Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഡോ.രാമൻ മാരാർ മെമോറിയൽ ഫുട്‌ബോൾ ടൂർണ്ണമെന്റ് മെൽബണിൽ നാളെ

ഡോ.രാമൻ മാരാർ മെമോറിയൽ ഫുട്‌ബോൾ ടൂർണ്ണമെന്റ് മെൽബണിൽ നാളെ

എബി പൊയ്ക്കാട്ടിൽ

മെൽബൺ: മലയാളീ അസ്സോസിയേഷൻ ഓഫ് വിക്ടോറിയായുടെ നേതൃത്വത്തിൽ MAV- യു ടെ സ്ഥാപകാംഗമായിരുന്ന ഡോ.രാമൻ മാരാരുടെ ഓർമ്മയ്ക്കായി നടത്തി വരുന്ന ടൂർണ്ണമെന്റിന് ഈ മാസം 14 ശനിയാഴ്ച തുടക്കമാകും. ഗ്ലൻ റോയിയിൽ (123, ജസ്റ്റിൻ അവന്യൂ, ഗ്ലൻ റോയി) 14, 21, 28 തീയതികളിലാണ് മത്സരങ്ങൾ നടക്കുക.

മെൽബണിലെ നോർത്തേൻ വാരിയേഴ്‌സ് ടീം ക്യാപ്റ്റൻ എബി പോൾ, ടൂർണ്ണമെന്റ് കോ-ഓർഡിനേറ്റർ ബിക്‌സ് ജോസഫ് എന്നിവരുടെ നേതൃത്വത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി വരുന്നു.പങ്കെടുക്കുന്ന ടീമുകളും ക്യാപ്റ്റന്മാരും -നോർത്തേൻ വാരിയേഴ്‌സ് (എബി പോൾ ) കേരളാസ് പോർട്ട് സ് ക്ലബ്ബ് ( രമേഷ് കണ്ണൂർ) ടി എസ്സു് ഇലവൻ ( തോമസ് ഫ്രാൻസിസ് ) മോഹൻലാൽ മുസ്താഷ് (കിരൺ) തെക്കൻ ക്രൂസ് (രാജേഷ് ) എസ്സൻഡൻ ചലഞ്ചേഴ്‌സ് ( വി പി ൻ ) മെൽബൺ ബ്ലാസ്റ്റേഴ്സ് (മുനീബ്) റഡ്ബാക്ക്‌മെൽബൺ (ദി നിൽ)

വിജയിക്കുന്ന ടീമുകൾക്ക് എവർ റോളിങ് ട്രോഫിയും, ക്യാഷ് അവാർഡുകളും 19.08.2018-ന് സ്പ്രിങ് വേയ്‌ലിൽ വച്ചു നടക്കുന്ന MAV- യു ടെ ഓണാഘോഷ ചടങ്ങിൽ വച്ച് നല്കുന്നതാണ്.14, 21, 28 തീയതികളിൽ മെൽബണിലെ മുഴുവൻഫുട്‌ബോൾ പ്രേമികളേയും ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP