Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

സബ്കളക്ടർ ദിവ്യാ എസ് അയ്യർക്കെതിരെ കുരുക്ക് മുറുകുന്നു; വർക്കലയ്ക്ക് പുറമേ കുറ്റിച്ചലിലെ ഭൂമി കൈമാറ്റവും അന്വേഷിക്കാൻ സർക്കാർ ഉത്തരവ്: സർക്കാർ ഭൂമി പതിച്ചു നൽകിയ സബ് കളക്ടറെ സസ്‌പെൻഡ് ചെയ്യണമെന്നും കേസ് വിജിലൻസ് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് കളക്ടറേറ്റ് മാർച്ച് നടത്തി ഡിവൈഎഫ്‌ഐ; മറുനാടൻ ലൈവ്

സബ്കളക്ടർ ദിവ്യാ എസ് അയ്യർക്കെതിരെ കുരുക്ക് മുറുകുന്നു; വർക്കലയ്ക്ക് പുറമേ കുറ്റിച്ചലിലെ ഭൂമി കൈമാറ്റവും അന്വേഷിക്കാൻ സർക്കാർ ഉത്തരവ്: സർക്കാർ ഭൂമി പതിച്ചു നൽകിയ സബ് കളക്ടറെ സസ്‌പെൻഡ് ചെയ്യണമെന്നും കേസ് വിജിലൻസ് അന്വേഷിക്കണം എന്നും ആവശ്യപ്പെട്ട് കളക്ടറേറ്റ് മാർച്ച് നടത്തി ഡിവൈഎഫ്‌ഐ; മറുനാടൻ ലൈവ്

അരുൺ ജയകുമാർ

തിരുവനന്തപുരം: വർക്കല ഭൂമിയിടപാടിൽ ആരോപണ വിധേയയാ തിരുവനന്തപുരം സബ്കളക്ടർ ദിവ്യാ എസ് അയ്യരെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ് ഐ കളക്ടറേറ്റ് മാർച്ച് നടത്തുന്നു. ദിവ്യ എസ് അയ്യർ ചട്ടങ്ങൾ കാറ്റിൽപ്പറത്തി കോടികളുടെ സർക്കാർ ഭൂമി പതിച്ചു കൊടുത്തുവെന്ന ആരോപണത്തിൽ ലാൻഡ് റവന്യൂ കമ്മീഷണറുടെ അന്വേഷണം നടക്കുന്നതിനിടയിലാണ് സബ്കളക്ടറെ സസ്‌പെൻഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്‌ഐ കളക്റ്റ്രേറ്റ് മാർച്ച് നടത്തുന്നത്.

അതേസമയം വർക്കല ഭൂമി ഇടപാടിന് പിന്നാലെ ദിവ്യ എസ് അയ്യർ ഇടപെട്ട് നടത്തിയ കുറ്റിച്ചൽ പഞ്ചായത്തിലെ ഭൂമി കൈമാറ്റവും വിവാദമാകുന്നു. ഇതെകുറിച്ച് അന്വേഷിക്കാൻ റവന്യൂ മന്ത്രി ലാൻഡ്‌റവന്യു കമ്മീഷണർക്ക് നിർദ്ദേശം നൽകി. കുറ്റിച്ചൽ പഞ്ചായത്തിലെ 83 സെന്റ് പുറമ്പോക്കിൽ നിന്ന് പത്ത് സെന്റ് സബ്കളക്ടർ സ്വകാര്യ വ്യക്തിക്ക് നൽകി എന്നാണ് പരാതി. ലാൻഡ് റവന്യൂ കമ്മിഷണറുടെ ഉത്തരവ് പ്രകാരമാണ് ഭൂമി വിലക്ക് നൽകിയെതെന്നാണ് സബ്കലക്ടർ നൽകുന്ന വിശദീകരണം.

കുറ്റിച്ചൽ പഞ്ചായത്തിലെ ചന്തപ്പറമ്പിനോട് ചേർന്നുള്ള 83 സെന്റ് പുറമ്പോക്കെന്നാണ് വില്ലേജ് രേഖകളിലും പഞ്ചായത്ത് രജിസ്റ്ററിലും രേഖപ്പെടുത്തിയിടുള്ളത്. സമീപവാസിയായ നസീർ എന്നയാൾ ഇതിൽപത്ത് സെന്റിൽഅവകാശവാദം ഉന്നയിച്ചു. വളരെക്കാലമായി കൈവശം വെച്ചിരിക്കുന്ന ഭൂമിയാമെന്നും കരമടച്ചിട്ടുണ്ടെന്നുമായിരുന്നു നസീറിന്റെവാദം. വർഷങ്ങളായി തുടരുന്ന ഈ തർക്കത്തിടയിൽ, ഏഴ്തവണയാണ് , റവന്യൂ വകുപ്പും പഞ്ചായത്തും നസീറിന്റെ അപേക്ഷ തള്ളിയത്.

2017 ജൂലൈ ഒമ്പതിന് വർക്കല തഹസിൽദാരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത വർക്കല ഇലകമൺ പഞ്ചായത്തിലെ അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാരിപ്പള്ളിവർക്കല സംസ്ഥാനപാതയോട് ചേർന്ന് 27 സെന്റ് സ്ഥലമാണ് കെ എസ് ശബരീനാഥൻ എംഎൽഎയുടെ ഭാര്യകൂടിയായ ദിവ്യ എസ് അയ്യർ പതിച്ചു കൊടുത്തത്. ശബരിനാഥിന്റെ കുടുംബവുമായി അടുപ്പമുള്ള വ്യക്തിക്കാണ് ഇത് നൽകിയത്. ഇത് സ്വജനപക്ഷതമാണെന്ന് ആരോപണം ഉയർന്നിരുന്നു.

ഭൂമി ലഭിച്ച അയിരൂർ പുന്നവിള വീട്ടിൽ ലിജി ഡിസിസി അംഗത്തിന്റെ അടുത്ത ബന്ധുവാണ്. ഈ ഡിസിസി അംഗമാകട്ടെ ശബരീനാഥന്റെ അടുത്തയാളും. സ്വകാര്യവ്യക്തി വർഷങ്ങളായ അനിധികൃതമായി കൈവശം വെച്ച ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഇലകമൺ പഞ്ചായത്ത് ഭരണസമിതിയും വിവിധ സംഘടനകളും മുമ്പ് ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് വർക്കല തഹസിൽദാർ അന്വേഷണം നടത്തി 2017ൽ ഭൂമി പിടിച്ചെടുത്തത്. ഈ ഭൂമിയാണ് തിരികെ നൽകിയത്. അതിനിടെ വിഷയത്തിൽ വിജിലൻസ് അന്വേഷണം നടത്തണമെന്ന് വർക്കല എംഎൽഎ വി ജോയി ആവശ്യപ്പെട്ടു. ഇതും സർക്കാരിന്റെ പരിഗണനയിലാണ്. ശബരിനാഥിന്റെ അച്ഛനും മുൻ സ്പീക്കറുമായ ജി കാർത്തികേയന്റെ സുഹൃത്തായ അഡ്വ അനിൽകുമാറിന്റെ അടുത്ത ബന്ധുവിനാണ് ആനുകൂല്യം കിട്ടിയത്.

ഭൂമി ഏറ്റെടുത്ത തഹസിൽദാറിന്റെ നടപടിക്കെതിരെ ലിജി ഹൈക്കോടതിയെ സമീപിച്ചു. കേസിന്റെ ആദ്യഘട്ടത്തിൽ ദിവ്യ എസ് അയ്യർ കക്ഷിയായിരുന്നില്ല. എന്നാൽ ഉന്നതല സ്വാധീനത്താൽ പിന്നീട് ആർ ഡി ഒ കൂടിയായ ഇവരെ ആറാം എതിർ കക്ഷിയായി ഉൾപ്പെടുത്തി. വാദിയെ നേരിൽ കേട്ട് തീരുമാനമെടുക്കാൻ ആർഡിഒയെ കഴിഞ്ഞവർഷം ഒക്ടോബർ 31ന് ഹൈക്കോടതി ചുമലപ്പെടുത്തി. ഈ ഉത്തരവിന്റെ മറവിലാണ് ദിവ്യ ഭൂമി ദാനം ചെയ്തത്. ഇതാകട്ടെ കേസിൽ കക്ഷികളായ, പഞ്ചായത്ത്, വില്ലേജ്, റവന്യൂ അധികൃതരെ അറിയിക്കാതെ ഏകപക്ഷീയമായി ഹിയറിങ് നടത്തിയെന്ന് സിപിഎം ആരോപിക്കുന്നു. ഇതിൽ പ്രാഥമികമായി ചില ശരികളുണ്ടെന്ന് മന്ത്രി തിരിച്ചറിഞ്ഞു. ഈ സാഹചര്യത്തിലാണ് മന്ത്രി ഉത്തരവ് റദ്ദാക്കിയത്.

കൈവശം വെച്ചനുഭവിക്കുന്ന റീസർവേ 224, 225, 226 എന്നീ സബ്ഡിവിഷനുകളിലെ സ്ഥലത്തിന് പട്ടയം ഉള്ളതാണെന്നും ഇത് അളന്നുതിരിച്ച് നൽകണമെന്നുമാണ് പരാതിക്കാരിയുടെ ആവശ്യം. സർക്കാർ ഏറ്റെടുത്ത റീസർവേ 227ൽ പെട്ട 27 സെന്റിന്റെ കാര്യം പരാതിയിലില്ലായിരുന്നു. എന്നാൽ പരാതി പരിഗണിച്ച ദിവ്യ എസ് അയ്യർ റീസർവേ 224, 225, 226 സബ്ഡിവിഷനുകളിലെ വസ്തു ലിജിക്ക് അളന്നു തിരിച്ചു നൽകാൻ ഉത്തരവിട്ടു. ഒപ്പം റീസർവേ 227ൽപ്പെട്ട സർക്കാർ പുറമ്പോക്ക് ഏറ്റെടുത്ത താഹസിൽദാരുടെ ഉത്തരവും റദ്ദുചെയ്തു. ഇതോടെ കൈവശം ഉള്ള ഭൂമിക്കു പുറമേ സർക്കാർ പുറമ്പോക്കും ലിജിക്ക് ലഭിച്ചു. ഇതാണ് വിവാദങ്ങൾക്ക് കാരണം.

അതീവരഹസ്യമായാണ് ദിവ്യ എസ് അയ്യർ ഹിയറിങ് നടത്തിയത്. പരാതിക്കാരി അല്ലാത്ത ആരെയും ഈ ഹിയറിങ്ങിന്റെ വിവരം അറിയിച്ചിരുന്നില്ല. 2009ലെ കേരള ഭൂസംരക്ഷണ നിയമത്തിലെ ഭേദഗതി പ്രകാരം അനധികൃത കയ്യേറ്റം ഒഴിപ്പിക്കാൻ ചുമതലയുള്ള ഉദ്യോഗസ്ഥൻ അതിൽ വീഴ്ചവരുത്തിയാൽ മൂന്നു മുതൽ അഞ്ചുവർഷം വരെ തടവും അമ്പതിനായിരം രൂപ പിഴയും വിധിക്കാവുന്നതാണ്. സർക്കാർ ഭൂമി സ്വകാര്യവ്യക്തിക്ക് പതിച്ചു നൽകിയ ദിവ്യ എസ് അയ്യർ നിയമലംഘനം നടത്തിയെന്ന ആരോപണമാണ് സിപിഎം ഉന്നയിക്കുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP