Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭാഷാതിർ ത്തികളില്ലാതെ ജന സജ്ജയം :കേരളത്തിന് കൈതാങ്ങായി സിഡ്‌നി സംഗമം

ഭാഷാതിർ ത്തികളില്ലാതെ ജന സജ്ജയം :കേരളത്തിന് കൈതാങ്ങായി സിഡ്‌നി സംഗമം

സന്തോഷ് ജോസഫ്

സിഡ്‌നി: പ്രളയ ദുരന്തത്തിന്റെ വേദനയിൽ പങ്കുചേരാൻ ചരിത്ര പ്രസിദ്ധമായ സിഡ്‌നി മാർട്ടിൻ പ്ലേസിൽ നടന്ന സ്റ്റാന്റ് വിത്ത് കേരള സംഗമത്തിലേക്ക് ഒഴുകിയെത്തിയത് ഭാഷാ അതിർത്തികളില്ലാത്ത ജന സജ്ജയം . സിഡ്‌നിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മലയാളികളും , ഇതര ഇന്ത്യൻ ഭാഷാ വിഭാഗങ്ങളും , ഓസ്‌ട്രേലിയൻ രാഷ്ട്രീയ സാമൂഹ്യ രംഗത്തെ പ്രമുഖരും പങ്കെടുത്ത സ്റ്റാന്റ് വിത്ത് കേരളം സംഗമം കേരളത്തിന്റെ പുനർ നിർമ്മിതിക്കായുള്ള പ്രതിഞ്ജ ഏറ്റു ചൊല്ലി.

സിഡ്‌നി മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സംഗമത്തിൽ ഓസിന്റ് കെയർ , സിഡ്‌നിയിലെ വിവിധ മലയാളി സം ഘടനകൾ , ഭാഗവാക്കായി. കേരളത്തിന്റെ ദുരന്തത്തിൽ തങളും പങ്കുചേരുന്നതായി സംഗമത്തിൽ പങ്കെടുത്ത പാർലമെന്റ് അംഗങ്ങൾ പറഞ്ഞു. ആസ്‌ട്രേലിയയിലെ കാർ ഷിക മേഖല അനുഭവിക്കുന്ന വരൾച്ചാ കെടുതിയിൽ ചടങ്ങ് ദുഃഖം രേഖപ്പെടുത്തി.

കേരളത്തിലെ പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് ഊർജം പകരാൻ സിഡ്‌നി മലയാളി അസ്സോസിയേഷൻ ഇതിനോടകം ഇരുപതിനായിരത്തിലധികം ഡോളർ ശേഖരിച്ചിട്ടുണ്ട്. മറ്റ് സംഘടനകളും കൂട്ടായ്മകളുമായി ചേർന്ന് സമാഹരിക്കുന്ന പണം മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് നൽകുക. ഇതോടൊപ്പം ഓസിന്റ് കെയർ ചാരിറ്റി സംഘടനയുടെ ദുരിതാശ്വാസ നിധി സമാഹരണവും നടക്കുന്നുണ്ട്. വരും ദിനങ്ങളിൽ വിവിധ പ്രവർത്തനങ്ങളിലൂടെ മലയാളി , ഇതര ഭാഷാ സഘടനകളും സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറും.

സിഡ്‌നി മലയാളി അസ്സോസിയേഷൻ പ്രസിഡണ്ട് ബാബു വർഗീസ് സംഗമത്തിൽ സ്വാഗതം പറഞ്ഞു. പാർലമെന്റ് അംഗം ജ്യോഫ് ലി, ജോഡി മെക്കെ, ജൂലിയ ഫിൻ , മൾട്ടി കൾ ച്ചറൽ ചെയർ പേഴ്‌സൺ ജി.കെ.ഹരിനാഥ്, യുണൈറ്റഡ് ഇന്ത്യൻ അസ്സോസിയേഷൻ പ്രസിഡണ്ട് ശ്രീനി പിള്ളമാരി എന്നിവർ പ്രസംഗിച്ചു.സിഡ്‌നി മലയാളി അസ്സോസിയേഷൻ കേരളത്തിൽ ആസൂത്രണം ചെയ്യുന്ന പുനരധിവാസ പ്രവർ ത്തനങ്ങളെക്കുറിച്ച് കെ.പി ജോസ് വിശദീകരിച്ചു . ഷീബ അനീഷ് കേരളത്തിന്റെ പുനരുദ്ധാരണത്തിനുള്ള പ്രതിഞ്ജ ചൊല്ലിക്കൊടുത്തു. എമി റോയ് ചടങ്ങിന്റെ അവതാരക ആയിരുന്നു. സെക്രട്ടറി ജോൺ ജേക്കബ് നന്ദി രേഖപ്പെടുത്തി.

 

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP