Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇനിയും തുടങ്ങാത്ത കിഫ്ബിയുടെ പേരിൽ റിട്ടയർ ചെയ്ത ചീഫ് സെക്രട്ടറിക്ക് നൽകുന്നത് എത്ര? സൂപ്പർ ഡിജിപിയെ നിയമിച്ച് കാട്ടിക്കൂട്ടുന്നത് എന്തൊക്കെ? ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ കോടികൾ മുടക്കി അഭിഭാഷകനെ കൊണ്ടുവരാൻ ആണെങ്കിൽ പിന്നെന്തിന് ഇവിടെ കുറെ കീടങ്ങൾക്ക് ശമ്പളം നൽകുന്നു? -ഇൻസ്റ്റന്റ് റെസ്പോൺസ്

ഇനിയും തുടങ്ങാത്ത കിഫ്ബിയുടെ പേരിൽ റിട്ടയർ ചെയ്ത ചീഫ് സെക്രട്ടറിക്ക് നൽകുന്നത് എത്ര? സൂപ്പർ ഡിജിപിയെ നിയമിച്ച് കാട്ടിക്കൂട്ടുന്നത് എന്തൊക്കെ? ഉമ്മൻ ചാണ്ടിയെ തോൽപ്പിക്കാൻ കോടികൾ മുടക്കി അഭിഭാഷകനെ കൊണ്ടുവരാൻ ആണെങ്കിൽ പിന്നെന്തിന് ഇവിടെ കുറെ കീടങ്ങൾക്ക് ശമ്പളം നൽകുന്നു? -ഇൻസ്റ്റന്റ് റെസ്പോൺസ്

മറുനാടൻ മലയാളി ബ്യൂറോ

ഴിമതിയും സ്വജന പക്ഷപാതവും സ്ത്രീ വിഷയവും ഒക്കെ അരങ്ങ് തകർത്ത ഉമ്മൻ ചാണ്ടി സർക്കാരിന്റെ തുടർച്ചയായാണ് പിണറായി സർക്കാർ അധികാരമേറ്റത്. അതുകൊണ്ട് തന്നെ പിണറായി വിജയൻ കേരള ചരിത്രത്തിൽ പുതിയ ഗാഥകൾ രചിക്കുമെന്നും വലിയ മാറ്റങ്ങൾ വരുത്തുമെന്നും ആളുകൾ കരുതി പോയി. ഇരട്ട ചങ്കൻ എന്ന പേര് പിണറായിക്ക് വീണത് തന്നെ നിലപാടിലുള്ള വ്യക്തതയും മതമേലധ്യക്ഷന്മാർക്ക് മുന്നിൽ മുട്ടുമടക്കാതെ തന്റേടവും മൂലമായിരുന്നു. അതിനെ ധാർഷ്ട്യം എന്ന് പലരും വിശേഷിപ്പച്ചോഴും പിണറായി വിജയൻ കേരളത്തിന്റെ ഭാഗധേയം മാറ്റി എഴുതുമെന്ന് കരുതിയവരാണ് ഭൂരിഭാഗം പേരും.

അധികാരമേറ്റ ആദ്യ കാലങ്ങളിൽ അത്തരത്തിലുള്ള പ്രതീക്ഷ പിണറായി വിജയൻ നൽകുകയും ചെയ്തു. എന്നാൽ പിണറായിയുടെ ഭരണം രണ്ട് വർഷത്തിലേക്ക് അടുക്കുമ്പോൾ നിരാശപ്പെടാത്തവരായി ആരും ഉണ്ടാകില്ല. നടത്തിയ പ്രഖ്യാപനങ്ങൾ ഒക്കെ വെള്ളത്തിൽ വരച്ച വരപോയെയായി മാറിയിരിക്കുന്നു. ധൂർത്തിനെതിരെയുള്ള നിലപാടിൽ ഉറച്ചായിരുന്നു തുടക്കം. ആദ്യം പേഴ്‌സണൽ സ്റ്റാഫുകളുടെ എണ്ണത്തിൽ നിയന്ത്രണം കൊണ്ടു വന്നു.

മന്ത്രി മന്ദിരങ്ങൾ മോടി പിടിപ്പിക്കുന്നത് നിരോധിച്ചു. മന്ത്രിമാർക്ക് സഞ്ചരിക്കാൻ പുതിയ വാഹനങ്ങൾ വേണ്ടെന്ന് വെച്ചു. മുഖ്യമന്ത്രി പോലും സുരക്ഷ വേണ്ടെന്ന് വെച്ച് സഞ്ചരിക്കുന്നത് മാധ്യമങ്ങൾ വാർത്തയാക്കി. എന്നാൽ ധൂർത്ത് എന്നതിന് അവസാനവാക്കായി മാറിയിരിക്കുകയാണ് ഇപ്പോൾ പിണറായി സർക്കാർ.

കേരള ചരിത്രത്തിൽ ഇന്നേവരെ ഒരു മുഖ്യമന്ത്രിക്കും ഇല്ലാത്ത സുരക്ഷയാണ് ഇന്ന് പിണറായി വിജയനുള്ളത്. മുഖ്യമന്ത്രി എവിടെ പോയാലും ഇടിവണ്ടിയടക്കം നിരവധി പൊലീസ് വാഹനങ്ങൾ അകമ്പടി പോകുന്നു. സ്ഥലത്തെ ഉന്നത ഉദ്യോഗസ്ഥർ മാത്രമല്ല, തിരുവനന്തപുരത്ത് നിന്നും ഉന്നത ഐഎഎസ് ഉദ്യോഗസ്ഥർ വരെ അദ്ദേഹത്തെ പോകുന്നിടത്തൊക്കെ ഫോളോ ചെയ്യുന്നു.

മന്ത്രിമാർക്കും ഉന്നത ഉദ്യോഗസ്ഥർക്ക് സഞ്ചരിക്കുന്ന കാർ 25 ലക്ഷം വിലയുള്ള ഇന്നോവ ക്രിസ്റ്റയാകുന്നു. മന്ത്രിമാരുടെ കണ്ണാടിയുടെ വില അമ്പതിനായിരവും അറുപതിനായിരവും ആകുന്നു. ഈ ധൂർത്ത് ഇങ്ങനെ തുടരുന്നതിനൊപ്പം അനാവശ്യമായി ഉദ്യോഗസ്ഥരെയും നിയമിക്കുന്നു. റിട്ടയർ ചെയ്ത എല്ലാ ഉദ്യോഗസ്ഥർക്കും ജോലി കൊടുക്കുന്നു. നളിനി നെറ്റോ, കെ എ എബ്രഹാം, ശ്രീവാസ്തവ തുടങ്ങിയവർ റിട്ടയർ ചെയതിട്ടും നേരത്തെ ലഭിച്ചിട്ടുള്ളതിലും ഉന്നത ശമ്പളത്തിൽ ഇപ്പോഴും കേരള സർക്കരിൽ ജോലി ചെയ്യുന്നു. സസ്‌പെൻഷനിലായ സെൻകുമാറിന് വേണ്ടി കോടികൾ ചെലവാക്കി.

പിണറായി വിജയൻ സർക്കാർ ഉമ്മൻ ചാണ്ടിക്ക് എതിരെ സോളാർ കേസിൽ നിലപാട് എടുക്കാൻ സുപ്രീം കോടതിയിൽ നിന്നും കൊണ്ടു വന്ന അഭിഭാഷകന് ഇതുവരെ നൽകിയത് ഒരു കോടി രൂപ എന്ന ഞെട്ടിക്കുന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്ത് വരുന്നത്. എന്നിട്ടും കേസ് ഒന്നം ആയില്ല. ഓരോ തവണ വരുമ്പോഴും 20 ലക്ഷം രൂപയും ഫസ്റ്റ് ക്ലാസ് ടിക്കറ്റും ഫൈവ് സ്റ്റാർ ഹോട്ടലിൽ താമസവും ഇതിന് പുറമേ ഒരുക്കി കൊടുക്കുന്നു. സർക്കാർ പണം മുടക്കി നിയമിച്ചിരിക്കുന്ന നിരവധി പബ്ലിക്ക് പ്രോസിക്യൂട്ടർമാരും പ്ലീഡർമാരും ഉള്ളപ്പോഴാണ് പുറത്ത് നിന്ന് അഭിഭാഷകനെ കൊണ്ടു വന്ന് ഒരു കോടി മുടക്കി ഉമ്മൻ ചാണ്ടിക്കെതിരെ കേസ് നടത്തി ഖജനാവ് കാലായിക്കുന്നത്.

സർക്കാർ വലിയ ശമ്പളം നൽകി നിയമിച്ചിരിക്കുന്ന എജിയും അഡീഷണൽ എജിയും ഉള്ളപ്പോൾ എന്തിനാണ് ഇങ്ങനെ ഒരാളെ കൊണ്ടുവന്നത്. ഇവരൊക്കെ കഴിവുകേട്ടവരാണെന്നാണ് ഇതിലൂടെ മുഖ്യമന്ത്രി വിളിച്ചു പറയുകയാണോ. അങ്ങനെയാണെങ്കിൽ എന്തിനാണ് ഇവരെ ഉന്നത ഉദ്യോഗസ്ഥരായി താങ്കളുടെ മന്ത്രിസഭയിൽ നിയമിച്ചിരിക്കുന്നത്. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തിയ ഉദ്യോഗസ്ഥന്മാരെല്ലാം പുറത്താവുകയും അഴിമതിക്കാരെന്ന് പേരെടുത്ത ഉദ്യോഗസ്ഥന്മാരെ സസ്‌പെൻഷൻ കഴിഞ്ഞ് ഉന്നത പദവിയിൽ നിയമിതരാവുകയും ചെയ്യുന്ന പ്രവണതയും ഇപ്പോഴുണ്ട്.

ജേക്കബ് തോമസിനെ സസ്‌പെൻഡ് ചെയ്ത് ശമ്പളം കൊടുക്കുന്നത് അദ്ദേഹം അഴിമതിക്കെതിരെ ശബ്ദിച്ചതിന്റെ പേരിലാണ് അല്ലാതെ അദ്ദേഹം അഴിമതി ചെയ്തതിനല്ല. ആ കേസു നടത്താൻ വേണ്ടിയും കോടികൾ നഷ്ടപ്പെടുത്തുകയാണ്. ലോകം മുഴുവൻ ആധരിക്കുന്ന ഈ ശ്രീധരൻ എന്നുപറയുന്ന ഒരു മനുഷ്യനെ മെട്രോ പദ്ധതിയിൽ നിന്നും ഒഴിവാക്കി വിട്ടത് ഈ സർക്കാരാണ്.

ആവശ്യത്തിന് ജീവനക്കാരുണ്ടായിട്ടും റിട്ടയർ ചെയ്തവരെ അതിനേക്കാൾ ഉയർന്ന് ശമ്പളം നൽകി നിലനിർത്തുന്നു. ഒരു സ്വകാര്യ ധനകാര്യ സ്ഥാപനത്തിന്റെ സുരക്ഷാ ചുമതലയുള്ള ശമ്പളവും പറ്റുന്ന ശ്രീവാസ്തവയാണ് ഇന്ന് കേരള പൊലീസിനെ നിയന്ത്രിക്കുന്നത്. അദ്ദേഹം നടത്തുന്ന കൊടുക്കൽ വാങ്ങലുകളുടെ കണക്കെടുക്കാൻ സാധിക്കുന്നുപോലുമില്ല. സിപിഎം സർക്കാരിനെ തിരഞ്ഞെടുത്തത് കഴിഞ്ഞ സർക്കാർ നടത്തിയ അഴിമതിയിൽ മനം മടുത്തിട്ടാണ്. നിങ്ങൾ ഏകാധിപത്യത്തിന്റേയും സർവ്വാധിപത്യത്തിന്റേയും കൊലയുടേയും ധൂർത്തിന്റേയും ഭാഷ സംസാരിക്കുമ്പോഴും വിഡ്ഢികളാക്കപ്പെടുന്നത് ജനങ്ങളാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP