Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ബിസ്‌ബേൻ മലയാളി അസോസിയേഷൻ വോളി: യുണൈറ്റഡ് ബ്രിസ്‌ബേൻ ജേതാക്കൾ

ബിസ്‌ബേൻ മലയാളി അസോസിയേഷൻ വോളി:  യുണൈറ്റഡ് ബ്രിസ്‌ബേൻ ജേതാക്കൾ

ജോളി കരുമത്തി

ബ്രിസ്‌ബേൻ: ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച ഓൾ ഓസ്‌ട്രേലിയ വോളിബോൾ മത്സരങ്ങളിൽ യുണൈറ്റഡ് ബ്രിസ്‌ബേൻ ജേതാക്കൾ.അഡലൈഡ് ഈഗിൾസ് രണ്ടാം സ്ഥാനത്തെത്തി.  വാശിയേറിയ മത്സരങ്ങളിൽ മെൽബൺ, കൈരളി ബ്രിസ്‌ബേൻ, ന്യൂസ്റ്റാർ ബ്രിസ്‌ബേൻ ഗോൾഡ് കോസറ്റ് ടീ, ബ്രിസ്‌ബേൻ മലയാളി അസോസിയേഷൻ (ബിഎംഎ) തുടങ്ങി അനവധി സംസ്ഥാനങ്ങളിൽ നിന്നുള്ള ടീമുകൾ പങ്കെടുത്തു.

മികച്ച താരങ്ങളായി എബിൻ ആന്റണി, റോബിൻ, പ്രശാന്ത് എന്നിവരെ തിരഞ്ഞെടുത്തു.ഓസ്‌ട്രേലിയൻ ഫെഡറൽ പാർലമെന്റ് അംഗം ലൂക്ക് ഹവാത്ത് വിജയികൾക്ക് ട്രോഫികൾ സമ്മാനിച്ചു.ബിഎംഎ ഭാരവാഹികളായ ജോൺമാത്യു പോൾസിങ്ങ്, റെൻസി മാത്യു, ഷാജു ആലുക്കാ മേനാജ് ആന്റണി തുടങ്ങിയവർ ടൂർണമെന്റിന് നേതൃത്വം നൽകി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP