഒരു ഉത്തരവ് ഇറങ്ങുകയും മാർ ആലഞ്ചേരിക്ക് എതിരെ പട നയിച്ചവർ പൂർണമായും പരാജയപ്പെടുകയും ചെയ്തതോടെ ഏതാനും ദിവസങ്ങളായി ആ വാർത്ത കേൾക്കാനില്ലായിരുന്നു.

അതിനിടെയാണ് ജലന്ധർ രൂപതയുടെ മെത്രാനായ മാർ ഫ്രാങ്കോ മുളയ്ക്കൽ എന്ന, ആ പദവിക്ക് ഒരു യോഗത്യയുമില്ലാത്ത ഒരാൾ ഒരു കന്യാസ്ത്രീയെ പീഡിപ്പിച്ച വാർത്ത ലോകം അറിയുന്നത്. ഈ വാർത്തയും ആദ്യം പ്രസിദ്ധീകരിക്കുകയും ആ മെത്രാന്റെ തനിനിറം തുറന്നുകാട്ടുകയും ചെയ്ത മാധ്യമങ്ങളിൽ ഒന്നാണ് മറുനാടൻ. ആ വിഷയത്തിൽ പരാതിപ്പെട്ട കന്യാസ്ത്രീയുടെ ഭാഗമാണ് ശരിയെന്നും ആ മെത്രാൻ ഇക്കാര്യത്തിൽ മാത്രമല്ല, മറ്റു കാര്യങ്ങളിലും കുറ്റക്കാരനാണെന്ന് തെളിവുകൾ സഹിതം ഞങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആ വാദത്തിൽ ഇന്നും ഉറച്ചുനിൽക്കുന്നു.

ഒരു നിമിഷം പോലും കളയാതെ മാർ ഫ്രാങ്കോയെ മെത്രാൻ സ്ഥാനത്തുനിന്ന് മാറ്റി നിർത്തേണ്ടത് കത്തോലിക്ക സഭയുടെ ചുമതലയും ബാധ്യതയുമാണ്. അയാളെ എത്രയും വേഗം അറസ്റ്റുചെയ്ത് തുറുങ്കിൽ അടയ്‌ക്കേണ്ടത് സംസ്ഥാന സർക്കാരിന്റെ ചുമതലയുമാണ്. എന്നാൽ യാതൊരു അടിസ്ഥാനുവമില്ലാതെ, ഫ്രാങ്കോ എന്നു പറയുന്ന തെമ്മാടി കാണിച്ച ലൈംഗിക വൈകൃതത്തിന്റെ പേരിലും മാർ ആലഞ്ചേരിയെ കുറ്റക്കാരനാക്കിക്കൊണ്ട് കഴിഞ്ഞ ഒരാഴ്ചയായി കേരളത്തിലെ മാധ്യമങ്ങളും ചാനലുകളും നിറഞ്ഞുനിന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്ന് വിശദീകരിക്കാനുള്ള ചുമതല അവർക്കുണ്ട്. കന്യാസ്ത്രീയുടേയോ ബന്ധുക്കളുടേയോ പരാതിയിൽ ഇല്ലാത്ത ഒരു കാര്യമായിരുന്നു ഒരാഴ്ചയായി കേരളത്തിലെ ചാനലുകൾ ചർച്ച ചെയ്തിരുന്നു.

മാർ ആലഞ്ചേരിക്ക് പരാതി കൊടുത്തിട്ടും അത് മുക്കിയെന്നും അതുകൊണ്ട് ക്രിമിനൽ നിയമത്തെ അട്ടിമറിക്കാൻ ശ്രമിച്ചതിന് ആലഞ്ചേരിക്ക് എതിരെ നടപടി ഉണ്ടാവണം എന്നുമായിരുന്നു മാധ്യമങ്ങളിൽ വാർത്ത വന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ആലഞ്ചേരിക്ക് എതിരെ വത്തിക്കാനിലേക്ക് പരാതി അയച്ചെന്നും ആലഞ്ചേരിയെ തൽസ്ഥാനത്തുനിന്ന് മാറ്റണമെന്നും നിരവധി പേർ ചാനൽ ചർച്ചകളിൽ ആഞ്ഞുപ്രസംഗിച്ചു. കൗമുദിയും മാതൃഭൂമിയുമടങ്ങുന്ന പ്രധാന പത്രങ്ങൾ ഒന്നാംപേജിൽ വലിയ ആഘോഷവും നടത്തി.

കേസന്വേഷിച്ച പൊലീസിന് കന്യാസ്ത്രീയും ബന്ധുക്കളും കൊടുത്ത മൊഴി ഇന്ന് ഈ പത്രങ്ങളിൽ വന്നത് വായിക്കുമ്പോൾ ഇവരാരും അറിഞ്ഞതായി നടിക്കുന്നില്ല. മൊഴിയുടെ വിശദാംശങ്ങൾ പുറത്തുവരുമ്പോൾ വ്യക്തമാകുന്നത് ആലഞ്ചേരിയെ ഏതാനും മാസങ്ങൾക്ക് മുമ്പ് താൻ പരാതിപ്പെട്ടത് രൂപതയിലെ പ്രശ്‌നങ്ങൾ ആലഞ്ചേരിയുടെ ശ്രദ്ധയിൽ പെടുത്തിയപ്പോൾ അത് വത്തിക്കാനിൽ പരാതിയായി നൽകാൻ ഉപദേശിച്ചെന്നും അങ്ങനെ വത്തിക്കാനിലേക്ക് പരാതി അയച്ചുവെന്നുമാണ് കന്യാസ്ത്രീയുടെ മൊഴി. ലൈംഗിക പീഡനത്തെ കുറിച്ച് മാർ ആലഞ്ചേരിയോട് പരാതിപ്പെട്ടാൽ ഒരു സഭയുടെ തലവൻ എന്ന നിലയിൽ വേണ്ടപ്പെട്ട അധികൃതരേയും പൊലീസിനേയും അറിയിക്കേണ്ട ബാധ്യത ആലഞ്ചേരിക്ക് ഉണ്ട് എന്നതുകൊണ്ട് മാത്രമാണ് ആലഞ്ചേരിക്ക് എതിരെ ജനവികാരം ഉണ്ടായതും മാധ്യമ ചർച്ചയുണ്ടായതും.

എന്നാൽ സഭയിലെ ആഭ്യന്തര പ്രശ്‌നവും ഒരു മെത്രാന് എതിരെയുള്ള മറ്റ് പീഡനങ്ങളുമാണ് റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിൽ വേണ്ട അധികൃതരെ അറിയിക്കുക എന്ന ഉപദേശമല്ലാതെ മറ്റൊന്നും നൽകാൻ ആലഞ്ചേരിക്ക് കഴിയില്ല. സീറോ മലബാർ സഭയുടെ തലവനായ മാർ ആലഞ്ചേരിക്ക് പോപ്പിന്റെ നേരിട്ടുള്ള ഭരണത്തിലുള്ള ഒരു ലത്തീൻ സഭയിലെ മെത്രാനെതിരെ ഒരു നടപടിയും എടുക്കാൻ അവകാശമോ അധികാരമോ ഇല്ലാതിരിക്കവേ ആലഞ്ചേരി ചെയ്തത് ഏറ്റവും ശരിയായ നിലപാട് തന്നെയായിരുന്നു. ഒരുപക്ഷേ, ആലഞ്ചേരിയുടെ ഉപദേശവും പിന്തുണയും കൊണ്ടാവാം വത്തിക്കാനിലേക്ക് നേരിട്ട് പരാതി കൊടുക്കാൻ ആ കന്യാസ്ത്രീ ധൈര്യം കാണിച്ചതും.

ഇവിടെ രണ്ടുകാര്യങ്ങൾ അവശേഷിക്കുകയാണ്. എന്നിട്ടും എന്തുകൊണ്ടാണ് ആലഞ്ചേരിക്ക് എതിരെ ചാനലും പത്രങ്ങളും പൊതുസമൂഹവും ഈ ദിവസങ്ങളിൽ ഉറഞ്ഞു തുള്ളിയത്. രണ്ടാമത്തെ ചോദ്യം ഇത് വ്യാജ ആരോപണമാണ് എന്ന് തിരിച്ചറിഞ്ഞിട്ടും എന്തുകൊണ്ടാണ് മാധ്യമങ്ങളും ചാനലുകളും ഒന്നു തിരുത്താൻ തയ്യാറാവാത്തത്. ജലന്ധർ മെത്രാന് എതിരായ പീഡനത്തെ കുറിച്ച് ഇന്ന് ചില പത്രങ്ങൾ മാത്രം അവരുടെ വാർത്തയുടെ അകത്താണ് ഈസംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഇത് തലക്കെട്ടാക്കാനോ ആലഞ്ചേരി കുറ്റക്കാരനല്ല എന്ന് പറയാനോ ഒരു പത്രവും ഒരു ചാനലും തയ്യാറായിട്ടില്ല. ആലഞ്ചേരിക്ക് എതിരെ ഒരു തെളിവുമില്ല എന്ന് ബോധ്യമായപ്പോൾ ചാനലുകൾ മനപ്പൂർവം അത് വിഴുങ്ങിയിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയായി ആലഞ്ചേരിക്ക് എതിരെ ചർച്ച നടത്തുകയും ആലഞ്ചേരിയെ പൊതുസമൂഹത്തിൽ അധിക്ഷേപിക്കുകയും ചെയ്തതിനെ കുറിച്ച് ഒരു കുറ്റബോധവും ഇല്ല, മാപ്പു പറയുന്നില്ല, എന്നു മാത്രമല്ല സത്യം ഇതാണെന്ന് ജനം അറിയാനുള്ള ഒരു ശ്രമവും ഈ ചാനലുകൾ നടത്തുന്നില്ല. ആലഞ്ചേരിക്ക് പരാതി കൊടുത്തിട്ടില്ല എന്ന് ബന്ധുക്കളും കന്യാസ്ത്രീയും പറഞ്ഞു എന്നത് റിപ്പോർട്ട് ചെയ്യാനുള്ള സാമാന്യ മര്യാദപോലും ഈ പത്രങ്ങൾ കാണിച്ചിട്ടില്ല.

ഇതിൽ നിന്ന് മനസ്സിലാകുന്നത് ചില അജണ്ടകളുടെ പുറത്താണ് കേരളത്തിലെ മാധ്യമങ്ങൾ നിലനിൽക്കുന്നത് എന്നുതന്നെയാണ്. ഈ അജണ്ട ക്രൈസ്തവ വിശ്വാസത്തിന് എതിരെയാണ് എന്ന് പറയാൻ മാത്രം അൽപത്തം എനിക്കില്ല. നേരെ മറിച്ച് ആരോ ചിലർ കാതിലോതുന്ന നുണകൾ അതേപടി വിഴുങ്ങുകയും അത് ഈ സമൂഹത്തിന്റെ ആശയവും അഭിപ്രായവുമായി അടിച്ചേൽപിക്കുകയും ചെയ്യുന്നതിന്റെ പ്രശ്‌നമാണ് ഈ കാണുന്നത്. ഒരു ആരോപണം ഉണ്ടായാൽ വേണ്ടതരത്തിൽ പ്രതിരോധിക്കാനോ വിശ്വാസികളെ അഴിച്ചുവിട്ട് സൈബർ ആക്രമണം നടത്താനോ ഉള്ള കെൽപ്പും സംവിധാനവും ആലഞ്ചേരിക്ക് ഇല്ലാത്തതുകൊണ്ടും ഈ നുണകൾ ഒഴിച്ചുകൊടുക്കുന്നത് സഭയിലെ ഒരു വിഭാഗംതന്നെ ആയതുകൊണ്ടും ഇത് ആരാലും ചോദ്യം ചെയ്യപ്പെടുന്നില്ല. ഇസ്‌ളാമിക മതത്തിന്റെയോ ഹൈന്ദവ മതത്തിന്റെയോ ആണിക്കല്ലുകളായ ഏതെങ്കിലും ഒരാൾക്കെതിരെ ആണ് ഇത്തരത്തിൽ സംഘടിതമായ വ്യാജ പ്രചരണം നടക്കുന്നത് എങ്കിൽ എന്താവുമായിരുന്നു സ്ഥിതി.

ഇവിടുത്ത ആദ്യത്തെ കുറ്റക്കാർ എറണാകുളത്തേയും തൃശൂരിലേയും പിശാചിന് ജനിച്ച ചില വൈദികർ തന്നെയാണ്. രണ്ടാമത്തെ കുറ്റക്കാർ ആ വൈദികർ പറഞ്ഞത് അതേപടി വിഴുങ്ങി ഒരു സഭാ തലവന് എതിരെ പോലും ഒരു അന്വേഷണവും ഇല്ലാതെ നുണ എഴുതുന്ന മാധ്യമങ്ങൾ തന്നെയാണ്. ഇത്തരം നുണയെഴുത്തുകൾ തുടരുമ്പോൾ അവരുടെ തെറ്റുകൾ പോലും തിരിച്ചറിയുമ്പോൾ അത് ചൂണ്ടിക്കാട്ടാൻ സാധിക്കാതെ വരുമ്പോൾ നഷ്ടപ്പെടുന്നത് മാധ്യമങ്ങളുടെ പ്രസക്തിയും വിശ്വാസ്യതയുമാണ്. ജാതിയോ മതമോ വ്യത്യാസമില്ലാതെ ഏതു മതവും മതാധ്യക്ഷന്മാരും തെമ്മാടിത്തരം കാണിച്ചാൽ അത് എഴുതും എന്ന ധൈര്യം അന്നും ഇന്നും ഞങ്ങൾക്ക് ഉണ്ട്.

അത് മാർ ആലഞ്ചേരി ആണെങ്കിലും ഞങ്ങൾ എഴുതും. എന്നാൽ ഇല്ലാത്തത് പറയുന്നത് അമൃതാനന്ദമയിയെക്കുറിച്ച് ആണെങ്കിലും കാന്തപുരത്തെ കുറിച്ചാണെങ്കിലും മാർ ആലഞ്ചേരിയെ കുറിച്ചാണെങ്കിലും അത് ഇല്ലാത്തതാണ് എന്ന് പറയാനുള്ള ധൈര്യവും ഞങ്ങൾക്ക് ഉണ്ട്. ഇപ്പോൾ എടുത്തുപറയുന്നത് ആലഞ്ചേരിക്ക് എതിരെയുള്ള നുണ പ്രചരണമാണ്. നാളെ ഈ ആലഞ്ചേരിക്ക് എതിരെ തെളിവോടെ ഒരു വാർത്ത കിട്ടിയാൽ അത് പ്രസിദ്ധീകരിക്കും. നാളെ അമൃതാനന്ദമയിക്കും കെപി യോഹന്നാനും എതിരായ വാർത്ത കിട്ടിയാലും അനുകൂലമായ വാർത്ത കിട്ടിയാലും ഞങ്ങൾ പ്രസിദ്ധീകരിക്കും. എന്തായാലും നുണ ഒഴിച്ചുകൊടുത്തും കുടിച്ചും ഇവിടത്തെ മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും അധികകാലം മുന്നോട്ടുപോകാൻ സാധിക്കുകയില്ല എന്ന് മാത്രം അറിയുക.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ഹരികുമാർ മരണത്തിലേക്ക് നടക്കാൻ തീരുമാനിക്കും മുമ്പ് മകന്റെ കുഴിമാടത്തിൽ ജമന്തിപൂവ് വച്ച് പ്രാർത്ഥിച്ചു; എന്റെ മകനെ കൂടി നോക്കികോളണം എന്ന് കുറുപ്പെഴുതി പാൻസിന്റെ പോക്കറ്റിൽ സൂക്ഷിച്ചു; മകനോട് ആവശ്യപ്പെട്ടത് അമ്മയെ നോക്കണമെന്നും; നെയ്യാറ്റിൻകരക്കാർ ആഘോഷമാക്കിയപ്പോൾ കല്ലമ്പലത്ത് മാധ്യമ വിചാരണയിൽ കടുത്ത രോഷം
വിമാനം ഇറങ്ങിയാൽ സഞ്ചരിക്കാൻ കാറ് വേണം; കോട്ടയത്ത് എത്തുമ്പോൾ താമസിക്കാൻ വേണ്ടത് ഗസ്റ്റ് ഹൗസോ ഹോട്ടൽ മുറിയോ; ഭക്ഷണ സൗകര്യവും സുരക്ഷയും ഉറപ്പു വരുത്തണം; പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെട്ട് ഏഴ് മണിയോടെ സന്നിധാനത്ത് ദർശനത്തിന് സൗകര്യം ഒരുക്കണം; മടങ്ങിപ്പോകാനുള്ള വിമാനടിക്കറ്റും എടുത്തിട്ടില്ല; എല്ലാ ചിലവുകളും കേരളാ സർക്കാർ വഹിക്കണം; ശബരിമല കയറാൻ എത്തുന്ന തൃപ്തി ദേശായിയുടെ ആവശ്യങ്ങൾ കണ്ട് കണ്ണുതള്ളി സംസ്ഥാന സർക്കാർ
വാഹനാപകടമായതിനാൽ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിൽ നാടുവിട്ടു; ഭക്ഷണം പോലും കഴിക്കാതെയുള്ള തുടർച്ചയായ യാത്രയിൽ പ്രമേഹം മൂർച്ഛിച്ചപ്പോൾ അവശത കൂടി; പൊലീസും കൈവിട്ടെന്ന് മനസ്സിലാക്കി കീഴടങ്ങാൻ തിരിച്ചുവരവും; ആത്മഹത്യയിലേക്ക് ഹരികുമാറിനെ നയിച്ച കാരണം ഇപ്പോഴും അജ്ഞാതം; ബിനുവിന്റെ മൊഴിയിലെ ദുരൂഹത തീർക്കാൻ അന്വേഷണം
മൗറീഷ്യസിലെ ഹിന്ദുകുടുംബത്തിൽ ജനിച്ച് ഭർത്താവിനൊപ്പം ഇംഗ്ലണ്ടിൽ എത്തിയ രണ്ട് കുട്ടികളുടെ അമ്മ പാക്കിസ്ഥാനിയെ പ്രണയിച്ച് വിവാഹം കഴിച്ചു; രണ്ട് കുട്ടികൾ കൂടി ഉണ്ടായിട്ടും കലി അടങ്ങാത്ത ആദ്യ ഭർത്താവ് പതിയിരുന്ന് അമ്പെയ്ത് മുൻ ഭാര്യയുടെ ജീവനെടുത്തു; എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ ഉദരത്തിൽ നിന്നും സുരക്ഷിതമായി പുറത്തെടുത്ത് ഡോക്ടർമാർ
രണ്ട് വർഷത്തിനിടെ 13 പേരെ കൊലപ്പെടുത്തിയെന്ന് ആരോപണ വിധേയ; പത്ത് മാസം പ്രായമുള്ള രണ്ട് കുട്ടികളുടെ മാതാവ്; കൊന്നുകളയാൻ ഉത്തരവിട്ട് സുപ്രീംകോടതി; വെടിവെച്ച് കൊന്നത് വേട്ടക്കാരൻ അസ്ഗർ അലി; കൊല അനിൽ അംബാനിയുടെ പ്രൊജക്ടിന് വേണ്ടിയെന്ന് ആരോപണം; കൊല്ലപ്പെടും മുമ്പ് ഒരാഴ്‌ച്ചയോളം ഭക്ഷണം കഴിച്ചില്ലെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്; രണ്ട് മക്കൾ എവിടെയെന്ന് ആർക്കുമറിയില്ല; രോഷാകുലയായി മനേകാ ഗാന്ധി: മഹാരാഷ്ട്ര സർക്കാറിനെ പിടിച്ചു കുലുക്കി 'അവ്‌നി' പെൺകടുവയുടെ 'കൊലപാതകം'
സർക്കാർ വൃത്തങ്ങളിൽ ഉയർന്ന് കേൾക്കുന്നത് ഒരു ദിവസം നട തുറക്കാൻ കോടികളുടെ സുരക്ഷ വേണ്ടി വന്നപ്പോൾ 64 ദിവസം എന്ത് ചെയ്യുമെന്ന ചോദ്യം; പിടിവാശി തുടർന്നാൽ രണ്ട് മാസത്തിലധികം ഭരണം വരെ സ്തംഭിക്കുമെന്ന ആശങ്ക ശക്തം; സമരം ചെയ്തവർക്കെതിരെ പരാമർശങ്ങൾ ഒന്നും ഉണ്ടാവാതെ പോയത് സമരത്തിന്റെ വീര്യം കൂട്ടാൻ ഇടയാകുമെന്ന് വിലയിരുത്തൽ; വെട്ടിലായത് പുരോഗമനവാദവും കോടതി വിധിയും ആവർത്തിച്ചു കൊണ്ടിരുന്ന സർക്കാർ തന്നെ
എൻഎസ്എസിനെ ക്ഷണിക്കില്ല; സുകുമാരൻ നായരുമായി വിട്ടുവീഴ്ച വേണ്ടെന്ന് പിണറായി; സർവ്വകക്ഷി ചർച്ചയിൽ പങ്കെടുത്ത് യുവതീ പ്രവേശനത്തിനെതിരായ നിലപാട് വിശദീകരിക്കാൻ പന്തളം കൊട്ടാരം; തന്ത്രി കുടുംബവും യോഗത്തിനെത്തും; കോൺഗ്രസും ബിജെപിയും വിശ്വാസികൾക്കൊപ്പമെന്ന് പ്രഖ്യാപിക്കാൻ ചർച്ചയ്‌ക്കെത്തും; നിയമോപദേശം തേടി പ്രതിസന്ധി പരിഹരിക്കാൻ പിണറായി സർക്കാരും; മുഖ്യമന്ത്രിയുടെ അനുനയ ചർച്ച നാളെ മൂന്ന് മണിക്ക്
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം
ഇഷ്ടതാരങ്ങളുമായി 20 മിനിറ്റ് ആഡംബരഹോട്ടലിൽ ചെലവിടാൻ നൽകാമെന്നേറ്റത് പത്തുകോടി വീതം; ഐശ്വര്യ റായിയും ദീപിക പദുക്കോണുമടക്കം 26 താരങ്ങൾക്കായി ചെലവാക്കാൻ ഉറച്ചത് 300 കോടി; രണ്ടുമൂന്നുപേരെ കണ്ടപ്പോൾ ഉദ്ദേശിച്ച കാര്യം നടക്കില്ലെന്നുറപ്പായതോടെ കരാറിൽനിന്ന് പിന്മാറി; ബെഹ്‌റീൻ രാജകുമാരനോട് 300 കോടി നഷ്ടപരിഹാരം ചോദിച്ച് ഏജന്റ് നൽകിയ കേസ് ലണ്ടൻ ഹൈക്കോടതിയിൽ
സ്വന്തമായി ഗുണ്ടകളും കുഴൽപ്പണ ബിസിനസുമുള്ള പൊലീസ് ഉദ്യോഗസ്ഥൻ! പരാതിയുമായി എത്തുന്നത് സ്ത്രീകളാണെങ്കിൽ ഇംഗിതത്തിന് വഴങ്ങണമെന്ന് ഭീഷണി; പെരിന്തൽമണ്ണ സ്വദേശിക്കെതിരെ ബിസിനസ് പങ്കാളി നൽകിയ പരാതി പിൻവലിച്ചിട്ടും തട്ടിയത് ലക്ഷങ്ങൾ; വീട്ടിലെത്തി അറസ്റ്റ് ചെയ്ത ശേഷം ഭാര്യയോട് പറഞ്ഞത് ഇനി ഇവന്റെ ഒപ്പം നീ അടുത്തൊന്നും കിടക്കില്ലെന്നും; പൊലീസ് വേഷവും ഗുണ്ടകളേയും തരാമെന്നും കുഴൽപ്പണം കടത്താൻ സഹായിക്കണമെന്നും നിർബന്ധിച്ചു; കേരളപ്പൊലീസിലെ സിഐ `ഗുണ്ട` ശിവശങ്കരന്റെ ഞെട്ടിക്കുന്ന കഥ
കണ്ണൂർ രാഷ്ട്രീയത്തിലെ വാടാ.. പോടാ.. ശൈലി കൈമുതലാക്കി വളർന്ന നേതാവ്; കടുത്ത മോദി ആരാധകനും തീവ്രഹിന്ദുത്വത്തിന്റെ വക്താവും; ആർഎസ്എസ് പ്രവർത്തനം തുടരുമ്പോഴും പ്രഗതി കോളേജിലെ സൗമ്യനായ പ്രിൻസിപ്പലായി ഔദ്യോഗിക ജീവിതം; പുലിയെ മടയിൽ കയറി നേരിടണമെന്ന് അണികൾക്ക് ഉപദേശം കൊടുക്കുന്ന വ്യക്തി: സന്നിധാനത്തെ ഇടപെടലോടെ പരിവാർ അണികളുടെ പുതിയ ഹീറോ വത്സൻ തില്ലങ്കേരിയുടെ കഥ
പാർലമെന്റിൽ പ്രവേശിക്കാൻ പാസു ചോദിച്ചപ്പോൾ ഔദ്യോഗിക വസതിയിൽ വരാൻ പറഞ്ഞു; വീട്ടിലെത്തിയപ്പോൾ സ്വകാര്യമുറിയിൽ എത്തിച്ച് പീഡനത്തിന് ശ്രമം; സോളാർ പീഡനക്കേസിൽ നാറിയിരിക്കുന്ന കോൺഗ്രസിനെ വെട്ടിലാക്കാൻ ഇന്ദ്രപ്രസ്ഥത്തിൽ സജീവ ചർച്ചയായി ഒരു പ്രമുഖ മലയാളി നേതാവിനെതിരെ പരാതിയുമായി ഡൽഹി സർവ്വകലാശാലയിലെ മുൻ വനിതാ നേതാവ്; രാഹുൽ ഗാന്ധിയുടെ അടുത്തെത്തിയ പരാതി മുതിർന്ന കോൺഗ്രസ് നേതാവിന്റെ ഉറക്കം കെടുത്തുന്നു; പുറംലോകം അറിയും മുമ്പേ സെറ്റിൽ ചെയ്യാൻ നെട്ടോട്ടം
പരാതി നൽകാനെത്തിയ യുവതിയെ സിഐ ശിവശങ്കർ കെണിയിലാക്കിയത് കബളിപ്പിച്ചും ഭീഷണിപ്പെടുത്തിയും; തെളിവെടുക്കാനെന്ന് തെറ്റിദ്ധരിപ്പിച്ച് സ്വന്തം ഇന്നോവയിൽ കയറ്റി ഹോട്ടൽ മുറിയിൽ എത്തിച്ച് ബലാത്സംഗം ചെയ്തു; നിസ്സഹായയെന്ന് അറിഞ്ഞപ്പോൾ ഊട്ടിയിലേക്കു വരണമെന്നും സെക്സിൽ ഏർപ്പെടണമെന്നും വീണ്ടും ആവശ്യപ്പെട്ടു; സഹിക്ക വയ്യാതായപ്പോൾ എസ്‌പിക്ക് പരാതി നൽകി; അന്വേഷണ ഘട്ടത്തിൽ വധഭീഷണിയും; കേസൊതുക്കാൻ പലതവണ യുവതിയുടെ വീട്ടിലെത്തി ബിജെപി നേതാക്കളും
അമ്മയുടെ പ്രായമുള്ള സ്ത്രീക്ക് നേരെ നെയ്‌തേങ്ങ എറിഞ്ഞ് കലിപ്പടക്കാൻ നിൽക്കുന്ന 'ഭക്തൻ'; ആക്രോശിച്ചു കൊണ്ട് പാഞ്ഞടുക്കുന്ന പ്രതിഷേധക്കാർക്കിടയിൽ നിന്നും പ്രാണൻ രക്ഷിക്കാൻ പാടുപെടുന്ന ലളിതാ രവി; സുരക്ഷാവലയം തീർത്ത് പൊലീസും; സന്നിധാനത്തെ ആൾക്കൂട്ട ആക്രമണത്തിന്റെ ഭീതി വെളിപ്പെടുത്തുന്ന ചിത്രം പുറത്ത്; മനോരമ പുറത്തുവിട്ട ചിത്രം ചർച്ച ചെയ്ത് സൈബർ ലോകവും
തണ്ണിമത്തൻ കൊണ്ട് മാറ് മറയ്ക്കുകയും പിന്നീട് മാറ് പൂർണമായും തുറന്നുകാണിക്കുകയും ചെയ്തതിലൂടെ സ്ത്രീ സ്വാതന്ത്ര്യം ചർച്ചയാക്കിയ സാമൂഹിക പ്രവർത്തക; ചുംബന സമരത്തിന് ശേഷം തൃശൂരിലെ പുലികളിയിൽ ആദ്യ പെൺപുലിയായും ചരിത്രമുണ്ടാക്കി; നഗ്ന ശരീരത്തിലെ പുലി വരയിലൂടെ ചർച്ചയിലെത്തിയ വനിതാ കരുത്ത്; മലചവിട്ടുന്ന രഹ്നാ ഫാത്തിമ ചർച്ചയായത് ഇങ്ങനെയൊക്കെ
ഊണ് കഴിക്കുന്നതിനിടെ എന്റെ മാറിടത്തിലേക്ക് തന്നെ കള്ളക്കണ്ണിട്ട് നോക്കും; മീൻ കറി കഴിക്കുമ്പോൾ മീനിനെയും പെണ്ണുങ്ങളുടെ ശരീരത്തെയും താരതമ്യം ചെയ്യും; ഏറ്റവുമൊടുവിൽ വാതിൽ തുറന്നുതള്ളിക്കയറി വന്ന് എന്റെ കൂടെ കട്ടിലിൽ കയറിക്കിടന്നു; ഡയറക്ടറോട് പരാതിപ്പെട്ടപ്പോഴും വഷളത്തരം തുടർന്നു; അലൻസിയർക്കെതിരെ മീ ടൂ ആരോപണവുമായി നടി; വെളിപ്പെടുത്തൽ ഇന്ത്യ പ്രൊട്ടസ്റ്റ്‌സ് വെബ്‌സൈറ്റിൽ
ഡിവൈഎസ്‌പി ഹരികുമാറിനു വേണ്ടി ബിനു വീട്ടിൽ ഒരുക്കിയിരുന്നത് നക്ഷത്ര വേശ്യാലയവും മിനി ബാറും! ഇരുവരും പങ്കാളിത്ത ബിസിനസുകാർ; കാക്കിയിട്ട ക്രിമിനലിന് വേണ്ടി സ്ത്രീകളെ ബിനു എത്തിച്ചിരുന്നത് ബന്ധുക്കളെന്ന് പറഞ്ഞ്; വീട്ടിലെ രണ്ടു റൂമുകൾ ഹരികുമാറിന് വേണ്ടി മാത്രം നീക്കിവെച്ചു; എല്ലാ കോംപ്രമൈസ് ആക്കുന്ന ഉദ്യോഗസ്ഥന് ക്വാറിക്കാരും ബാറുകാരും പ്രതിമാസം നൽകിയിരുന്നത് 50ലക്ഷത്തിലധികം രൂപ; ലഭിക്കുന്ന തുകയിൽ പകുതിയും എത്തിയത് തിരുവനന്തപുരത്തെ പ്രമുഖ സിപിഎം നേതാവിന്റെ വീട്ടിലും
വാഗമണ്ണിൽ മൂന്നു ദിവസം പാർട്ടി; മദ്യവും ലഹരിയും ഉപയോഗിച്ച് നൃത്തം ചെയ്ത അടിച്ചു പൊളിച്ചത് അഞ്ഞൂറോളം ആക്ടിവിസ്റ്റുകൾ; വാഗമണ്ണിലെ രഹസ്യ സങ്കേതത്തിലെ തീരുമാനം അനുസരിച്ച് മലചവിട്ടാനുള്ള ആദ്യ നിയോഗമെത്തിയത് ചുംബന സമരനായികക്കെന്ന് ഓൺലൈനിൽ വാർത്ത; ചിത്രങ്ങളും പുറത്തു വിട്ടു; രഹ്ന ഫാത്തിമ സന്നിധാനത്ത് യാത്ര തിരിച്ചത് എവിടെ നിന്ന് എന്ന ചർച്ച പുരോഗമിക്കുമ്പോൾ എല്ലാം പിൻവലിച്ച് മംഗളം
അകത്തളത്തിൽ രണ്ടായിരം സ്‌ക്വയർ ഫീറ്റിനടുത്ത് വലുപ്പമുള്ള നീന്തൽ കുളം; ശീതീകരിച്ച ഓഫീസ് മുറി; പുറത്ത് കുളിക്കടവിലേക്കുള്ള കവാടം; കരമനയാറിന്റെ ദൃശ്യഭംഗി ആസ്വദിക്കാനും സൗകര്യം; സ്‌കൂൾ ഓഫ് ഭഗവത് ഗീതയ്ക്കുള്ളത് ടൂറിസം ഡിപ്പാർട്ട്‌മെന്റിൽ ഗോൾഡ് ഹൗസ് കാറ്റഗറി അംഗീകാരം; കുണ്ടമൺകടവിലെ സാളാഗ്രാം ആശ്രമത്തിനുള്ളത് ഹോം സ്റ്റേ രജിസ്ട്രേഷൻ; സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന്റെ വിശേഷങ്ങൾ ഇങ്ങനെ
അക്രമിക്കപ്പെട്ട നടിക്കൊപ്പം ഉറച്ചു നിന്നു; പാർവ്വതിക്ക് നഷ്ടമായത് കത്തിജ്വലിച്ച് നിന്ന കരിയർ; നടി ആക്രമിക്കപ്പെട്ടത് തനിക്ക് വേണ്ടിയാണെന്ന് അറിയാമായിരുന്നിട്ടും അപകടം മനസ്സിലാക്കി പിന്മാറിയതു കൊണ്ട് രണ്ടാംവരവിലെ തിളക്കത്തിൽ തന്നെ തുടർന്ന് മഞ്ജു വാര്യർ; സത്യത്തിനൊപ്പം നിന്നതിന് പാർവ്വതിക്ക് ലഭിച്ച ശിക്ഷയുടെ അളവ് ഊഹിക്കാവുന്നതിലും അപ്പുറം
ബിനീഷ് കോടിയേരി ചങ്ക് സഹോദരൻ! ഗണപതി കോവിൽ വരെ സ്വന്തം റിസ്‌കിലെത്തിയാൽ എല്ലാം ശരിയാക്കമെന്ന് ഉറപ്പ് നൽകിയത് കളക്ടർ നൂഹുവും ഐജി മനോജ് എബ്രഹാമും; പൊലീസ് പറഞ്ഞിടം വരെ പെൺകുട്ടിയെന്ന് ആരും തിരിച്ചറിയാതെ എത്തി; ഐജി ശ്രീജിത്തും നല്ല രീതിയിൽ പിന്തുണ നൽകി; നടപ്പന്തൽ വരെ എത്തിയത് എങ്ങനെ എന്ന് രഹ്നാ ഫാത്തിമ വിശദീകരിക്കുന്ന ഓഡിയോ പുറത്ത്; പൊലീസിനേയും സിപിഎമ്മിനേയും പ്രതിക്കൂട്ടിലാക്കി ആഞ്ഞടിക്കാൻ പരിവാറുകാർ; ശബരിമല വിവാദം പുതിയ തലത്തിലേക്ക്
മകൾ ഗോവേണിയിൽ നിന്നു വീണു മരിച്ചു എന്ന അമ്മയുടെ കള്ള കഥ ഗൾഫിൽ നിന്നെത്തിയ അച്ഛനും വിശ്വസിക്കാനായില്ല; ഏഴു വയസ്സുകാരിയുടെ ദേഹത്തെ മുറിവേറ്റ പാടുകൾ പൊലീസിന്റെയും സംശയം വർദ്ധിപ്പിച്ചു; ചോദ്യം ചെയ്തപ്പോൾ മൊഴിമാറ്റി പറഞ്ഞും പിടിച്ചു നിൽക്കാൻ അമ്മയുടെ ശ്രമം; ഒടുവിൽ മകളുടെ ദുരൂഹ മരണത്തിൽ അമ്മയെ അറസ്റ്റ് ചെയ്ത് പൊലീസ്
മകളേയും ഭർത്താവിനേയും ചോദ്യം ചെയ്തപ്പോൾ അച്ഛന്റേയും അമ്മയുടേയും ഒളിത്താവളം പൊലീസ് അറിഞ്ഞു; അറസ്റ്റിലായതോടെ മാനസികമായി തകർന്നു; ആരും കാണാതെ മുങ്ങിയത് ആറാം നിലയിൽ നിന്ന് ചാടാനും; നൂറു വർഷത്തെ പാരമ്പര്യവും കണ്ണായ സ്ഥലത്ത് ആസ്തികളുണ്ടായിട്ടും 'കുന്നത്തുകളത്തിൽ' പൊളിഞ്ഞത് എങ്ങനെ? മുതലാളിയെ കടക്കാരനാക്കിയത് മക്കളുടേയും മരുമക്കളുടേയും അടിപൊളി ജീവിതം; വിശ്വനാഥന്റെ ആത്മഹത്യ തകർത്തത് തട്ടിപ്പിനിരയായ പാവങ്ങളുടെ അവസാന പ്രതീക്ഷകളെ
നെയ്യാറ്റിൻകര സനൽ വധക്കേസിലെ പ്രതി ഡിവൈഎസ്‌പി ബി ഹരികുമാർ ആത്മഹത്യ ചെയ്തു; ഒളിവിൽ പോയ പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കാണപ്പെട്ടത് കല്ലമ്പലത്തെ സ്വന്തം വസതിയിൽ; ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തതുകൊല്ലപ്പെട്ട സനലിന്റെ കുടുംബം കുറ്റവാളിയെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് സത്യാഗ്രഹം ആരംഭിച്ചതിനും കൊലപാതക കുറ്റം നിലനിൽക്കുമെന്ന് ക്രൈംബ്രാഞ്ച് വ്യക്തമാക്കുകയും ചെയ്തതിന് പിന്നാലെ; ദൈവത്തിന്റെ വിധി നടപ്പിലായെന്ന് സനലിന്റെ കുടുംബം