Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

2015 ഐസിസി ലോക കപ്പ് പ്രവചന മത്സരം 2015; വിജയികൾക്ക് മിനി ഐപാഡ്

2015 ഐസിസി  ലോക കപ്പ് പ്രവചന മത്സരം 2015; വിജയികൾക്ക് മിനി ഐപാഡ്

മെൽബൺ: മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയ (എംഎവി) യും ലിബർറ്റി ഫിനാൻസും (www.libetry.com.au) യും സംയുക്തമായി 2015 ഐസിസി വേൾഡ് കപ്പ് പ്രവചന മത്സരം നടത്തുന്നു. www.mavaustralia.com.au/WorldcupPrediction2015 എന്ന ലിങ്കിൽ നിങ്ങളുടെ പേരും ഇൗമെയിൽ വിലാസവും ജയിക്കുമെന്ന് നിങ്ങൾ കരുതുന്ന ടീമിന്റെ പേരും രേഖപ്പെടുത്താം. പ്രവചനം ശരിയാകുന്നവരിൽ നിന്നും തിരഞ്ഞെടുക്കുന്ന ഒരാൾക്ക് ഐപാഡ് മിനി സമ്മാനമായി നൽകുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ മലയാളി അസോസിയേഷൻ വിക്‌ടോറിയയുടെ ഓഫ് ഫേസ്‌ബുക്ക് പേജിൽ (www.facebook.com/malayaleevictoria) ലഭ്യമാണ്.   മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയ കഴിഞ്ഞ വർഷം മാസ് ടാക്‌സ് നരേവരനും സംയുക്തമായി നടത്തിയ ഫുട്‌ബോൾ വേൾഡ് കപ്പ് പ്രവചന മത്സരം വൻ വിജയമാക്കിയ അതേ ആവേശം ഇപ്രാവശ്യവും പ്രതീക്ഷിക്കുന്നു. ക്രിക്കറ്റ് പ്രവചന മത്സരത്തിൽ പങ്കെടുക്കുന്ന എല്ലാവർക്കും മലയാളി അസോസിയേഷൻ ഓഫ് വിക്‌ടോറിയയും ലിബർറ്റി ഫിനാൻസും സംയുക്തമായി നടത്തുന്ന ഹോം ലോൺ സെമിനാറിൽ സൗജന്യമായി പെങ്കടുക്കുവാൻ അവസരം ലഭിക്കും. നിങ്ങളുടെ സൂപ്പർ ആനുവേഷൻ ഫണ്ട്, ടാക്‌സ് അടയ്ക്കുന്ന തുക, കുറഞ്ഞ പലിശ നിരക്കുള്ള ഹോം ലോൺ കണ്ടെത്താനുള്ള മാർഗ്ഗങ്ങൾ എന്നിവ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്‌മെന്റിലൂടെ എങ്ങനെ ഫലപ്രദമായി വിനിയോഗിക്കാം എന്നും നിങ്ങളുടെ സംശയങ്ങൾക്ക് വ്യക്തമായി മലയാളത്തിൽ അനേക വർഷത്തെ പ്രവർത്തി പരിചയമുള്ള പീറ്റർ പൈലി നയിക്കുന്ന ഈ സെമിനാറിൽ സംവാദിക്കാം എന്നതും ഈ സെമിനാറിനെ മറ്റുള്ളവയിൽ നിന്നും വ്യത്യസ്തമാക്കുന്നു. എല്ലാ മാസവും രണ്ടാമത്തെ ബുധനാഴ്ചകളിൽ ഡാണ്ടിനോങ്ങ് സാൽവേഷൻ ആർമി ഹാളിൽ ഹോം ലോൺ സെമിനാർ നടക്കുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക പീറ്റർ പൈലി - 040 3312517



കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP