Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

അമൃതാനന്ദമയിയുടെയും കാന്തപുരത്തിന്റെയും ജീവൻ കാക്കാൻ കഴിയാത്ത ദൈവം എങ്ങനെ പാവങ്ങളെ രക്ഷിക്കും? പാറമട മാഫിയയെ നയിക്കുന്നത് പി പി തങ്കച്ചനാണെന്ന ആരോപണത്തിന് അടിവരയിടുകയാണോ നക്സലൈറ്റ് ഭീക്ഷണി? സർക്കാർ ഖജനാവ് മുടിച്ച് 500 പൊലീസുകാരെ പാറാവുകാരാക്കാൻ മാത്രം വിലപ്പെട്ടതാണോ ഇവരുടെയൊക്കെ ജീവൻ? ഇൻസ്റ്റന്റ് റസ്‌പോൺസ്

അമൃതാനന്ദമയിയുടെയും കാന്തപുരത്തിന്റെയും ജീവൻ കാക്കാൻ കഴിയാത്ത ദൈവം എങ്ങനെ പാവങ്ങളെ രക്ഷിക്കും? പാറമട മാഫിയയെ നയിക്കുന്നത് പി പി തങ്കച്ചനാണെന്ന ആരോപണത്തിന് അടിവരയിടുകയാണോ നക്സലൈറ്റ് ഭീക്ഷണി? സർക്കാർ ഖജനാവ് മുടിച്ച് 500 പൊലീസുകാരെ പാറാവുകാരാക്കാൻ മാത്രം വിലപ്പെട്ടതാണോ ഇവരുടെയൊക്കെ ജീവൻ? ഇൻസ്റ്റന്റ് റസ്‌പോൺസ്

മറുനാടൻ ഡെസ്‌ക്‌

 മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷാസന്നാഹങ്ങളെ കുറിച്ചുള്ള വിവാദങ്ങൾ തുടരുന്നതിനിടയിലാണ് ഒരു എഡിജിപി പൊലീസുകാരനായ തന്റെ ഡ്രൈവറെ അടിമപ്പണി എടുപ്പിച്ച വാർത്ത വെളിയിൽ വന്നത്.എഡിഡിപി മാത്രമല്ല,ഭാര്യയും മകളും ഡ്രൈവറെ അടിമപ്പണി എടുപ്പിക്കുന്നുവെന്ന് പുറത്ത് വന്നതിന് പിന്നാലെ രണ്ടായിരത്തോളം പൊലീസുകാർ ഇത്തരത്തിൽ അടിമപ്പണിക്കാരാണ് എന്ന് വ്യക്തമായി.സാധാരണ പൊലീസുകാരെ അടിമപ്പണി ചെയ്യിപ്പിക്കുന്നതിനൊപ്പം, സാധാരണക്കാരും പ്രമാണിമാരും അത് ആവർത്തിക്കുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.ഏതാണ്ട് അഞ്ഞൂറോളം പൊലീസുകാർ റിട്ടയർ ചെയ്ത മന്ത്രിമാരുടെയും പൊലീസ് ഉദ്യോഗസ്ഥരുടെയും പിന്നാലെ നിയമവിരുദ്ധമായി സഞ്ചരിക്കുന്നുവെന്ന് ഇന്ന് വ്യക്തമായിട്ടുണ്ട്.

അതിൽ ഏറ്റവും ഞെട്ടിക്കുന്ന വിവരം രണ്ട ആൾദൈവങ്ങളും പൊലീസ് സുരക്ഷയെ ആശ്രയിച്ചാണ് ജീവിക്കുന്നത് എന്നതാണ്.മാതാ അമൃതാനന്ദമയിക്ക് വേണ്ടി നീക്കി വച്ചിരിക്കുന്നത് ആറ് പൊലീസുകാരെയാണെങ്കിൽ കാന്തപുരം മുസലിയാർക്കുമുണ്ട് രണ്ടുപൊലീസുകാരുടെ അകമ്പടി.അമൃതാനന്ദമയി മഠത്തിലെ പൊലീസ് സുരക്ഷ അവർ നിഷേധിക്കുന്നില്ല.എന്നാൽ, കാന്തപുരത്തിന്റെ ഓഫീസിൽ നിന്നറിയിച്ചത് ഇപ്പോൾ അവർക്ക് പൊലീസ് കാവൽ ഇല്ലെന്നാണ്.എന്നാൽ, ഏതാനും മാസങ്ങൾക്ക് മുമ്പ് പൊലീസ് ആസ്ഥാനത്തെ എഡിജിപിയായിരുന്ന ടോമിൻ തച്ചങ്കരി, സർക്കാരിന് കൊടുത്ത റിപ്പോർട്ടിൽ കാന്തപുരത്തിന് കൊടുത്ത് പൊലീസുകാരുടെ പേരും പറയുന്നുണ്ട്.ഒരുപക്ഷേ അവർ ഇപ്പോൾ സർവീസിൽ ഇല്ലായിരിക്കാം.

ചോദ്യം ഇതാണ്: അത്ഭുതങ്ങൽ പോലും പ്രവർത്തിക്കാൻ കഴിയുന്ന ആൾദൈവങ്ങൾക്ക് എന്തിനാണ് പൊലീസ് സുരക്ഷ.അവർ പറയുന്നത് ഈ ലോകത്തിന് മുഴുവൻ സുരക്ഷ ഒരുക്കുന്നത് അവരാണ് എന്നതാണ്.ഒരുകെട്ടിപ്പിടുത്തം മാത്രം മതി അമൃതാനന്ദമയിക്ക് രോഗം സുഖപ്പെടുത്താൻ.ഒരുതലമുടിനാരിഴ മതി കാന്തപുരത്തിന് അത്ഭുതങ്ങൾ പ്രവർത്തിക്കാൻ.എന്നിട്ടും അവരുടെ ജീവൻ കാക്കാൻ അവർക്ക് പൊലീസിന്റെ സഹായം വേണം.ആൾദൈവങ്ങളുടെ ജീവൻ സംരക്ഷിക്കാൻ കഴിയാത്ത ദൈവത്തെ എങ്ങനെയാണ് സാധാരണക്കാർ വിശ്വസിക്കുക, ഇഷ്ടപ്പെടുക് എന്നത് കൂടി അവർ പറയേണ്ടി വരും.

മതവും വിശ്വാസവും ഒരുവന്റെ വ്യക്തിപരമായ കാര്യമാണ്.അതിൽ വിശ്വസിക്കാനും ആരെയും ആദരിക്കാനും അവ്‌ന അവകാശമുണ്ട്.എന്നാൽ, മതമെന്ന് പറയുന്ന തികച്ചും വ്യക്തിപരമായ കാര്യങ്ങൾക്ക് വേണ്ടി നടക്കുന്നവർക്ക് സുരക്ഷ ഒരുക്കേണ്ട കാര്യം സർക്കാരിനില്ല.ഓരോ പൗരന്റെയും ജീവൻ സർക്കാരിന്റെ സംരക്ഷണത്തിൽ ആവേണ്ടതുണ്ട്.എന്നാൽ, ലക്ഷക്കണക്കിനും കോടിക്കണക്കിനും രൂപ വിദേശത്ത് നിന്ന് വരുന്ന
ആൾദൈവങ്ങൽ സുരക്ഷ ഉറപ്പാക്കേണ്ടത് സ്വന്തം കീശയിലെ പണം ഉപയോഗിച്ചാണ്.ഖജനാവ് വെളുപ്പിച്ച് ആവാൻ പാടില്ല.

മന്ത്രിപ്പണി തെറിച്ച് വർഷങ്ങളായിട്ടും നിരവധി നേതാക്കന്മാർ കേരള പൊലീസിന്റെ അകമ്പടിയോടെ യാത്ര ചെയ്യുന്നു.മന്ത്രിയായിരുന്നപ്പോൾ പോലും നാലാൾ തിരിഞ്ഞുനോക്കാത്ത വയലാർ രവിക്ക് എന്തിനാണ് സുരക്ഷ? കെ.വി.തോമസും, മുല്ലപ്പള്ളി രാമചന്ദ്രനും, കെ.സി.വേണുഗോപാലും, കൊടിക്കുന്നിൽ സുരേഷുമൊക്കെ മുമ്പ് മന്ത്രിപദം അലങ്കരിച്ചതിന്റെ പേരിൽ പൊലീസ് സുരക്ഷ കൊണ്ടുനടക്കുന്നത് ശരിയല്ല.ഒരിക്കലും മന്ത്രിമാർ പോലും ആകാതിരുന്ന എംപിമാർ പോലും പൊലീസിനെ കൊണ്ടുനടക്കുന്നു.ആന്റോ ആന്റണിയും, എം.ഐ.ഷാനവാസുമൊക്കെ ഉദാഹരണങ്ങൾ.എ.കെ.ആന്റണിയെ പോലൊരു നേതാവിന് സുരക്ഷയൊരുക്കിയാൽ കുറച്ചെങ്കിലും മനസ്സിലാക്കാം.കാരണം അദ്ദേഹം പ്രതിരോധവകുപ്പ് കൈകാര്യം ചെയ്തിരുന്ന മന്ത്രിയാണ്.

അതേസമയം പല നേതാക്കന്മാരും സുരക്ഷ പിടിച്ചുവാങ്ങുന്നത് വ്യാജഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്.അധികം ജനകീയനല്ലാത്ത പി.പി.തങ്കച്ചന് പോലുമുണ്ട് സുരക്ഷ. അതിന് പറയുന്ന കാരണം നക്‌സലൈറ്റ് ആക്രമണം ഭീഷണിയുണ്ടത്രേ.കേരളത്തിലെ മറ്റൊരു നേതാവിനും നക്‌സലൈറ്റ് ഭീഷണിയില്ല. പിന്നെ തങ്കച്ചന് മാത്രം എങ്ങനെയാണ് ഭീഷണി വന്നത്? ഇത് പറയുമ്പോൾ ശരിവയ്‌ക്കേണ്ടി വരുന്നത് കേരളത്തിൽ പലയിടത്തും തങ്കച്ചന് പാറമടകൾ ഉണ്ടെന്ന ആരോപണമാണ്.ഈ ആരോപണം ശരി വയ്ക്കുന്നു എന്നാണ് നക്‌സലൈറ്റ് ഭീഷണി തങ്കച്ചനുണ്ട് എന്നാരോപിക്കുമ്പോൽ വ്യക്തമാകുന്നത്.

ഇതിന്റെയെല്ലാം അടിസ്ഥാനത്തിൽ പൊതുഖജനാവ് കൊള്ളയടിക്കുന്ന ഈ പരിപാടി അവസാനിപ്പിച്ചേ മതിയാവൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP