Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലാൽ തരംഗത്തിൽ സിഡ്‌നി; മോഹൻലാൽ സ്റ്റാർ നൈറ്റ് ഷോ സിഡ്‌നിയിൽ അരങ്ങേറുക ശനിയാഴ്ച്

ലാൽ തരംഗത്തിൽ സിഡ്‌നി; മോഹൻലാൽ സ്റ്റാർ നൈറ്റ് ഷോ സിഡ്‌നിയിൽ അരങ്ങേറുക ശനിയാഴ്ച്

സുജീവ്

സിഡ്‌നി:മലയാളികളുടെ സ്വകാര്യ അഹങ്കാരം..നടന വിസ്മയം..മലയാളസിനിമയുടെ താരരാജാവ്, ലെഫ്റ്റനന്റ് കേണൽ ഭരത് മോഹൻലാലിനെവരവേൽക്കാൻ സിഡ്‌നി ഒരുങ്ങിക്കഴിഞ്ഞു. ഈ വരുന്ന 9 നാണ് സിഡ്‌നിയിൽ മോഹൻലാൽ ഷോ അരങ്ങേറുക.

കൊച്ചിയിൽ റിഹേഴ്‌സൽ ക്യാമ്പ്:-സംവിധായകൻ ജിസ് വിജയന്റെനേതൃത്വത്തിൽ മോഹൻലാലും മറ്റെല്ലാ ആർട്ടിസ്റ്റുകളും കൊച്ചിയിലെറിഹേഴ്‌സൽ ക്യാമ്പിൽ മികവുറ്റ ഒരു ഷോ ഒരുക്കാനുള്ള തിരക്കിലാണ് .നാളിതുവരെ കണ്ട ഷോകളിൽ നിന്നും വ്യത്യസ്തമായി ആരധകർക്കുംകുടുംബങ്ങൾക്കും നിറച്ചാർത്തണിയിക്കാനുള്ള തയ്യാറെടുപ്പിലാണ് ടീം
മോഹൻലാൽ സ്റ്റാർ നൈറ്റ് .റിഹേഴ്‌സൽ ക്യാമ്പിൽനിന്നുള്ള മോഹൻലാലിന്റെ
ചിത്രങ്ങളും എം.ജി ശ്രീകുമാർ, പ്രയാഗ, ഹരീഷ് കണാരൻ എന്നിവരുടെവീഡിയോകാളും ഇന്റർനൈറ്റിൽ വൈറലാണ്.

ക്വയ് സെന്റർ :-ഇനിയും ഒടുങ്ങാത്ത ഒരുപാട് വിസ്മയങ്ങൾ ഒളിപ്പിച്ച്, ഒരുചെറു ചിരിയോടെ, ഇടം തോള് ചരിച്ച്, സിഡ്‌നിയിലെ മലയാളികളെ കാണാൻലാലേട്ടൻ എത്തുന്നു. ഓസ്ട്രേലിയ യിൽ ആദ്യമായെത്തുന്ന താര രാജാവിനെസ്വീകരിക്കാൻ മികച്ച ഒരു ഇൻഡോർ ഹാൾ ആണ് വേദിയാകുന്നത്. സോനുനിഗം കഴിഞ്ഞ ഒക്ടോബറിൽ പെർഫോം ചെയ്ത സിഡ്‌നി സ്റ്റേറ്റ് സ്പോർട്സ്സെന്റർ ആണ് ക്വയ് സെന്റർ എന്ന് പെരുമാറ്റിയിരിക്കുന്നത്.

മോഹൻലാൽ സ്റ്റാർ നൈറ്റ് എന്ന ഓസ്‌ട്രേലിയൻ പര്യടനത്തിന്റെ ഭാഗമായിസിഡ്‌നിയിൽ എത്തുന്ന ലാലേട്ടനെ വരവേൽക്കാൻ മലയാളികൾക്ക് ഒപ്പംതമിഴരും തെലുങ്കരും ഒക്കെ ഒന്നിക്കുകയാണ്. കഴിഞ്ഞ വാരം ടിക്കറ്റ്‌വില്പനയിൽ വൻ കുതിച്ചുചാട്ടം ഉണ്ടായത് ഇതിന് തെളിവാണ്. അന്നേദിവസം ക്വയ് സെന്റ്‌ററിൽ കേരള ശൈലിയിലുള്ള ഫുഡ് സ്റ്റാളും

ഉണ്ടായിക്കുന്നതാണ്. മലയാളികളുടെ ചങ്കിനകത്തുള്ള പ്രീയപെട്ട ലാലേട്ടനെകാണാൻ സിഡ്‌നി മലയാളികൾക്ക് ഒരിക്കൽ മാത്രം കിട്ടിയേക്കാവുന്ന ഈസുവർണ്ണാവസരം നഷ്ടപ്പെട്ടാൽ , ആ നിരാശ മാറാൻ കാലങ്ങൾ എടുത്തേക്കാം.

മോഹൻലാലിനെ കൂടാതെ MG ശ്രീകുമാർ, ശ്രേയ ജയ്ദീപ്, പ്രീതി വാരിയർ,റഹ്മാൻ എന്നീ ഗായകരും , നൃത്തച്ചുവടുകളുമായി മീര നന്ദൻ , പ്രയാഗമാർട്ടിൻ എന്നീ മുൻ നിര നായികമാരും പ്രേക്ഷക മനസ്സ് കീഴടക്കിയമലയാളത്തിലെ ഏറ്റവും തിരക്കുള്ള ഹാസ്യതാരം ഹരീഷ് പെരുമണ്ണ യുംമനോജ് ഗിന്നസ് , അനിൽ ബേബി, ദേവരാജ് തുടങ്ങയവരും , ലൈവ്
ഓർക്കസ്‌ട്രേഷനു മാറ്റുകൂട്ടാൻ എട്ടോളം പ്രതിഭകളും അടക്കം മുപ്പതോളംപേരാണ് സംഘത്തിലുണ്ടാവുക. നിരവധി സിനമകളുടെയും സ്റ്റേജ്ഷോകളിലൂടെയും പ്രശസ്തനായ G S വിജയൻ ആണ് ഷോയുടെ സംവിധായകൻ .ബിജു സേവിയർ ആണ് നൃത്ത സംവിധായകൻ.

SATHYAM EVENTS, VIP EVENTS WORLD എന്നിവരാണ് മോഹൻലാൽ സ്റ്റാർനൈറ്റിന്റെ സിഡ്‌നിയിലെ സംഘാടകർ. കൂടുതൽ വിവരങ്ങൾക്ക് Mohanlal.com.auസന്ദർശിക്കുകയോ ; വിപിൻ : 0470293581 സത്യരാജ് 0412211627എന്നിവരുമായി ബന്ധപ്പെടുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP