Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

യുണൈറ്റഡ് സിഡ്‌നി മലയാളി അസോസിയേഷൻ ഉദ്ഘാടനവും, ഓണാഘോഷവും 31 ന്‌

യുണൈറ്റഡ് സിഡ്‌നി മലയാളി അസോസിയേഷൻ  ഉദ്ഘാടനവും, ഓണാഘോഷവും 31 ന്‌

അടുത്തകാലത്ത്, രൂപീകൃതമായ പശ്ചിമസിഡ്‌നിയിലും, പരിസരപ്രദേശങ്ങളിലും നിവസിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ യുണൈറ്റഡ് സിഡ്‌നി മലയാളി അസോസിയേഷന്റെ ആഭിമിഖ്യത്തിൽ ഈ വർഷത്തെ ഓണാഘോഷപരിപാടികൾ ഓഗസ്റ്റ് മാസം 31-#ാ#ം തീയതി ഞായറാഴ്ച രാവിലെ 10.30 മുതൽ വൈകുന്നേരം 5 മണി വരെ വെന്റ്‌റ്വർത്ത് മിൽ റെഡ്ഗം സെൻടറിൽ വച്ച് വൻപിച്ച കലാപരിപാടികളോടെ നടത്തപ്പെടുന്നു.

രാവിലെ 10.30ന് കുട്ടികളുടെ കലാകായിക മത്സരങ്ങളോടെ ആഘോഷപരിപാടികൾക്ക് തുടക്കം കുറിക്കും. 12 മണിക്ക് സ്വാദിഷ്ടമായ ഓണസദ്യ ഈ ആഘോഷപരിപാടികളുടെ ഏറ്റവും പ്രധാന സവിശേഷത ആയിരിക്കും. 2 പി എം മുതൽ കുട്ടികളുടെ കലാപരിപാടികൾ - തിരുവാതിര, പുലികളി, സിഡ്‌നി ബീറ്റ്‌സിന്റെ ശിങ്കാരിമേളം, ഡിവൈൻ മ്യൂസിക് ബാൽറ്റ് അവതരിപ്പിക്കുന്ന ശ്രവണ മധുരമായ ഗാനമേള എന്നീ പരിപാടികൾ ഉണ്ടായിരിക്കും. വൈകുന്നേരം 5 മണിയോടെ ഈ വർഷത്തെ ഓണാഘോഷപരിപാടികൾക്ക് തിരശീല വീഴും.

കഴിഞ്ഞ മാസം 10 #ാ#ം തീയതി വെസ്റ്റ്‌മെൽഡ് കമ്മ്യുണിറ്റി ഹാൾ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന ആദ്യ പൊതുയോഗത്തിൽ വച്ച് യു എസ് എം എ യുടെ ഈ വർഷത്തെ സാരഥികളെ തിരഞ്ഞെടുത്തു. പുതുതായി രൂപീകൃതമായ ഈ സംഘടനയുടെ ആദ്യ പ്രസിഡന്റായി വിൽസൺ അരിമറ്റം തിരഞ്ഞെടുക്കപ്പെട്ടു. സെക്രട്ടറിയായി റിജോ മാത്യുവിനെയും, വൈസ് പ്രസിഡന്റായി ഡിമ്മി ജോസഫിനെയും, ഖജാൻജിയായി ജെറി സെബാസ്റ്റ്യനെയും തിരഞ്ഞെടുത്തു.

അനിൽ സെബാസ്റ്റ്യൻ, മൊയ്തീൻ ഹബീബ്, ഷൈജു പോൾ, ഡിജി പാലക്കപോടി, പ്രിൻസ് ആന്റണി എന്നിവർ ഭരണസമിതി അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു. എറിൻ പ്രാൻസിസ്, ജിൻസ് ജോർജ്ജ് എന്നിവരെ ലീഗൽ അഡൈ്വസർമാരായും റെജിൻ മാത്യു, റോണി ജേക്കബ് എന്നിവരെ കൾച്ചറൽ പ്രോഗ്രാം കോ ഓർഡിനേറ്റർമാരായും തിരഞ്ഞെടുത്തു. സ്‌പോർട്‌സ് കമ്മിറ്റി കോ ഓർഡിനേറ്റർമാരായി ബിജോയ്, കുര്യൻ, സാം, എന്നിവർ നിയോഗിക്കപ്പെട്ടു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP