Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓസ്‌ട്രേലിയൻ സ്‌കിൽഡ് വിസക്കാരുടെ പിആർ; അപേക്ഷകരുടെ പങ്കാളികളുടെ പ്രായപരിധി 45 വയസായി കുറച്ചു; ജൂലൈ ഒന്ന് പ്രാബല്യത്തിൽ

ഓസ്‌ട്രേലിയൻ സ്‌കിൽഡ് വിസക്കാരുടെ പിആർ; അപേക്ഷകരുടെ പങ്കാളികളുടെ പ്രായപരിധി 45 വയസായി കുറച്ചു; ജൂലൈ ഒന്ന് പ്രാബല്യത്തിൽ

സ്‌ട്രേലിയൻ സ്‌കിൽഡ് വിസക്കാരുടെ പിആർ അപേക്ഷയിൽ പരിഷ്‌കാരവുമായി അധികൃതർ.അപേക്ഷിക്കുന്നവരുടെ പങ്കാളികളുടെ പ്രായപരിധി 45 വയസ്സാക്കി കുറച്ചതായി ഏറ്റവും പുതിയ മാറ്റം. ജൂലൈ ഒന്ന് മുതൽ പ്രാബല്യത്തിൽ വരുമെന്ന് സർക്കാർ അറിയിച്ചു.നിലവിൽ ഇത് 50 വയസ്സാണ്.

ഈ മാറ്റം നിലവിൽ വരുന്നതോടെ 45 വയസ്സു വരെയുള്ള പങ്കാളികൾ ഉള്ളവർക്ക് മാത്രമേ അധിക പോയിന്റ് ലഭിക്കുകയുള്ളു.നിലവിൽ 50 വയസ്സ് വരെ പ്രായമായ പങ്കാളികൾ ഉള്ള അപേക്ഷകർക്ക് ജനറൽ പോയിന്റ് ടെസ്റ്റിൽ അഞ്ച് പോയിന്റ് അധികം ലഭിക്കും.

രാജ്യത്തേക്ക് കുടിയേറാനായുള്ള സ്‌കിൽഡ് ഇൻഡിപെൻഡന്റ്വിസകളായ സബ്ക്ലാസ്സ് 189 , സബ്ക്ലാസ്സ് 190, സ്‌കിൽഡ് റീജ്യണൽ സബ്ക്ലാസ്സ് 489 എന്നീ വിസകൾക്കാണ് ഇത് ബാധകമാകുന്നത്.നിശ്ചിത പ്രായത്തിന് ശേഷം ഓസ്ട്രേലിയയിലേക്കെത്തുന്നവർക്ക് ജോലി സാധ്യതകൾ കുറവാണ്. മാത്രമല്ല പ്രൊഡക്ടിവിറ്റി കമ്മീഷന്റെ കണ്ടെത്തുകൾ അനുസരിച്ച് ഇവർ ആരോഗ്യരംഗത്ത് സർക്കാർ നൽകുന്ന ആനുകൂല്യങ്ങളും സേവനങ്ങളും കൂടുതലായി ഉപയോഗിക്കാനും സാധ്യതകളുണ്ട്. ഇത് സർക്കാരിന് സാമ്പത്തിക ബാധ്യതയുണ്ടാക്കുന്നു.ഈ കണ്ടെത്തലുകളാണ് പുതിയ മാറ്റത്തിന് പിന്നിലെന്ന് അധികൃതർ അറിയിച്ചു

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP