Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസാ നിയമങ്ങളിൽ പരിഷ്‌ക്കാരങ്ങൾ ജൂലൈ ഒന്നു മുതൽ; ഇനി മുതൽ സബ് ക്ലാസ് 500 വിസാ മാത്രം

അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കുള്ള വിസാ നിയമങ്ങളിൽ പരിഷ്‌ക്കാരങ്ങൾ ജൂലൈ ഒന്നു മുതൽ; ഇനി മുതൽ സബ് ക്ലാസ് 500 വിസാ മാത്രം

മെൽബൺ: അന്താരാഷട്ര വിദ്യാർത്ഥികൾക്കുള്ള വിസാ നിയമങ്ങളിൽ കാതലായ മാറ്റങ്ങളുമായി ഓസ്‌ട്രേലിയ. നിലവിലുള്ള വിവിധ സബ് ക്ലാസ് സ്റ്റുഡന്റ് വിസകൾ നിർത്തലാക്കി പകരം ഒരൊറ്റ സ്റ്റുഡന്റ് വിസ നടപ്പാക്കാനാണ് തീരുമാനം. ജൂലൈ ഒന്നു മുതൽ നടപ്പാക്കാനാണ് തീരുമാനം. 

പുതിയ തീരുമാനപ്രകാരം ഓസ്‌ട്രേലിയയിൽ ഇനി മുതൽ ഒരു തരത്തിലുള്ള സ്റ്റുഡന്റ് വിസയേ ലഭ്യമാകുകയുള്ളൂ. അന്താരാഷ്ട്ര വിദ്യാർത്ഥികൾ സബ് ക്ലാസ് 500 എന്ന സ്റ്റുഡന്റ് വിസയ്ക്കു വേണം ഇനി മുതൽ അപേക്ഷ സമർപ്പിക്കാൻ. ഏതു കോഴ്‌സ് തെരഞ്ഞെടുത്താലും സബ് ക്ലാസ് 500 എന്ന വിസയിൽ മാത്രമേ ഓസ്‌ട്രേലിയയിൽ എത്താൻ സാധിക്കുകയുള്ളൂ.
ഓസ്‌ട്രേലിയയിൽ പഠിക്കാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികളും അവർക്കൊപ്പം എത്താൻ ആഗ്രഹിക്കുന്ന കുടുംബാംഗങ്ങളും ഇമി അക്കൗണ്ട് ആരംഭിച്ച് ഓൺലൈൻ വഴി വേണം അപേക്ഷ നൽകാൻ.

ഡിഐബിപി പ്ലാറ്റ് ഫോമിലുള്ള ഓൺലൈനിലൂടെയാണ് നൽകേണ്ടത്. ഇത് ഇമിഅക്കൗണ്ട് എന്നാണറിയപ്പെടുന്നത്. ഇതിന് പുറമെ ഇത്തരം അപേക്ഷകൾക്ക് ഒരു സിഒഇ ആവശ്യമാണ്. ഈ അപേക്ഷ സബ്മിഷനായി പരിഗണിക്കുന്നതിനുള്ള ലെറ്റർ ഓഫ് ഓഫറിന് പുറമെയാണ് സിഒഇ കൂടി ആവശ്യമായി വരുന്നത്. ഇതില്ലാത്ത അപേക്ഷകൾ നിരസിക്കുന്നതാണ്.പുതിയ രീതിയനുസരിച്ച് ഡിഐബിപി റിസ്‌ക് ലെവലുകളിലുള്ള രാജ്യങ്ങളുടെ ലിസ്റ്റ് പരസ്യമായി പ്രസിദ്ധീകരിക്കില്ല. അതിന് പകരം വിസ അപേക്ഷ പരിഗണിക്കുന്ന വേളയിൽ ഒരു മെട്രിക്സ് ഉപയോഗിച്ച് റിസ്‌ക് രാജ്യങ്ങൾ, റിസ്‌ക് കോളജുകൾ എന്നിവയെ തിരിച്ചറിയുകയാണ് ചെയ്യുന്നത്.

നിലവിൽ വിസാ സബ് ക്ലാസ് 570 മുതൽ 576 വരെയുള്ളവരെ പുതിയ മാറ്റം ബാധിക്കില്ല. നിലവിൽ സ്റ്റുഡന്റ് വിസയിൽ ഓസ്‌ട്രേലിയയിലുള്ള അന്താരാഷ്ട്ര വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങളെ കൊണ്ടുവരണമെങ്കിൽ അവർ വിസ സബ് ക്ലാസ് 590 കീഴിൽ അപേക്ഷ സമർപ്പിക്കണം. 2016 ജൂലൈ ഒന്നു മുതൽ ഇതും അവർക്ക് ബാധകമാണ്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP