Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലസിത പാലയ്ക്കലിനില്ലാത്ത എന്തുസ്ത്രീത്വമാണ് ദീപ നിശാന്തിനും ഷാനി പ്രഭാകരനും വീണ ജോർജിനുമുള്ളത്? ലസിതയ്‌ക്കെതിരെ പോസ്റ്റ് ഇട്ടതിന് കേസെടുത്ത പൊലീസ് ഒരുത്തൻ അവരെ കിടപ്പറയിലേക്ക് ക്ഷണിച്ചിട്ടും അനങ്ങാതിരിക്കുന്നത് എന്തേ? തരികിട സാബു എന്ന മൂന്നാംകിട ആഭാസനെ ലോണാവാലിയിൽ സുഖിക്കാൻ വിട്ട പൊലീസ് പിന്നെന്തിനായിരുന്നു കൃഷ്ണകുമാറിനെ തേടി ഡൽഹിക്ക് പോയത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

ലസിത പാലയ്ക്കലിനില്ലാത്ത എന്തുസ്ത്രീത്വമാണ് ദീപ നിശാന്തിനും ഷാനി പ്രഭാകരനും വീണ ജോർജിനുമുള്ളത്? ലസിതയ്‌ക്കെതിരെ പോസ്റ്റ് ഇട്ടതിന് കേസെടുത്ത പൊലീസ് ഒരുത്തൻ അവരെ കിടപ്പറയിലേക്ക് ക്ഷണിച്ചിട്ടും അനങ്ങാതിരിക്കുന്നത് എന്തേ? തരികിട സാബു എന്ന മൂന്നാംകിട ആഭാസനെ ലോണാവാലിയിൽ സുഖിക്കാൻ വിട്ട പൊലീസ് പിന്നെന്തിനായിരുന്നു കൃഷ്ണകുമാറിനെ തേടി ഡൽഹിക്ക് പോയത്? ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

ണ്ണൂരിലെ ആളുകളുടെ രക്തത്തിൽ ചില സവിശഷതകളുണ്ട്.അവർ മറ്റുജില്ലക്കാരേക്കാൾ ആത്മാർഥത കൂടിയവരാണ്.അവർക്ക് ബോധ്യമുള്ള കാര്യങ്ങൾ ഉറക്കെ പറയുക മാത്രമല്ല അതിന് വലിയ വില കൊടുക്കുകയും ചെയ്യും.അങ്ങനെയാണ് കണ്ണൂരിൽ രാഷ്ട്രീയ കൊലപാതകങ്ങൾ അരങ്ങേറുന്നത്. അവർ വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനത്തിന് വേണ്ടി ജീവൻ ബലി കൊടുക്കാൻ പോലും അവർക്ക് മടിയില്ല.സിപിഎമ്മുകാരാണ് രക്തം ഏറെ തിളയ്ക്കുന്നവരെങ്കിലും ബിജെപിക്കാരും ഒട്ടും മോശമല്ല.അങ്ങനെയണ് ലസ്ിത പാലയ്ക്കൽ എന്ന പ്രാദേശിക ബിജെപി നേതാവ് കേരളം മുഴുവൻ അറിയപ്പെടുന്ന നേതാവായി മാറിയത്.

ലസിതയുടെ ബോധ്യങ്ങൾ അവർ തുറന്നടിക്കുന്നതുകൊണ്ട് സോഷ്യൽ മീഡിയ തെറിവളികളും അവിടെ ആരംഭിക്കുന്നു.അങ്ങനെ ലസിത ഒരിക്കൽ ഇട്ട ഫേസ്‌ബുക്ക് പോസ്റ്റിന്റെ പേരിൽ കണ്ണൂരിലെ പൊലീസ് ലസിതയ്‌ക്കെതിരെ കേസെടുക്കുകയുണ്ടായി.അത് സോഷ്യൽ മീഡിയയിൽ വലിയ കോളിളക്കവും സൃഷ്്ടിച്ചു.എന്നാൽ, ലസിതയെ അവഹേളിക്കുകയും ്അധിക്ഷേപിക്കുകയും ചെയ്യുന്നവർക്കെതിരെ പൊലീസ് ചെറുവിരലനക്കുന്നില്ല എന്നാണ് അവരുടെ പരാതി.

യുവമോർച്ചയുടെ നേതൃസ്ഥാനത്ത് നിന്ന് മാറി നിൽക്കാൻ പാർട്ടി നേതൃത്വം ആവശ്യപ്പെട്ടുവെന് പോസ്റ്റ് ലസിത ഇടുന്നു.കേട്ടപാതി കേൾക്കാത്ത പാതി ലസിത വിരുദ്ധരെല്ലാം ട്രോളുകളുമായി രംഗത്തെത്തി.എന്നാൽ, ഇത് അതിരുവിട്ടത് സോഷ്യൽ മീഡിയയിലൂടെ വാ.ിൽ തോന്നുന്നതൊക്കെ വിളമ്പാറുള്ള സാബുമോൻ എന്ന തരികിട സാബു അശ്ലീല പരാമർശങ്ങളുമായി ലസിതയെ നേരിട്ടപ്പോഴാണ്.തനിക്ക് നാലുപേരെ കെട്ടാം,ആരുമൊന്നും ചെയ്യില്ല എന്ന് പറഞ്ഞുകൊണ്ട് ലസിതയെ കിടപ്പറയിലേക്ക് ക്ഷണിക്കുകയാണ് സാബു ചെയ്തത്.ഭർത്താവും കുട്ടികളുമുള്ള ഒരുസാമൂഹിക പ്രവർത്തകയ്‌ക്കെതിരായ സാബുവിന്റെ ഫേസ്‌ബുക്ക് പോസ്‌ററിനെതിരെ കേരളം മുഴുവൻ ഉറഞ്ഞുതുള്ളുകയാണ്.

ഇന്ത്യൻ ശിക്ഷാനിയമത്തിലെ സ്ത്രീത്വത്തിനും സ്്ത്രീകൾക്കും സംരക്ഷണം നൽകുന്ന 354 ാം വകുപ്പിലെ ഏതുഉപവിഭാഗമനുസരിച്ചും സാബുവിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാവുന്നതാണ്.എന്നുമാത്രമല്ല ഐടി ആക്ടിലെ 67ാം ജാമ്യമില്ലാ വകുപ്പും ചുമത്താവുന്നതാണ്.എന്നാൽ, സാബുവിനെ ചോദ്യം ചെയ്യാനോ, അന്വേഷണം നടത്താനോ അറസ്റ്റ് ചെയ്യാനോ പൊലീസിന് യാതൊരുതാൽപര്യവുമില്ല.ഇതിനിടെയിൽ ഇയാൾ പലരെയും ഫോണിൽ വിളിച്ച് ഭീഷണി മുഴക്കി. മറുനാടൻ ലേഖകനെയടക്കം ഫോണിൽ വിളിച്ച് അധിക്ഷേപിച്ചു.ഈ ആഭാസൻ ഉൾപ്പെടുന്ന ഒരുപരിപാടി ഏഷ്യാനെറ്റ് സുേേപ്രഷണം ചെയ്തുവരികയാണ്.ബിഗ്‌ബോസിൽ പങ്കെടുത്തുകൊണ്ട് ലോണാവാലയിൽ സുഖജീവിതം നയിക്കുകയാണ് സാബുമോൻ എന്ന ക്രിമിനൽ.

പൂണെയിലെയും മുംബൈയിലെയും ബിജെപിക്കാർ ലോണാവാലയിലേക്ക് ജാഥ നടത്തുന്ന സ്ഥിതി വരെ വന്നിരിക്കുകയാണ്.ഒരേ കുറ്റത്തിന് രണ്ടുനീതി എന്നുള്ളതാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഷാനി പ്രഭാകർ, ദീപ നിശാന്ത്, അപർണ പ്രശാന്തി, വീണ ജോർജ് എന്നിലർക്കെതിരെ അപകീർത്തികരമായ പോസ്റ്റുകൾ ഇട്ടപ്പോൾ പൊലീസ് ഉടനടി നടപടിയെടുത്തു.വീണ ജോർജിന്റേതൊഴികെയുള്ള കേസുകളിൽ പൊലീസ് നടപടി ശരിയാണ് താനും.മദ്യപിച്ച് ലക്ക് കെട്ട് മുഖ്യമന്ത്രിയെ എന്തോ പറഞ്ഞവന് ജോലിയും പോയി ..അവനെ അറസ്റ്റും ചെയ്തു.എന്നാൽ ലസിത പാലയ്ക്കലിനെതിരായ സാബുമോന്റെ പരാമർശത്തിൽ മാത്രം നടപടിയേതുമില്ല. നിയമവാഴ്ച ഉറപ്പാക്കണമെന്ന് ആഗ്രഹിക്കുന്ന ആരും പൊലീസിനെ പഴിച്ചുപോകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP