Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മനുഷ്യരൂപം ഉണ്ടാക്കി കൊല്ലാൻ പരിശീലിക്കുന്ന ഭീകരർ; ഐസിസിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജൻസി; നാമിപ്പോൾ അനുഭവിക്കുന്നത് അദ്ധ്യാപകന്റെ കൈവെട്ടിയിട്ടും മേയാൻ വിട്ടതിന്റെ ശിക്ഷ; മുഖംമൂടിയണിഞ്ഞ ഈ ചെന്നായ്ക്കളെ നിലയ്ക്കുനിർത്താൻ പിണറായീ താങ്കൾക്കു മാത്രമേ സാധിക്കൂ..

മനുഷ്യരൂപം ഉണ്ടാക്കി കൊല്ലാൻ പരിശീലിക്കുന്ന ഭീകരർ; ഐസിസിലേക്കുള്ള റിക്രൂട്ട്മെന്റ് ഏജൻസി; നാമിപ്പോൾ അനുഭവിക്കുന്നത് അദ്ധ്യാപകന്റെ കൈവെട്ടിയിട്ടും മേയാൻ വിട്ടതിന്റെ ശിക്ഷ; മുഖംമൂടിയണിഞ്ഞ ഈ ചെന്നായ്ക്കളെ നിലയ്ക്കുനിർത്താൻ പിണറായീ താങ്കൾക്കു മാത്രമേ സാധിക്കൂ..

മറുനാടൻ ഡെസ്‌ക്‌

രാജ്യത്ത് മുസ്‌ളീം ജനസാന്ദ്രത കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. 
 ഏകദേശം 27% മുസ്ലിങ്ങളാണ് കേരളത്തിലുള്ളതെന്ന് കണക്ക്. വർഗീയ കലാപങ്ങൾ ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്. കേരളത്തിൽ ഒറ്റപ്പെട്ട സംഭവങ്ങളൊഴിച്ചാൽ അത്തരം ലഹളകൾ ഇവിടെയുണ്ടായിട്ടില്ല. കേരളത്തിലെ മത്സ്യബന്ധനമേഖലയുമായി ബന്ധപ്പെട്ടു കിടക്കുന്ന ചില സ്ഥലങ്ങളിൽ മാത്രമാണ് ഇത്തരം ഒറ്റപ്പെട്ട സംഭവങ്ങൾ നടന്നിട്ടുള്ളത്.

കേരളത്തിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിൽ പോലും മതേതരത്വത്തിന് കോട്ടം തട്ടുന്ന അനുഭവങ്ങൾ കുറവാണ്. അതിനുള്ള രണ്ടു കാരണങ്ങളിൽ ഒന്ന് സി പി എം പോലുള്ള അതിപ്രപബലമായ മതേതര പാർട്ടി ഇവിടെ മുന്നിട്ടു നിൽക്കുന്നതാണ്. രണ്ട് മുസ്ലിം ലീഗ് പോലൊരു മതാധിഷ്ഠിത രാഷ്ട്രീയപാർട്ടിയിൽ കേരളത്തിലെ ബഹുഭൂരിപക്ഷം വരുന്ന മുസ്ലിം സമുദായക്കാരും ഒന്നിച്ചു നിൽക്കുന്നു എന്നതാണ്. മുസ്ലിം ലീഗ് അവരുടെ മതവിശ്വാസത്തിൽ അടിയുറച്ച് നിൽക്കുന്നതിനോടൊപ്പം തന്നെ മറ്റു മതങ്ങളെ അംഗീകരിക്കാനും ആദരിക്കാനും മാതൃകാ സമീപനം പുലർത്തുന്ന രാഷ്ട്രീയപാർട്ടിയാക്കുക.ലീഗിന്റെ പ്രധാന അജണ്ട ഭരണത്തിന്റെ ഭാഗമായി നിന്നുകൊണ്ട് സമുദായത്തിന് വേണ്ടത് നേടിയെടുക്കുക എന്നതാണ്.

മുസ്ലിം ലീഗും അവരുടെ പ്രവർത്തകരും രാഷ്ട്രീയത്തിന് പുറത്തേക്ക് ഇടപെടുന്നത് അവരുടെ അടിസ്ഥാന വിശ്വാസത്തെ ചോദ്യം ചെയ്യുന്ന സാഹചര്യം ഉണ്ടാകുമ്പോൾ മാത്രമാണ്. ലീഗിന്റെ സഹിഷ്ണുതയും സിപിഎം അടിയുറച്ച മതേതര നിലപാടും ഒരുവിഭാഗം മൗലികവാദികളായ മുസ്ലിംങ്ങളെ അസ്വസ്ഥരാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാന കാരണം ഏകദൈവ വിശ്വാസവും മറ്റു ദൈവങ്ങളെ അംഗീകരിക്കുന്നതിനുള്ള വൈമുഖ്യവുമാണ്. മറ്റൊരുമതവും മറ്റൊരുദൈവവും സംരക്ഷിക്കപ്പെടരുതെയെന്ന് കഠിനമായി വിശ്വസിക്കുന്നവരാണ്.ഭൂരിപക്ഷ ഇസ്ലാമിക രാജ്യങ്ങളിലേതു പോലെതന്നെ ഇന്ത്യയിലും ഇസ്ലാം വിശ്വാസം മാത്രം മതി എന്ന് വിശ്വസിക്കുന്ന ഒരു കൂട്ടമാണ് ഈ ന്യുനപക്ഷം.

ഇവർ സ്വാതന്ത്രാനന്തരവും അതിനു മുൻപും ഇത്തരം ആശയവുമായി ഒളിഞ്ഞും തെളിഞ്ഞും പ്രവർത്തിച്ചു വരികയാണ്. ആർ എസ് എസിനു ബദലായി അബ്ദുൾ നാസർ മഅദനി രൂപീകരിച്ച ഐ എസ് എസ് എന്ന  പ്രസ്ഥാനമായിരുന്നു കേരളത്തിലെ ആദ്യത്തെ അറിയപ്പെടുന്ന മതമൗലികവാദപ്രസ്ഥാനം. ഐ എസ് എസ് നിരോധിക്കുകയും അതിന്റെ ഉപജ്ഞാതാവായ മഅദനി ദീർഘനാളായി ജയിലിലാകുകയും ചെയ്തതോടെ അതിന്റെ തീവ്രമുഖം നഷ്ടപ്പെടുകയും പിഡിപി എന്ന ഒരു രാഷ്ട്രീയപാർട്ടിയായി മാറുകയും ചെയ്തു. തീവ്രവിശ്വാസമുള്ളവർ എൻ ഡി എഫ് എന്ന സംഘടനരൂപീകരിക്കുകയും മതേതരത്വത്തെ തകർക്കാൻ ശ്രമിച്ചു. മലബാറിലെ പ്രധാന കലാപങ്ങൾക്ക് കാരണം എൻഡിഎഫ് ആണെന്ന് അറിഞ്ഞപ്പോൾ ആ  പ്രസ്ഥാനത്തേയും കേന്ദ്രസർക്കാർ നിരോധിക്കുന്ന ഘട്ടമെത്തി.

പിന്നീട് പോപ്പുലർ ഫ്രണ്ട് എന്ന രാഷ്ട്രീയേതര പാർട്ടിയായി മാറുകയും പിന്നീട് ഇതിന്റെ രാഷ്ട്രീയമുഖമായി എസ് ഡി പി ഐ രംഗത്തുവരികയും ചെയ്തു. 
പിന്നീട് വിദ്യാർത്ഥി-യുവജന പ്രസ്ഥാനങ്ങളിലടക്കം എൻഡിഎിന്റെ അവശിഷ്ടങ്ങൾ പ്രവർത്തിക്കുന്നുണ്ട്. പാഠപുസ്തകത്തിലെ ഭാഗം പരീക്ഷപേപ്പറിൽ ചോദ്യമായി വന്നതിന്റെ പേരിൽ പ്രവാചകനിന്ദ നടത്തി എന്ന് ആരോപിച്ച് ന്യൂമാൻ കോളജിലെ അദ്ധ്യാപകന്റെ 
കൈവെട്ടിയതും ഇവർ തന്നെ.

കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയൻ വിശേഷിപ്പിച്ചതും ഇവരെ തന്നെയാണ്. ആലുവയിൽ പ്രത്യേക രാഷ്ട്രമുണ്ടാക്കാൻ ശ്രമിക്കുന്നവർ. ഒരധ്യാപകന്റെ കൈവെട്ടിയിട്ടും ആക്രമണങ്ങൾ നടന്നിട്ടും തടയിടാൻ കഴിയാത്തതാണ് ഇവർക്ക് വളമാകുന്നത്. മഹാരാജാസ് കോളജിലെ രണ്ടാം വർഷ കെമിസ്ട്രി വിദ്യാർത്ഥിയും എസ് എഫ് ഐ പ്രവർത്തകനുമായിരുന്ന അഭിമന്യുവിനെ നിഷ്ഠൂരം കുത്തിക്കൊന്ന ക്യാമ്പസ് ഫ്രണ്ട് അവശിഷ്ടങ്ങൾ കേരളീയ സമൂഹത്തിന്‌ വെല്ലുവിളിയാണ്.

ക്യാമ്പസുകൾ ആക്രമണത്തിന്റെ വേരുകൾ പാകി. കേരളത്തിലെ കാമ്പസ് രാഷ്ട്രീയം ഏതാനും വർഷങ്ങൾക്ക് മുൻപ് അവസാനിച്ചു. ഏതാനം കാലങ്ങളായി കേരളത്തിലെ ക്യാമ്പസുകളിൽ കുറച്ചു വർഷങ്ങളായി ചോര മണത്തിട്ടില്ല. 20 വയസുകാരനെ ആശയത്തിന്റെ പേരിൽ കുത്തിക്കൊല്ലുക എന്ന നികൃഷ്ടതയും ക്രൂരതയുമാണ് ഇന്നലെ നടന്നത്. ഇതിനെ സാധാരണ കൊലപാതകമായോ കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകമായോ കണ്ടുകൂടാ. ഇതിനു പിന്നിൽ മത അജണ്ട കൂടിയുണ്ട്. മതത്തിന്റെ പേരിൽ ആരെങ്കിലും ആരെയെങ്കിലും കൊല്ലാൻ ഇവിടെ ആർക്കും അവകാശമില്ല. ഇന്ത്യപോലുള്ള മതേതര രാജ്യത്ത് ഏതെങ്കിലും ഒരു മതത്തിന്റെ പേരിൽ നടത്തുന്നവന്മാരെ സംരക്ഷിക്കേണ്ടതില്ല.

ഇത്തരം ആളുകളെ സംരക്ഷിക്കുന്നത് ഒരു കൂട്ടം പുരോഗമനവാദികൾ തന്നെയാണ്. ഇത്തരക്കാർക്കെതിരെ ആരെങ്കിലും പ്രതികരിച്ചാൽ ഇസ്ലാമാഫോബീയ എന്ന വാദവുമായി രംഗത്തുവരും. മുസ്ലിം വിരുദ്ധൻ എന്ന അജണ്ട വരുത്താനും സംഘി എന്ന പദം ഉപയോഗപ്പെടുത്താനും അപമാനിക്കാനും ഇവർ ശ്രമിക്കുന്നു. ഇവർക്ക് പിന്തുണ കൊടുക്കാനും അപമാനിക്കാനും ശ്രമിക്കുന്നത് നിർഭാഗ്യവശാൽ സിപിഎമ്മിൽ വിശ്യസിക്കുന്ന പുരോഗമനവാദികൾ തന്നെയാണ്. ഇവർ ഈ മൗലീക വാദികളുടെ പേരിലുള്ള മുഖം മൂടിയിൽ ചേരുകയാണ് ചെയ്യുന്നത്.

ഇത്തരക്കാരാണ് മൗലികവാദികൾ, ഇവരാണ് ജനാധിപത്യത്തിന് ഭീഷണി, ഇത്തരക്കാരാണ്  മതേതരത്വം തകർക്കുന്നത് എന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കേണ്ട തന്റേടമാണ് നമ്മുടെ സമൂഹം കാണിക്കേണ്ടത്. ഇത്തരക്കാർക്കെതിരെ തുറന്നടിക്കാൻ ഇവിടെ തന്റേടം പുലർത്തുന്ന ഒരാളുണ്ടെങ്കിൽ അത് പിണറായി വിജയൻ തന്നെയാണ്. അതിനാൽ അഭിമന്യു എന്ന ചെറുപ്പക്കാരന്റെ രക്തത്തിന് തീർച്ചയായും പ്രതിഫലനം ഉണ്ടാകണം. മതമൗലീക വാദികളെ നിഷ്ഠൂരം അടിച്ചൊതേണ്ട ഉത്തരവാദിത്വം മുഖ്യമന്ത്രി ഏറ്റെടുക്കണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP