Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശബരിമലയിൽ തന്ത്രിയെപ്പോലും കയറ്റാതെ പഴുതടച്ച് ഭഗവാന്റെ കോപമെങ്കിൽ കേരളത്തെ മുഴുവൻ വെള്ളത്തിൽ താഴ്‌ത്തിയത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വേദനിപ്പിച്ചപ്പോൾ യേശുക്രിസ്തുവിനുണ്ടായ കോപമോ? എങ്ങനെയുണ്ട് മതങ്ങളുടെ ഗൂഢാലോചനാ തിയറികൾ? പ്രകൃതിയെ കടിച്ചുകീറി രക്തം ഊറ്റിക്കുടിക്കുന്ന നമ്മൾ എന്തിനാണ് പാവം ദൈവങ്ങളിൽ കുറ്റം കണ്ടെത്തുന്നത്?

ശബരിമലയിൽ തന്ത്രിയെപ്പോലും കയറ്റാതെ പഴുതടച്ച് ഭഗവാന്റെ കോപമെങ്കിൽ കേരളത്തെ മുഴുവൻ വെള്ളത്തിൽ താഴ്‌ത്തിയത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വേദനിപ്പിച്ചപ്പോൾ യേശുക്രിസ്തുവിനുണ്ടായ കോപമോ? എങ്ങനെയുണ്ട് മതങ്ങളുടെ ഗൂഢാലോചനാ തിയറികൾ? പ്രകൃതിയെ കടിച്ചുകീറി രക്തം ഊറ്റിക്കുടിക്കുന്ന നമ്മൾ എന്തിനാണ് പാവം ദൈവങ്ങളിൽ കുറ്റം കണ്ടെത്തുന്നത്?

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: കേരളം അതിഭയാനകമയാ പ്രകൃതി ദുരന്തത്തിന്റെ പിടിയിൽ അകപ്പെട്ടിരിക്കയാണ്. ഒരാഴ്‌ച്ചയായി തോരാതെ പെയ്യുന്ന മഴ എന്നു തീരുമെന്ന കാര്യത്തിൽ ആർക്കും വ്യക്തതയില്ല. ഇപ്പോൾ കാലവർഷം വീണ്ടും ശക്തിപ്രാപിച്ചിരിക്കയാണ്. ഇന്നലെ രാത്രി തുടങ്ങിയ മഴ ഇന്നും തുടരുമ്പോൾ എന്നു തീരുമെന്ന് ഒരു നിശ്ചിയവുമില്ല. 24 മണിക്കൂർ തുടർച്ചയായി മഴ പെയ്തപ്പോൾ നിറയാത്ത ഡാമുകളില്ല. റെഡ് അലർട്ട് പ്രഖ്യാപിക്കാൻ ജില്ലകളും ബാക്കിയില്ല. അത്രയ്ക്കു ഗുരുതരമാണ് സംസ്ഥാനത്തെ അവസ്ഥ.

എന്തുകൊണ്ടാണ് കേരളം മഹാദുരന്തക്കെ കൈനീട്ടി വാങ്ങേണ്ടത്? ഇതേക്കുറിച്ച് യുക്തിയുള്ളവർക്കർക്കറിയാം ഒരേയൊരു കാരണമേയുള്ളൂ. പ്രകൃതിയെ അതിരുകവിഞ്ഞ് ചൂഷണം ചെയ്തതാണ് കാരണം. പ്രകൃതിയെ വെട്ടിഅതിന്റെ ചോര ഊറ്റിക്കുടിക്കുന്നതിന്റെ ശിക്ഷയാണ്. പ്രകൃതിക്ക് അതിന്റെ താളമുണ്ട്. ഒരു ഭാവമുണ്ട്. അത് ആസ്വദിക്കാനും അത് അനുവദിക്കുമ്പോൾ അതിനെ തച്ചുടക്കുമ്പോൾ ചിലപ്പോഴെങ്കിലും പ്രകൃതിക്ക് കോപിക്കേണ്ടി വരും. അതി തീർത്തും സ്വാഭാവികമാണ്. മഴയെയും വെയിലിനെയും കാർമേഘങ്ങളെയും തടഞ്ഞു നിർത്താൻ സാധിക്കില്ല.

അതേസമയം ഇപ്പോഴത്തെ പ്രളയക്കെടുതിയെയും ചില തൽപ്പര കക്ഷികൾ അവരുടെ സ്വന്തം താൽപ്പര്യത്തിന് വേണ്ടി ഉപയോഗിക്കുന്ന കാഴ്‌ച്ചയാണ് ഇപ്പോഴുള്ളത്. മതവും ദൈവവും മനുഷ്യനെ ആശ്വസിപ്പിക്കുന്ന ഏറ്റവും നല്ല ഉപാധിയാണെന്ന് സമ്മതിക്കുമ്പോൾ തന്നെ മതം ദുർബലയുടെ അതിർവരുമ്പുകൾ ലംഘിച്ച് മനുഷ്യനെ ഒരു പരിധിവരെ ദുർബലരാക്കുന്നുവെന്നും സമ്മതിക്കേണ്ടി വരും. പ്രകൃതി സ്വാഭാവികമായി നടത്തിയ പ്രതിപ്രവർത്തനത്തെ ഓരോ വിശ്വാസിയും അവന്റെ വിശ്വാസത്തിനും താൽപ്പര്യത്തിനും അനുസരിച്ച് വ്യാഖ്യാനിക്കുകയാണ്.

രണ്ട് ഗൂഢാലോചന സിദ്ധാന്തങ്ങളാണ് ഇപ്പോൾ ഉയർന്നുവരുന്നത്. ശബരിമല ശ്രീശാസ്താവിനെ വേദനിപ്പിച്ച മലയാളിയോട് അയ്യപ്പൻ കോപിച്ചതിന്റെ പ്രതിഫലനങ്ങലാണ് എന്നതാണ് ഒന്ന്. കാരണം ശബരിമല സ്ത്രീപ്രവേശനത്തിൽ കേരളം നടത്തിയ ഇടപെടലാണ് ഒന്ന്. ഈതീരുമാനത്തിൽ ഭഗവാൻ കോപിക്കുകയാണെന്നാണ് ഒരു കൂട്ടരുടെ പ്രചരണം. മറുവശത്ത്, ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ കന്യാസ്ത്രീയുടെ പീഡന പരാതിയിൽ കുടുക്കിയതിന്റെ ശിക്ഷയെന്ന വിധത്തിലാണ് ഒരു പ്രചരണം. ഈ പ്രചരണങ്ങൾ ഇത്തരമൊരു ഘട്ടത്തിൽ അവസരവാദികളുടെ മുതലെടുപ്പായി മാത്രമേ കാണാൻ സാധിക്കുകയുള്ളൂ. ഇതേക്കുറിച്ചാണ് ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ്. പൂർണരൂപം വീഡിയോയിൽ..

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP