1 usd = 67.94 inr 1 gbp = 89.98 inr 1 eur = 78.90 inr 1 aed = 18.50 inr 1 sar = 18.12 inr 1 kwd = 224.67 inr

Jun / 2018
22
Friday

അന്ന് പികെ ശ്രീമതി... ഇന്ന് ശൈലജ ടീച്ചർ; കേട്ടുകേൾവിയില്ലാത്ത മാരക രോഗങ്ങൾ കേരളത്തെ കീഴടക്കുമ്പോൾ ലജ്ജ തോന്നുന്നില്ലേ നിങ്ങൾക്ക് ആരോഗ്യമന്ത്രിയാണെന്ന് പറഞ്ഞ് ഞെളിഞ്ഞു നടക്കാൻ? ഈ മഹാ രോഗങ്ങൾ തടയാൻ കഴിവില്ലെങ്കിൽ രാജിവച്ച് പോകണം മന്ത്രി; നിസ്സഹായരായി പൊലിയുന്ന ഒരോ ജീവനും സർക്കാരേ നിങ്ങൾക്കും ഉത്തരവാദിത്തമുണ്ട്; മന്ത്രിപ്പണി നിർത്തി ഇറങ്ങിപ്പോകൂ ശൈലജ ടീച്ചറേ... - ഇൻസ്റ്റന്റ് റെസ്‌പോൺസ്

May 23, 2018 | 04:54 PM IST | Permalinkഅന്ന് പികെ ശ്രീമതി... ഇന്ന് ശൈലജ ടീച്ചർ;  കേട്ടുകേൾവിയില്ലാത്ത മാരക രോഗങ്ങൾ കേരളത്തെ കീഴടക്കുമ്പോൾ ലജ്ജ തോന്നുന്നില്ലേ നിങ്ങൾക്ക് ആരോഗ്യമന്ത്രിയാണെന്ന് പറഞ്ഞ് ഞെളിഞ്ഞു നടക്കാൻ? ഈ മഹാ രോഗങ്ങൾ തടയാൻ കഴിവില്ലെങ്കിൽ രാജിവച്ച് പോകണം മന്ത്രി; നിസ്സഹായരായി പൊലിയുന്ന ഒരോ ജീവനും സർക്കാരേ നിങ്ങൾക്കും ഉത്തരവാദിത്തമുണ്ട്; മന്ത്രിപ്പണി നിർത്തി ഇറങ്ങിപ്പോകൂ ശൈലജ ടീച്ചറേ... - ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ല്ലാ പൗരന്മാരുടേയും ജീവനും സ്വത്തിനും സംരക്ഷണം നൽകുകയാണ് ഏതൊരു സർക്കാരിന്റെയും പ്രഥമ ബാധ്യത. അതിന് വേണ്ടിയാണ് സിവിൽ-ക്രിമിനൽ നിയമങ്ങൾ. ഈ നിയമങ്ങൾ ലംഘിക്കുന്നവരെ ശിക്ഷിക്കുകയും നിയമലംഘനങ്ങൾക്ക് ഇരയാകുന്നവർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്താണ് സർക്കാരുകൾ കടമ നിറവേറ്റുന്നത്. എന്നാൽ ക്രിമിനൽ കുറ്റകൃത്യം തടയുന്നതിന് അപ്പുറം ഒഴിവാക്കാൻ സാധിക്കുന്ന പ്രകൃതിദുരന്തങ്ങളും രോഗങ്ങളും തടയാനും സർക്കാരിന് ബാധ്യതയുണ്ട്. ആ അർത്ഥത്തിൽ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും പരാജയമാണ്. അതിലെ ഏറ്റവും ദയനീയമായൊരു എപ്പിസോഡ് ആവർത്തിക്കുന്നതാകട്ടെ ദൈവത്തിന്റെ സ്വന്തം നാടായി നമ്മൾ അഭിമാനപൂർവം ഉയർത്തിക്കാട്ടുന്ന കേരളത്തിലാണ്.

കഴിഞ്ഞ പത്തിരുപത് വർഷക്കാലമായി ഓരോ മഴക്കാലത്തും അതി ഗുരുതരമായ രോഗങ്ങൾ ഇവിടെ ആവർത്തിക്കുന്നു. അനേകം പേർ മരണത്തിന് ഇരയാവുന്നു. എന്നിട്ടും രോഗങ്ങളോ മരണമോ തടയാൻ ഒരു സർക്കാരിനും ആവുന്നില്ല. ഓരോ വർഷവും പനി മൂലം മരിക്കുന്ന രോഗികളുടെ എണ്ണം പെരുകിവരുന്നു. ജീവിതം ദുസ്സഹമാകുന്നവരുടെ എണ്ണം ലക്ഷങ്ങൾ കടക്കുന്നു. ഓരോ വർഷവും പാവപ്പെട്ട രോഗികൾ ആശുപത്രികളിൽ നിറയുന്നു. കേട്ടുകേൾവിയില്ലാത്ത പുതിയ മാരക രോഗങ്ങൾ കേരളത്തിൽ എത്തുന്നു.

12 വർഷം മുമ്പ്, ഇടതുസർക്കാർ ഭരിച്ചിരുന്ന കാലത്ത്, പികെ ശ്രീമതി ആരോഗ്യ മന്ത്രിയായിരുന്ന കാലത്ത് 2006-07 കാലഘട്ടത്തിൽ ഒരു വിചിത്രരോഗം കേരളത്തെ ബാധിച്ചു. ചിക്കുൻഗുനിയ എന്നാണ് അതിന് പേരിട്ടത്. നൂറുകണക്കിന് ആളുകൾ മരിച്ചു. ലക്ഷണക്കണക്കിന് ആളുകൾ രോഗത്തിന്റെ കാഠിന്യം വർഷങ്ങളോളം അനുഭവിക്കേണ്ടിവന്നു. മറ്റു പനികളൊക്കെ രോഗകാലം കഴിയുമ്പോഴേക്കും വിട്ടകലുമെങ്കിലും ചിക്കുൻഗുനിയയുടെ ക്ഷീണം രണ്ടും മൂന്നും വർഷമാണ് നീണ്ടത്.

ചിക്കുൻഗുനിയ ബാധിക്കാത്ത ഒരു വീടും ഉണ്ടായിരുന്നില്ല. മാസങ്ങളാണ് രോഗം ബാധിച്ചവർക്ക് തൊഴിൽ നഷ്ടമായത്. ആ രോഗത്തിന്റെ വേദന തീരാത്ത നൂറുകണക്കിന് ആളുകൾ ഇന്നും കേരളത്തിൽ ജീവിച്ചിരിക്കുന്നു. എന്നിട്ടും ഇതെങ്ങനെ ഉണ്ടായെന്നോ എന്തുകൊണ്ട് ഉണ്ടായെന്നോ ഒരു പഠനംപോലും നമ്മൾ നടത്തിയില്ല. പിന്നീട് ചിക്കുൻഗുനിയ അത്ര ഭീകരമായല്ലെങ്കിലും പലർക്കും പിന്നീടും വരുന്നുണ്ട്. എന്നാൽ ഇനിയൊരിക്കൽ കൂടി ചിക്കുൻഗുനിയ അതേ തീവ്രതയോടെ ആഞ്ഞടിച്ചാൽ നമുക്ക് നോക്കിനിൽക്കാനേ സാധിക്കൂ.

ഇന്നിതാ പേരാമ്പ്രയെന്ന് പറയുന്ന കോഴിക്കോട്ടെ കൊച്ചു സ്ഥലത്ത് പൊട്ടിപ്പുറപ്പെട്ട നിപാ എന്ന പനി ബാധിച്ച് 11 പേരാണ് മരിച്ചത്. എത്രപേർക്കാണ് ആ രോഗം ബാധിച്ചതെന്ന് ആർക്കുമറിയില്ല. സർക്കാർ ഒരു കണക്ക് പറയുന്നു. എന്നാൽ അതിലുമപ്പുറം പേർക്ക് ബാധിച്ചിട്ടുണ്ടാവാം. മരിച്ചെന്നുവരാം. നാളെ ഒരുപക്ഷേ, ഇത് ചിക്കുൻ ഗുനിയപോലെ കേരളമാകെ പടർന്നുപിടിച്ചു എന്നുവരാം. ചിക്കുൻഗുനിയ ബാധിച്ചവർക്ക് മരണം എല്ലാവർക്കും ലഭിച്ച ശിക്ഷയായിരുന്നില്ല. എന്നാൽ നിപയ്ക്ക് എല്ലാവർക്കും മരണം വിധിക്കപ്പെടാം.

എന്നിട്ടും നമ്മുടെ സർക്കാരുകൾ എന്താണ് ചെയ്യുന്നത്. കഴിഞ്ഞവർഷത്തെ കണക്കുമാത്രമെടുത്ത് പരിശോധിക്കാം. 22 ലക്ഷം പേർക്ക് പനി ബാധിച്ചുവെന്ന് മന്ത്രി ശൈലജ ടീച്ചർ കഴിഞ്ഞവർഷം ഓഗസ്റ്റിൽ നിയമസഭയിൽ പറഞ്ഞു. ജനുവരിമുതൽ ഓഗസ്റ്റുവരെ. ഇതിൽ ഇരുപതുലക്ഷംപേർക്കും പിനിവന്നത് മെയ്, ജൂൺ, ജൂലായ് മാസങ്ങളിൽ. 485 പേരാണ് അന്ന് പനിബാധിച്ച് മരിച്ചതെന്നാണ് മന്ത്രി തന്നെ വ്യക്തമാക്കിയ കണക്ക്. രോഗം വരുന്നതിന് സർക്കാരിനെ എന്തിന് കുറ്റപ്പെടുത്തുന്നു എന്നാണ് ചിലരുടെ ചോദ്യം.

 

സർക്കാരിനെയേ കുറ്റപ്പെടുത്താൻ സാധിക്കൂ. മെയ്, ജൂൺ മാസമാകുമ്പോൾ മഴ വരുമെന്നും മഴവന്നാൽ മാലിന്യങ്ങൾ ഒലിച്ചുവരുമെന്നും ഈ്ച്ചയും കൊതുകുമെല്ലാം പെറ്റുപെരുകി രോഗമുണ്ടാക്കുമെന്നും അത് സാധാരണക്കാരായ ജനങ്ങളുടെ ജീവൻ കവരുമെന്നും ഏതു സർക്കാരിനും അറിയാൻ കഴിയണം. സാധാരണക്കാരന് പോലും അറിയുന്ന ഇക്കാര്യം അറിയാൻ പാടില്ലെന്ന് നടക്കുകയാണ് സർക്കാരുകൾ.

ഒരിടത്തും മാലിന്യം കെട്ടിക്കിടക്കുന്നില്ല എന്ന്, ഒരിടത്തും കൊതുകും ഈച്ചയും പെരുകാൻ സാഹചര്യമില്ല എന്ന് മഴക്കാലത്തിന് മുമ്പ് സർക്കാർ തീരുമാനിച്ചാൽ മാറുന്നതേയുള്ളൂ ഈ രോഗപ്പകർച്ചകൾ. ടിവിയിലും റേഡിയോയിലും പത്രങ്ങളിലും പരസ്യം നൽകി, നിങ്ങൾ മാലിന്യം വലിച്ചെറിയരുത്.. വെള്ളം കെട്ടിക്കിടക്കാൻ അനുവദിക്കരുത്.. റബ്ബർ ചിരട്ട കമഴ്‌ത്തിവയ്ക്കണം.. എന്നെല്ലാം പറയുന്നിടത്ത് സർക്കാരിന്റെ ഉത്തരവാദിത്തം തീരുന്നില്ല.

മാലിന്യങ്ങൾ വലിച്ചെറിയരുത് എന്ന് പറയുമ്പോൾ സർക്കാർ മറ്റൊന്നിനു കൂടി ഉത്തരം പറയണം. ഈ മാലിന്യങ്ങൾ എവിടെ നിക്ഷേപിക്കണം. എങ്ങനെ ഇല്ലാതാക്കണം എന്നു കൂടി. രണ്ടുസെന്റിലും മൂന്നുസെന്റിലും ഒരു ചെറിയ വീടുവച്ച് ഒരു കുഴി കുഴിക്കാൻപോലും ഇടമില്ലാത്തവർ. അവർ മാലിന്യങ്ങൾ എവിടെയാണ് കളയേണ്ടത്? അവന് വഴിയിൽ വലിച്ചെറിയാൻ മാത്രമേ സാധിക്കൂ. മാലിന്യങ്ങൾ വലിച്ചെറിയരുതെന്ന് പറയുന്ന സർക്കാരുകൾ മാലിന്യങ്ങൾ ഏറ്റെടുക്കാനുള്ള ഉത്തരവാദിത്തം എറ്റെടുക്കണം.

കേരളത്തിന്റെ മാത്രം പ്രശ്‌നമല്ല, മാലിന്യങ്ങൾ. ലോകത്തെ എല്ലാ വികസിത രാജ്യങ്ങൾക്കും മാലിന്യം എന്നു പറയുന്ന പ്രശ്‌നമുണ്ട്. മാലിന്യം കൃത്യമായി തരംതിരിച്ച് സംസ്‌കരിക്കുക എന്ന പ്രഥമമായ കർമ്മം അതതിടങ്ങളിലെ സർക്കാരുകൾ ചെയ്യുന്നു. നമ്മുടെ സർക്കാർ ചെയ്യുന്നില്ല. അക്കാര്യത്തിൽ പിണറായിയുടെ സർക്കാരാണെങ്കിലും ഉമ്മൻ ചാണ്ടിയുടെ സർക്കാരാണെങ്കിലും ഭേദമില്ല. കേരളത്തിലെ മാലിന്യങ്ങൾ ശേഖരിക്കുന്നിടങ്ങളിൽ പോലും അത് മറ്റിടങ്ങളിൽ കൊണ്ടുപോയി കൂട്ടിയിടുകയാണ്. മഴ പെയ്യുമ്പോൾ ഇതെല്ലാം ഒഴുകിയിറങ്ങുന്നു. ആ പരിസരങ്ങളിലെ അനേകം പേർക്ക് രോഗം പകരുന്നു.

മാലിന്യങ്ങൾ സംസ്‌കരിക്കുകയെന്ന പ്രഥമമായ കടമയാണ് റോഡും വീടും മെട്രോയും വിമാനത്താവളവുമെല്ലാം കെട്ടിപ്പൊക്കുന്നതിന് മുമ്പ് സർക്കാരുകൾ ചെയ്യേണ്ടത്. ഒരു മാലിന്യം പോലും തെരുവിൽ വീഴില്ലെന്ന് സർക്കാർ ശപഥം ചെയ്യണം. സിംഗപ്പൂർ പോലുള്ള രാജ്യങ്ങളിലെല്ലാം തുപ്പിയാൽ പിഴ കിട്ടും. അതു പക്ഷേ, തുപ്പാൻ ഇടമൊരുക്കിയിട്ടാണ്. ഇവിടെയും പിഴ ഈടാക്കണം. എന്നാൽ മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഇടമൊരുക്കണം.

തിരുവനന്തപുരം നഗരത്തിൽ മാലിന്യങ്ങൾ ശേഖരിക്കാൻ 200 രൂപവച്ച് വാങ്ങിക്കൊണ്ടിരുന്ന കാലം ഉണ്ടായിരുന്നു. ആരിൽ നിന്നും രൂപ വാങ്ങരുതെന്ന് മുഖ്യമന്ത്രി ഉഗ്രശാസനം നൽകി. അതോടെ മാലിന്യ ശേഖരണം ഇല്ലാതായി. രൂപ കൊടുക്കാതെ ആരെയും വൊളന്റിയേഴ്‌സായി കിട്ടില്ല. ഇതാണ് നമ്മുടെ സംസ്ഥാനം നേരിടുന്ന പ്രതിസന്ധി.

കാര്യങ്ങൾ അറിയാതെയുള്ള ഭരണ തീരുമാനങ്ങൾ. അറിയാമെങ്കിലും വേണ്ടത് ചെയ്യാതെയുള്ള തൊലിപ്പുറത്തെ ചികിത്സ. ഈ സ്ഥിതി മാറിയേ തീരൂ. മാലിന്യങ്ങൾ എടുത്തുകൊണ്ടു പോകുന്നവർക്ക് പണം കൊടുക്കാൻ ജനം തയ്യാറാണ്. അല്ലെങ്കിൽ ജനങ്ങളെ തയ്യാറാക്കാൻ സർക്കാരിന് കഴിയണം.

വീടുകളിൽ ഉണ്ടാകുന്ന മാലിന്യങ്ങൾ സർക്കാർ സംവിധാനം കൊണ്ടുപോകുകയും കൃത്യമായി സംസ്‌കരിക്കുകയും ചെയ്യട്ടെ. അതിന് ചെലവാകുന്ന പൈസ മാലിന്യം നൽകുന്നവരിൽ നിന്ന് വാങ്ങിക്കൂ. പാവപ്പെട്ടവരിൽ നിന്ന് പണം ഈടാക്കാതിരിക്കാനുള്ള സർക്കാർ സംവിധാനങ്ങളുണ്ട്. അവർക്ക് സബ്‌സിഡി കൊടുക്കുകയും പണം ഉള്ളവരിൽ നിന്ന് പണം ഈടാക്കാനും സർക്കാരിന് കഴിയും. അങ്ങനെയേ മാലിന്യം ഇല്ലാതാക്കാൻ കഴിയൂ.

നിപാ എന്ന മാരകരോഗം വഴി മരിച്ച 11 പേരുടേയും ജീവന് സമാധാനം പറയേണ്ടത് പിണറായി സർക്കാരാണ്. കുറച്ചുകൂടെ വ്യക്തമായി പറഞ്ഞാൽ ശൈലജ ടീച്ചർ എന്ന ആരോഗ്യ മന്ത്രിയാണ്. നാണമില്ലേ.. ശൈലജ ടീച്ചറേ നിങ്ങൾക്ക് മന്ത്രിയാണെന്ന് പറഞ്ഞ് ഞെളിഞ്ഞിരിക്കാൻ. നിങ്ങൾ മന്ത്രിയായിരിക്കുമ്പോൾ പകർച്ച വ്യാധി മൂലം മരിച്ചുവീഴുന്ന ഒരോ രോഗിയുടേയും ജീവന് നിങ്ങൾ ഉത്തരവാദിയാണ്. അത് തടയുന്നതിൽ നിങ്ങൾ പരാജയപ്പെട്ടതുകൊണ്ടാണ് ഇത് സംഭവിച്ചത്.

വലുതായി പ്രസംഗിച്ചിട്ട് കാര്യമില്ല. മാലിന്യ സംസ്‌കരണത്തെ പറ്റി പുസ്തകം അടിച്ചിറക്കിയിട്ടും കാര്യമില്ല. നിങ്ങൾ അത് നടപ്പിലാക്കാനുള്ള തന്റേടം കാണിക്കണം. ഈ മൺസൂൺ കാലത്ത് പകർച്ചവ്യാധിമൂലം മരിച്ചുവീഴുന്ന ജീവിതങ്ങൾ കേരളത്തിൽ അവസാനത്തേതാവണം. ഏറ്റവും കുറഞ്ഞത് അടുത്തവർഷം കേരളത്തിൽ പകർച്ചവ്യാധി മൂലമുള്ള മരണമെങ്കിലും പകുതിയാക്കി കുറയ്ക്കാൻ കഴിയണം. അതിനാവണം സർക്കാർ മുൻഗണന നൽകേണ്ടത്. അല്ലാതെയുള്ള എല്ലാ വാചകമടികളും ആർക്കും ഒരു ഗുണവും ചെയ്യില്ല. മരിച്ചുവീഴുന്ന നിസ്സഹായരായ പാവങ്ങൾ. ആശുപത്രിക്കിടക്കയിൽ കഴിയുന്ന ആയിരങ്ങൾ. സ്വന്തം മക്കളെപ്പോലും കാണാൻ കഴിയാത്ത അമ്മമാർ. അമ്മമാരെ കാണാൻ കഴിയാത്ത മക്കൾ. അതൊക്കെയാണ് നീപ പോലുള്ള പകർച്ചവ്യാധികൾ സമ്മാനിക്കുന്നത്. അത് ഇനിയും ആവർത്തിക്കപ്പെടരുത്. അതിന് മുൻകൈയെടുക്കാൻ മുഖ്യമന്ത്രി പിണറായി തന്നെ നേരിട്ടിറങ്ങണം.

മറുനാടൻ ഡെസ്‌ക്‌    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എല്ലാവരെയും നോക്കി ചിരിച്ച് സന്തോഷവാനായി അരുൺ; മുഖം കനപ്പിച്ച് ആരെയും നോക്കാതെ എത്തിയ സോഫിയ ശിക്ഷാവിധി കേട്ട് പൊട്ടിക്കരഞ്ഞു; സാമിന്റെ മാതാപിതാക്കൾ കൊച്ചുമകന്റെ സംരക്ഷണം ആവശ്യപ്പെട്ടതിൽ വ്യക്തമായ അഭിപ്രായം പറയാതെ കോടതി; സോഫിയയുടെ സഹോദരിക്കൊപ്പമുള്ള കൊച്ചുമകന്റെ ജീവിതം സുരക്ഷിതമല്ലെന്ന് സാമിന്റെ അച്ഛൻ സാമുവൽ; മെൽബണിലെ സാം എബ്രഹാം വധക്കേസിന്റെ ബാക്കിപത്രം ഇങ്ങനെ
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
ഓറഞ്ച് ജ്യൂസ് തിരഞ്ഞെടുത്തത് സയനൈഡ് നന്നായി കലരാൻ; മയക്കിക്കിടത്താൻ കൊടുത്തത് അവോക്കാഡോ ഷെയ്ക്; കൊലപാതകം നടപ്പാക്കിയത് ദീർഘനാളത്തെ ആസൂത്രണശേഷമെന്ന് വീഡിയോയിൽ തുറന്നടിച്ചത് വീരവാദമെന്ന വാദം തള്ളി; സോഫിയയ്‌ക്കൊപ്പം ജോയിന്റ് അക്കൗണ്ട് തുറന്നതും മുഖ്യതെളിവായി; മെൽബൺ സാം എബ്രഹാം വധക്കേസിൽ പ്രതികളെ കുരുക്കിയ തെളിവുകൾ ഇങ്ങനെ
കാന്തപുരത്തിന് പൊലീസ് സംരക്ഷണം ഇല്ലെന്ന് പറഞ്ഞ് മറുനാടനെ പുലഭ്യം പറയുന്നവർ ഈ രേഖ വായിക്കുക; സുന്നി നേതാവ് അബൂബക്കർ മുസ്ലിയാർക്ക് എക്സ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന എഡിജിപി ടോമിൻ തച്ചങ്കരിയുടെ റിപ്പോർട്ട് മറുനാടൻ പുറത്ത് വിടുന്നു; വാട്സാപ്പ് ഗ്രൂപ്പിലെ നിർദ്ദേശം കേട്ട് മറുനാടന്റെ ഓഫീസിലേക്ക് വിളിച്ച് സമയം കളയുന്നവർ സത്യം അറിഞ്ഞ് സ്ഥലം വിടുക
ചിട്ടി തട്ടിപ്പ് നടത്തി കുന്നത്തുകളത്തിൽ ജൂവലറി ഉടമ മുങ്ങി; നിക്ഷേപകർ പരാതിയുമായി എത്തിയതോടെ കാരാപ്പുഴ വിശ്വനാഥും ഭാര്യയും കോടതിയിൽ പാപ്പർഹർജി ഫയൽ ചെയ്തു; രണ്ടു ദിവസമായി അടഞ്ഞുകിടന്ന ജൂവലറി തുറക്കാതായതോടെ ഉടമ മുങ്ങിയെന്ന് ബോധ്യമായി; ലക്ഷങ്ങൾ നിക്ഷേപിച്ച ആയിരക്കണക്കിനു നിക്ഷേപകർ വഴിയാധാരമായി: ഏതു നിമിഷവും പൊട്ടാറായി അഞ്ചോളം മറ്റു ചിട്ടികമ്പനികളും
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
ഗൾഫിലെ 52 ജുവല്ലറികൾ വിറ്റാൽ വീട്ടാനുള്ള കടത്തിന്റെ ഒരംശം പോലുമാകില്ല; ഇന്ത്യയിലെ ഭൂസ്വത്തുക്കൾ വിൽക്കാൻ സാങ്കേതിക തടസങ്ങളേറെ; 12 ദിവസത്തിനകം 1000 കോടി എങ്ങനെ ഉണ്ടാക്കുമെന്ന് ബാങ്കുകളെ അറിയിച്ചില്ലെങ്കിൽ പണിയാകും; ഡിസംബറിന് മുമ്പ് കടമെല്ലാം വീട്ടിയില്ലെങ്കിൽ വീണ്ടും അഴിക്കുള്ളിലേക്ക്; ജയിലിൽ നിന്നും പുറത്തിറങ്ങിയെങ്കിലും അറ്റ്‌ലസ് രാമചന്ദ്രൻ ഇപ്പോഴും വീട്ടുതടങ്കലിന് സമാനമായ അവസ്ഥയിൽ തന്നെ
ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ
70 രൂപ മൂല്യമുള്ള അറ്റ്‌ലസ് ഓഹരി മുംബൈ സ്‌റ്റോക്ക് എക്‌സചേഞ്ചിൽ ശക്തമാക്കും; യുഎഇയിലെ അടച്ചു പൂട്ടിയ 19 ജൂവലറികളിൽ ഒന്നെങ്കിലും തുറക്കാതെ ദുബായിൽ നിന്നും പുറത്ത് പോകില്ല; ഒരു തവണ പണം അടക്കാൻ വൈകിയപ്പോൾ ബാങ്ക് കരുതൽ ചെക്ക് നൽകിയയിടത്താണ് പ്രശ്‌നങ്ങളുടെ തുടക്കം; ബാങ്കുകളെ ആരോ തെറ്റിധരിപ്പിച്ചാണ് വേഗത്തിൽ ചെക്ക് കളക്ഷന് അയക്കാൻ കാരണം; കൂടതൽ പറഞ്ഞ് അറ്റ്‌ലസ് രാമചന്ദ്രൻ
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു