Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

നിരാലംബയായ ഒരു കന്യാസ്ത്രീയെ കുരുതികൊടുത്തു വേണോ പിതാക്കന്മാരേ ലൈംഗിക രോഗിയായ ഒരു മെത്രാനെ കാക്കാൻ? എല്ലാ ബലാത്സംഗികളോടും ഇനി ഇങ്ങനെയാകുമോ പൊലീസേ നിങ്ങളുടെ സമീപനം? നിയമപാലനം ആഗ്രഹിക്കുന്ന സാധാരക്കാരെ നാണം കെടുത്തുന്ന പൊലീസും വിശ്വാസികളെ അപമാനിക്കുന്ന സഭയും നിരാശപ്പെടുത്തുന്ന ഇന്ത്യാ മഹാരാജ്യത്തെ പ്രജകളോട് ഒരു കത്തോലിക്കാ വിശ്വാസിക്ക് പറയാനുള്ളത്

നിരാലംബയായ ഒരു കന്യാസ്ത്രീയെ കുരുതികൊടുത്തു വേണോ പിതാക്കന്മാരേ ലൈംഗിക രോഗിയായ ഒരു മെത്രാനെ കാക്കാൻ? എല്ലാ ബലാത്സംഗികളോടും ഇനി ഇങ്ങനെയാകുമോ പൊലീസേ നിങ്ങളുടെ സമീപനം? നിയമപാലനം ആഗ്രഹിക്കുന്ന സാധാരക്കാരെ നാണം കെടുത്തുന്ന പൊലീസും വിശ്വാസികളെ അപമാനിക്കുന്ന സഭയും നിരാശപ്പെടുത്തുന്ന ഇന്ത്യാ മഹാരാജ്യത്തെ പ്രജകളോട് ഒരു കത്തോലിക്കാ വിശ്വാസിക്ക് പറയാനുള്ളത്

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കത്തോലിക്കാ കുടുംബത്തിൽ ജനിക്കുകയും കത്തോലിക്കാ വിശ്വാസിയായും ജീവിക്കുന്ന ഒരു മതേതര വാദിയാണ് ഞാൻ. എന്നെ സംബന്ധിച്ചിടത്തോളം ഇതിൽ ലജ്ജിക്കേണ്ടതോ മറ്റോ ആയി ഒന്നുമില്ല. ഞാൻ വിശ്വസിക്കുന്ന മതവും ദൈവവും പഠിപ്പിക്കുന്നത് എല്ലാ മതങ്ങളെയും എല്ലാവരെയും ബഹുമാനിക്കാനാണ്. സ്‌നേഹമാണ് ഞാൻ പഠിച്ച മതം പറയുന്നത്. കാലാകാലങ്ങളായി കത്തോലിക്കാ സഭയെ റിഫോം ചെയ്യാൻ സഭ തന്നെ അവസരം ഒരുക്കാരുണ്ട്. ഇപ്പോഴത്തെ പോപ്പ് ഫ്രാൻസിസിനെ തിരഞ്ഞെടുത്തതും ഈ നവീകരണത്തിന്റെ ഭാഗമായാണ്.

എന്നിട്ടും ഞാൻ കൂടി അംഗമായ ഇന്ത്യൻ കത്തോലിക്കാ സഭയിൽ കാണുന്ന സംഭവങ്ങൾ ഞെട്ടിക്കുന്നതാണ്. ലൈംഗിക ആരോപണങ്ങൾ വരെ നിരന്തരമായി സഭയിൽ അരങ്ങേറുകയാണ്. ഇതിൽ പ്രധാനമാണ് ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന് എതിരായ ആരോപണം. ഫ്രാങ്കോ മുളയ്ക്കൻ എന്ന ജലന്ധർ രൂപതയുടെ അധ്യക്ഷൻ പീഡിപ്പിച്ചുവെന്ന പരാതിയുമായി കന്യാസ്ത്രീ രംഗത്തുവന്നതാണ് സംഭവം. ഇതിന് പിന്നാലെ 18ഓളം കന്യാസ്ത്രീമാർ ബിഷപ്പിന്റെ പീഡനത്തെ തുടർന്ന് തിരുവസ്ത്രം ഉപേക്ഷിച്ചു എന്നു ആരോപണം വന്നു.

ആരോപണം ഉയർന്ന് ഒന്നര മാസമായിട്ടും ഈ കേസിൽ നീതി വളച്ചൊടിക്കപ്പെടുകയാണ്. ഫ്രാങ്കോ മുളയ്ക്കനെ അറസ്റ്റു ചെയ്യാതെ പൊലീസ് ഒളിച്ചു കളിക്കുന്ന അവസ്ഥയാണ് ഇപ്പോൾ. ഈ സംഭവം ശരിക്കും ലജ്ജിപ്പിക്കുന്നത് കത്തോലിക്കാ വിശ്വാസികളെ തന്നെയാണ്. ഇരകൾക്ക് നീതികിട്ടണം എന്നത് അനിവാര്യമായി കാര്യമാണ്. എന്നാൽ, ഇതാണ് ഇവിടെ ഇല്ലാതാകുന്നത്. അതുകൊണ്ട് തന്നെ കന്യസ്ത്രീ പറഞ്ഞത് തന്നെയാണ് ശരിയെന്നും മെത്രാൻ ഇനിയും ആ സ്ഥാനത്ത് ഇരിക്കരുതെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിപക്ഷം കത്തോലിക്കരും. എന്നിട്ടും നീതി നടപ്പാകുന്നില്ല.

ആർക്കു വേണ്ടിയാണ് സഭയും പൊലീസും ഒരുപോലെ സംരക്ഷിക്കുന്നത്. പിണറായി സർക്കാർ ഈ വിഷയത്തിൽ ധൈര്യപൂർവ്വം നടപടി എടുക്കുകയാണ് വേണ്ടത്. ഇതേക്കുറിച്ചാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP