Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സ്ത്രീപുരുഷ സമത്വം രാജ്യദ്രോഹമാക്കുന്ന... ജോലിക്ക് പോകുന്ന സ്ത്രീകളെ അവിഹിതക്കാരിയാക്കുന്ന മുജാഹിദുമാരെ തുറുങ്കിൽ അടക്കണം; ഇസ്ലാമിക ദളിത് വിരുദ്ധ പരാമർശങ്ങൾക്കെതിരെ ജാഗരൂകരാകുന്ന പൊതു സമൂഹം എന്തുകൊണ്ട് സ്ത്രീവിരുദ്ധരുടെ വാക്കുകൾ അബദ്ധമായി വ്യാഖ്യാനിച്ച് ന്യായീകരിക്കുന്നു?- ഇൻസ്റ്റെന്റ് റെസ്‌പോൺസ്

സ്ത്രീപുരുഷ സമത്വം രാജ്യദ്രോഹമാക്കുന്ന... ജോലിക്ക് പോകുന്ന സ്ത്രീകളെ അവിഹിതക്കാരിയാക്കുന്ന മുജാഹിദുമാരെ തുറുങ്കിൽ അടക്കണം; ഇസ്ലാമിക ദളിത് വിരുദ്ധ പരാമർശങ്ങൾക്കെതിരെ ജാഗരൂകരാകുന്ന പൊതു സമൂഹം എന്തുകൊണ്ട് സ്ത്രീവിരുദ്ധരുടെ വാക്കുകൾ അബദ്ധമായി വ്യാഖ്യാനിച്ച് ന്യായീകരിക്കുന്നു?- ഇൻസ്റ്റെന്റ് റെസ്‌പോൺസ്

മറുനാടൻ മലയാളി ബ്യൂറോ

ഇസ്ലാം ഒരു സ്ത്രീ വിരുദ്ധ മതമാണോ? ഇസ്ലാം സ്ത്രീയേ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നില്ലേ? സ്ത്രീക്ക് പുരുഷനൊപ്പം പ്രാധാന്യം കൊടുക്കേണ്ട എന്ന് ഇസ്ലാം മതം പഠിപ്പിക്കുന്നു. നമ്മുടെ പൊതുസമൂഹം ഏറെ നാളായി ചർച്ച ചെയ്യുന്ന ഒരു വിഷയമാണിത്. പൊതുവേ സ്ത്രീകൾക്ക് ഇസ്ലാമിക മത പരിപാടികളിലും ഇസ്ലാമിക രാഷ്ട്രീയ സംഘടനകളിലും ഒക്കെ ലഭിക്കാതെ പോകുന്ന പ്രാധാന്യം ആണ് ഇത്തരം ഒരു സംവാദത്തിന് വളമാകുന്നത്. യഥാർത്ഥത്തിൽ സ്ത്രീകൾക്ക് മഹനീയമായ ഒരു സ്ഥാനം നൽകുകയും സ്ത്രീകളെ സ്‌ന്‌ഹേക്കുകയും ആദരിക്കുകയും കുടുംബം പോലുള്ള മഹത്തായ സ്ഥാപനങ്ങൾ നടത്തുന്നതിൽ പുരുഷനേക്കാൾ പ്രാധാന്യം നൽകുന്നത് ഇസ്ലാം ആണെങ്കിൽ കൂടി പൊതുസമൂഹം ഇതിനെ വേണ്ടത്ര മനസ്സിലാക്കാതെ പോകുന്നത് നമ്മുടെ ഇസ്ലാമിക സംഘടനകളിലും രാഷ്ട്രീയ പാർട്ടികളിലും ഇസ്ലാമിക മതസ്ഥാപനങ്ങളിലും ഒക്കെ സ്ത്രീകൾക്ക് താക്കോൽ സ്ഥാനങ്ങളിൽ പ്രവേശനം ഇല്ലാത്തത് തന്നെയാണ്.

മുസ്ലിം ലീഗ് പോലുള്ള രാഷ്ട്രീയ പാർട്ടികൾക്ക് ഇന്നും ഒരു സ്ത്രീയെ നിയമസഭയിലേക്ക് കൊണ്ടു വരാനോ സ്ത്രീക്ക് വേണ്ടത്ര പ്രാധാന്യം നൽകാനോ സാധിക്കുന്നില്ല. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ സ്ത്രീ സംവരണം നടപ്പിലാക്കിയപ്പോൾ പലപ്പോഴും സ്ത്രീ സ്ഥാനാർത്ഥികളായി മുസ്ലിം ലീഗ് മുമ്പോട്ട് കൊണ്ടുവന്നത് ഡമ്മി സ്ഥാനാർത്ഥികളെ ആയിരുന്നു. പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ സ്ത്രീ സ്ഥാനാർത്ഥികളുടെ പോസ്റ്റർ ഒട്ടിക്കുന്നതിന് പകരം ഭർത്താക്കന്മാരുടെ ഫോട്ടോ ഒട്ടിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്.

ഇതാണ് ഈ തെറ്റിദ്ധാരണ വളരാൻ ഉണ്ടായ കാരണം. ഇസ്ലാമിക വിശ്വാസവും ഇസ്ലാമിക സമൂഹവും കടുത്ത സ്ത്രീവിരുദ്ധരുടേയും സ്ത്രീകളുടെ പ്രാധാന്യം അംഗീകരിക്കാത്തതും ആണ് എന്ന് പലരും ചിന്തിക്കുന്നതിന് കാരണം മത പണ്ഡിതന്മാർ എന്ന് അറിയപ്പെടുന്ന ചിലരുടെ വിവരക്കേടുകളാണ്. കഴിഞ്ഞ ദിവസം മുജാഹിദ് ബാലുശ്ശേരി നടത്തിയ പ്രസംഗത്തിലൂടെ അയാൾ ഇസ്ലാമിനെ തന്നെ അപമാനിച്ചു എന്ന് പറയേണ്ടി വരും. മുജാഹിദ് ബാലുശ്ശേരിയുടെ വാക്കുകൾ ഇങ്ങനെ;

''സ്ത്രീക്ക് സ്വാതന്ത്ര്യമെന്നാൽ തുണിയഴിച്ച് നടക്കുന്നതല്ല. പെണ്ണ് ഉടുക്കാണ്ട് നടക്കുന്നതല്ല സ്വാതന്ത്ര്യം. അത് വൃത്തികേടാണ് സ്വാതന്ത്ര്യമല്ല. സ്ത്രീക്ക തെങ്ങുമ്മ കേറുന്നതല്ല സ്വാതന്ത്ര്യം. പെണ്ണെന്താണെന്ന് ആദ്യം പഠിക്കണം. പെണ്ണ് ആണല്ല. പെണ്ണ പെരുവിരൽ മുതൽ ശിരസുവരെ പെണ്ണാ. ഇസ്ലാമിന്റെ നേരെ കുതിരകയറുന്നവർ ശ്രദ്ധിച്ചിട്ടുണ്ടോ പെണ്ണ് പെണ്ണാ. സ്‌ത്രൈണ ഭാവമുള്ളവളാ അവൾ. കുടുംബിനിയാണ്. അവൾ കുടുംബത്തെ മാന്യമായി നയിക്കേണ്ടവളാണ് ഏറ്റവും കൂടുതൽ കുടുംബശൈഥില്യമുണ്ടായത് പെണ്ണ് ജോലിക്കുപോകുന്നിടത്താണ്.

പെണ്ണ് ജോലിക്ക് പോകുന്നിടത്ത് ഒരു വൃത്തിയുണ്ടാവില്ല. അടിവസ്ത്രം വരെ എല്ലായിടത്തും കിടക്കും. ആ ഡിസോർഡർ അവരുടെ ലൈഫിലുമുണ്ടാകും. ടെക്‌നോപാർക്കും ഐടി പാർക്കും നോക്ക്. എനിക്ക് ശമ്പളമുണ്ട് അവന് ശമ്പളമില്ല എന്നൊക്കെ പറഞ്ഞ് ബന്ധങ്ങൾ വേർപെടുത്തുന്നു. ഇസ്ലാമെത്ര സുന്ദരമായാണ് അക്കാര്യം പറഞ്ഞത്. സ്ത്രീയുടെ മേൽ കൈകാര്യ കർതൃത്വം പുരുഷനാണ്. പുരുഷനെപ്പോലെയല്ല പെണ്ണ്. സ്ത്രീ പുരുഷ സമത്വത്തിന് വേണ്ടി വാദിക്കുന്നവർ മനുഷ്യത്വത്തിനെതിരാണ് രാജ്യദ്രോഹികളാണ്.

പെണ്ണ് പൊതുവെ അഹങ്കാരിയാണ്, അഹങ്കാരമാണ് അവളുടെ മുഖമുദ്ര. അവൾക്ക് ശമ്പളം കിട്ടിയാൽ വലിയ അഹങ്കാരമാണ്. ജോലിക്കാരായ സ്ത്രീ പുരുഷന്മാരുള്ള കുടുംബങ്ങളിലൊക്കെ അവിഹിതമാണ്. ജോലിക്കു പോകുന്ന പെണ്ണുങ്ങളിൽ ഭൂരിഭാഗം പേർക്കും അന്യ പുരുഷനുമായി അവിഹിതം ഉണ്ടാകും ജോലി കഴിഞ്ഞ് കേറിച്ചെല്ലുമ്പൊ മലയാള വേഷം ധരിച്ച് നിൽക്കുന്ന പെണ്ണിനെ എന്തു ഭംഗിയാണ്. പെണ്ണ് കുലീനയാണ്, അമ്മയാകേണ്ടവളാണ്. അങ്ങനെ പെണ്ണിനൊരുപാട് കാര്യങ്ങൾ ചെയ്യാനുണ്ട്. പൂമുഖ വാതിലിൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ച് നിൽക്കുന്ന പെണ്ണാണ് ഇപ്പോഴത്തേത്.''

ഇത് ഒരു മതപണ്ഡിതന്റെ വാക്കുകളാണ്. ഭാര്യയും മക്കളും ഉള്ള ഒരു പുരുഷന്റെ വാക്കുകളാണ്. ഇത്രമേൽ സ്ത്രീ വിരുദ്ധമായ ഒരു സമീപനം ആരും കേട്ടിട്ടുണ്ടാവില്ല. ഫറൂക്ക് കോളേജിലെ അദ്ധ്യാപകന്റെ വത്തക്കാ പരാമർശം വെച്ചു നോക്കുമ്പോൾ ഇത് എത്ര ഭീകരമാണ്. എന്തിന്റെ അടിസ്ഥാനത്തിലാണ് ജോലിക്ക് പോകുന്ന സ്ത്രീകളെല്ലാം അവിഹിത ബന്ധമുള്ളവരാണെന്ന് ഒരു മതനേതാവ് പറയുന്നത്. ഏറ്റവും അപകടകരമായ വസ്തുത ഇയാളുടെ പ്രസംഗത്തെ ശരിവയ്ക്കാനും അതിന് ഓശാന പാടാൻ നിരവധി പേര് ഉണ്ട് എന്നുള്ളതുമാണ്.

മുമ്പും വിവാദ പ്രസംഗങ്ങൾക്ക് കൊണ്ട് വാർത്തകളിൽ ഇടംപിടിച്ച വ്യക്തിയാണ് മുജാഹിദ് ബാലുശ്ശേരി. ക്ഷേത്രങ്ങൾക്ക് പണം നൽകുന്നത് ദൈവ നിഷേധമാണെന്നും അത്തരക്കാർ നരകത്തിൽ എത്തുച്ചേരുമെന്നും മുജാഹിദ് ബാലുശ്ശേരിയുടെ പ്രസംഗത്തിൽ മുന്നറിയിപ്പു നൽകുന്നു പ്രസംഗമാണ് ഏറെ വിവാദങ്ങൾക്ക് ഇടയാക്കിയത്. 'നരകം എത്ര ഭയാനകം' എന്ന പേരിൽ മുജാഹിദ് ബാലുശ്ശേരി നടത്തുന്ന പ്രഭാഷണ പരമ്പരയിൽ കോഴിക്കോട് വലിയങ്ങാടി ഖലീഫ മസ്ജിദിൽ നടത്തിയ പ്രഭാഷണത്തിലാണ് വിവാദ പരാമർശം ഉൾപ്പെട്ടത്.

പ്രസംഗത്തിന്റെ വീഡിയോ യു ട്യൂബിലൂടെ പ്രചരിച്ചതോടെ സോഷ്യൽ മീഡിയയിൽ കടുത്ത വാദപ്രതിവാദമാണ് നടക്കുന്നത്. മുസ്ലിം സമുദായത്തിൽപ്പെട്ട ഭൂരിപക്ഷം പേരും പ്രസംഗത്തെ തള്ളിപ്പറഞ്ഞു കൊണ്ടാണ് രംഗത്തെത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP