Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഇനി സ്പീഡ് കൂട്ടാം; അഡ്‌ലൈഡ് നഗരത്തിലെ വേഗ നിയന്ത്രണം പിൻവലിക്കും;നടപടി ഒരാഴ്ച്ചക്കകം

ഇനി സ്പീഡ് കൂട്ടാം; അഡ്‌ലൈഡ് നഗരത്തിലെ വേഗ നിയന്ത്രണം പിൻവലിക്കും;നടപടി ഒരാഴ്ച്ചക്കകം

അഡ്‌ലൈഡ്: അഡ്‌ലൈഡ് നഗരത്തിൽ വാഹനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വേഗനിയന്ത്രണം എടുത്തുകളയാൻ തീരുമാനം, കഴിഞ്ഞ ഡിസംബറിൽ ഏർപ്പെടുത്തിയ 40 കിലോമീറ്റർ സ്പീഡാണ് എടുത്ത് മാറ്റാൻ തീരുമാനിച്ചത്. ഇതോടെ ഡ്രൈവർമാരിൽ ഉണ്ടായ ആശയക്കുഴപ്പം മാറുമെന്ന് സിറ്റികൗൺസിൽ പറയുന്നു.

അഡ്‌ലൈഡ് സിബിഡിയിലെ തെക്ക്പടിഞ്ഞാറൻ ദിശയിലേക്കുള്ള വാഹനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നത്. വേഗത 50 കിലോമീറ്ററാക്കി വർധിപ്പാക്കാനാണ് കൗൺസിൽ തീരുമാനമെടുത്തുവെന്ന് മേയർ അറിയിച്ചു. എന്നാൽ ദീർഘകാലത്തേക്ക് ഈ തീരുമാനം നടപ്പിലാക്കാൻ കഴിയുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം അറിയിച്ചു.

കാരണം ലോകത്തിലെ പല പ്രധാന നഗരങ്ങളിലും പത്ത് പതിനഞ്ച് വർഷത്തിനുള്ളിൽ വാഹനങ്ങളുടെ വേഗം 40 കിലോമീറ്ററാക്കി ചുരുക്കേണ്ടി വരുമെന്നാണ് അദ്ദേഹം പറയുന്നത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP