Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

വീരേന്ദ്രകുമാർ അഥവാ രാഷ്ട്രീയ നെറികേടിന്റെ പ്രതീകം; യുഡിഎഫിൽ നിന്നുള്ള ചുവടുമാറ്റം അടുത്തകാലത്തു രാഷ്ട്രീയകേരളം കണ്ട ഏറ്റവും വലിയ പൊറാട്ടുനാടകം: ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം

വീരേന്ദ്രകുമാർ അഥവാ രാഷ്ട്രീയ നെറികേടിന്റെ പ്രതീകം; യുഡിഎഫിൽ നിന്നുള്ള ചുവടുമാറ്റം അടുത്തകാലത്തു രാഷ്ട്രീയകേരളം കണ്ട ഏറ്റവും വലിയ പൊറാട്ടുനാടകം: ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് കാണാം

കേരളം അടുത്തകാലത്തു കണ്ട ഏറ്റവുംവലിയ പൊറാട്ടുനാടകമായിരുന്നു വീരേന്ദ്രകുമാറിന്റെ ഇടതുമുന്നണി പ്രവേശം. വൃത്തികെട്ടൊരു രാഷ്ട്രീയ നീക്കമായിരുന്നു ഇത്. ഏറെക്കാലം ഇടതുമുന്നണിക്കൊപ്പം നിന്ന് പിന്നീട് ഒരു സീറ്റിന്റെ പേരിൽ കലഹിച്ച് യുഡിഎഫിനൊപ്പം പോയനേതാവാണ് വീരേന്ദ്രകുമാർ. ആ തീരുമാനം തെറ്റായിരുന്നു എന്ന് പിന്നീട് വന്ന രണ്ടു തിരഞ്ഞെടുപ്പുകളിലും ജനങ്ങൾ തന്നെ തെളിയിച്ചുകൊടുത്തു. വീരന്റെ തീരുമാനം തെറ്റാണെന്നുപറഞ്ഞ് നിലകൊണ്ടാ മാത്യു ടി തോമസിനെ വിജയിപ്പിച്ചുകൊണ്ടാണ് ജനം വീരേന്ദ്രകുമാറിന്റെ രാഷ്ട്രീയ വഞ്ചനയ്ക്ക് മറുപടി നൽകിയത്.

യുഡിഎഫിൽ ചെന്ന് അടികൂടി വാങ്ങിയ പാർലമെന്റ് സീറ്റിൽ വീരൻ എട്ടുനിലയിൽ പൊട്ടി. അത് കോൺഗ്രസ്സിന്റെ ചുമലിൽ ചാരിവച്ച് വീണ്ടും ഇടതുപാളയത്തിലേക്ക് എത്തിയിരിക്കുകയാണ് വീരേന്ദ്രകുമാർ. ഇടതുമുന്നണി വിടുമ്പോൾ തങ്ങൾക്ക് അർഹതപ്പെട്ട സീറ്റ് കിട്ടിയില്ലെന്ന ന്യായമെങ്കിലും ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അതുപോലുമില്ലാതെ ഒരു ന്യായവും പറയാനില്ലാതെയാണ് വീരേന്ദ്രകുമാറിന്റെ മറുകണ്ടംചാടൽ. അധികാരം കിട്ടാത്തതിന്റെ പേരിൽ മുന്നണി വിടുന്നത് പുതിയ കാര്യമൊന്നുമല്ല. ഇന്നത്തെ ഇൻസ്റ്റന്റ് റെസ്‌പോൺസ് ചർച്ചചെയ്യുന്നതും ഈ വിഷയമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP