Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

എൻ.എം.സി.സിനോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ പത്താമതു ഓണഘോഷം ഓണോത്സവം തിരുവോണ ദിനത്തിൽ; മലയാളികൾക്ക് ചിരിയുടെ വിരുന്നൊരുക്കാൻ കലാഭവൻ നവാസ് മുഖ്യാതിഥിയാകും

എൻ.എം.സി.സിനോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ പത്താമതു ഓണഘോഷം ഓണോത്സവം തിരുവോണ ദിനത്തിൽ; മലയാളികൾക്ക് ചിരിയുടെ വിരുന്നൊരുക്കാൻ കലാഭവൻ നവാസ് മുഖ്യാതിഥിയാകും

പോൾ സെബാസ്റ്റ്യൻ

മെൽബൺ: നോർത്ത്‌സൈഡ് മലയാളി കമ്മ്യൂണിറ്റി ക്ലബിന്റെ പത്താമതുഓണഘോഷം ഓണോത്സവം 2018 തിരുവോണ ദിവസമായ ഓഗസ്റ്റ്25-ാം തിയതി ഗ്രീൻസ്ബറോസെർബിയൻ ചർച്ച് ഹാളിൽ വച്ച് ആഘോഷിക്കുന്നു.

നിരവധി സിനിമകളിലും മിനിസ്‌ക്രീനിലെ വിവിധ കോമഡി പരിപാടികളിലുംസ്വത സിദ്ധമായ ശൈലിയിലൂടെ പ്രേക്ഷകരെ കുടെ കുടെ ചിരിപ്പിക്കുന്നഹാസ്യസമ്രാട്ട് കലാഭവൻ നവാസ് മുഖ്യാതിഥിയായി ആഘോഷത്തിൽപങ്കെടുക്കും. രാവിലെ 11 മണിക്ക് എൻ.എം.സി.സി. കുടുംബാഗംങ്ങൾഎല്ലാവരും ഒരുമിച്ച് ഓണപൂക്കളം ഒരുക്കി കൊണ്ടാണ് ആഘോഷങ്ങൾക്ക് തുടക്കംകുറിക്കുന്നത്. തുടർന്ന് എൻ.എം.സി.സി. കുടുംബാഗംങ്ങൾക്ക് മാവേലിയുടെകൂടെ ഇൻസ്റ്റന്റ് പ്രൊഫഷണൽ ഫോട്ടോയെടുക്കാനും സോഷ്യൽ മീഡിയായിൽപോസ്റ്റ് ചെയ്യുന്നതിനുള്ളസൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഉച്ചക്ക് 12 മണിക്ക്ഓണോത്സവത്തിന്റെ മുഖ്യ ആകർഷണമായ വിഭവസമൃദ്ധമായ ഓണസദ്യആഘോഷങ്ങൾക്ക് മാറ്റു കൂട്ടും. കേരളത്തിന്റെ തനതു രുചിഭേദങ്ങളുമായി വിവിധ കറികളും മധുരമൂറുന്ന പായസങ്ങളുമായി ഓണസദ്യ ഒരുക്കുന്നത്‌ജോയുടെയും ബിജുവിന്റെ നേതൃത്വത്തിലുള്ള വിന്താലൂ പാലസാണ്.

ഓണസദ്യയോടൊപ്പം ഒരുപിടി നല്ല ഗാനങ്ങൾ കോർത്തിണക്കി കൊണ്ട് മെൽബൺ മെൽവോയ്‌സ് ഓർക്കസ്ട്രയിലെ ഗായകർ വേദിയിലെത്തും. തുടർന്ന് 3മണിക്ക് ശിങ്കാരിമേളത്തിന്റെയും താലപ്പൊലിയുടെയുംവർണ്ണകുടകളുടെയും കഥകളിയുടെയും ഓട്ടൻതുള്ളലിന്റെയും പുലികളിയുടെയും അകമ്പടിയോടെ ഘോഷയാത്രയായി മാവേലിതമ്പുരാനെ വേദിയിലേക്ക് ആനയിക്കും. ഓണോത്സവത്തിന്റെ ഔദ്യോഗികമായ ഉത്ഘാടനം മുഖ്യാതിഥി കലാഭവൻ നവാസ് നിർവ്വഹിക്കും. മെൽബണിലെമത-സാസ്‌കാരിക രംഗത്തെ പ്രമുഖർ ഓണോത്സവത്തിൽ ആശംസകൾ നേരാൻവേദിയിലെത്തും.

തിരുവാതിരയും പുലികളിയും ഓണപാട്ടുകളുംചെണ്ടമേളവും നൃത്തങ്ങളും ഉൾപ്പെടെ മൂന്നുമണിക്കൂർ നീളുന്ന വിസ്മയകാഴ്ചകളുമായി എൻ.എം.സി.സി. കുടുംബത്തിലെ 250 ഓളം
കലാകാരന്മാർ സെർബിയൻ ചർച്ച് ഹാളിന്റെ വേദി കീഴടക്കും. മെൽബണിലെകൊറിയോ ഗ്രാഫി രംഗത്തെ പ്രശസ്തരാണ് ഈ പ്രാവശ്യത്തെ കലാപരിപാടികൾ അണിയിച്ചൊരുക്കുന്നത്. കലാഭവൻ നവാസിന്റെ നേതൃത്വത്തിലുള്ള നവാസ് ഷോയും ഓണോത്സവം 2018 വേദിയിൽ അരങ്ങേറും. ആൽഫാ ക്രിയേഷനിലെ അലക്‌സിന്റെയും ജെഎം ഓഡിയോസിലെ സൗണ്ട് എൻജിനിയർജിംമ്മിന്റെയും നേതൃത്വത്തിൽ വേദിയിലെ ശബ്ദ വെളിച്ച നിയന്ത്രണം കലാപരിപാടികൾ വർണ്ണാഭമാക്കും. കലാപരിപാടികൾക്ക് ശേഷം വടംവലിമത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. ഡിന്നറോടെ ഓണോത്സവത്തിന് തിരശ്ശീലവീഴും.

എഎൻ.എം.സി.സി.യിൽഅംഗത്വമെടുക്കാനും ഓണോഘോഷത്തിൽ പങ്കെടുക്കാനും താല്പര്യമുള്ളവർഡെന്നി തോമസ് (0430 086 020), സഞ്ജു ജോൺ (0431 545 857),ഷാജി മാത്യു (0431 465 175), സജി ജോസഫ് (0403 677 835) എന്നീഭാരവാഹികളുമായി ബന്ധപ്പെടണമെന്ന് സെക്രട്ടറി റോഷൻ സജു( 0411 849867) അറിയിച്ചു. ഓണോത്സവത്തിന്റെ ടിക്കറ്റുകൾ ട്രൈബുക്കിങ്ങ്വെബ്‌സൈറ്റിലൂടെ ലഭ്യമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP