Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഡാർവിനിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഡാർവിനിൽ ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു

ഡാർവിൻ: ഡാർവിൻ മലയാളി അസോസിയേഷന്റെ (ഡി എം എ) ആഭിമുഖ്യത്തിൽ 15ന് ഇന്ത്യൻ സ്വാതന്ത്ര്യദിനമാഘോഷിച്ചു. ജിൻജിലി വാട്ടർ ഡാർഡൻസിൽ വച്ച് നടത്തിയ ചടങ്ങിൽ അസോസിയേഷൻ പ്രസിഡന്റ് സാലസ് എബ്രഹാം പതാക ഉയർത്തി. അസോസിയേഷൻ പ്രസിഡന്റ് സ്വാതന്ത്ര്യദിന സന്ദേശവും നൽകി. കമ്മിറ്റി അംഗങ്ങളെ കൂടാതെ മറ്റ് അംഗങ്ങളും പങ്കെടുത്തു. തോമസ് പി ജെ, ആൽബിൻ ബിജു, ബെസ്‌ന ടോം, എന്നിവർ സ്വാതന്ത്ര്യദിനത്തെക്കുറിച്ച് സംസാരിച്ചു. ചടങ്ങ് ബാർബി ക്യുവോടു കൂടി അവസാനിച്ചു.

വടക്കൻ ആസ്‌ട്രേലിയയിലെ ഡാർവിനിലുള്ള ഡി എം എ യിൽ 250ൽ അധികം കുടുംബാംഗങ്ങളാണുള്ളത്.  സെപ്റ്റംബർ 20ന് വിപുലമായ പരിപാടികളോടെ ഓണാഘോഷവും ഡാർവിൻ മലയാളി അസോസിയേഷൻ ഐ എൻ സി സംഘടിപ്പിക്കുന്നുണ്ട്.


Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP