Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

മലയാളികളുടെ ജലോത്സവ മാമാങ്കത്തിന് ഓസ്ട്രേലിയയിലും കേളികൊട്ട്; പ്രഥമ വള്ളംകളി മത്സരം പെർത്തിൽ മാർച്ച് 28 നു

മലയാളികളുടെ ജലോത്സവ മാമാങ്കത്തിന് ഓസ്ട്രേലിയയിലും കേളികൊട്ട്; പ്രഥമ വള്ളംകളി മത്സരം പെർത്തിൽ മാർച്ച് 28 നു

സ്വന്തം ലേഖകൻ

കേരളത്തിന്റെ തനത് കായിക വിനോദമായ വള്ളംകളി, കടലുകൾ കടന്നു ഓസ്ട്രേലിയൻ വൻകരയിൽ കുടിയേറിയ പ്രവാസി മലയാളികളുടെ സ്വന്തം ജലോത്സവ മാമാങ്കത്തിന് പെർത്തിൽ മാർച്ച് 28നു നിങ്ങളുടെ സ്വന്തം പ്യൂമ വള്ളംകളി മത്സരം 2020 നു തയ്യാറെടുക്കുന്നു.

ഓസ്ട്രേലിയൻ മലയാളികളുടെ അഭിമാനമായ പെർത് യുണൈറ്റഡ് മലയാളി അസോസിയേഷൻ (പ്യൂമ) നേതൃത്വം നൽകുന്ന ആദ്യ വള്ളംകളി മത്സരം വൻ വിജയമാക്കാൻ വിപുലമായ തയ്യാറെടുപ്പുകൾ വിവിധ കമ്മറ്റികളുടെ കീഴിൽ നടക്കുന്നത്.

സ്വാൻ നദിയുടെ ഓളപ്പരപ്പുകളെ ആവേശത്തിന്റെ വേലിയേറ്റം തീർത്തു, വഞ്ചിപ്പാട്ടിന്റെ ആരവങ്ങളോടെ തുഴയെറിഞ്ഞു പടവെട്ടാൻ 12ഓളം ടീമുകൾ പരസ്പരം ഏറ്റുമുട്ടുമ്പോൾ ജലപ്പരപ്പുകളിൽ തീ പാറുന്ന പോരാട്ടങ്ങൾക്ക് സാക്ഷികളാകാൻ പെർത്തിലെ എല്ലാ വള്ളംകളി പ്രേമികളെയും ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു...

ലോകത്തിലെ ഏറ്റവും വലിയ ജലമേളയായ പുന്നമട കായലിലെ നെഹ്റു ട്രോഫി വള്ളംകളി യെ അനുസ്മരിപ്പിക്കും വരും വർഷങ്ങളിൽ ഈ ജലോത്സവത്തെ ആക്കിമാറ്റുക എന്ന ലക്ഷ്യമാണ് സംഘടകർക്കുള്ളത്. പലതരതരത്തിലുള്ള വള്ളങ്ങൾ ഉപയോഗിച്ചുള്ള വള്ളംകളിയിൽ ഡ്രാഗൺ ബോട്ടുകളാണ് പെർത്തിൽ മത്സരത്തിന് ഉപയോഗിക്കുക.

പെർത്തിലെ ജലോത്സവ ആരവങ്ങളിലേക്കു തുഴയെറിയാൻ നിരവധി ടീമുകളാണ് താത്പര്യമറിയിച്ചു മുന്നോട്ടു വന്നിട്ടുള്ളതു. ആദ്യം രജിസ്റ്റർ ചെയ്യുന്ന 12ടീമുകളെ മാത്രമേ മത്സരത്തിൽ ഉൾപെടുത്താൻ സാധിക്കുക.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP