Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മലയാളികൾ ഓസ്‌ട്രേലിയയുടെ കരുത്തെന്ന് മേയർ: ഒഐസിസി ഓസ്‌ട്രേലിയ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു

മലയാളികൾ ഓസ്‌ട്രേലിയയുടെ കരുത്തെന്ന് മേയർ: ഒഐസിസി ഓസ്‌ട്രേലിയ റിപ്പബ്ലിക് ദിനം വിപുലമായി ആഘോഷിച്ചു

മെൽബൺ: ഇന്ത്യയുടെ കരുത്തും യശസ്സും ഉയർത്തിക്കാണിക്കുന്ന 66-ാമത് ഇന്ത്യൻ റിപ്പബ്ലിക്ക് ദിനം ഒെഎസിസി ഓസ്‌ട്രേലിയ വളരെ വിപുലമായി ആഘോഷിച്ചു. ആഘോഷ ചടങ്ങുകൾ ഉദ്ഘാടനം ചെയ്ത കേസ്സീ കൗൺസിൽ മേയർ മിക്ക് മോർലാന്റ് മലയാളികൾ ഓസ്‌ട്രേലിയാ രാജ്യത്തിന് കരുത്താണെന്നും വളരെ അടുക്കും ചിട്ടയോടും കൂടെ തങ്ങളുടെ പാരമ്പര്യം നിലനിർത്തുന്നവരാണെന്നും പറഞ്ഞു.
വിവിധ ജാതികളുടെയും മതങ്ങളുടെയും ആചാരങ്ങളുടെയും നല്ല ഗുണങ്ങളാണ് ഓസ്‌ട്രേലിയയ്ക്ക് വേണ്ടതെന്നും മേയർ റിപ്പബ്ലിക്ദിന പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. ദേശീയ പ്രസിഡന്റ് ജോസ് എം ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. ആദ്യകാല മലയാളിയും പൊതു പ്രവർത്തകനുമായ ബേർട്ടി ചാക്കോ റിപ്പബ്ലിക്ദിന സന്ദേശം നൽകി. ഇന്ത്യ വളർച്ചയുടെ നെറുകയിൽ ആണെന്നും പുതിയ തലമുറ ഇന്ത്യയുടെ വാഗ്ദാനമാണ് എന്നും ബേർട്ടി ചാക്കോ സന്ദേശത്തിൽ പറഞ്ഞു.

ഇന്ത്യയുടെ സമഗ്രമായ നേട്ടങ്ങൾ നാളിതുവരെയുള്ള ചരിത്രസംഭവങ്ങൾ എന്നിവ വളരെ വിശദമായി പ്രതിപാദിച്ച് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന് കൊഴുപ്പേകി. ഒട്ടനവധി മലയാളി സംഘടനാ നേതാക്കളും സാംസ്കാരിക മത നേതാക്കളും ചടങ്ങിന് എത്തിയിരുന്നു. ലിബറൻ പാർട്ടി ഇലക്ടറൽ മെമ്പർ പ്രസാദ് ഫിലിപ്പ്, റവ. ഫാ. ആൻസൺ തോമസ്, ശ്രീനാരായണ മിഷൻ സെക്രട്ടറി അരുൺ ശശിധരൻ, മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റ് തോമസ് വാരാപ്പള്ളി, കൗൺസിലർമാരായ അമൻഡ സ്റ്റാഫ്ൾഡൺ, ഡാമിയൻ റൊസാരിയോ, ദൂം മൂവീസ് ഡയറക്ടർ സാഹിൽ ലൂതറ, ബെന്നി കോടാമുള്ളിൽ, കേസ്സി മലയാളി ഫോറം പ്രതിനിധി ജോണി വർഗ്ഗീസ്, ഗവൺമെന്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രതിനിധി സുനിൽ കണ്ണൂർ, ഒഐസിസി യുവജന വിഭാഗം കൺവീനർ ബോസ്‌ക്കോ തിരുവനന്തപുരം, ഒഐസിസി വിദ്യാർത്ഥി വിഭാഗം കൺവീനർ വിഷ്ണു മോഹൻദാസ് ചെമ്പൻകുളം എന്നിവർ സംസാരിച്ചു. സാൽവേഷൻ ആർമി ഹാളിൽ തിങ്ങി നിറഞ്ഞ സദസ്സ് ഇന്ത്യൻ റിപ്പബ്ലിക് ദിനത്തിന്റെ ചടങ്ങിന് മാറ്റ് കൂട്ടി.

ചടങ്ങിന് എത്തിയവർക്ക് ഒഐസിസി വിക്‌ടോറിയ കമ്മറ്റി ജനറൽ സെക്രട്ടറി ജിബി ഫ്രാങ്ക്‌ളിൻ നന്ദി പറഞ്ഞു. ശേഷം വിഭവസമൃദ്ധമായ ഡിന്നറും സംഘാടകർ ഒരുക്കിയിരുന്നു

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP