1 usd = 70.05 inr 1 gbp = 89.25 inr 1 eur = 79.79 inr 1 aed = 19.07 inr 1 sar = 18.68 inr 1 kwd = 230.78 inr

Aug / 2018
17
Friday

മുസ്ലിം പേരുകണ്ടാൽ ഭീകരൻ ആണെന്ന് തോന്നുന്നത് ഒരുതരം രോഗമാണ് പിണറായീ...: മുഖ്യമന്ത്രിയായ ശേഷം ഒരുഡസൻ സമരങ്ങൾ എങ്കിലും നയിച്ചത് ഭീകരർ ആണെന്ന് പറഞ്ഞ താങ്കൾ എത്രപേർക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു? ഭീകരർ ആണെന്ന് വിളിച്ച് ജനകീയ സമരങ്ങൾ അടിച്ചമർത്തുന്നത് എവിടെനിന്ന് ലഭിച്ച ശീലമാണ്? മുണ്ടുടുത്ത മോദിയെന്ന പേരിട്ടവരെ എങ്ങനെ കുറ്റം പറയാൻ പറ്റും? - ഇൻസ്റ്റന്റ് റെസ്‌പോൺസ്

June 07, 2018 | 05:24 PM IST | Permalinkമുസ്ലിം പേരുകണ്ടാൽ ഭീകരൻ ആണെന്ന് തോന്നുന്നത് ഒരുതരം രോഗമാണ് പിണറായീ...: മുഖ്യമന്ത്രിയായ ശേഷം ഒരുഡസൻ സമരങ്ങൾ എങ്കിലും നയിച്ചത് ഭീകരർ ആണെന്ന് പറഞ്ഞ താങ്കൾ എത്രപേർക്ക് എതിരെ രാജ്യദ്രോഹത്തിന് കേസെടുത്തു? ഭീകരർ ആണെന്ന് വിളിച്ച് ജനകീയ സമരങ്ങൾ അടിച്ചമർത്തുന്നത് എവിടെനിന്ന് ലഭിച്ച ശീലമാണ്? മുണ്ടുടുത്ത മോദിയെന്ന പേരിട്ടവരെ എങ്ങനെ കുറ്റം പറയാൻ പറ്റും? - ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

കേരള മുഖ്യമന്ത്രി പിണറായി വിജയനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ഉള്ള വിശേഷണങ്ങളിൽ ഒന്ന് മുണ്ടുടുത്ത മോദി എന്ന വിളിപ്പേരാണ്. പിണറായിക്കും മോദിക്കുമുള്ള സ്വഭാവവിശേഷങ്ങളിലെ സമാനത തന്നെയാണ് അതിലെ കാരണമായി ചൂണ്ടിക്കാണിക്കുന്നത്. അത് ശരിയാണെന്ന് തോന്നിക്കുന്ന തരത്തിലെ പ്രസ്താവനകൾ ഇടയ്ക്കിടെ പിണറായി വിജയൻ മുടങ്ങാതെ ഇറക്കാറുമുണ്ട്. തനിക്കെതിരെ സംസാരിക്കുന്നവർ സ്റ്റേറ്റിന് എതിരെയാണ് സംസാരിക്കുന്നതെന്ന് പിണറായി പറഞ്ഞത്, തനിക്കെതിരെ സംസാസിക്കുന്നവർ രാജ്യത്തിന് എതിരെയാണ് സംസാരിക്കുന്നതെന്ന് മോദി പറഞ്ഞതിന്റെ പിറ്റേദിവസം ആയതും യാദൃച്ഛികമായിരിക്കാം. ആ ആരോപണത്തിന് മൂർച്ചകൂട്ടുന്ന ഒരു ആരോപണമാണ് ഇന്ന് പിണറായി വിജയൻ നിയമസഭയിൽ നടത്തിയത്. ആലുവയെ ഒരു സ്വതന്ത്ര റിപ്പബ്‌ളിക്കാവാൻ അനുവദിക്കാൻ തനിക്ക് മനസ്സില്ല എന്നായിരുന്നു പ്രഖ്യാപനം. സ്വാഭാവികമായും അത്തരമൊരു പ്രഖ്യാപനത്തിന് പിന്നിൽ ഒളിച്ചുവച്ചിരിക്കുന്ന രാഷ്ട്രീയം ഇന്ന് സോഷ്യൽ മീഡിയയിലെ ഏറ്റവുംവലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നു.

മഫ്തിയിൽ പോയ ചില പൊലീസ് ഉദ്യോഗസ്ഥരുമായി വഴിയിലുണ്ടായ തർക്കത്തെ തുടർന്ന് വഴിയിലിട്ടും ജീപ്പിലിട്ടും സ്റ്റേഷനിൽ കൊണ്ടുപോയും ഇടിച്ച് അവശനാക്കിയ ഉസ്മാൻ എന്നുപറയുന്ന വ്യക്തിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോഴാണ് ആലുവയെ ഒരു റിപ്പബ്‌ളിക്കാവാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞത്. ആ സംഭവത്തിൽ പ്രതിഷേധിക്കാനായി കഴിഞ്ഞദിവസം നടന്ന സമരത്തിന് നേതൃത്വം നൽകിയ ഇസ്മയിൽ എന്നു പേരുള്ളയാൾ ഭീകരവാദക്കേസിലെ പ്രതിയാണ് എന്ന കാരണംകൊണ്ട് ആലുവ ഒരു ഇസ്‌ളാമിക റിപ്പബ്‌ളിക്കായി മാറാൻ ശ്രമിക്കുന്നു എന്ന തരത്തിലുള്ള പരാമർശം ഒരു ആർഎസ്എസുകാരന്റെയൊ ബിജെപിക്കാരന്റെയോ നാവിൽ നിന്നുമാത്രം വരുന്നതാണ് എന്ന് ആരോപിച്ചാൽ അതിനാരെയും കുറ്റംപറയാൻ കഴിയില്ല.

ഇസ്മായിൽ ഒരു ഭീകരവാദി ആയിരിക്കാം. പൊലീസ് വാഹനം കത്തിച്ച കേസിലെ പ്രതിയുമായിരിക്കാം. അയാളുടെ ഇടപാടുകളൊക്കെ രാജ്യവിരുദ്ധവും ആയിരിക്കാം. എന്നാൽ ഇസ്മായിൽ പങ്കെടുത്തു എന്ന ഒറ്റക്കാരണം കൊണ്ട് ആലുവയിൽ നടന്ന പ്രതിഷേധ സമരം ഇസ്‌ളാമിക തീവ്രവാദികൾ ഉണ്ടാക്കിയൊരു സംഭവമാണ് എന്ന തരത്തിൽ ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി നിയമസഭയിൽ പറയുന്നത് അനുചിതമാണ്.

പൊലീസ് വാഹനം കത്തിച്ചകേസിലെ പ്രതിയും സമരത്തിൽ പങ്കെടുത്തിരുന്നു, അല്ലെങ്കിൽ ഭീകരവാദികൾ നുഴഞ്ഞുകയറി ജനകീയ സമരങ്ങളെ വഴിതിരിച്ചുവിടാൻ ശ്രമിക്കുന്നു എന്നിങ്ങനെയൊക്കെ പറയാനുള്ള അവകാശം ആർക്കുമുണ്ട്. അതിൽ അൽപം ശരിയുമുണ്ടുതാനും. എന്നാൽ പൊലീസിന്റെ ഭീകരതയ്‌ക്കെതിരെ ജനം തെരുവിലിറങ്ങുമ്പോൾ അത് ഇസ്‌ളാമിക് റിപ്പബ്‌ളിക് ഉണ്ടാക്കാനാണെന്ന് മുഖ്യമന്ത്രി പറയുമ്പോൾ അത് ഇസ്‌ളാമോഫോബിയ അല്ലാതെ മറ്റൊന്നുമല്ല.

ലോകമെമ്പാടും പടർന്നുപിടിക്കുന്ന ഇസ്‌ളാമിക ഭീകരവാദം സമാധാനകാംക്ഷികൾക്ക് ഒരു പ്രശ്‌നമാണെങ്കിലും അതിന്റെ പേരിൽ മുസ്‌ളീംപേരുള്ളവരെല്ലാം ഭീകരവാദികളാണ് എന്നതരത്തിലുള്ള ചിന്ത ലോകമാകെ പടരുന്നുണ്ട. അതിന്റെ ഒരു ലക്ഷണമാണ് മുസ്‌ളീം പേരുള്ള ഒരാൾ ഒരു സമരത്തിൽ പങ്കെടുത്താൽ ഉടൻ അത് ഭീകരവാദ സമരമാണ് എന്ന് പറയുന്നത്. അതും മുഖ്യമന്ത്രിയെ പോലെ ഒരാൾ.

ഇസ്മയിൽ ഭീകരവാദിയാണെന്ന് ഇന്ന് പറയുന്നെങ്കിൽ നാളെ ഉസ്മാനും ഭീകരവാദിയാകും എന്നതിൽ തർക്കമില്ല. ഇവിടെ ഉയരുന്ന പ്രധാന ചോദ്യം മറ്റൊന്നാണ്. ഭീകരവാദിയെന്നും ഇസ്‌ളാമിക റിപ്പബ്‌ളിക് ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്നും മുഖ്യമന്ത്രിക്ക് ഉറപ്പുണ്ടായിട്ടും എന്തുകൊണ്ട് മുമ്പേ ഇസ്മായിലിനെ പിടിച്ച് ജയിലിലിട്ടില്ല എന്നാണത്. എന്തുകൊണ്ട് ആലുവയെ റിപ്പബ്‌ളിക്കാക്കാൻ ശ്രമിച്ചവർക്ക് എതിരെ ഇതുവരെ നടപടിയെടുത്തില്ല. ഇന്ത്യൻ പീനൽകോഡിലെ 121-ാം വകുപ്പ് പറയുന്നത് വേജിങ് വാർ എഗ്നിസ്റ്റ് സ്റ്റേറ്റ് എന്നാണ്. രാജ്യത്ത് അന്തച്ഛിദ്രം ഉണ്ടാക്കാൻ രാജ്യത്തിന് എതിരെ സമരം ചെയ്താൽ അവരെ ഈ വകുപ്പുചുമത്തി അറസ്റ്റു ചെയ്യാവുന്നതാണ്. വധശിക്ഷ കൊടുക്കാൻവരെ അനുവദിക്കുന്ന അപൂർവം വകുപ്പുകളിലൊന്നാണിത്. ഗവൺമെന്റിന് എതിരെയുള്ള സമരത്തെയല്ല രാജ്യത്തിന് എതിരായ സമരത്തെയാണ് ഈ വകുപ്പിൽ പെടുത്തുന്നത്.

പിണറായി പറയുന്നത് അനുസരിച്ചാണെങ്കിൽ ഇസ്മായിൽ രാജ്യത്തിനെതിരെ സമരം ചെയ്യുന്നയാളാണ്. ആലുവയെ റിപ്പബ്‌ളിക്കാക്കാൻ ശ്രമിക്കുന്നു എന്ന് പറയുന്നത് നിസ്സാര ആരോപണമല്ല. ഒരു സംസ്ഥാനത്തെ മറ്റൊരു സംസ്ഥാനത്തെ മറ്റൊരു സംസ്ഥാനമാക്കി മാറ്റാൻ ശ്രമിക്കുന്നതിന് പോലും രാജ്യദ്രോഹത്തിന് കേസെടുക്കാൻ നിയമമുണ്ട്.

വിടുവായനായ ബാലകൃഷ്ണപ്പിള്ള ഒരു പ്രസംഗത്തിൽ പഞ്ചാബ് മോഡൽ എന്ന് പറഞ്ഞതിന്റെ പേരിൽ അദ്ദേഹത്തിന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടിവന്ന നാടാണിതെന്ന് ഓർക്കണം. അപ്പോൾ മുഖ്യമന്ത്രിക്ക് അറിയാം ഇസ്മായിലിനെ പോലുള്ള ചിലർ ആലുവയിൽ റിപ്പബ്‌ളിക് ഉണ്ടാക്കാൻ ശ്രമിക്കുന്നുണ്ടെന്ന്. എന്നിട്ട് എന്തുകൊണ്ട് മുഖ്യമന്ത്രി ഒരു അന്വേഷണവും നടത്തിയില്ല? എന്തുകൊണ്ട് ഇന്ന് നിയമസഭയിൽ പ്രഖ്യാപിച്ചിട്ടുകൂടി ഇസ്മായിലിനെ അറസ്റ്റ് ചെയ്യുന്നില്ല?

ഇതിൽ നിന്ന് മനസ്സിലാകുന്നത് മറ്റൊന്നാണ്. ജനകീയ പ്രക്ഷോഭങ്ങൾ ഉണ്ടാകുമ്പോൾ അത് സർക്കാരിന്റെ സൽപേരിനെ ബാധിക്കും എന്ന ഭയത്തെ തുടർന്ന് സ്വേച്ഛാധിപതികളായ ഭരണാധികാരികൾ അതിന് രാജ്യദ്രോഹത്തിന്റെ മുഖംകൊടുക്കാൻ നടത്തുന്ന അതേ ശ്രമം തന്നെ പിണറായി വിജയനും നടത്തുന്നു എന്നുതന്നെയാണ് ഇത് വ്യക്തമാക്കുന്നത്.

ഇത് ഇത്തരത്തിലുള്ള പിണറായിയുടെ ആദ്യത്തെ പ്രസ്താവനയല്ല. കഴിഞ്ഞ രണ്ടുവർഷത്തിനിടയിൽ ഒരു ഡസനോളം തവണ ജനകീയ സമരങ്ങളുടെ പേരിൽ പിണറായി രാജ്യദ്രോഹം ആരോപിച്ചിട്ടുണ്ട്. മലപ്പുറത്ത് ഗെയിൽ സമരം അടിച്ചമർത്തിക്കൊണ്ട് അതും ഭീകരവാദികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതുവൈപ്പിനിൽ ഐഒസി പ്‌ളാന്റ് സമരത്തെ ക്രൂരമായി അടിച്ചമർത്തിയപ്പോഴും വടയമ്പാടിയിൽ ജാതിമതിലിനെതിരെ ദളിത് സമരം നടത്തയപ്പോഴും ദേശീയപാതാ സമരത്തിലും വയൽക്കിളിസമരത്തിലും ഒക്കെ പിണറായി പറഞ്ഞത് ഇതുതന്നെ.

ജിഷ്ണു പ്രണോയ് എന്ന വിദ്യാർത്ഥിയുടെ മരണം അന്വേഷിക്കാൻ അമ്മ മഹിജ ഡിജിപിയെ കാണാൻ വന്നപ്പോൾ തടഞ്ഞ കഥയും എല്ലാവർക്കും അറിയാം. കെഎം ഷാജഹാനും ഷാജിർഖാനും എന്ന രണ്ടു പൊതുപ്രവർത്തകരെ അന്ന് അറസ്റ്റുചെയ്ത് ജയിലിലടച്ചു. തോക്കുസ്വാമി എന്നയാൾ എന്താണ് സംഭവിക്കുന്നത് എന്നറിയാൻ എത്തിനോക്കിയതാണ്. മൂന്നുപേരും ഒരാഴ്ചയോളം ജയിലിൽ കിടന്നു. അന്ന് മുഖ്യമന്ത്രി പറഞ്ഞത് ഇവരെല്ലാം നക്‌സലുകളാണെന്നാണ്.

ഈ സമരങ്ങളിലൊക്കെ മുഖ്യമന്ത്രി ഭീകരവാദവും നക്‌സലിസവും ഒരു വടിയായി ഉപയോഗിച്ചെങ്കിൽ ഈ വിഷയത്തിലൊക്കെ ഉൾപ്പെട്ടവർക്ക് എതിരെ രാജ്യദ്രോഹത്തിനോ ഭീകരവാദത്തിനോ കേസെടുത്തിട്ടുണ്ടോ എന്ന് പറയാനുള്ള ഉത്തരവാദിത്തവും മുഖ്യമന്ത്രിക്കുണ്ട്. കേസെടുത്തിട്ടില്ലെങ്കിൽ അതിനർത്ഥം ആരൊക്കെയോ പറഞ്ഞുകേൾപ്പിക്കുന്ന കഥകൾ അപ്പോഴത്തെ വികാരത്തിന്റെ പുറത്ത് മുഖ്യമന്ത്രിയും ആവർത്തിക്കുകയാണ് എന്നുതന്നെയാണ്.

കേരള പൊലീസിനെ ഇങ്ങനെയൊക്കെ ആക്കിത്തീർത്തത്തിൽ പ്രധാന ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന മുഖ്യമന്ത്രിയുടെ ഉപദേശകൻ രമൺ ശ്രീവാസ്തവയുടെ ബിജെപി ബന്ധവും സംഘപരിവാർ ബന്ധവും എല്ലാവർക്കും അറിയാവുന്നതാണ്. മുഖ്യമന്ത്രിയുടെ വാക്കുകൾ പോലും രമൺ ശ്രീവാസ്തവ പറഞ്ഞുകൊടുക്കുന്നതാണ് എന്നാണ് ഇത് വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രി എന്ന നിലയിൽ പിണറായി വിജയൻ ആരെങ്കിലും പറഞ്ഞതുകേട്ടല്ല ഉത്തമ ബോധ്യമുള്ള കാര്യങ്ങളായിരിക്കണം പറയേണ്ടത്. തെറ്റായകാര്യങ്ങൾ ഉപദേശിക്കുന്നവർക്ക് എതിരെ നടപടി ഉണ്ടാവേണ്ടതുണ്ട്. ആലുവയെ സ്വതന്ത്ര റിപ്പബ്‌ളിബ് ആക്കാൻ ശ്രമം നടക്കുന്നു എന്ന് തന്റെ മുൻ നിലപാടുകളുടെ ആവർത്തനം തന്നെയാണ്. ഇസ്‌ളാമോ ഫോബിയ അതിശക്തമായിരിക്കുന്ന കാലത്ത് ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കരുതലോടെ വേണം വാക്കുകൾ ഉപയോഗിക്കാൻ. അല്ലെങ്കിൽ മുണ്ടുടുത്ത മോദിയെന്ന പേര് ഒരു അലങ്കാരമായി എന്നും പിണറായി വിജയനൊപ്പം ഉണ്ടാകും.

മറുനാടന്‍ ഡെസ്‌ക്‌    
മറുനാടന്‍ ഡെസ്‌ക്‌

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കുതിരാനിൽ കുടുങ്ങി ജയറാം; കഴുത്തറ്റം വെള്ളത്തിൽ നിന്നും നീന്തി രക്ഷപ്പെട്ട് ധർമ്മജൻ; ഉടൻ വരുന്ന വെള്ളത്തെ കാത്ത് ടോവിനോ; മുങ്ങിയ വീടിന്റെ ചിത്രം പങ്കുവച്ച് ജോജു; ദിലീപിന്റെ വീടിന് അടുത്തു വരെ വെള്ളം എത്തി; കായലും കടലും കയറി വീട് പണിത താരങ്ങൾക്കെല്ലാം ആശങ്ക; മല്ലികാ സുകുമാരനെ പോലെ ദുരിതം അറിഞ്ഞവരിൽ അനേകം സിനിമാക്കാർ
ആദ്യം മുല്ലപ്പെരിയാറിലെ ചതി; പിന്നെ ചാലക്കുടിപുഴയെ മുക്കിയ മലക്കപ്പാറയിലെ ഷോളയാറിൽ നിന്നുള്ള വെള്ളമൊഴുക്ക്; ഇന്ന് നീരാറിലൂടെ ഇടമലയാറിനേയും കുഴപ്പത്തിലാക്കി; നീരാർ ഡാമിൽ നിന്നും ഒഴുക്കിവിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടി തമിഴ്‌നാടിന്റെ കുതന്ത്രം വീണ്ടും; പെരിയാറിലേക്കുള്ള വെള്ളമൊഴുക്ക് കൂടുന്നത് ആലുവയേയും ചാലക്കുടിയേയും പ്രതിസന്ധിയിലാക്കും; കോതമംഗലവും നേര്യമംഗലവും മൂവാറ്റുപുഴയും ഒറ്റപ്പെട്ട അവസ്ഥയിൽ
ട്രോളിന്റെയും പരിഹാസത്തിന്റെയും സമയമല്ലിത്; ഇത് അവരുടെ മക്കളാണ്; ഇന്ദ്രജിത്തും പൂർണ്ണിമയും ദുരിതമനുഭവിക്കുന്നവരെ സഹായിക്കാൻ കൈ മെയ് മറന്ന് പ്രവർത്തിക്കുന്നു; അവരുടെ മക്കളും ഉണ്ട്; മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ലംബോർഗനി കാറിന്റെ പേരിൽ ക്രൂരമായി അവഹേളിച്ച സൈബർ ട്രോളന്മാർ ഇത് കാണാതെ പോകരുത്; പൃഥ്വിയുടെ അമ്മയെ അപമാനിച്ചവർക്ക് മറുപടി ഇങ്ങനെ
മഹാമാരിയും പ്രളയവും നിലയ്ക്കാതെ തുടരുന്നു; അഞ്ച് ജില്ലകളിലെ സ്ഥിതി അതിഭീതിതം; രണ്ട് ദിവസം കൊണ്ട് ജീവൻ നഷ്ടമായത് 104 പേർക്ക്; അനേകരെ കാണാൻ ഇല്ല; പതിനായിരങ്ങൾ ഇപ്പോഴും രക്ഷകരെ കാത്ത് പുരപ്പുറത്തും പാറക്കൂട്ടങ്ങൾക്കും മുകളിൽ കാത്തിരിക്കുന്നു; രക്ഷാപ്രവർത്തകർക്ക് എല്ലായിടത്തും എത്താനാവുന്നില്ല; പ്രാണഭയത്തോടെ സർവ്വ ദൈവങ്ങളേയും വിളിച്ച് മലയാളികൾ
മുല്ലപെരിയാറിന്റെ അളവ് 143 ആയതോടെ ഷട്ടറുകൾ കൂടുതൽ ഉയർത്തി തമിഴ്‌നാട്; ഇടുക്കിയുടെ പരമാവധി ശേഷി മറികടന്ന് ജലപ്രവാഹം; പെരിയാറിലേക്ക് പാഞ്ഞെത്തുന്നത് കണക്കാക്കാൻ പറ്റാത്ത വിധം തീവ്രമായ ജലപ്രവാഹം; പെരിയാറിലെ ജലനിരപ്പ് അനുനിമിഷം മുകളിലേക്ക്; വീടുകൾ ഓരോന്നായി മുങ്ങി താഴുന്നു; ദുരിതാശ്വാസ ക്യാമ്പിലുള്ളത് പതിനായിരങ്ങൾ; ആലുവയും കൊച്ചിയും വെള്ളത്തിനടിയിൽ; പേടിച്ച് വിറച്ച് എറണാകുളം
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
100 വർഷങ്ങൾക്കിടെ ഇങ്ങനെയൊരുമഴ കേരളം കണ്ടിട്ടില്ല; പ്രളയക്കെടുതികളിൽ രണ്ടുദിവസമായി മരിച്ചത് 94 പേർ; നൂറുകണക്കിനാളുകൾ ഒറ്റപ്പെട്ടു; ദുരിതാശ്വാസ ക്യാമ്പുകളിൽ പതിനായിരങ്ങൾ; കൊച്ചി നഗരത്തിലും വെള്ളം കയറുന്നു; തൃശൂർ കോട്ടയം പത്തനംതിട്ട ഇടുക്കി ആലപ്പുഴ ജില്ലകളിൽ അതീവ ഭീതി; ട്രെയിൻ-ബസ് ഗതാഗതം താറുമാറായി; നെടുമ്പാശ്ശേരി വിമാനത്താവളം 26 വരെ തുറക്കില്ല; സ്‌കൂളുകൾ നാളെ അടക്കും; സ്ഥിതിഗതികൾ വിലയിരുത്താൻ പ്രധാനമന്ത്രി നാളെ കൊച്ചിയിൽ
പ്രളയജലം കൊച്ചിനഗരത്തിലേക്കും; നഗരത്തിൽ വെള്ളമെത്തിയത് പെരിയാർ ദിശ തെറ്റി ഒഴുകിയതോടെ; ഇടുക്കിയിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടാനുള്ള നീക്കം ഉപേക്ഷിച്ചു; വെള്ളപൊക്കം ബാധിക്കുക വടുതല ചിറ്റൂർ ഇടപ്പള്ളി എളമക്കര പേരണ്ടൂർ മേഖലകളെ; ആലുവ, പെരുമ്പാവൂർ, കാലടി, പരവൂർ മേഖലകളിലും ജാഗ്രത; ആളുകളെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റുന്നു; ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു
നദിയേത് കരയേത് എന്ന് തിരിച്ചറിയാതെ നാട്ടുകാർ; മൂന്നിൽ രണ്ടു ഭാഗവും വെള്ളത്തിനടിയിൽ; പ്രധാന ടൗണുകളിൽ പുറത്ത് കാണുന്നത് മേൽക്കൂരകൾ മാത്രം; രക്ഷാപ്രവർത്തകർക്ക് എത്തിപ്പെടാൻ പോലും ആകാതെ അനേകം ഗ്രാമങ്ങൾ; ടെറസിന് മുകളിൽ നിന്നും നിലവിളി ശബ്ദങ്ങൾ മാത്രം; അവിശ്വസനീയമായ മഴവെള്ള പാച്ചിലിൽ ഞെട്ടി പത്തനംതിട്ട
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം
തമിഴ് നാട്ടിലും കർണാടകത്തിലും ആന്ധ്രയിലും പെയ്യാത്ത മഴയെന്ത് കേരളത്തിൽ മാത്രം? 18 മലകളുടെ അധിപനായ ധർമ്മശാസ്താവ് അതിന്റെ പരിശുദ്ധിക്കു കളങ്കം വരുത്തുവാൻ ശ്രമിച്ച അവിശ്വാസികൾക്ക് നൽകുന്ന മുന്നറിയിപ്പാണ് ഈ പെരുമഴ; 18 തികഞ്ഞ സ്ത്രീകളെ കയറ്റാൻ ശ്രമിക്കുന്നവരോട് അയ്യപ്പൻ പറയുന്നത് ആരും തന്നെ കാണാൻ വരേണ്ട എന്നാണ്; ശബരിമല ക്ഷേത്രത്തിൽ ചടങ്ങുകൾ പോലും മുടങ്ങിയതോടെ സ്ത്രീ പ്രവേശന വിഷയം ആയുധമാക്കി വിശ്വാസികൾ; തന്ത്രിക്ക് പോലും എത്താനാകാത്ത അവസ്ഥ സോഷ്യൽ മീഡിയ ചർച്ചയാക്കുമ്പോൾ
ഇടയനോടൊപ്പം ഒരു ദിവസം എന്ന പേരിൽ പ്രാർത്ഥന നടത്തിയും മെത്രാൻ കന്യാസ്ത്രീകളെ പീഡിപ്പിച്ചു; ഒരു ദിവസം എന്ന് പറഞ്ഞാൽ രാത്രിയും ഉൾപ്പെടുമെന്ന് പറഞ്ഞ് അരമനയിലേക്ക് അർദ്ധരാത്രിയും കന്യാസ്ത്രീകളെ വിളിപ്പിച്ചു; പ്രലോഭനങ്ങളിൽ വീഴാത്ത ജലന്ധർ മഠത്തിലെ കന്യാസ്ത്രീകളും പീഡകനെതിരെ മൊഴി കൊടുത്തതോടെ നാണക്കേട് കൊണ്ട് തല താഴുന്നുന്നത് സംരക്ഷിക്കാൻ ശ്രമിച്ച കത്തോലിക്കാ സഭ; കുമ്പസാര രഹസ്യത്തിന് പിന്നാലെ പ്രാർത്ഥനാലയവും ലൈംഗിക ചൂഷണത്തിന് ഉപയോഗിക്കുമ്പോൾ ആശങ്കയോടെ വിശ്വാസികൾ
ആന്റണി പെരുമ്പാവൂർ വേശ്യാലയം നടത്തുന്നത് മോഹൻലാലിന്റെ അറിവോടെയെന്ന വ്യാജ പ്രചരണത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റി; പെങ്ങന്മാർക്കെതിരെ കുരച്ചാൽ എസ് എഫ് ഐയെ തകർക്കുമെന്ന് വീമ്പു പറഞ്ഞ് താരമായി; പച്ചത്തെറിയുമായി പരിവാറുകാരെ ആക്രമിച്ചു പുരോഗമന വേഷം കെട്ടി; സൈബർ ഗുണ്ടായിസത്തിന്റെ ഉസ്താദായ കോട്ടയത്തെ വ്യാജ മാധ്യമ പ്രവർത്തകയുടെ ശിങ്കിടിയായി തിളങ്ങി; മയക്കുമരുന്ന് കൈവശം വച്ചതിന് പൊലീസ് പൊക്കിയ 'ആക്കിലപ്പറമ്പൻ' സോഷ്യൽ മീഡിയയിലെ വൈറലുകളുടെ സൃഷ്ടാവ്
ഇടുക്കിയിൽ അഞ്ച് ഷട്ടറുകളും തുറന്നിട്ടും വെള്ളം കുതിച്ചുയരുന്നു; തുറന്നു വിടുന്ന വെള്ളത്തിന്റെ ഒഴുക്ക് കൂട്ടിയാലും ഒരു മാറ്റവും ഉണ്ടാകുകയില്ല; ജലനിരപ്പ് പരമാവധിയിലെത്തിയതോടെ എന്ത് ചെയ്യണമെന്ന് അറിയാതെ അധികൃതർ; ചെറുതോണിയടക്കം ഒട്ടേറെ സ്ഥലങ്ങൾ വെള്ളത്തിലായി; മുല്ലപ്പരിയാറിൽ എന്ത് സംഭവിക്കുന്നുവെന്ന് ആർക്കും ഒരു നിശ്ചയവുമില്ല; ഒഴിവാക്കുന്നതിന്റെ പരമാവധി പുറത്ത് വിടുന്നതോടെ സമ്പൂർണ്ണമായി മുങ്ങുമെന്ന് ഭയന്ന് ആലുവയും കാലടിയും
'ഇടയനോടൊപ്പം ഒരു ദിവസം' തുടങ്ങിയത് 2014ൽ; 18 കന്യാസ്ത്രീകൾ തിരുവസ്ത്രം ഊരിയത് 'എ ഡേ വിത്ത് ഷെപ്പേഡ്' പ്രാർത്ഥനയ്ക്കിടെ മോശം അനുഭവം ഉണ്ടായപ്പോൾ; സ്വകാര്യമായി ചോദിച്ചപ്പോൾ സത്യം പറഞ്ഞ് മുഴുവൻ കന്യാസ്ത്രീകളും; ക്യാമറയ്ക്ക് മുന്നിൽ മൊഴിയെടുത്തപ്പോൾ ബിഷപ്പിനെ പുണ്യാളനാക്കി രണ്ടു പേരും; മഠത്തിലെ കംപ്യൂട്ടറുകളിലെ ഡിജിറ്റൽ തെളിവുകളും ബിഷപ്പിനെതിര്; ഇനി വേണ്ടത് ബെഹ്‌റയുടെ അനുമതി മാത്രം; ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ അഴിയെണ്ണാതിരിക്കാൻ നെട്ടോട്ടത്തിൽ
മഴക്കെടുതിയിൽ പെട്ട മല്ലികാ സുകുമാരനെ ക്രൂരമായി അവഹേളിച്ച് സൈബർ ട്രോളുകൾ; മകന്റെ ലംബോർഗനി കാർ കൊണ്ട് വരാൻ റോഡ് ശരിയല്ല എന്ന് തള്ളിയ അമ്മയാണ് അണ്ടാവിൽ കയറി യാത്ര ചെയ്യുന്നതെന്ന് അപമാനിച്ച് ട്രോളുകൾ; പ്രകൃതിക്ക് മുന്നിൽ പണത്തിന്റെ അഹങ്കാരത്തിന് പുല്ലുവില; ഇപ്പോൾ പറയാൻ പാടില്ലെങ്കിലും ചിലത് പറയാതെ വയ്യെന്ന് കളിയാക്കലുകൾ; കുണ്ടമൺകടവിലെ പൃഥ്വിയുടെ വീട്ടിൽ സംഭവിച്ചത് എന്ത്?
പ്രസംഗിച്ചു കൊണ്ടിരുന്ന മോഹൻലാലിനെ 'വെടി വെക്കാൻ' നടൻ അലൻസിയറിന്റെ ശ്രമം; ഈർഷ്യ മറച്ചുവെക്കാതെ മോഹൻലാൽ പ്രസംഗം തുടർന്നപ്പോൾ മുഖ്യമന്ത്രിയുടെ ശ്രദ്ധ ക്ഷണിച്ചു സ്‌റ്റേജിലിരുന്ന മന്ത്രി എ കെ ബാലൻ; ഗൗരവം ചോർത്താൻ മുഖ്യമന്ത്രി ചിരിച്ചെങ്കിലും ആർക്കും തമാശ തോന്നിയില്ല; വിരലുകൾ തോക്കുപോലെ ആ്ക്കിയുള്ള വെടിക്ക് ശേഷം സ്‌റ്റേജിലെത്തിയ നടനെ തടഞ്ഞു പൊലീസും സുരക്ഷാ ഉദ്യോഗസ്ഥരും: ചലച്ചിത്ര അവാർഡ്ദാന ചടങ്ങിൽ ഇന്നലെ നടന്നത് നാടകീയ രംഗങ്ങൾ
ജെസ്‌ന കേരളത്തിന് പുറത്ത് ജീവിച്ചിരിക്കുന്നു; മുക്കൂട്ടുതറയിൽ നിന്നുള്ള തിരോധാനം ആസൂത്രിതം; കണ്ടെന്ന കഥകൾ അന്വേഷണം വഴി തെറ്റിക്കാനുള്ള നീക്കത്തിന്റെ ഭാഗം; മടിവാളയിലെ ആശ്രയഭവനിൽ കണ്ടുവെന്ന പ്രചാരണത്തിന് പിന്നിൽ ഒന്നാന്തരം തിരക്കഥ; മറുനാടൻ മുൻപ് സൂചിപ്പിച്ച വഴിയിലൂടെ പൊലീസിന്റെ അന്വേഷണ സംഘം നീങ്ങുമ്പോൾ പുറത്തു വരുന്ന സൂചനകളെല്ലാം ഇനി ജെസ്‌നയിലേക്ക് അധികദൂരമില്ലെന്ന് തന്നെ
സിനിമ മോഹം തലയ്ക്ക് പിടിച്ച ശ്രീകുമാർ മേനോൻ മാസം ഒരുകോടി രൂപ വരുമാനം ഉണ്ടായിരുന്ന സ്വന്തം സ്ഥാപനത്തെ കൈവിട്ടു; കല്യാണുമായി തെറ്റിയതോടെ വരുമാനം നിലച്ച ശ്രീകുമാറിന്റെ പുഷ് കടം കയറി പാപ്പർ ഹർജിയിൽ വരെ എത്തി; ശമ്പളം പോലും ലഭിക്കാതായതോടെ ജീവനക്കാരെല്ലാം സ്ഥലം വിട്ടു; രണ്ടാമൂഴം ഉറപ്പില്ലാതിരിക്കെ ഒടിയൻ കൂടി പൊളിഞ്ഞാൽ എന്താകുമെന്ന് അറിയാതെ ദിലീപ്-മഞ്ജു തർക്കത്തിലൂടെ ശ്രദ്ധ നേടിയ സംവിധായകൻ
ചൂടുണ്ടെന്ന് അറിയാതെയാ അമ്മ ഗ്യാസിന് മുകളിൽ വച്ച ചട്ടുകം കാലിൽ വച്ചത്; കാലു വേദനിച്ചപ്പോ അമ്മ തേൻ പുരട്ടി തന്നിട്ട് ആരോടും പറയല്ലേ എന്ന് പറഞ്ഞു; അടിക്കുകയും പിച്ചുകയും ചെയ്യുമെങ്കിലും അമ്മയോടെനിക്ക് ദേഷ്യമൊന്നുമില്ല; കിടക്കയിൽ മൂത്രമൊഴിച്ചതിന് രണ്ടാനമ്മ ചട്ടുകം പഴുപ്പിച്ച് പൊള്ളിച്ച രണ്ടാം ക്ലാസ്സുകാരിയുടെ മൊഴിയിൽ പൊലീസും കരഞ്ഞു
അരുൺ ഗോപിയും ടോമിച്ചൻ മുളകുപാടവും ചേർന്ന് മലയാളികളെ മുഴുവൻ ഒറ്റ ദിവസം കൊണ്ട് വിഡ്ഢികളാക്കിയോ? പ്രണവ് മോഹൻലാൽ സിനിമയുടെ പ്രമോഷനായി ഒരുക്കിയ നാടകം ആയിരുന്നു ഹനയുടെ മീൻ വില്പനയെന്ന് ആരോപിച്ച് തെളിവുകൾ നിരത്തി അനേകം പേർ; സിനിമക്കാർ കുഴിച്ച കുഴിയിൽ മാതൃഭൂമി ലേഖകൻ ഒറ്റയ്ക്ക് വീഴുകയും പിന്നാലെ മനോരമ മുതൽ മറുനാടൻ വരെ സർവ്വ മാധ്യമങ്ങളും ഒരുമിച്ച് വീഴുകയും ചെയ്തെന്ന് വാദിച്ച്‌ സോഷ്യൽ മീഡിയ
ഗണേശിന്റെ 'ഇടവേളക്കളി' വേണ്ടെന്ന് തറപ്പിച്ച് പറഞ്ഞ് മോഹൻലാൽ; പത്തനാപുരത്തെ എതിരാളിയെ ഒപ്പം നിർത്തി ശുദ്ധീകരണം; ഇനി ജഗദീഷിന് കൂടുതൽ റോൾ; ഡബ്ല്യൂസിസിയെ തകർക്കാൻ വനിതാ സെൽ ഉണ്ടാക്കുന്നത് മഞ്ജു വാര്യരുടെ മനസ്സറിഞ്ഞ്; പൃഥ്വിരാജിനെ ഒപ്പം നിർത്താൻ ഭേദഗതികൾ; ചട്ടങ്ങൾ മാറ്റി ദിലീപിനെ സംഘടനയ്ക്ക് പുറത്ത് നിർത്തും; താരസംഘടനയിൽ ഒടുവിൽ ലാൽ പിടിമുറുക്കുമ്പോൾ
മോഹൻലാലിനെ 'വെടി വെക്കാൻ' ശ്രമിച്ച നടൻ അലൻസിയറിനെ എഎംഎംഎയിൽ നിന്നും പുറത്താക്കിയേക്കും; താരസംഘടനയുടെ അധ്യക്ഷനെ പൊതുവേദിയിൽ പരസ്യമായി അധിക്ഷേപിച്ചത് വെച്ചു പൊറുപ്പിക്കില്ലെന്ന് ഭാരവാഹികൾ; കാരണം കാണിക്കൽ നോട്ടീസ് നൽകി നടപടി സ്വീകരിക്കാൻ നീക്കം; സ്റ്റേജിലേക്ക് കൈചൂണ്ടിയതാണെന്നും മോഹൻലാലിനെതിരെ 'കൈതോക്ക്' പ്രയോഗിച്ചിട്ടില്ലെന്നും വിശദീകരിച്ച് അലൻസിയറും
സഹപാഠികളും ബന്ധുക്കളുമായ ഡോക്ടർമാരുടെ മരണകാരണം അമിത ഡോസിലുള്ള മരുന്നുപയോഗം; അനസ്‌തേഷ്യാ സ്‌പെഷ്യലിസ്റ്റുകളുടേത് ആത്മഹത്യയെന്ന പ്രാഥമിക നിഗമനം; യുവതി ഗർഭിണിയെന്നും സ്ഥിരീകരണം; കുടുംബാംഗങ്ങളെ മൊഴി എടുത്ത് തുമ്പുണ്ടാക്കാൻ മനാമാ പൊലീസ്; ഡോ ഇബ്രാഹിം റാവുത്തരുടേയും ഡോ ഷംലീന മുഹമ്മദ് സലിമിന്റേയും മരണത്തിലെ പൊരുൾ തേടി അന്വേഷണം