Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മതപരിവർത്തനത്തിന് മുമ്പ് കളക്ടർക്ക് അപേക്ഷ നൽകിയാൽ ലൗ ജിഹാദ് തടയാൻ പറ്റുമോ? രാജസ്ഥാൻ കോടതി വിധി ഓർമ്മിപ്പിക്കുന്നത്; ഇൻസ്റ്റന്റ് റെസ്പോൺസിൽ ഷാജൻ സ്‌കറിയ

മതപരിവർത്തനത്തിന് മുമ്പ് കളക്ടർക്ക് അപേക്ഷ നൽകിയാൽ ലൗ ജിഹാദ് തടയാൻ പറ്റുമോ? രാജസ്ഥാൻ കോടതി വിധി ഓർമ്മിപ്പിക്കുന്നത്; ഇൻസ്റ്റന്റ് റെസ്പോൺസിൽ ഷാജൻ സ്‌കറിയ

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: കേരളത്തിൽ തുടങ്ങി ദേശീയ തലത്തിൽ ഏറെ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മതപരിവർത്തനം. ഹാദിയ കേസ് ഇത്രമേൽ ദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെടാൻ ഇടയാക്കിയത്. ലൗ ജിഹാദ് എന്ന ആരോപണവും ഐഎസ് ആരോപണവും കൂടി ഉയർന്നു വന്നതോടെയാണ്. ഏത് മതത്തിൽ വിശ്വസിക്കുന്നതും അനുവാദം നൽകുന്ന ഭരണഘടന നിർബന്ധിത മതപരിവർത്തനം തടയാറുണ്ട്. മതപരിവർത്തനം നടത്താൻ അനുവദിക്കുമ്പോഴും അതിന് ചില മാനദണ്ഡങ്ങളുമുണ്ട്. ഇതേക്കുറിച്ചാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്.

മത പരിവർത്തനം ഭരണഘടന അനുവദിക്കുന്നതാണെങ്കിലും, അതിനു ചില മാനദണ്ഡങ്ങൾ കൊണ്ട് വരേണ്ടതുണ്ട്.അത് ചുമതലയുള്ള ഏതെങ്കിലുമൊരു സർക്കാർ ഉദ്യോഗസ്ഥന് അപേക്ഷനൽകി ആ അപേക്ഷപരിഗണിച്ച ശേഷം സ്വന്തം ഇഷ്ടപ്രകാരമാണ് മതപരിവർത്തനം നടത്തിയത് എന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രം അനുവദിക്കാവൂ എന്നായിരുന്നു കുറച്ചു നാൾ മുൻപ് ഞാൻ ഒരു ഫേസ്‌ബുക് പോസ്റ്റ് ഇട്ടിരുന്നത്. അത് ഹാദിയ കേസ് കത്തിനിൽക്കുന്ന സമയത്തായിരുന്നു.

എന്നാൽ ഇപ്പോൾ യാദർശ്ചികമായിഇപ്പോൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് രാജസ്ഥാൻ ഹൈക്കോടതി യുടെ സമാനമായ ഒരു വിധി പ്രഖ്യാപിച്ചു. രാജസ്ഥാൻ ഹൈക്കോടതിയുടെ ജോദ്പുർ ഡിവിഷൻ ബഞ്ചാണ് മതപരിവർത്തനത്തിന് ചില മാനദണ്ഡങ്ങൾ പ്രഖ്യാപിച്ചുകൊണ്ട് ഉത്തരവിറക്കിയത്. രാജസ്ഥാൻ ഹൈക്കോടതിയുടെ വിധി കേരളത്തിലുള്ളവർക്ക് പ്രസക്തമല്ലെങ്കിൽകൂടി മറിച്ചൊരു വിധി കേരള ഹൈക്കോടതി പുറപ്പെടുവിക്കാത്തിടത്തോളം കാലം ആവിധി സമാനമായ ഒരു കേസിൽ ആരെങ്കിലും എടുത്ത് കാണിച്ചാൽ അത് ബാധകമാകും എന്നതാണ് സത്യം. അത് കോടതികളുടെ പ്രത്യേകതയാണ്.

ഹാദിയ വിഷയം പോലെ തന്നെ വളരെ പ്രധാനപ്പെട്ട ഒരു ലൗ ജിഹാദ് കേസ് ആയിരുന്നു രാജസ്ഥാൻ കോടതിയിലുംഎത്തിയത്. ഒരുപെൺകുട്ടി നിർബന്ധിതമായി മതപരിവർത്തനം ചെയ്യപ്പെട്ടു ഒരു മുസ്ലിം യുവാവിനൊപ്പം പോയി അതിനെതിരെ പെൺകുട്ടിയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചതിനെതിരെയാണ്ഈ വിധിയുണ്ടാകുന്നത്. ഹാദിയ വിഷയത്തിൽ ഹൈ കോടതി വിവാഹം അസാധുവാക്കുകയും പെൺകുട്ടിയെ വീട്ടുകാർക്കൊപ്പം പോകാൻ ഉത്തരവിടുകയും ചെയ്തു. അതിനു വ്യക്തമായ കാരണങ്ങൾ കോടതിക്ക് ഉണ്ട്. എന്നാൽ ഈ കേസിൽ പെൺകുട്ടിയെ പ്രായപൂർത്തിയായി എന്ന് പരിഗണിച്ച് അവളുടെ സ്വന്തം ഇഷ്ടപ്രകാരമാണ് മതപരിവർത്തനം നടത്തിയത് എന്ന് പെൺകുട്ടി പറഞ്ഞതിനെ അംഗീകരിച്ചുകൊണ്ട് യുവാവിനൊപ്പം പോകാൻ രാജസ്ഥാൻ ഹൈക്കോടതി ഉത്തരവിട്ടു.

എന്നാൽ ഇത്തരത്തിലുള്ള വിഷയങ്ങൾ ഒഴിവാക്കുന്നതിനായി മതപരിവർത്തനത്തിനു മാനദണ്ഡങ്ങൾ വേണമെന്ന് രാജസ്ഥാൻ ഹൈക്കോടതി നിശ്ചയിച്ചു. എന്നാൽ ഇന്ത്യൻ ജനാധിപത്യത്തിന്റെ പുരോഗമന ആശയങ്ങളെ കുറിച്ച് പറയുന്നവർ ഈ വിധിയെ കടുത്ത ഭാഷയിൽ വിമർശിച്ചു.അതുപോലെ മൗലികാവകാശ വിഷയങ്ങൾ ഉയർത്തുന്ന മാധ്യമങ്ങളും ഈ വിധിയെ വിമർശിച്ചു. മതപരിവർത്തനം എന്നത് ഓരോ വ്യക്തിയുടെയും മൗലിക അവകാശമാണെന്നും അതിൽ കോടതി ഇടപെടേണ്ട എന്നുമാണ് ഇവരുടെ വിമർശനം.

എന്നാൽ കോടതിവിധി സൂഷ്മമായി പരിശോധിച്ചുനോക്കിയാൽ ഒരുപക്ഷെ ഈ അടുത്തകാലത്തു നമ്മുടെ ഇന്ത്യയിലെ പ്രായോഗിക ബുദ്ധിയുള്ള അല്ലെങ്കിൽ അനിവാര്യമായ ഒരു വിധിയെന്ന് ഇതിനെ വ്യാഖ്യാനിക്കേണ്ടിവരും. കാരണം ഇന്ന് ഇന്ത്യയിൽ ഒരു വലിയ പ്രശ്നമായിത്തന്നെ ലൗ ജിഹാദ് മാറിയിരിക്കുകയാണ്. ലൗ ജിഹാദ് എന്ന വാക്ക് തന്നെ ഒരുസംഘപരിവർ കണ്ടെത്തലാണ്. അന്യമതത്തിൽപെട്ടവർ തമ്മിൽ വിവാഹം കഴിക്കുന്നതിനെയാണ് ലൗ ജിഹാദ് എന്ന് പറയുന്നത്. എന്നാൽ ഹിന്ദു , അല്ലെങ്കിൽ ക്രിസ്ത്യൻ സമുതായത്തിൽപെട്ട പെൺകുട്ടികളെ മുസ്ലിം സമുദായത്തിൽപ്പെട്ട യുവാക്കൾ വിവാഹം കഴിക്കുന്നതിനുള്ള വാക്കായി അത് മാറിയിരിക്കുകയാണ്. അതുകൊണ്ട് തന്നെ ജിഹാദ് എന്ന് പറയുന്നത്.

മതം മാറ്റികൊണ്ടുള്ളവിവാഹം പണ്ടുമുണ്ട് ഇപ്പോഴുമുണ്ട് അതിനെ മിശ്രവിവാഹം എന്നപേരിൽ സർക്കാർ തന്നെ പ്രോത്സാഹിപ്പിക്കുമായിരുന്നു. പ്രത്യേകിച്ച് യുക്തിവാദികൾ. മിശ്രവിവാഹത്തിനു ഇഷ്ടവുമാണ് വേണ്ടത് പ്രണയവും ഇഷ്ടവുമാണ്. എന്നാൽ മതങ്ങൾക്ക് ഇന്നുണ്ടായതിനേക്കാൾ പ്രാധാന്യം വ്യക്തി ജീവിതത്തിൽ ഉണ്ടായതോടുകൂടി ഇത്തരം വിവാഹങ്ങൾ പലപ്പോഴും ഒരു അജണ്ടയുടെ ഭാഗമായി വരുന്നു. ഹാദിയ പോലുള്ള കേസുകളിൽ കോടതികണ്ടെത്തിയതടക്കമുള്ള കാര്യങ്ങളിൽ പ്രണയവും വിവാഹവും മതപരിവർത്തനം എന്നുപറയുന്ന പ്രഥമമായ പ്രക്രിയയുടെ ഉപോല്പന്നമായി ഉണ്ടായതാണെന്ന് കണ്ടെത്താൻ സാധിച്ചു എന്നതാണ്. ഇൻസ്റ്റന്റ് റെസ്‌പോണ്‌സ് കാണാം..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP