Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

എന്റെ കേരളം കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ സർഗോത്സവം-2017 ഫെബ്രുവരി 18 ന് ബ്രോഡ്‌മെഡോസിൽ

എന്റെ കേരളം കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ സർഗോത്സവം-2017 ഫെബ്രുവരി 18 ന് ബ്രോഡ്‌മെഡോസിൽ

മെൽബൺ: എന്റെ കേരളം കൾച്ചറൽ ഫോറത്തിന്റെ നേതൃത്വത്തിൽ ഓസ്‌ട്രേലിയായിലെ വിക്‌ടോറിയ സംസ്ഥാനത്തിലെ 16 വയസ്സിനു താഴെയുള്ള പ്രതിഭകളെ കണ്ടെത്തി അവരുടെ കലാവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ സർഗോത്സവം-2017എന്ന പേരിൽ വിവിധ കലാമത്സരങ്ങൾ സംഘടിപ്പിക്കുന്നു. ഭാരതത്തിന്റെ പാരമ്പര്യസാംസ്‌കാരിക പൈതൃകങ്ങളെ അതിന്റെ തനിമ ഒട്ടും ചോരാതെപുതുതലമുറയ്ക്ക് പകർന്നു നല്കുക എന്ന ഉദ്ദേശത്തോടെ നിലകൊള്ളുന്ന പ്രസ്ഥാനമാണ്എന്റെ കേരളം.

2017 ഫെബ്രുവരി 18-ാം തിയതി 9 മണി മുതൽ 5 മണി വരെ ബ്രോഡ്‌മെഡോസിലുള്ള പെനോല കാത്തലിക് കോളേജ് കാമ്പസിൽ വച്ചാണ്മത്സരങ്ങൾ നടത്തുന്നത്. വിവിധ പ്രായപരിധിയിലുള്ളവർക്കായി കളറിങ്ങ്,പെൻസിൽ ഡ്രോയിങ്ങ്,ഫാൻസി ഡ്രസ്, സോളോസോങ്ങ്, ഗ്രുപ്പ് സോങ്ങ്, സോളോ ഡാൻസ്,ഗ്രൂപ്പ് ഡാൻസ്( ക്ലാസിക്കൽ, നോൺ ക്ലാസിക്കൽ), പ്രസംഗം (മലയാളം, ഇംഗ്ലീഷ്),കഥാരചന, കവിതാ രചന എന്നീ മത്സരങ്ങൾ ഉണ്ടായിരിക്കും.

കൂടുതൽ വിവരങ്ങൾക്കും മത്സര രജിസ്‌ട്രേഷനും വേണ്ടി എന്റെ കേരളം സംഘാടകരുമായി ബന്ധപ്പെടുക.ജോസ് സെബാസ്റ്റ്യൻ: 0423 860 204, ഫിലിപ്പ് ജോൺ: 0422 731 773ആൽഫ്രഡ് മാത്യു: 0432 176 871Email: [email protected]

അഡ്രസ്:  Penola Catholic College, 29 Gibson Street, Broadmeadows

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP