Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

'ചെമ്പക സന്ധ്യ' ഏപ്രിൽ 22ന് മെൽബണിൽ: ചെമ്പൻ വിനോദ് മുഖ്യാതിഥി

'ചെമ്പക സന്ധ്യ' ഏപ്രിൽ 22ന് മെൽബണിൽ: ചെമ്പൻ വിനോദ് മുഖ്യാതിഥി

മെൽബൺ: അങ്കമാലി ലവേഴ്‌സ് ഫാമിലി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ 'ചെമ്പക സന്ധ്യ' ഏപ്രിൽ 22 ന് (ശനിയാഴ്ച) വൈകീട്ട് 6 മണിക്ക് ഗ്രീൻസ്ബറോയിലുള്ള സെർബിയൻ ഓർത്തഡോക്‌സ് ചർച്ച് ഹാളിൽ വച്ച് നടക്കും. മലയാള സിനിമാ ചരിത്രത്തിലെ വമ്പൻ ഹിറ്റായി മാറികൊണ്ടിരിക്കുന്ന അങ്കമാലി ഡയറീസിന്റെ തിരക്കഥാകൃത്തും നിരവധി മലയാള സിനിമകളിലെ മികച്ച അഭിനയം കൊണ്ട് പ്രേക്ഷകമനസ്സുകളുടെ ഇഷ്ടതാരവുമായി മാറികൊണ്ടിരിക്കുന്ന അങ്കമാലിക്കാരൻ ചെമ്പൻ വിനോദ് മുഖ്യാതിഥിയായി പങ്കെടുക്കും. ബോളിവുഡ് ഡാൻസ്, ചെണ്ടമേളം, ലൈവ് ഗാനമേള, നാടോടിനൃത്തം തുടങ്ങിയ വിവിധങ്ങളായ കലാപരിപാടികൾ അരങ്ങേറും. വിഭവ സമൃദ്ധമായ ഡിന്നറോടെ ചെമ്പക സന്ധ്യ സമാപിക്കും. വിക്‌ടോറിയായിലെ എല്ലാ മലയാളികളെയും ഈ ആഘോഷരാവിലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്കും ചെമ്പക സന്ധ്യയുടെ ടിക്കറ്റിനുമായി ഭാരവാഹികളുമായി ബന്ധപ്പെടുക: മാർട്ടിൻ ഉറുമീസ്(0470 463 081), ഷിജു വർഗ്ഗീസ്(0402 753 913) സോജി ആന്റണി (0422 435 378), ജോബി പഞ്ഞിക്കാരൻ (0430 489 071)

 

 

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP