1 usd = 72.72 inr 1 gbp = 95.58 inr 1 eur = 85.47 inr 1 aed = 19.80 inr 1 sar = 19.39 inr 1 kwd = 240.30 inr

Sep / 2018
24
Monday

വെസ്‌റ്റേൺ സിഡ്‌നിയിലെ ബസ് യാത്രക്കാർക്ക് ഇന്ന് യാത്രാ തടസ്സം; ബസ് വെയ്‌സ് ഡ്രൈവർമാർ രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെ പണി മുടക്കിന്

September 21, 2018

വെസ്റ്റേൺ സിഡ്‌നിയിലെ ബസ് യാത്രക്കാർക്ക് യാത്ര ദുരിതം സമ്മാനിച്ചുകൊണ്ട് ബസ് വെയ്‌സ് ഡ്രൈവർമാർ ഇന്ന് സമരത്തിന്. രാവിലെ 10 മുതൽ ഉച്ചയ്ക്ക് രണ്ട് വരെയാണ് ഡ്രൈവർമാർ സമരവുമായി ഇറങ്ങുക. വേതന സേവന വ്യവസ്ഥയിൽ മാറ്റം വേണമെന്ന ആവശ്യവുമായാണ് ഡ്രൈവർമാർ സമരത്തിനറ...

വാഹനം ഓടിക്കുമ്പോൾ മൊബൈൽ ഉപയോഗിക്കുന്നവരെ കാത്തിരിക്കുന്നത് കർശന നടപടി; പിടിയിലാകുന്നവർക്ക് ലൈസൻസിൽ അധിക ഡീമെറ്റിറ്റ് പോയിന്റ്; ഇന്ന് മുതൽ നിയമം പ്രാബല്യത്തിൽ

September 17, 2018

ഇന്ന് മുതൽ ഓസ്‌ട്രേലിയൻ റോഡുകളിൽ വാഹനം ഓടിക്കുമ്പോൾ അലപ്പം കരുതൽ കൂടുതൽ എടുത്തോളൂ. കാരണം ഇന്ന് മുതൽ വാഹനമോടിക്കുന്നതിനിടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നവർക്കുള്ള ശിക്ഷ കഠിനമാവുകയാണ്. നിലവിൽ നിന്ന് വ്യത്യസ്തമായി പിടിയിലായാൽ അധികമായി അഞ്ച് ഡീമെറിറ്റ് പോയിന്...

പെൻഷൻ പ്രായം നിലവിലുള്ള പോലെ 67 ആയി തന്നെ തുടരും; ഓസ്ട്രേലിയയിൽ പെൻഷൻ പ്രായം ഉയർത്താനുള്ള നീക്കം സർക്കാർ പിൻവലിച്ചതായി പ്രധാനമന്ത്രി

September 07, 2018

ഓസ്ട്രേലിയൻ ജീവനക്കാരുടെ പെൻഷൻ പ്രായം 67 ആയി തന്നെ തുടരും. 70ആക്കി ഉയർത്താനുള്ള നീക്കം ഉപേക്ഷിക്കുന്നതായി പ്രധാനമന്ത്രി സ്‌കോട്ട് മോറിസൻ ടെലിവിഷൻ ചർച്ചയിൽലൂടെയാണ് പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗം ഈ തീരുമാനം അംഗീകരിക്കുന്നതിനും മുമ്പാണ് ചാനൽ നയനിലൂടെ അ...

വെസ്‌റ്റേൺ സിഡ്‌നിയിലെ ബസ് യാത്രക്കാർ അപ്രതീക്ഷിതമായി കിട്ടിയ സൗജന്യ ബസ് യാത്രയുടെ സന്തോഷത്തിൽ; ബസ് ഡ്രൈവർമാരുടെ സമരം മൂലം സിഡ്‌നി, സെൻട്രൽ കോസ്റ്റ് ഭാഗങ്ങളിൽ സൗജന്യ ബസ് യാത്ര

September 04, 2018

ബസ് ഡ്രൈവർമാരും മാനേജ്‌മെന്റും തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് സിഡ്‌നി, സെൻട്രൽ കോസ്റ്റ് ഭാഗങ്ങളിൽ സൗജന്യ ബസ് യാത്ര കിട്ടിയ സന്തോഷത്തിലാണ് യാത്രക്കാർ. ഇന്നലെയാണ് വെസ്‌റ്റേൺ സിഡ്‌നി, സെന്റ് കോസ്റ്റ് ഭാഗങ്ങളിലെ ബ്‌സ് വേയ്‌സ് കമ്പനിയിലെ ഡ്രൈവർ...

പൊലീസ് വാഹനങ്ങൾ, ആംബുലൻസുകൾ തുടങ്ങിയ വാഹനങ്ങൾ കടന്നു പോകുമ്പോൾ വാഹനങ്ങളുടെ സ്പീഡ് കുറച്ചോളൂ; ശനിയാഴ്‌ച്ച മുതൽ ന്യൂ സൗത്ത് വെയ്ൽസിൽ പുതിയ റോഡ് നിയമങ്ങൾ; നിയമലംഘകർക്ക് 448 ഡോളർ പിഴ

August 30, 2018

ന്യൂസൗത്ത് വെയ്ൽസിൽ സെപ്റ്റംബർ 1 ശനിയാഴ്‌ച്ച മുതൽ നടപ്പിലാകുന്ന റോഡ് നിയമങ്ങൾ പാലിച്ചില്ലെങ്കിൽ കനത്ത പിഴ നല്‌കേണ്ടി വന്നേക്കാം. പൊലീസ് വാഹനങ്ങൾ, ആംബുലൻസ്, അഗ്നി ശമനസേനാംഗങ്ങൾ തുടങ്ങിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മറ്റ് വാഹനങ്ങൾ സ്പീഡ് കുറച്ച് വഴി നല്കാന...

ബ്രിസ്ബനിൽ ഇന്ത്യക്കാരനായ ബസ് ഡ്രൈവറെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം; പ്രതി മാനസിക രോഗിയെന്ന് കണ്ടെത്തിയതിന് തുടർന്ന് വിചാരണ നേരിടേണ്ടെന്ന് കോടതി

August 11, 2018

ബ്രിസ്ബനിൽ ഇന്ത്യക്കാരനായ ബസ് ഡ്രൈവറെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭത്തിൽ പ്രതിയായ ആൾ മാനസിക രോഗിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കോടതി വെറുതേ വിട്ടു.ബ്രിസ്‌ബൈനിലെ മൂറൂക്കയിൽ മന്മീത് അലിഷർ ആണ് 2016ൽ ബസിനുള്ളിൽ വച്ച് തീപടർന്ന് മരിച്ചത്. യാത്രക്കാരെ കയറ്റ...

ഓസ്‌ട്രേലിയൻ ഇൻസ്റ്റിററൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോഷിപ്പ് ഏറ്റുവാങ്ങുന്ന ആദ്യ മലയാളിയായി കാഞ്ഞിരപ്പള്ളിക്കാരി; ഫെല്ലോയായി നിയമിതയായ ഡോ. മരിയ പറപ്പിള്ളി ഫ്‌ളിൻഡേർസ് യൂണിവേസ്സിറ്റിയിലെ പ്രഥമ വനിത ഫിസിസിസ്റ്റ്

July 31, 2018

ഓസ്‌ട്രേലിയൻ ഇൻസ്റ്റിററൂട്ട് ഓഫ് ഫിസിക്‌സിന്റെ ഫെല്ലോ ആയി ഡോ. മരിയ പറപ്പിള്ളി തിരഞ്ഞെടുക്കപ്പെട്ടു. ഓസ്‌ട്രേലിയായിലെ ഉയർന്ന ഫിസിസിസ്റ്റിനെ പ്രതിനിധാനം ചെയ്യുന്ന ഫെല്ലോഷിപ്പിലേക്ക് നിയമിതയാകുന്ന ആദ്യ മലയാളിയും ഫ്‌ളിൻഡേർസ് യൂണിവേസ്സിറ്റിയിലെ പ്രഥമ വനിത...

മെൽബണിൽ കാറപകടത്തിൽ മരിച്ച കുരുന്നുകൾക്ക് കണ്ണീരോടെ വിട നല്കി മലയാളി സമൂഹം; മക്കൾക്ക് അന്ത്യചുംബനം നല്കാനാകാതെ അമ്മ ഇപ്പോഴും ചികിത്സയിൽ; കൊല്ലം സ്വദേശികളായ ദമ്പതികളുടെ മക്കളുടെ മൃതദേഹങ്ങൾ ഈ ആഴ്‌ച്ച നാട്ടിലേക്ക്

July 30, 2018

മെൽബണിലെ ട്രഗനൈയിൽ കാറും വാനും കൂട്ടിയിടിച്ചുണ്ടായ ദുരന്തം മലയാളികൾക്കിടയിലുണ്ടാക്കിയ ആഘാതം ചെറുതല്ല. അപകടത്തിൽ മലയാളികളായ രണ്ട് കുരുന്നുകളുടെ ജീവൻ നഷ്ടപ്പെട്ടു. 10 വയസുകാരി റുഹാന അപകടസ്ഥലത്ത് വച്ചും, നാല് വയസുകാരൻ മനു എന്ന ഇമ്മാനുവലുമാണ് മരണത്തിന് ക...

കാറോടിക്കുമ്പോൾ മാത്രമല്ല സൈക്കിൾ ചവിട്ടുമ്പോഴും മൊബൈലിൽ സംസാരിച്ചാൽ പിഴ ഉറപ്പ്; പെർത്തിലെ ആർമഡെയ്‌ലിൽ സൈക്കിൾ യാത്രക്കാരിക്ക് 400 ഡോളർ പിഴയിട്ട് പൊലീസ്

July 25, 2018

സൈക്കിളുമായി പോകുമ്പോൾ മൊബൈലിൽ സംസാരിച്ചാൽ കുഴപ്പമില്ലെന്ന് കരുതുന്നവരാണോ നിങ്ങൾ. എന്നാൽ ആ ചിന്ത കളഞ്ഞോളൂ. സൈക്കിൾ ചവിട്ടുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിച്ച സ്ത്രീക്ക് പെർത്ത് പൊലീസ് 400 ഡോളർ പിഴയിട്ടെന്ന വാർത്ത എല്ലാ സൈക്കിൾ യാത്രക്കാർക്കും മുന്നറിയിപ്...

പി ആറിന് അപേക്ഷിക്കുന്നവർക്ക് വാല്യു ടെസ്റ്റ് നിർബന്ധമായും നടപ്പിലാക്കണമെന്ന നിർദ്ദേശവുമായി ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി; പി ആർ എടുക്കുന്നവരുടെ എണ്ണം കുത്തനെ ഉയർന്നതോടെ നിബന്ധനകൾ കർശനമാക്കാനൊരുങ്ങി സർക്കാർ

July 21, 2018

രാജ്യത്ത് കുടിയേറ്റക്കാരുടെ എണ്ണം പി ആർ അപേക്ഷകരുടെ എണ്ണവും കുത്തനെ ഉയർന്നതോടെ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന നിർദ്ദേശവുമായി പ്രധാനമന്ത്രി മാൽകോം ടൺബുൾ രംഗതെത്തി.കുടിയേറ്റക്കാർക്ക് ഓസ്ട്രേലിയയിലെ പെർമനന്റ് റെസിഡൻസി അനുവദിക്കുന്നതിന് മുമ്പ് അവരെ...

ലിസ്റ്റീരീയ ബാധ ഭീതിയിൽ ഓസ്‌ട്രേലിയ; സൂപ്പർമാർക്കറ്റുകളിൽ നിന്നും പത്തോളം ഫ്രോസൺ പച്ചക്കറികൾ തിരിച്ചുവിളിച്ചു; അതീവ ജാഗ്രതാ നിർദ്ദേശവുമായി അധികൃതർ

July 11, 2018

രാജ്യം വീണ്ടും ലിസ്റ്റീരീയ ബാധ ഭീതിയിൽ. ഈ വർഷം ആദ്യം ലിസ്റ്റെറിയ എന്ന ബാക്ടീരിയ ബാധ മൂലം എൻഎസ്ഡബ്ല്യൂവിലും വിക്ടോറിയയിലും ആറ് പേർ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോൾ വീണ്ടും ഇവയുടെ ഭീഷണി ഉയർന്ന് വന്നതോടെ കർശന നടപടികളുമായി അധികൃതർ രംഗത്ത് എത്തിയത്. ...

ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മെൽബണിൽ മരിച്ചു; മരണം വിളിച്ചത് പുലരി വിക്ടോറിയയുടെ സ്ഥാപകരിൽ ഒരാളായ അനീഷിനെ

July 06, 2018

മെൽബൺ :- ക്യാൻസർ ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മെൽബണിൽ മരിച്ചു. പുലരി വിക്ടോറിയായുടെ സ്ഥാപകരിൽ ഒരാളായ കോഴിക്കോട് സ്വദേശിയായ അനീഷ് സി.പി ആണ് മരിച്ചത്.. ഇന്നലെ വൈകീട്ട് 7.35 ന് ആൽഫ്രഡ് ഹോസ്പിറ്റലിൽ വച്ചാണ് മരണം സംഭവിച്ചത്. ഏറെ നാളുകളായി ക്യാൻസർ ബാ...

നാളെ മുതൽ യാത്രകൾക്കായി വിമാനത്താവളത്തിലേക്ക് പോകുന്നവർ കരുതലെടുത്തോളൂ; രാജ്യാന്തര ടെർമിനൽ യാത്രക്കാരുടെ ബാഗജ് നിയന്ത്രണങ്ങളിൽ നാളെ മുതൽ മാറ്റം

June 29, 2018

നാളെ മുതൽ യാത്രകൾക്കായി വിമാനത്താവളത്തിലേക്ക് പോകുന്നവർ കരുതലെടുത്തോളൂ. രാജ്യാന്തര ടെർമിനൽ യാത്രക്കാരുടെ ബാഗജ് നിയന്ത്രണങ്ങളിൽ നാളെ മുതൽ മാറ്റം വരുകയാണ.യാത്ര ചെയ്യുന്നവർക്ക് ക്യാരി-ഓൺ ബാഗുകളിൽ കൊണ്ടുപോകാവുന്ന വസ്തുക്കളിൽ സർക്കാർ നിയന്ത്രണം ഏർപ്പെടുത്...

മുളപ്പിച്ച അൽഫാൽഫയിൽ നിന്ന് ഭക്ഷ്യവിഷബാധ പടരുന്നതായി സംശയം; സൗത്ത് ഓസ്‌ട്രേലിയയിൽ സാൽമോണല ബാധിച്ച് ചികിത്സ തേടിയത് 21 പേർ; മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ്

June 22, 2018

സൗത്ത് ഓസ്‌ട്രേലിയയിൽ ഭക്ഷ്യവിഷബാധ പടരുന്നതിനെ തുടർന്ന് മുളപ്പിച്ച് അൽഫാൽഫ വാങ്ങുന്നവർക്ക് മുന്നറിയിപ്പുമായി ആരോഗ്യ വകുപ്പ് രംഗത്ത്. സൗത്ത് ഓസ്ട്രേലിയയിൽ 21 ഓളം പേർക്ക് സാൽമോണല ഭക്ഷ്യവിഷബാധ സ്ഥിരീകരിച്ചു. 21 പേരാണ്് സാൽമോണല ബാധിച്ചതിനെ തുടർന്ന് കഴിഞ്...

ഓസ്‌ട്രേലിയയിലെ കിഡ്‌സ് ഷോപ്പായ ടോയ്‌സ് ആർ യു അടച്ച് പൂട്ടുന്നു; 44 ഓളം ഷോപ്പുകൾ പൂട്ടുന്നതോടെ 700 ഓളം പേർക്ക് തൊഴിൽ പോകും

June 20, 2018

ഓസ്‌ട്രേലിയയിലെ പ്രധാന കിഡ്‌സ് ഷോപ്പുകളിലൊന്നായ ടോയ്‌സ് ആർ യു ആൻഡ് ബേബിസ് ആർ യു കടകൾ അടച്ച് പൂട്ടുന്നു. രാജ്യമെമ്പാടുമുള്ള 44 ഓളം ഷോപ്പുകൾ അടക്കുന്നതോടെ 700 ഓളം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് സൂചന. ബിസിനസ് പരാജയപ്പെട്ട് സാമ്പത്തിക ബാധ്യത വന്നതോടെയാണ്...

MNM Recommends