Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മലയാളി യുവാവിന് ഓസ്ട്രേലിയൻ മിഡ് നോർത്താ കോസ്‌ററ് ഹെൽത്ത് ഇന്നോവേഷൻ പുരസ്‌കാരം; ആദരം ലഭിച്ചത് വയനാട് സ്വദേശിയായ ഷിബു ജോണിന്

മലയാളി യുവാവിന് ഓസ്ട്രേലിയൻ മിഡ് നോർത്താ കോസ്‌ററ് ഹെൽത്ത് ഇന്നോവേഷൻ പുരസ്‌കാരം; ആദരം ലഭിച്ചത് വയനാട് സ്വദേശിയായ ഷിബു ജോണിന്

എബി പൊയ്ക്കാട്ടിൽ

സിഡ്‌നി:വയനാട്ടിൽ നിന്നുള്ള ഷിബു ജോൺ കീരിപ്പേലിന് മിഡ് നോർത്താ കോസ്‌ററ് ഹെൽത്ത് ഇന്നോവേഷൻ പുരസ്‌കാരം.ഷിബു കോഫ്‌സ് ഹാർബർ ഹോസ്പിറ്റലിലെ സോഷ്യൽ വർക്കർ ആയി കഴിഞ 8 വർഷങ്ങളായി ജോലി ചെയ്തു വരികയാണ്. ഡിമെൻഷ്യ രോഗികളുടെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ടുകളേ നൂതനമായ രീതിയിൽ തിരിച്ചറിയാനുള്ള 2 വർഷത്തെ പഠനത്തിനാണ് ഷിബുവിനെ ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് ഈ പുരസ്‌കാരം നൽകി ആദരിച്ചത്.

ഷിബുവിന് സമാനമായ പുരസ്‌കാരങ്ങൾ ഇതിനു മുൻപും ലഭിച്ചിട്ടുണ്ട്. 2017 ലെ ന്യൂ സൗത്ത് വെയിൽസ് ഹെൽത്ത് റിസർച്ച് ഇമ്പാക്ട് അവാർഡും, 2018 ലെ മികച്ച സ്റ്റാഫ് ആയി മിഡ് നോർത്താ കോസ്‌ററ് ഹെൽത്തും ഷിബുവിനെ തിരഞ്ഞെടുത്തു. കൂടാതെ വേൾഡ് സോഷ്യൽ വർക്കർ ഡേയിൽ, ഓസ്ട്രേലിയൻ സോഷ്യൽ വർക്കേഴ്‌സ് അസോസിയേഷൻ (AASW) ഷിബുവിന്റെ ഒരു കഥാ സമാഹാരം പബ്ലിഷ് ചെയ്യുകയുമുണ്ടായി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP