Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ഓസ്‌ട്രേലിയയിൽ ഗ്രാൻഡ് ഓസ്‌ടേലിയൻ നാഷണൽ മലയാളി അസോ സിയേഷൻ രൂപീകരിച്ചു; പ്രമോദ് ലാൽ പ്രസിഡന്റ്

ഓസ്‌ട്രേലിയയിൽ ഗ്രാൻഡ് ഓസ്‌ടേലിയൻ നാഷണൽ മലയാളി അസോ സിയേഷൻ രൂപീകരിച്ചു; പ്രമോദ് ലാൽ പ്രസിഡന്റ്

മെൽബൺ :-ഓസ്‌ട്രേലിയായിൽ കുടിയേറിയിട്ടുള്ളവരും ഇടതുപക്ഷ പുരോ ഗമനപ്രസ്ഥാനങ്ങളിൽ പ്രവർത്തിച്ചു വന്നിട്ടുള്ളവരും പുരോഗമന ചിന്താഗതിയുള്ളവരുമായ പ്രവർത്തകരുടെ ആഭിമുഖ്യത്തിൽ കേരള പ്രവാസി സംഘത്തിന്റെ അംഗീകാരത്തോടെ ഗ്രാൻഡ് ഓസ്‌ടേലിയൻ നാഷണൽ മലയാളി അസോ സിയേഷൻ (GRANMA) രൂപീകരിച്ചു.

ഇടതുപക്ഷ മതനിരപേക്ഷ പുരോഗമന സാംസ്‌കാരീക സംഘടന എന്ന നിലയിൽ ഓസ്ടമേലിയായിലെ മലയാളികളുടെ ഇടയിൽ പ്രവർത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് സംഘടന രൂപീകൃതമായിട്ടുള്ളത്. സാമൂഹ്യ സാംസ്‌കാരീക ജീവകാരുണ്യ പ്രവർത്തനങ്ങളോടൊപ്പം ഇടതുപക്ഷ പ്രസ്ഥാനങ്ങളുമായിട്ട് ബന്ധം നിലനിർത്തികൊണ്ട് ഓസ്‌ടേലിയായിൽ ചിതറിക്കിടക്കുന്ന ഇടതുപക്ഷ പുരോഗമന ചിന്താഗതിക്കാരായ മുഴുവൻ മലയാളികളെയും ഏകീകരിച്ച് ഈ കാലഘട്ടത്തിന് യോജിക്കാത്ത വർഗ്ഗീയ തീവ്വ വാദഫാസിസ്റ്റ് പ്രതിലോമശക്തികളെ നേരിടുക, ഒരു നൂതന സംഘടനാസംസ്‌കാരം വളർത്തിയെടുക്കുക, മനുഷ്യജീവിതത്തെ ബാധിക്കുന്ന ആനുകാലിക സംഭവവികാസങ്ങളെ ആസ്പദമാക്കി ചർച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുക, ഒപ്പം മലയാളി സമൂഹത്തിന് പ്രയോജ നപ്രദമായ ഹൃസ്യകാല ദീർഘ കാല പരിപാടികൾ ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ഒരു സ്ഥിരം വേദിയായി നിലകൊള്ളുക തുടങ്ങിയവ ഈ സംഘടനയുടെ ലക്ഷ്യങ്ങൾ ആണ്.

ഇടതുപക്ഷ പ്രവാസികളുടസംഘടനകളുടെ ചുമതലക്കാരനായ പോളിറ്റ് ബ്യൂറോ അംഗം എം.എ.ബേബിയാണ് സംഘടനയ്ക്ക് ആവശ്യമായ മാർഗനിർദ്ദേശങ്ങൾ നൽകുന്നത്.പുരോഗമനചിന്താഗതിക്കാരായ മുഴുവൻ ആളുകളെയും സംഘടനയിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.പ്രമോദ് ലാലിനെ പ്രസിഡന്റായും അമേഷ് കുമാർ സെക്രട്ടറിയായും, അജീഷ് ജോസ് ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.ബാബു മണലേൽ, അനൂപ് അലക്‌സ് എന്നിവർ വൈസ് പ്രസിഡന്റുമാരും അരുൺ രാജ്, സുനിൽ മുഹമ്മദ്, എന്നിവർ ജോയിന്റ് സെക്രടറിമാരും ബിജു ചെരിയംകാലായിൽ, ഈ പി. ഷംജു എന്നിവരെ ഓഡിറ്റേഴ്‌സുമാരായും യോഗം തെര ഞ്ഞെടുത്തു.

 കമ്മറ്റിയംഗങ്ങൾ ഡോ.ബിജു മാത്യൂ, വിൻസ് മാത്യൂ , അനീഷ് ജോസഫ്, സാജു മോളോത്ത്, റോയി തോമസ്, സനൽ.K, എബ്രാഹം ജോൺ, ജോസ് ജോസഫ്,. ബിന്ദു പ്രമോദ്, ലിസി വർഗീസ്, പ്രീയങ്ക അരുൺ എന്നിവരാണ് , ഗ്രാന്മയുമായി സഹകരിക്കുവാൻ താൽപ്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ ബന്ധപ്പെടുക.-0404 667 181,

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP