നിങ്ങൾ കുട്ടികൾക്ക് എപ്പോഴെങ്കിലും ലോലിപോപ്പ് വാങ്ങിക്കൊടുത്തിട്ടുണ്ടോ? അതിൽ വിഷമാലിന്യങ്ങൾ ഉണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? വളർച്ചയെയും ബുദ്ധിയേയും ബാധിക്കുന്ന വിഷം അടങ്ങിയ ലോലിപോപ്പ് ചോദിക്കുമ്പോൾ മക്കളോട് നോ പറയാൻ നിങ്ങൾ ഇത് കാണുക; നട്ടെല്ല് വളയാത്ത ഉദ്യോഗസ്ഥരുണ്ടെങ്കിൽ നിയമം നേർവഴിക്ക് തന്നെ നടക്കും - ഇന്നത്തെ ഇൻസ്റ്റന്റ് റെസ്പോൺസ്
August 07, 2018 | 06:22 PM IST | Permalink

മറുനാടൻ ഡെസ്ക്
നിങ്ങൾ ഒരച്ഛനോ അമ്മയോ ആണെങ്കിൽ തന്റെ കുട്ടികൾക്ക് ഏതെങ്കിലും സമയത്ത് ലോലി പോപ്പ് മിഠായി വാങ്ങി കൊടുക്കാതിരുന്നിട്ടുണ്ടാകില്ല. എങ്കിൽ നിങ്ങൾ അറിയേണ്ട കാര്യം കുട്ടികളുടെ ആരോഗ്യത്തിന് അനുവദനീയമാകുന്നതിന് അപ്പുറത്തേക്ക് വിഷമാലിന്യങ്ങൾ കലർന്നതോടെ ലോലിപ്പോപ്പ് കേരളത്തിൽ നിരോധിച്ചിരിക്കുകയാണ്. വ്യത്യസ്തമായ നിറങ്ങളിൽ കുട്ടികളെ ആകർഷിക്കുന്ന തരത്തിലാണ് ലോലീ പോപ്പ് വിപണിയിലെത്തിക്കുന്നത്. ഈ മിഠായി കുട്ടികളുടെ വളർച്ചയേയും ബുദ്ധിയേയും ദോശകരമായി ബാധക്കുമെന്ന് പരിശോധനയിൽ കണ്ടെത്തിയിട്ടുണ്ട്. കേരളത്തിലേറ്റവും അധികം വിറ്റ് പോകുന്ന മിഠായികളിലൊന്നാണ് ലോലിപോപ്പ്. ഈ മിഠായി ഒരു തവണയെങ്കിലും നുണയാത്ത് കുട്ടികൾ നമ്മുടെ നാട്ടിലുണ്ടാകാതിരിക്കില്ല. എന്നാൽ ഇത്ര വലിയ വിഷാംശം ഇതിൽ അടങ്ങിയിട്ടുണ്ടെന്ന് വളരെ വൈകിയാണ് ജനങ്ങൾ തിരിച്ചറിഞ്ഞത്.
ഭക്ഷ്യ സുരക്ഷാ കമ്മീഷ്ണർ രാജമാണിക്യം കഴിഞ്ഞദിവസം പരിശോധന നടത്തിയതോടെയാണ് മാരകമായ വിഷാംശം അടങ്ങിയിട്ടുള്ളതായി കണ്ടെത്തിയത്. രാജമാണിക്യത്തെ പോലെയൊരു ഐ.എ.എസ് ഓഫീസർ നടത്തുന്ന ഇത്തരം പരിശോധനകളുടെ ഭാഗമായി അരിയിലും, കറി പൗഡറിലും എല്ലാം അടങ്ങിയ ഇത്തരം വിഷാംശങ്ങൾ കണ്ടെത്താൻ കഴിഞ്ഞിട്ടുണ്ട്. ഇത് റിപ്പോർട്ടാക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യുന്നു. ഇതിന് മുൻപും ഭക്ഷ്യ സുരക്ഷാ വകുപ്പ് നിലവിലുണ്ടായിരുന്നെങ്കിലും ഇത്തരത്തിലൊരു പരിശോധനകളും മുൻപെങ്ങും നടന്നിട്ടില്ല. ഉദ്യോഗസ്ഥർ ജോലി ചെയ്യാൻ അനുവദിച്ചിരുന്നില്ല എന്നതും മറ്റൊരു പ്രധാന കാരണമാണ്. അനുപമ എന്ന യുവ ഐ.എ എസുകാരി ചില റെയ്ഡ് നടത്തിയപ്പോൾ ഇത്തരം ഭക്ഷ്യ സാധനങ്ങൾക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്.
നട്ടെല്ല് വളയാത്ത ഉദ്യോഗസ്ഥർ അധികാരത്തിൽ വന്നാലാണ് നിയമം നേർവഴിക്ക് നടക്കുന്നത്. മീനിലും, ചിക്കനിലും പാലിലും, കുട്ടികൾക്ക് നൽകുന്ന മിഠായിയിലും വരെ ഇത്തരം വിഷപദാർഥങ്ങൾ അമിതമായി അടങ്ങിയിട്ടുണ്ട്. പരിശോധനയിലെല്ലാം മലിന്യവും വിഷാംശവും കണ്ടെത്തുകയാണ്. ഇവയുടെ പാക്കിങ് പോലും വേണ്ട വിധത്തിലല്ല. പാക്കിങ് മാത്രമല്ല സൂക്ഷിക്കേണ്ട വിധത്തിൽ പോലുമല്ല ഇവ സൂക്ഷിക്കുന്നതും എന്നത് പരിശോധനകളിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. ഫ്രീസ് ചെയ്യുന്ന ആഹാരങ്ങൾ വേണ്ടവിധത്തിൽ സൂക്ഷിക്കുന്നില്ല.
ലക്ഷക്കണക്കിന് രൂപ മാധ്യമങ്ങൾക്ക് പരസ്യം നൽകുന്ന. ലക്ഷക്കണക്കിന് രൂപ നികുതി നൽകുന്ന ഇത്തരം സ്ഥാപനങ്ങൾക്കെതിരെ വാർത്ത നൽകരുതെ എന്ന താക്കീതും വിലക്കും അവർ നേരിടേണ്ടി വരുന്നു. അറിയപ്പെടുന്ന പല ബ്രാൻഡുകളിൽ വിഷമുണ്ട എന്ന് കണ്ടെത്തുന്നത് ചില വ്യക്തികൾ പരാതിപ്പെടുമ്പോൾ കൂടിയാണ്. ഈ വിഷയമാണ് ഇന്നത്തെ ഇൻസ്റ്റൻഡ് റെസ്പോൺസ് പരിശോധിക്കുന്നത്.
