Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

15- മത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ മാർച്ച് 31 വരെ സമർപ്പിക്കാം; പുരസ്‌കാരദാനം ഒക്ടോബർ 3നു ആസ്‌ട്രേലിയയിൽ

15- മത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ മാർച്ച് 31 വരെ സമർപ്പിക്കാം; പുരസ്‌കാരദാനം ഒക്ടോബർ 3നു ആസ്‌ട്രേലിയയിൽ

സ്വന്തം ലേഖകൻ

15- മത് ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾക്കുള്ള നാമനിർദ്ദേശങ്ങൾ 2020 മാർച്ച് 31 വരെ സമർപ്പിക്കാം. ആസ്‌ട്രേലിയയിലെ മെൽബൺ മന്ത്ര ബെൽ സിറ്റിയിൽ ഒക്ടോബർ 3നു 2020 ലെ ഗർഷോം രാജ്യാന്തര പുരസ്‌കാരങ്ങൾ സമ്മാനിക്കും.


സ്വപ്രയത്നംകൊണ്ട് കേരളത്തിന് പുറത്ത് ജീവിത വിജയം നേടുകയും, മലയാളികളുടെ യശ്ശസ് ഉയർത്തുകയും ചെയ്ത പ്രവാസി മലയാളികളെ ആദരിക്കുവാൻ ബംഗ്ലൂരു ആസ്ഥാനമായ ഗർഷോം ഫൗണ്ടേഷൻ 2002 മുതലാണ് ഗർഷോം പുരസ്‌കാരങ്ങൾ നൽകി വരുന്നത്.

സാമൂഹ്യ സേവനം, ബിസിനസ് രംഗങ്ങളിൽ മികവ് പുലർത്തുന്ന പ്രവാസി മലയാളികളെയും വിദേശത്തു വിവിധ മേഖലകളിൽ പ്രതിഭ തെളിയിച്ച കുട്ടികളെയും ഗർഷോം പുരസ്‌കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യാം. സാമൂഹ്യ സാംസ്‌കാരിക രംഗങ്ങളിൽ സ്തുത്യർക്കമായ സേവനം നടത്തുന്ന മലയാളി സംഘടനകളെയും പ്രവാസി മലയാളികളുടെ മികവുറ്റ മാതൃക സംരംഭങ്ങളെയും ഗർഷോം പുരസ്‌കാരങ്ങൾക്കായി നാമനിർദ്ദേശം ചെയ്യാവുന്നതാണ്.

നാമനിർദ്ദേശങ്ങൾ സമർപ്പിക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും https://www.garshomonline.com/garshom-awards/ സന്ദർശിക്കുക.

15- മത് ഗർഷോം രാജ്യാന്തര പുരസ്‌കാര ദാനത്തോടനുബന്ധിച്ചു നടക്കുന്ന ഗർഷോം ഗ്ലോബൽ കോൺഫറൻസ് ഒക്ടോബർ 1 മുതൽ 5 വരെ മെൽബണിൽ നടക്കുമെന്നു ഗർഷോം ഫൗണ്ടേഷൻ പ്രസിഡണ്ട് ജിൻസ് പോൾ അറിയിച്ചു. എന്റെ കേരളം ആസ്‌ട്രേലിയയാണ് ചടങ്ങുകൾക്ക് ആതിഥ്യമരുളുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP