Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ലിഗയുടെ സഹോദരി ഇൽസ; പൊലീസിൽ നിന്ന് അപമാനം നേരിടേണ്ടിവന്നുവെന്ന് ലിഗയുടെ ഭർത്താവും; കാണാതായ വിദേശവനിതയെ തേടുന്നതിനിടെ കേരളത്തിൽ അധികൃതരിൽ നിന്ന് നേരിട്ട അപമാനങ്ങൾ പത്രസമ്മേളനത്തിൽ തുറന്നുപറഞ്ഞ് ഇൽസയും ലിഗയുടെ ഭർത്താവ് ആൻഡ്ര്യൂ ജൊനാഥനും; മറുനാടൻ ലൈവ്

സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് ലിഗയുടെ സഹോദരി ഇൽസ; പൊലീസിൽ നിന്ന് അപമാനം നേരിടേണ്ടിവന്നുവെന്ന് ലിഗയുടെ ഭർത്താവും; കാണാതായ വിദേശവനിതയെ തേടുന്നതിനിടെ കേരളത്തിൽ അധികൃതരിൽ നിന്ന് നേരിട്ട അപമാനങ്ങൾ പത്രസമ്മേളനത്തിൽ തുറന്നുപറഞ്ഞ് ഇൽസയും ലിഗയുടെ ഭർത്താവ് ആൻഡ്ര്യൂ ജൊനാഥനും; മറുനാടൻ ലൈവ്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: തലസ്ഥാനത്ത് കാണാതാവുകയും പിന്നീട് കൊല്ലപ്പെട്ട നിലയിൽ കഴിഞ്ഞദിവസം കണ്ടെത്തുകയും ചെയ്ത വിദേശ വനിത ലിഗയുടെ സഹോദരിയും ഭർത്താവും അധികൃതർക്ക് എതിരെ ഗുരുതര ആരോപണങ്ങളുമായി പത്രസമ്മേളനത്തിൽ. അധികൃതരിൽ നിന്ന് ലിഗയെ അന്വേഷിക്കുന്നതിലും കണ്ടെത്തുന്നതിലും ഗുരുതര വീഴ്ചസംഭവിച്ചുവെന്ന് ഇരുവരും പറയുന്നു. ഇക്കാര്യങ്ങൾ മാധ്യമങ്ങൾക്ക് മുന്നിൽ വ്യക്തമാക്കാനാണ് ഇരുവരും പത്രസമ്മേളനം വിളിച്ചിട്ടുള്ളത്. മറുനാടൻ ലൈവ് കാണാം.

ഹൃദയം നുറുങ്ങുന്ന വേദനയോടെ ഇൽസി സ്‌ക്രൊമേന തിരുവനന്തപുരത്ത് ഇപ്പോഴുള്ളത്. തിരിച്ചറിയാൻ പോലുമാകാത്തതരത്തിൽ കോവളത്തിനടുത്ത് ചെന്തിലാക്കരിയിൽ കണ്ടെത്തേണ്ടിവന്ന തന്റെ സഹോദരിയുടെ മരണത്തിന്റെ കാരണം കണ്ടെത്താനുള്ള യാത്രയിലേക്ക് കടക്കുന്നതിനിടെയാണ് അവർ ദുരനുഭവങ്ങൾ വിവരിക്കുന്നത്. കോവളത്തെത്തിയ ലിഗ സ്‌ക്രൊമേന ആരും കാണാതെ എങ്ങനെ ചെന്തിലാക്കരിയിൽ എത്തി എന്ന സംശയം ഇൽസിയെ വലയ്ക്കുകയാണ്. തന്റെ സഹോദരി ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്ന് അവർ പറയുന്നു. ലൈംഗിക പീഡനത്തിന് ശേഷം തന്റെ സഹോദരിയെ കൊലപ്പെടുത്തിയതാണെന്ന് അവർ സംശയിക്കുന്നു. ഇത്തരത്തിൽ തന്റെ സംശയങ്ങളും അധികൃതരിൽ നിന്ന് നേരിട്ട ദുരനുഭവങ്ങളും അവർ മറുനാടനുമായി പങ്കുവച്ചിരുന്നു.

ലിഗയുടേതുകൊലപാതകമെന്ന് ഉറച്ച് വിശ്വസിക്കുകയാണ് അവർ. ലിഗയുടെ കയ്യിൽ പണമുണ്ടാകാനുള്ള സാധ്യത കൊലയാളിക്ക് മുമ്പിൽ ഇല്ല. അതുകൊണ്ട് മോഷണശ്രമത്തിനിടെയുണ്ടായ കൊലപാതകമാകാൻ ഒരു സാധ്യതയുമില്ല. റേപ്പ് തന്നെയാണെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും തീരുന്നതുവരെ കേരളത്തിലുണ്ടാകും. അതുവരെ നാട്ടിലേക്ക് പോകില്ല. സത്യാവസ്ഥ എന്തെന്ന് അറിയേണ്ടതുണ്ട്. ലിഗയെ കാണാതായ നാൾ മുതൽ വളരെ മോശമായ രീതിയിലാണ് കേരള പൊലീസിന്റെ ഇടപെടൽ. യാതൊരു ഗൗരവവുമില്ലാതെയാണ് അവർ പരാതിയെ പരിഗണിച്ചതെന്നും മറുനാടന് നൽകിയ അഭിമുഖത്തിൽ ലിഗയുടെ സഹോദരി പറഞ്ഞിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP