1 usd = 72.35 inr 1 gbp = 94.26 inr 1 eur = 81.62 inr 1 aed = 19.70 inr 1 sar = 19.29 inr 1 kwd = 237.67 inr
Nov / 2018
13
Tuesday

ഓൾ ഓസ്‌ട്രേലിയ വോളീബോൾ മത്സരത്തിൽ ഗ്രീൻ ലീഫ് കാൻബറ ജേതാക്കൾ

ജോമി പുലവേലിൽ
November 12, 2018 | 11:41 am

കാൻബറ: കേരളാ സ്പോർട്സ് ആൻഡ് ആർട്‌സ് ക്ലബ്ബ് സിഡ്‌നി സംഘടിപ്പിച്ച ഓൾ ഓസ്‌ട്രേലിയ വോളീബോൾ മത്സരത്തിൽ ഗ്രീൻ ലീഫ് കാൻബറ വിജയികളായി. ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ ടീമുകൾ മാറ്റുരച്ച ടൂർണ്ണമെന്റിൽ നേരിട്ടുള്ള സെറ്റുകൾക്കാണു എല്ലാ ടീമുകളെയും കാൻബറ പരാജയപ്പെടുത്തിയത്. സെമിഫൈനലിൽ ആതിഥേയരായ സിഡ്‌നി ടീമിനെയും ,ഫൈനലിൽ ബി.എം.എ ബ്രിസ്ബനെയും മറുപടിയില്ലാത്ത സെറ്റുകളിലൂടെ മറികടന്നാണു കാൻബറ വിജയകിരീടം സ്വന്തമാക്കിയത്. മുൻ ഇന്ത്യൻ ദേശീയ ടീം ക്യാപ്റ്റന്മാരയിരുന്ന കിഷോർകുമാർ, വിപിൻ ജോർജ്ജ് എന്നിവർ ക...

ക്രിസ്തുമസ് കരോളും ഗാനമേളയും ഒക്കെയായി ക്രിസ്തുമസ് അടിപൊളിയാക്കാൻ അങ്കമാലി അയൽകൂട്ടം; ജിംഗിൾ ബെൽസ് ബ്രിസ്ബനിൽ 17 ന്

November 09 / 2018

ബ്രിസ്ബൻ: ബ്രിസ്ബനിലെ അങ്കമാലി അയൽകൂട്ടത്തിന്റെ ആറാ വാർഷികവും ക്രിസ്തുമസ് ആഘോഷവും 17 ന് ശനിയാഴ്‌ച്ച വൈകിട്ട് 4 മുതൽ 10 വരെ ബ്രിസ്ബൻ നോർത്ത് കല്ലാങ്കര്ഡ കമ്യൂണിറ്റി ഹാളിൽ നടത്തും. ജിംഗിൾ ബെൽസ് 18 ന്റെ ഭാഗമായി അങ്കമാലി അയൽകൂട്ടം കുടുംബാംഗങ്ങളുടെ വിവിധ കലാ സാംസ്‌കാരിക പരിപാടികൾ, ക്രിസ്തുമസ് കരോൾ, ഗാനമേള തുടങ്ങിയവ ഉണ്ടായിരിക്കും. കലാസാംസ്‌കാരിക പരിപാടികളിലും ഗാനമേളയിലും പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ കൾച്ചറൽ കമ്മറ്റി അംഗങ്ങളുമായി ബന്ധപ്പെടുക. ഷൈനി എസ്താപനോട്: 0423278715ഡീന ജോബി: 0412571943പീറ്റർ തോമസ്...

സാലിസ്‌ബറിയിൽ മലയാളി ബാലൻ നിര്യാതനായി; മരണം വിളിച്ചത് നാല് വർഷമായി ക്യാൻസറിന് ചികിത്സയിലായിരുന്ന പത്ത് വയസുകാരനെ; എറണാകുളം സ്വദേശികളായ ദമ്പതികളുടെ ദുഃഖത്തിൽ പങ്ക് ചേർന്ന് മലയാളി സമൂഹം

November 08 / 2018

ബ്രിസ്ബയിൻ :- മലയാളികളെ ഒന്നടങ്കം കണ്ണീരിലാഴ്‌ത്തി സാലിസ്‌ബറിയിൽ താമസിക്കുന്ന പിറവം ഓണക്കൂർ മുകളേൽ അനിൽ മോൻ - ജീന ദമ്പതികളുടെ മകൻ അലൻ ചാണ്ടി അനിലിനെ മരണം വിളിച്ചു. അലന് പത്ത് വയസായിരുന്നു പ്രായം. കഴിഞ്ഞ നാലുവർഷമായി ക്യാൻസർ ബാധിച്ച് ചികിൽസയിലായിരുന്ന അലൻ ജീവിതത്തിലേ യ്ക്ക് തിരിച്ചു വരുവാൻ കഴിയുമെന്നായിരുന്നു കുടുംബത്തിന്റെ പ്രതീക്ഷ. സാലിസ്‌ബറി റോബർട്ട് സൺ സ്‌കൂളിലെ 4രാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു അലൻ. ക്രിസ്റ്റയാണ് സഹോദരി. മാതാവ് ജീന പിറവം ഓണക്കൂർ നാടിയകുഴിയിൽ കുടുംബാംഗമാണ്. ബ്രിസ്ബയിൻ സെന്റ്. ...

എംഎൽഎമാരായ അഡ്വ. പിടി. തോമസും വി.ടി.ബൽറാമും18 ന് മെൽബണിൽ പ്രസംഗിക്കുന്നു

November 07 / 2018

മെൽബൺ :- ഓ. ഐ. സി.സി യുടെ ക്ഷണപ്രകാരം ഓസ്‌ട്രേലിയായിൽ അഡ്വ പിടി. തോമസ് MLA യും വി.ടി.ബൽറാം MLA യും മെൽബണിൽ പ്രസംഗിക്കും. ഓഐ സി സി ഒരുക്കുന്ന നെഹൃ ജയന്തിയിൽ പങ്കെടുക്കുവാനാണ് ഇരുവരും എത്തുന്നത്. ഓസ്‌ടേലിയായിലെ മറ്റ് സംസ്ഥാനങ്ങളിലും ഓ.ഐ.സി.സി.യുടെ പരിപാടികൾ സംഘടിപ്പിച്പിട്ടുണ്ട് എന്ന് സംഘാടകർ അറിയിച്ചു. മെൽബണിലെ ഗ്രീൻസ് ബറോ സെർബിയൻ ഓർത്ത് സോക്‌സ് ഹാളിൽ 18നാം തീയതി വൈകീട്ട് 6 ന് ആഘോഷങ്ങൾ തുടങ്ങും. KSU സംസ്ഥാന പ്രസിഡന്റായി കേരളത്തിലെ യുവാക്കളുടെ ഹരമായി മാറിയ അഡ്വ. പിടി. തോമസ് ദീർഘനാൾ തൊടുപുഴയുടെ MLA...

ബ്രിസ്‌ബേൻ സെന്റ് തോമസ് ദി അപ്പോസ്ഥൽ സിറോ മലബാർ ഇടവക ദേവാലയ വെഞ്ചരിപ്പ് നവംബർ 4 -ന്; അഭിമാനത്തോടെ സീറോ മലബാർ സഭ വിശ്വാസികൾ

October 31 / 2018

ബ്രിസ്ബേൻ : ബ്രിസ്‌ബേൻ സൗത്ത്‌സെന്റ് തോമസ് ദിഅപ്പോസ്ഥൽ സിറോമലബാർ ഇടവക ദേവാലയത്തിന്റെ കൂദാശ തിരുക്കർമ്മങ്ങൾ നവംബർ 4 -ാംതിയതി ഞായറാഴ്ച ഉച്ചകഴിഞ്ഞു മൂന്നുമണിക്ക് മെൽബൺ രൂപതയുടെ ബിഷപ്പ് അഭിവന്ദ്യ ബോസ്‌കോ പുത്തൂർ പിതാവും ബ്രിസ്ബേൻ അതിരൂപതാ ബിഷപ്പ് മാർമാർക്ക ്കോൾറിഡ്ജ്പിതാവും ചേർന്ന് നടത്തുന്നതാണ്. 500ഓളംവിശ്വാസികൾക്ക്ഒരേസമയം ദിവ്യബലിയിൽ പങ്കെടുക്കുവാൻ കഴിയുന്ന ഇടവകദേവാലയത്തോടൊപ്പം തന്നെ 400 കുട്ടികൾക്ക്‌ സമഗ്രമായ വിശ്വാസപരിശീലനം നടത്തുവാൻ കഴിയുന്ന വിധം പന്ത്രണ്ടോളം ക്ലാസ്സ്മുറികളുള്ള ഒരുവിശ്വാസ പരിശീ...

ഇരുപതാമത് ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് അവാർഡ്‌സിൽ ഫൈനലിസ്റ്റായി മലയാളി സോഷ്യൽ വർക്കർ; അപൂർവ്വ നേട്ടം കൈവരിച്ചത് വയനാട് സ്വദേശി

October 30 / 2018

വയനാട്ടിൽ നിന്നുള്ള ഷിബു ജോൺ കീരിപ്പേല് അണ് ഈ അപൂർവ നേട്ടം കൈവരിച്ചത്. കഴിഞ്ഞ ഏഴ് വർഷകാലമായി ഷിബു നടത്തിയ പരീക്ഷണാർത്ഥത്തിൽ ഉള്ള പഠനത്തിലാണ് ഈ അംഗീകാരം ലഭിച്ചത്. ന്യൂ സൗത്ത് വെയിൽസ് ആരോഗ്യ നൂതന പരീക്ഷണ മേഖലയ്ക്ക് കീഴിൽ ഷിബു നടത്തിയ 'എ ട്രാഫിക് സിഗ്‌നൽസ് ഫ്രെയിംവർക്ക് ടു കപ്പാസിറ്റി അസൈമെന്റ് എന്ന ഗവേഷണത്തിലാണ് ഈ പദവി ഷിബുവിനെ തേടിയെത്തിയത്. കൂടാതെ ഡിമെൻഷ്യ രോഗികളുടെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളെ നൂതനമായ രീതിയിൽ തിരിച്ചറിയുവാനുള്ള രണ്ടുവർഷത്തെ ഗവേഷണം പൂർത്തിയാക്കിയ ഷിബുവിന് ഈവർഷം മിഡ് നോ...

ബ്രിസ്‌ബേൻ കേരള കൾച്ചറൽ കമ്യൂണിറ്റി ഉദ്ഘാടനം 27ന്; ബാസ്റ്റിൻ പയ്യപ്പിള്ളി പ്രസിഡന്റ്

October 27 / 2018

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ നോർത്തിൽ പുതിയ സാംസ്‌കാരിക സംഘടന രൂപീകരിച്ചു. ഉദ്ഘാടനം 27ന് (ശനി) വൈകുന്നേരം 5 മുതൽ 10 വരെ ബുൺഡൽ സ്റ്റേറ്റ് സ്‌കൂളിൽ നടക്കും. പുതിയ ഭാരവാഹികളായി ബാസ്റ്റിൻ പയ്യപിള്ളി (പ്രസിഡന്റ്0, ബിജോയ് കുര്യാക്കോസ് (സെക്രട്ടറി), ഷിജു ജേക്കബ് (ട്രഷറർ), ഡാലി ബനഡിക്ട് (ജോയിന്റ് സെക്രട്ടഫറി), സിനിമോൾ (വൈസ് പ്രസിഡന്റ്) എന്നിവരേയും എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ബിജോ മാത്യു, അജി മാത്തച്ചൻ , ബിജോ മാത്യു , ബിനോയ് കൃഷ്ണ, ജസ്റ്റിൻ ജോയ് എന്നീവരേയും തെരഞ്ഞെടുത്തു.  ...

Latest News

അനസ്തറ്റിക് ടെക്‌നിഷ്യന്മമാരുടെ 48 മണിക്കൂർ സമരത്തിന് നോർത്ത് ലാന്റിൽ തുടക്കം; സമര മൂലം 30 ഓളം സർജറികൾ മാറ്റി വച്ചു; ആശുപത്രിയുടെ പ്രവർത്തനം ഭാഗികമായി മുടങ്ങിയതോടെ വെട്ടിലായത് രോഗികൾ

അനസ്തറ്റിക് ടെക്‌നിഷ്യന്മമാരുടെ 48 മണിക്കൂർ സമരത്തിന് നോർത്ത് ലാന്റിൽ തുടക്കമായി. ബുധനാഴ്‌ച്ച രാവിലെ 7 മണിക്ക് ആരംഭികക്ുന്ന സ...