Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പിണറായി, നിങ്ങൾ അഴിമതിക്കാർക്കൊപ്പമാണ്..! 12 ഡിജിപിമാർ ഉണ്ടെങ്കിലും ഒരാളെ വിജിലൻസ് ഡയറക്ടറാക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്? ജേക്കബ് തോമസ് പോയി എട്ടു മാസമായിട്ടും എന്തേ ഒരു അഴിമതിക്കാരനെയും തുറങ്കിൽ അടക്കാത്തത്? അഴിമതിക്കാരൻ ആണെന്നു പറഞ്ഞിട്ടും എന്തേ ജേക്കബ് തോമസിനെ അഭിപ്രായത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തത്?- ഇൻസ്റ്റന്റ് റെസ്‌പോൺസ്

പിണറായി, നിങ്ങൾ അഴിമതിക്കാർക്കൊപ്പമാണ്..! 12 ഡിജിപിമാർ ഉണ്ടെങ്കിലും ഒരാളെ വിജിലൻസ് ഡയറക്ടറാക്കാൻ സാധിക്കാത്തത് എന്തുകൊണ്ട്? ജേക്കബ് തോമസ് പോയി എട്ടു മാസമായിട്ടും എന്തേ ഒരു അഴിമതിക്കാരനെയും തുറങ്കിൽ അടക്കാത്തത്? അഴിമതിക്കാരൻ ആണെന്നു പറഞ്ഞിട്ടും എന്തേ ജേക്കബ് തോമസിനെ അഭിപ്രായത്തിന്റെ പേരിൽ സസ്പെൻഡ് ചെയ്തത്?- ഇൻസ്റ്റന്റ് റെസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്ക്

തിരുവനന്തപുരം: അഴിമതി വിരുദ്ധ മുദ്രാവാക്യം ഉയർത്തിയാണ് പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതു സർക്കാർ അധികാരത്തിൽ എത്തിയത്. എന്നിട്ട് ഈ സർക്കാറിന്റെ കാലത്ത് അഴിമതി കുറഞ്ഞോ? മുൻ സർക്കാറുകളിലെ അഴിമതി വീരന്മാർ അഴിക്കുള്ളിലായോ? പ്രതീക്ഷകളോടെ പിണറായിയെ മുഖ്യമന്ത്രിയാക്കാൻ കൂടെ നിന്നവരെല്ലാം ഈ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ നിരാശയുടെ പടുകുഴിയിലാണ്. കാരണം ഈ സർക്കാറിന്റെ അഴിമതി വിരുദ്ധ പ്രവർത്തനങ്ങൾ വെറും പബ്ലിസിറ്റി സ്റ്റണ്ട് മാത്രമായിരുന്നു.

പിണറായി വിജയൻ മുഖ്യമന്ത്രിയാകണം എന്ന് ആഗ്രഹിച്ച മാധ്യമങ്ങളുടെ കൂട്ടത്തിലായിരുന്നു മറുനാടനും. ഇതിന് കാരണം കാർക്കശ്യമുള്ള തീരുമാനങ്ങളെടുക്കാൻ കഴിവുള്ള നേതാവ് എന്നതായിരുന്നു. അതുകൊണ്ടാണ് ടിപിയെ കൊന്ന പ്രസ്ഥാനത്തിന്റെ ഭാഗമാണെന്നും കാർക്കശ്യക്കാരനും ധാർഷ്ട്യക്കാരനുമാണെന്നുള്ള പൊതു സമൂഹത്തിന്റെ വിമർശനങ്ങളെയും മറികടന്ന് പിണറായി മുഖ്യമന്ത്രി ആകണം എന്ന് ആഗ്രഹിച്ചത് ആയിരങ്ങളായിരുന്നു. എന്നാൽ, പിണറായി മുഖ്യമന്ത്രി പദത്തിൽ ഒന്നര വർഷം പിന്നിടുമ്പോൾ എല്ലാവരും നിരാശയിലാണ്. ഉറച്ച നിലപാട് എടുക്കുന്നത് ചില പിടിവാശികളുടെ കാര്യത്തിലാണെന്നും എന്നാൽ, കേരളത്തിലെ വികസനത്തിന് ആവശ്യമായ പദ്ധതികളുടെ കാര്യത്തിൽ അദ്ദേഹം കൃത്യമായ തീരുമാനം എടുക്കുന്നില്ലെന്നുമുള്ള പരാതി ബാധകമാണ്.

ക്ഷേമ പെൻഷൻ അടക്കമുള്ള വിഷയങ്ങളിൽ സർക്കാറിന് ഇച്ഛാശക്തിയുണ്ടെങ്കിലും അഴിമതി വിരുദ്ധ പ്രവർത്തനങ്ങളിൽ പിണറായി സർക്കാറിന്റെ നിലപാട് ശരിയായ നിലയിലല്ല. പിണറായി വിജയൻ അഴിമതിക്കാർക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കാതിരിക്കുകയും അഴിമതി നടയാൻ ശ്രമങ്ങളും നടത്തുന്നില്ലെന്നതുമാണ് എൽഡിഎഫ് അനുകൂലികളെ നിരാശപ്പെടുത്തുന്നത്. പിറണായി വ്യക്തിപരമായി അഴിമതി നടത്തുന്നില്ലെന്ന് വിശ്വസിക്കുന്നവരാണ് ഏറെയും. എന്നാൽ മുൻസർക്കാറുകളിലെ അഴിമതിയുടെ രൂപങ്ങളായ കെ എം മാണി, കെ ബാബു തുടങ്ങിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ പിണറായിക്ക് സാധിച്ചിട്ടില്ല. അഴിമതിയുടെ പേരിൽ സസ്‌പെൻഷനായ ഉദ്യോഗസ്ഥർ തിരിച്ചു കയറി. അഴിമതി വിരുദ്ദ നിലപാടിന്റെ പേരിൽ ശ്രദ്ധേയരായ ഉദ്യോഗസ്ഥൻ ആകട്ടെ സർക്കാറിന്റെ നടപടി നേരിടുകയും ചെയ്യുന്നു.

ഈ ഒറ്റക്കാരണങ്ങൾ കൊണ്ട് തന്നെ പിണറായി വിജയൻ സർക്കാർ അഴിമതിക്കാർക്ക് ഒപ്പമാണെന്ന് പറയേണ്ടി വരും. ജേക്കബ് തോമസ് എന്ന സത്യസന്ധനായ കഴിഞ്ഞ സർക്കാറിന്റെയും കണ്ണിൽ കരടായ ഉദ്യോഗസ്ഥനെതിരെ ഈ സർക്കാർ നടപടി സ്വീകരിക്കുന്നു. അദ്ദേഹം ആരുടെയും മുന്നിൽ തലകുനിക്കാത്ത വ്യക്തിയാണെന്ന പ്രശ്‌നമുണ്ട്. ഒരു ഉദ്യോഗസ്ഥൻ എന്ന നിലയിൽ അദ്ദേഹം സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നത് ഉറപ്പാണ് താനും. ഒട്ടേറെ അഴിമതി ആരോപണങ്ങൾ ജേക്കബ് തോമസിനെതിരെ ഇക്കൂട്ടർ ഉയർത്തിയിരുന്നു.

12 ഡിജിപിമാരാണ് കേരളത്തിലുള്ളത്. എന്നാൽ, ഇത്രയൊക്കെ ആൾക്കാരുണ്ടായിട്ടും നേതാക്കളുടെ അഴിമതി കേസുകൾ ശരിയാക്കാൻ പുതിയ വിജലൻസ് ഡയറക്ടറെ തേടുകയാണ് ഈ സർക്കാർ. ഈ അവസ്ഥ ദയനീയമാണെന്ന് പറയേണ്ടി വരും. ഇത് അഴിമതിക്ക് ചൂട്ടുപിടിക്കലാണ് എന്ന് പറയേണ്ടി വരും. അഴിമതിക്കെതിരെ ശബ്ദമുയർത്താതെ മറ്റെന്ത് കാര്യം ചെയ്താലും സർക്കാരിന് ഗുണകരമല്ലെന്ന് പറയേണ്ടി വരും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP