Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പബ്ബുകളും ബാറുകളും അടച്ചു പൂട്ടുമെന്ന് റിപ്പോർട്ട്: ഒരാഴ്ചയ്ക്കുള്ളിൽ മദ്യവിൽപ്പനയിൽ ഉണ്ടായത് 86 ശതമാനം വർധനവ്; മദ്യത്തിനായി പരക്കം പാഞ്ഞ് ഓസ്‌ട്രേലിയയിലെ ജനങ്ങൾ

പബ്ബുകളും ബാറുകളും അടച്ചു പൂട്ടുമെന്ന് റിപ്പോർട്ട്: ഒരാഴ്ചയ്ക്കുള്ളിൽ മദ്യവിൽപ്പനയിൽ ഉണ്ടായത് 86 ശതമാനം വർധനവ്; മദ്യത്തിനായി പരക്കം പാഞ്ഞ് ഓസ്‌ട്രേലിയയിലെ ജനങ്ങൾ

സ്വന്തം ലേഖകൻ

സിഡ്‌നി: പരിധികളില്ലാതെ കോവിഡ് 19 ലോകമെമ്പാടും വ്യാപിക്കുന്നതിന്റെ ഭാഗമായി കർശന നിയന്ത്രണം ഏർപ്പെടുത്തി ഓസ്‌ട്രേലിയയും. ഭക്ഷണമടക്കമുള്ള അവശ്യ സാധനങ്ങൾ മാത്രം ലഭ്യമാക്കിക്കൊണ്ട് ബാക്കിയെല്ലാ സർവ്വീസുകളും നിർത്തലാക്കുമെന്ന റിപ്പോർട്ടുകളാണ് പുറത്തു വന്നിരിക്കുന്നത്. ഈ സാഹചര്യത്തിൽ, മദ്യം ലഭിക്കുമോ ഇല്ലായോ എന്നതു സംബന്ധിച്ചുള്ള കാര്യത്തിൽ ആശങ്കാകുലരായ ജനങ്ങൾ ഒന്നടങ്കം തെരുവുകളിലേക്കിറങ്ങി മദ്യം വാങ്ങി കൂട്ടുകയാണ്.

പബ്ബുകളും ബാറുകളും വൈകാതെ തന്നെ അടച്ചുപൂട്ടുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതിനെ തുടർന്ന് ആയിരക്കണക്കിനു ജനങ്ങളാണ് പരിഭ്രാന്തരായ റോഡുകളിലേക്ക് ഇറങ്ങിയത്. ഇതോടെ പ്രധാന സിറ്റികളിലടക്കം വൻ ഗതാഗത കുരുക്കും ജനതിരക്കുമാണ് അനുഭവപ്പെട്ടത്. ജനങ്ങൾ കൂട്ടത്തോടെ എത്തിയതോടെ കഴിഞ്ഞ ഒരാഴ്ച കൊണ്ട് 86 ശതമാനത്തിന്റെ വർധനയാണ് മദ്യവിൽപ്പനയിൽ ഉണ്ടായിരിക്കുന്നത്. മദ്യം വൻതോതിൽ വിറ്റഴിഞ്ഞു പോയതോടെ മദ്യത്തിന്റെ വിൽപ്പനയ്ക്ക് നിയന്ത്രണവും ഏർപ്പെടുത്തി.

ഇതനുസരിച്ച് ഒരു ദിവസം ഒരു വ്യക്തിക്ക് 12 ബോട്ടിൽ വൈനും രണ്ടു കെയ്‌സ് ബിയറും മാത്രം അനുവദിച്ചു കൊണ്ടാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. മദ്യവിൽപ്പനശാലകൾ ഇത് നടപ്പാക്കി തുടങ്ങി. അടച്ചുപൂട്ടൽ നീണ്ടുനില്ക്കുമെന്ന നിഗമനത്തിൽ സൂപ്പർമാർക്കറ്റുകളിൽ ട്രോളികളിൽ മദ്യകുപ്പികൾ നിറയ്ക്കുന്നതിന്റെ ദൃശ്യങ്ങൾ വ്യാപകമായാണ് പ്രചരിച്ചത്. ഓസ്‌ട്രേലിയയിൽ പ്രതിവർഷം 15 വയസ്സിന് മുകളിലുള്ള ഒരാൾ ശരാശരി 12.6 ലിറ്റര#് മദ്യം കുടിക്കുന്നുണ്ട് എന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ വ്യക്തമാക്കുന്നത്

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP