Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

തിരുപ്പിറവിയുടെ ഓർമ്മയിൽ പെന്റിത്ത് മലയാളികളുടെ ക്രിസ്മസ് ആഘോഷം വർണാഭമായി

തിരുപ്പിറവിയുടെ ഓർമ്മയിൽ പെന്റിത്ത് മലയാളികളുടെ ക്രിസ്മസ് ആഘോഷം വർണാഭമായി

സ്‌നേഹത്തിന്റെയും സമാധാനത്തിന്റെയും സന്ദേശത്തെ ഭൂമിയിലെ ജനതയ്ക്ക് പകർന്ന് നൽകിയ ദൈവപുത്രന്റെ വരവിനെ പെന്റിത്ത് മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ പരമ്പരാഗതമായ ആഘോഷപരിപാടികളോടെ ആഘോഷിച്ചു. കിങ്ങ്‌സ് വുഡ് ഹൈസ്‌കൂളിൽ നടന്ന പരിപാടികളിൽ 300ൽ പരം ആളുകൾ പങ്കെടുത്തു.

ഇസബൽ ജോൺ ആലപിച്ച പൈതലാം യേശുവേ എന്ന ഗാനം പരിപാടികൾക്ക് മനോഹരമായ തുടക്കം നൽകി. മേഘ മഹേഷ്, ടാനിയ ബക്ഷി, നവോമി സണ്ണി,, ദിയാ പൗലോസ്, ജൂലിയാ ജോമോൻ എന്നിവർ ചേർന്ന് ഭക്തിഗാനത്തിന്റെ അകമ്പടിയോടെ അവതരിപ്പിച്ച സംഘനൃത്തം ആസ്വാദ്യകരമായി.

നിരവധി വേദികളിൽ ഗാനങ്ങൾ അവതരിപ്പിച്ച് ശ്രദ്ധേയനായ ജോയി ജേക്കബ് തന്റെ ഗാനങ്ങളിലൂടെ ക്രിസ്മസ് ആഘോഷത്തിന് ഉത്സവഛായ നൽകി. ഇതോടെ വിക്ടോറിയ റോസ് സെബി, അലീന റോസ്, റിഡാന്റ്റോ, ദിയ എലിസബത്ത് പൗലോസ് എന്നിവരും മനോഹരങ്ങളായ ഗാനങ്ങളുമായി രംഗത്തെത്തി.

ആനറ്റ് സിജോ, ഐറിൻ ജിൻസ്, ആൻ മേരി തോമസ്, അലീന അലക്‌സ് എന്നിവർ അവതരിപ്പിച്ച് ഗ്രൂപ്പ് ഡാൻസ്, ആഷ്‌ലിൻ ബിജു, ആൻലിൻ ബിജു, മേഘന്മാത്യു, അലീന അലക്‌സ്, ഐറിൻ ജിൻസ്, ജസീറ മുരളീധരൻ, മേഘ വർഗീസ് എന്നിവരുടെ നൃത്തനൃത്തങ്ങൾ, അലീന ജോസഫ്, എയ്ഞ്ചൽ ജോസഫ്, അഡോണ ജോസഫ്, ജോവാന ജിൻസ്, ജിയാന ബാസ്റ്റിയൻ, എമി ജിനു, എയ്ഞ്ചല മേരി ജോബി, ആന്മേരി ജോബി, ഒലീവിയ ചാണ്ടി എന്നിവർ വിവിധ നൃത്ത പരിപാടികളുമായി ആഘോഷങ്ങൾക്ക് വർണ്ണപ്പൊലിമയേകി.

ജൂലിയാ ജോമോൻ, വിക്ടോറിയ റോസ് സെബി, നിമിതാ സിജു, ഹോളി സജി ജോസഫ്, മിതാ പണിക്കർ, ഫിയോണ സജി, അഷിക സനു, നേഹ അജി എന്നിവർ ചേർന്ന് ഫ്യൂഷൻ ഡാൻസ് അവതരിപ്പിച്ചു. കേക്ക് മുറിക്കാനെത്തിയ സാന്റ മധുരം വിതരണം ചെയ്തതോടൊപ്പം കുട്ടികൾക്കും മുതിർന്നവർക്കുമൊപ്പം ആടിപ്പാടിയ റവ. ഫാ. ജോസ് മഞ്ഞാലി ക്രിസ്മസ് സന്ദേശം നൽകി, വിവിധ കലാപരിപാടികളിലൂടെ ശ്രദ്ധേയമായ നേട്ടങ്ങൾ കൈവരിച്ച പ്രതിഭകൾക്ക് ക്രിസ്മസ് ആഘോഷത്തിൽ വച്ച് സമ്മാനങ്ങൾ നൽകി. പരിപാടികളിൽ പങ്കെടുക്കുന്നവർക്കായി നടത്തിയ നറുക്കെടുപ്പിൽ വിജയികളായവർക്ക് സമ്മാന വിതരണവും നടത്തി.

പെന്റിത്ത് മലയാളി കൂട്ടായ്മയുടെ എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങളായ ചെറിയാൻ മാത്യു, സിജോ സെബാസ്റ്റ്യൻ, ബെന്നി ആന്റണി, തോമസ് ജോൺ, രഞ്ചു രവീന്ദ്രൻ, ജോമോൻ കുര്യൻ, ജോൺ സി ജോൺ,ബോബി തോമസ്, ജിൻസ് ദേവസി എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ആഘോഷ പരിപാടികളുടെ സമാപനം കുറിച്ചുകൊണ്ട് വിഭവസമൃദ്ധമായ ക്രിസ്മസ് വരുന്നും നടത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP