Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഓസ്‌ട്രേലിയൻ പിആറിന് സ്റ്റേറ്റ് നോമിനേഷനുമായി സൗത്ത് ഓസ്‌ട്രേലിയ; ഐഇഎൽടിഎസും വർക്ക് എക്‌സ്പീരിയൻസും നിർബന്ധമാക്കില്ല

ഓസ്‌ട്രേലിയൻ പിആറിന് സ്റ്റേറ്റ് നോമിനേഷനുമായി സൗത്ത് ഓസ്‌ട്രേലിയ; ഐഇഎൽടിഎസും വർക്ക് എക്‌സ്പീരിയൻസും നിർബന്ധമാക്കില്ല

മെൽബൺ: ഓസ്‌ട്രേലിയൻ പിആറിന് സ്റ്റേറ്റ് നോമിനേഷനുമായി സൗത്ത് ഓസ്‌ട്രേലിയ. ഇത്തരത്തിൽ സ്‌റ്റേറ്റ് നോമിനേഷൻ ലഭിക്കുന്ന അപേക്ഷകർക്ക് വർക്ക് എക്‌സ്പീരിയൻസ് ഐഇഎൽടിഎസ് എന്നിവയിൽ നിന്ന് ഒഴിവാക്കുകയും ചെയ്തുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

സൗത്ത് ഓസ്‌ട്രേലിയയിലുള്ള യൂണിവേഴ്‌സിറ്റികളിലുള്ള ഹൈ പെർഫോർമിങ് ഫോറിൻ ഗ്രാജ്വേറ്റ്‌സിനാണ് ഇത്തരത്തിൽ ആനുകൂല്യങ്ങൾ ലഭ്യമാകുന്നത്. ഇക്കൂട്ടർക്ക് നിലവിലുള്ള സ്റ്റേറ്റ് ഒക്യുപ്പേഷൻ ലിസ്റ്റ് കൂടാതെ അഡീഷണൽ എക്സ്റ്റൻസീവ് ലിസ്റ്റ് ഓഫ് ഒക്യൂപ്പേഷനിലും കയറിപ്പറ്റാം എന്ന മെച്ചം കൂടിയുണ്ട്.

നിലവിൽ സൗത്ത് ഓസ്‌ട്രേലിയയിൽ താമസിക്കുന്നവർക്കു മാത്രമേ ഹൈ പെർഫോർമിങ് ഗ്രാജ്വേറ്റ് എന്ന നിലയിൽ അപേക്ഷ സമർപ്പിക്കാൻ സാധിക്കുകയുള്ളൂ. കൂടാതെ സൗത്ത് ഓസ്‌ട്രേലിയയിലുള്ള പബ്ലിക് യൂണിവേഴ്‌സിറ്റികളിൽ രണ്ടു വർഷം പഠനം പൂർത്തിയാക്കുകയും വേണം. ഗ്രേഡ് പോയിന്റ്‌സ് ആവറേജിന് ഇത് അത്യാവശ്യവുമാണ്. പിഎച്ച്ഡി അല്ലെങ്കിൽ മാസ്റ്റേഴ്‌സ് ബൈ റിസർച്ച്, ഫസ്റ്റ് ക്ലാസ് ഓണേഴ്‌സ് തുടങ്ങിയ കോഴ്‌സുകളാണ് ഹൈ പെർഫോമിങ് ഗ്രാജ്വേഷൻ ഗണത്തിൽ പെടുന്നത്. യൂണിവേഴ്‌സിറ്റ് ഓഫ് അഡ്‌ലൈഡ്, ഫ്‌ലിൻഡേഴ്‌സ് യൂണിവേഴ്‌സിറ്റി, സൗത്ത് ഓസ്‌ട്രേലിയ യൂണിവേഴ്‌സിറ്റി എന്നീ യൂണിവേഴ്‌സിറ്റികളാണ് ഈ സ്‌കീമിൽ ഭാഗഭാക്കായിരിക്കുന്നത്.

190 അല്ലെങ്കിൽ 489 ജനറൽ സ്‌കിൽഡ് മൈഗ്രേഷൻ വിസയ്ക്കു വേണ്ടി സ്‌റ്റേറ്റ്, ഫെഡറൽ  സർക്കാരുകൾ നിശ്ചയിച്ചിരിക്കുന്ന കാറ്റഗറിക്കു കീഴിൽ വരുന്നവർക്കാണ് ഇമിഗ്രേഷൻ ഡിപ്പാർട്ട്‌മെന്റ് ഓഫ് സൗത്ത് ഓസ്‌ട്രേലിയ സ്‌റ്റേറ്റ് നോമിനേഷനുകൾ നൽകാൻ തീരുമാനിച്ചിട്ടുള്ളത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP